കൊവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കുമെന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍ : ഇന്ത്യയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് കൊവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഈ നടപടി നിലവില്‍ വന്ന് കഴിഞ്ഞാല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇക്കാര്യം ലോകവ്യാപാര സംഘനയെ അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും, വൈറസ് വ്യാപനം അവസാനിപ്പിക്കാനായി അമേരിക്കന്‍ ഭരണകൂടം വാക്‌സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന് തായ് പറഞ്ഞു.