നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ചിത്രങ്ങള്‍ പുറത്ത്. ഇറ്റലി ആസ്ഥാനമായുള്ള വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ആണ് ഭൂമിയിലേക്ക് മനുഷ്യനു ഭീഷണിയായി വീഴാനൊരുങ്ങുന്ന ചൈനീസ് റോക്കറ്റിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. വെര്‍ച്വല്‍് ടെലിസ്‌കോപ്പ് പ്രോജക്റ്റിന്റെ ദൂരദര്‍ശിനിക്ക് മുകളില്‍ ബുധനാഴ്ച വൈകുന്നേരം 435 മൈല്‍ ഉയരത്തില്‍ റോക്കറ്റ് അതിവേഗം സഞ്ചരിക്കുകയായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു.ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജന്‍സികളും ജ്യോതിശാസ്ത്രജ്ഞരും ലോംഗ് മാര്‍ച്ച് 5 ബി എന്ന ചൈനീസ് ഭീമന് റോക്കറ്റ് ഭൂമിയിലേക്ക് തിരികെ വരുന്നതും കാത്തിരിക്കുകയാണ്.സാധാരണഗതിയില്‍ ഉപേക്ഷിക്കപ്പെട്ട റോക്കറ്റ് ഘട്ടങ്ങള് ലിഫ്‌റ്റോഫ് കഴിഞ്ഞാലുടന് അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെങ്കിലും അത് വെള്ളത്തിലാണ് വീഴുക. ഇത്തരം അനിയന്ത്രിതമായ റീഎന്‍ട്രികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സ്‌പേസ് ടഗ് ഉള്‍പ്പെടുത്തണമെന്നാണ് അന്താരാഷ്ട്ര വിദഗ്ധരുടെ ആവശ്യം.ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുന്ന ചൈനീസ് റോക്കറ്റ് പ്രവേശിക്കുമ്പോള്‍് തങ്ങളുടെ ജനങ്ങള്‍ക്കും സ്വത്തിനും ചെറിയ ഭീഷണി സൃഷ്ടിക്കുമെന്ന് ചൈന രഹസ്യമായി സമ്മതിച്ചുവെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്.റോക്കറ്റിന്റെ മുകള്‍ഘട്ടം അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതില്‍ ചൈന വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിംഗ് പറഞ്ഞു.21 ടണ്‍ഭാരമുള്ള വാഹനം അനിയന്ത്രിതമായി ജനവാസമേഖലയില്‍ ഇറങ്ങുമെന്ന വാര്‍ത്ത വന്നത് മുതല്‍ക്കേ ലോകം ഭീതിയിലാണ്. ഇത് മിക്കവാറും ന്യൂയോര്‍്ക്ക് തീരങ്ങളില്‍ മൂക്കും കുത്തി വീഴാനുള്ള സാധ്യതയാണുള്ളതെന്നാണ് ഇപ്പോഴത്തെ നിഗമനം.
2021-05-08