കോറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിൽ മ്യൂസിക് ഫെസ്റ്റിൽ പങ്കെടുത്ത് മ്യൂസിക് ഫെസ്റ്റ്

വുഹാൻ: കോറോണയുടെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന വുഹാനിൽ ആയിരങ്ങൾ പങ്കെടുത്ത മ്യൂസിക് ഫെസ്റ്റ്. മാസ്‌ക് പോലും ധരിക്കാതെയാണ് ഭൂരിപക്ഷം ആളുകളും പരിപാടി കാണാൻ എത്തിയത്. വുഹാനിൽ രണ്ട്​ ദിവസങ്ങളിലായി നടന്ന സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവലിലാണ്​ ആയിരങ്ങൾ പ​ങ്കെടുത്തത്​. മാസ്​ക്​ ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയും ആളുകൾ രണ്ട് ദിവസവും ആഘോഷമാക്കി.

എന്നാൽ വുഹാൻ നഗരം ഇപ്പോൾ കോവിഡ്​മുക്​തമാണെന്നാണ്​ ഔദ്യോഗിക രേഖകളിലുള്ളത്​.ചൈനയിലെ ഏറ്റവും വലിയ ഔട്ട്​ഡോർ സംഗീതോത്സവമായ സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവൽ കഴിഞ്ഞ വർഷം കോവിഡ്​ വ്യാപനം മൂലം നടത്തിയിരുന്നില്ല. വുഹാനിലെ ഗാർഡൻ എക്​സ്​പോ പാർക്കിലാണ്​ ഇത്തവണ ആഘോഷം നടന്നത്​. ബീജീങിൽ അഞ്ച്​ ദിവസത്തെ സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവൽ നടക്കാറുണ്ട്​.