കോവിഡ് : ഫൈസര്‍ ഗുളികകള്‍ വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍

വാഷിംഗ്ടണ്‍: കോവിഡിനെ അതിജീവിക്കാന്‍ ഫൈസര്‍ വികസിപ്പിച്ചെടുക്കുന്ന ഗുളിക ഈ വര്‍ഷം അവസാനം തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ആക്രമിക്കുന്ന സാര്‍സ്‌കോവ്2 വൈറസിന്റെ പ്രവര്‍ത്തനത്തെ നേരിടാന്‍ കഴിവുള്ള പിഎഫ്07321332 എന്ന ആന്റിവൈറല്‍ മരുന്ന് ഫൈസര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതായാണ് ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗബാധയുടെ ആദ്യ ലക്ഷണത്തില്‍ നിര്‍ദ്ദേശിക്കാവുന്ന ഒരു ഓറല്‍ തെറാപ്പിയായാണ് പിഎഫ്07321332 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് ബാധിച്ച ആളുകളില്‍ ഗുളിക എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.