General (Page 1,519)

തിരുവനന്തപുരം : എറണാകുളം , ആലപ്പുഴ എന്നിവിടങ്ങളിലെ കായലുകളില്‍ ജെല്ലിഫിഷ് നിറയുന്നു. കടലുകളില്‍ കാണപ്പെടുന്ന വിഷജീവിയാണ് ജെല്ലിഫിഷ്. ഇത് മത്സ്യബന്ധനത്തിന് വെല്ലുവിളിയാകുകയാണ്.തൊട്ടാല്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന ക്രാമ്പിയോനെല്ല ഓര്‍സിനി, അക്രോമിറ്റസ് ഫ്‌ളജല്ലേറ്റസ് തുടങ്ങിയ ഇനങ്ങളെയാണ് കണ്ടെത്തിയത്. കരിപ്പെട്ടി ചൊറി എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ വിഷം മനുഷ്യന്റെ ഹൃദയം, നാഡീവ്യവസ്ഥ, കോശങ്ങള്‍ എന്നിവയെ ബാധിക്കും. വിഷം ശരീരത്തില്‍ അതിവേഗം വ്യാപിക്കും.
ആലപ്പുഴയിലെ പെരുമ്പളം പഞ്ചായത്തിന്റെ പക്ഷി സര്‍വേയ്ക്കിടെ പെരുമ്പളം ബോട്ടുജെട്ടിക്ക് സമീപം ജെല്ലി ഫിഷിനെ കണ്ടെത്തിയെന്ന് സര്‍േവയില്‍ പങ്കെടുത്ത പക്ഷിനിരീക്ഷകനും സയന്‍സ് അദ്ധ്യാപകനും ഫോട്ടോഗ്രാഫറുമായ പി.ആര്‍. രാജീവ് പറഞ്ഞു. കേരളത്തിന്റെ തീരക്കടലില്‍ കണ്ടെത്തിയ ജെല്ലി ഫിഷുകള്‍ മാരകവിഷം ഇല്ലാത്തവയാണെങ്കിലും തൊട്ടാല്‍ ചൊറിച്ചിലും വീക്കവും ഉണ്ടാകും. കേരളത്തില്‍ 20ഓളം വകഭേദങ്ങള്‍ ഉണ്ട്.

zoo

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. കനത്ത ചൂടിനെ അതിജീവിക്കാൻ പക്ഷി മൃഗാദികളെ സഹായിക്കുന്ന സജ്ജീകരണങ്ങളാണ് നടപ്പാക്കുന്നത്.ചൂടിനെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന കരടിക്ക് ഫ്രൂട്ട് സാലഡും ഐസ് ക്യൂബുകളും നൽകും. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന മൃഗങ്ങൾക്ക് തണ്ണിമത്തന്‍ ജ്യൂസും ഫ്രൂട്ട് സാലഡും ലഭ്യമാക്കി തുടങ്ങി.

ചൂടുകാലാവസ്ഥയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതെയിരിക്കാനാണ് പ്രത്യേക കരുതല്‍ നല്‍കുന്നതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.കുരങ്ങന്‍, കാട്ടുപോത്ത്, കരടി, കടുവ, പാമ്പുകള്‍, കണ്ടാമൃഗം തുടങ്ങിയവയുടെ കൂടുകളിലെ കുളങ്ങളില്‍ വെള്ളം നിറച്ച്‌ നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ ചെറിയ പാമ്പുകൾക്ക് ചട്ടിയിൽ വെള്ളം നിറച്ചു നൽകുന്നുമുണ്ട്.

ഒട്ടകപക്ഷിക്ക് ഫാനും പനയോലകൊണ്ടുള്ള കുടിലുകളുമാണ് ചൂടിനെ പ്രതിരോധിക്കാനായി തയ്യാറാക്കിയിരിക്കുന്നത്. നീലക്കാളയ്ക്ക് ഫാനും നാലുപാടും വെള്ളം ചീറ്റുന്ന സ്പ്രിങ്ക്‌ളറും നല്‍കി.രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കു എയർ കണ്ടീഷൻ സൌകര്യം ഏർപ്പെടുത്തി. കടുവയ്ക്ക് ഫാനും കുളിക്കാൻ ഷവറും ക്രമീകരിക്കും. ചൂടിന്‍റെ കാഠിന്യം കുറയ്ക്കാൻ തണുത്ത സാഹചര്യങ്ങളും ഭക്ഷണങ്ങളും തയ്യാറാക്കും.

പക്ഷികളുടെ കൂടുകളിലെല്ലാം വെള്ളം നിറച്ചു. കാണ്ടാമൃഗത്തിനും മ്ലാവിനും തണുപ്പ് കൂടുതല്‍ വേണ്ടതിനാല്‍ ചെളിക്കുളമാണ് തയാറാക്കിയിരിക്കുന്നത്. വെജിറ്റേറിയന്മാരുടെ ഭക്ഷണത്തില്‍ തണ്ണിമത്തന്‍, സലാഡ് തുടങ്ങിയവയുടെ അളവ് കൂട്ടിയിട്ടുണ്ട്.

പാലക്കാട്: കേരളത്തിലേക്ക് തുടർച്ചയായി മാരക ലഹരിമരുന്നായ എംഡിഎംഎ (മെത്തഡിൻ ഡയേ‍ാക്സിൻ മെത്താഫെറ്റാമിൻ) വിറ്റഴിക്കുന്നതിന് പിന്നിൽ ആഫ്രിക്കൻ വംശജന്റെ നേതൃത്വത്തിൽ ബെംഗളൂരു കേന്ദ്രമാക്കിയുള്ള റാക്കറ്റ്. നർക്കേ‍ാട്ടിക് കൺട്രേ‍ാൾ‍ബ്യൂറോയുടെ (എൻസിബി) സഹായത്തേ‍ാടെ എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ഈ വൻസംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്.

ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും സംഘം ഇടപാട് നടത്തുന്നുണ്ടെങ്കിലും കൂടുതൽ വിൽപന കേരളത്തിലാണെന്നാണ് ആ സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധസെല്ലുകളുടെ നിഗമനം. കണ്ടാലറിയാവുന്ന ആഫ്രിക്കൻ വംശജനിൽനിന്നാണ് സാധനം വാങ്ങിയതെന്നാണ് അറസ്റ്റിലായവരെല്ലാം നൽകുന്ന മെ‍ാഴി. കെ‍ാല്ലം, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽനിന്നു ബെംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെ ഉപയേ‍ാഗിച്ച് പ്രധാനമായും ഡിജെ പാർട്ടികൾക്കും റിസേ‍ാർട്ടുകൾക്കുമാണ് എംഡിഎംഎ വിതരണം. മെത്ത്, എം എന്നീ പേരുകളിലാണ് റാക്കറ്റിനുളളിൽ ഇത് അറിയപ്പെടുന്നത്.

കഴിഞ്ഞ ദിവസം കെ‍ാച്ചിയിൽ അറസ്റ്റിലായവരും ശൃംഖലയുടെ ഭാഗമാണെന്ന് നർക്കേ‍ാട്ടിക് ബ്യൂറേ‍ാ സംശയിക്കുന്നു. കടത്തിക്കൊണ്ടുവരുന്നവരും ഈ ലഹരിമരുന്നിന്റെ അടിമകളാണെന്ന് എക്സൈസ് സിഐയും ലഹരി വിരുദ്ധസെൽ സംസ്ഥാന നേ‍ാഡൽ ‍ഒ‍ാഫിസറുമായ പി.കെ. സതീഷ് പറഞ്ഞു.
ലോക്ഡൗണിനു ശേഷം ആദ്യമാസങ്ങളിൽ കഞ്ചാവാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വലിയതേ‍ാതിൽ എത്തിയിരുന്നതെങ്കിൽ 6 മാസമായി എംഡിഎംഎയാണ് കൂടുതൽ.

കഞ്ചാവ് എത്തിക്കാനും സൂക്ഷിക്കാനുമുളള ബുദ്ധിമുട്ടില്ലെന്നതും വൻലാഭവുമാണ് മാരകമായ ഈ ലഹരിമരുന്നിന്റെ കച്ചവടത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്.എത്ര മികച്ച രീതിയിൽ ഒളിപ്പിച്ചാലും കഞ്ചാവിന്റെ ഗന്ധം തടയാൻ കഴിയില്ല. ട്രെയിനുകളിൽ അധികൃതർ പരിശേ‍ാധന നടത്തുന്നതുപേ‍ാലും കഞ്ചാവിന്റെ ഗന്ധംപിടിച്ചാണ്.

കേ‍ാവിഡിനെ തുടർന്ന് പഠനം താളംതെറ്റുകയും സാമ്പത്തിക ബുദ്ധിമുട്ട് വർധിക്കുകയും ചെയ്തതേ‍ാടെയാണ് യുവതീയുവാക്കൾ പലരും എംഡിഎംഎ കടത്തിന്റെ കണ്ണികളായതെന്ന് എക്സൈസ് ഇന്റലിജൻസ് നിരീക്ഷിക്കുന്നു. ഇതു ശരിവയ്ക്കുന്നതാണ് അറസ്റ്റിലായവരുടെ മെ‍ാഴികളും. യുവാക്കൾക്കിടയിൽ അപകടകരമായ സ്ഥിതിയാണ് ഉള്ളതെന്നും അധികൃതർ പറയുന്നു.

high court

കൊച്ചി ;’ഒപ്പം ജീവിച്ചിരുന്ന പുരുഷൻ ഉപേക്ഷിച്ച ഘട്ടത്തിൽ കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയും പിന്നീട് മറ്റൊരു ദമ്പതികൾക്ക് ദത്ത് എടുക്കാൻ അനുവദിക്കുകയും ചെയ്‌ത നടപടികൾ റദ്ദാക്കി ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താക്, കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ സുപ്രധാന വിധി.സമൂഹത്തിൽ ഒറ്റപ്പെട്ട ഇത്തരം സ്തികളെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 2018ൽ പ്രളയകാലത്ത് ഒന്നിച് ജീവിക്കാൻ തീരുമാനമെടുത്ത യുവതിയും യുവാവിനും കുട്ടി ജനിച്ചു. വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നില്ല സർക്കാർ ആശുപത്രിയിലായിരുന്നു പ്രസവം.

ആശുപത്രി രേഖകളിൽ കുട്ടിയുടെ പിതാവിൻ്റെ പേരും നൽകിയിരിന്നു. പിന്നിട് യുവാവ് ബന്ധത്തിൽ നിന്ന് അകന്നു. സിനിമയിലഭിനയിക്കാൻ കർണ്ണാടകത്തിലേക്ക് പോകുകയായിരുന്നു. ശിശുക്ഷേമസമിതിയിൽ അമ്മ ഏൽപ്പിച്ച കുട്ടിയെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുടുംബകോടതി അനുമതിയോടെ മറ്റൊരു ദമ്പതികൾക്ക് ദത്ത് നൽകി. തിരിച്ചെത്തിയ പിതാവ് കുട്ടിയെ വിട്ടുകിട്ടാൻ ഹേബിയസ് കോർപസ് ഹരജി നൽകിയെങ്കിലും ദത്തെടുക്കൽ നടപടി നിയമാനുസൃതമാണന്ന് കോടതി വിലയിരുത്തി.അതേസമയം ലിവിംഗ് ടുഗദർ ബന്ധത്തിൽ ഉണ്ടാവുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അതെ അവകാശങ്ങൾ ഉണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

cars

കേന്ദ്ര സര്‍ക്കാരിന്‍റെ വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുകയാണ്.സ്‌ക്രാപേജ് പോളിസിയുടെ വിജയത്തിനായി പല പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് റോഡ് നികുതിയില്‍ കാര്യമായ ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കിയ ശേഷം പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം വരെ നികുതി ഇളവ് നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.2021 ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യത്ത് സ്‌ക്രാപ്പേജ് പോളിസി പ്രാബല്യത്തില്‍ വരുത്തിയേക്കുമെന്നാണ് സൂചനകള്‍.

m a yusuf ali

കൊച്ചി : പ്രമുഖ വ്യവസായി എം എ യൂസഫലി സഞ്ചരിച്ച ഹെലിക്കോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിലെ ചതുപ്പിൽ അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാട് പോലീസ് സ്റ്റേഷനു സമീപമുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്‌. എം എ യൂസഫലിയും ഭാര്യ ഷാജിറയും ഉൾപ്പെടെ അഞ്ച് പേരാണ് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്. യൂസഫലിയെയും ഭാര്യയെയും കൊച്ചി ലേക് ഷോർ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ 8.30നായിരുന്നു സംഭവം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപുള്ള ചതുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. യന്ത്രത്തകരാർ മൂലം ഹെലിക്കോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം..

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം കുറഞ്ഞു. വേനല്‍ കടുത്തതോടെയാണ് മില്‍മ അന്യസംസ്ഥാനങ്ങളില്‍ നിന്നും പാല്‍ വാങ്ങുന്ന അവസ്ഥയിലെത്തിയത്. സംസ്ഥാനത്ത് പ്രതിദിനം 14.5 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ വില്‍ക്കുന്നത്. 12.5 ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് ഇപ്പോള്‍ സംഭരിക്കുന്നത്. ബാക്കി 2 ലക്ഷം ലിറ്റര്‍ പാല്‍ കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, തമിഴ്‌നാട് നന്ദിനി എന്നിവിടങ്ങളില്‍ നിന്നും വാങ്ങുകയാണ്.
സംഘങ്ങളില്‍ സംഭരിക്കുന്ന പാല്‍ അവിടെത്തന്നെ പ്രാദേശിക വില്‍പ്പന നടത്തുന്നതും സംഭരണത്തില്‍ കുറവ് വരാനുള്ള പ്രധാന കാരണമായി.തിരുവനന്തപുരം മേഖലയില്‍ 4.75 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മയുടെ പ്രതിദിന വില്‍പ്പന. ക്ഷീരസംഘങ്ങളില്‍ നിന്ന് മില്‍മ നേരിട്ട് ശേഖരിക്കുന്ന പാലില്‍ ഇപ്പോള്‍ 40,000 മുതല്‍ 50,000 വരെ ലിറ്ററിന്റെ കുറവുണ്ട്.

pakistan

സ്ത്രീകളുടെ വസ്ത്രധാരണവുമായി ബലാത്സംഗത്തെ ബന്ധപ്പെടുത്തിയ പരാമര്‍ശത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനം. നൂറുകണക്കിന് ആളുകളാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്താവനയ്ക്കെതിരായി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍റെ വാക്കുകള്‍ തെറ്റാണെന്നും അപകടകരമാണെന്നും നിര്‍വ്വികാരവുമാണെന്നാണ് വനിതാ അവകാശ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുന്നു.

പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ ശരീരം മൂടി നടക്കണമെന്നുമായിരുന്നു മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. വാരാന്ത്യ ലൈവ് പരിപാടിയിലായിരുന്നു ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാവുമെന്നാണ് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടത്.ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന രാജ്യമായ പാകിസ്ഥാനില്‍ ബലാത്സംഗത്തിനിരയായ ആളെ കുറ്റവാളിയായും പരാതികള്‍ പലപ്പോഴും അന്വേഷിക്കുക പോലും ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോപണമുണ്ട്. ഇതിനിടയിലാണ് സദാചാരവാദികളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. പാകിസ്ഥാനില്‍ തനിയെ വാഹനം ഓടിച്ച് പോയ വനിത കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പുരുഷന്‍ കൂടെയില്ലാതെ പുറത്ത് പോയ യുവതിയെ പഴിച്ച പൊലീസ് മേധാവിയുടെ പരാമര്‍ശം ഏറെ വിവാദമായിട്ട് അധിക നാളുകളായിട്ടില്ല.

തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഭരണം സംബസിച്ച കേസില്‍ സോണിച്ചന്‍ പി. ജോസഫ് പ്രസിഡന്റും എം. രാധാകൃഷ്ണന്‍ സെക്രട്ടറിയുമായ നിലവിലെ ഭരണസമിതിക്ക് തുടരാമെന്ന് തിരുവനന്തപുരം മുന്‍സിഫ് കോടതി വിധിച്ചു. പ്രസ് ക്ലബിന്റെ ഭരണം പിടിച്ചെടുക്കാനായി ഒരു സംഘം ആളുകള്‍ ഉണ്ടാക്കിയ മിനിട്‌സ് കൃത്രിമമാണെന്നു കണ്ട് കോടതി തള്ളിക്കളഞ്ഞു.

നിലവിലെ ഭരണസമിതിയിലെ 3 അംഗങ്ങള്‍ അധികാരം പിടിച്ചെടുക്കാന്‍ കൃത്രിമമായി ചമച്ച രേഖകള്‍ കോടതി വിശ്വാസത്തിലെടുത്തില്ലപ്രസ് ക്ലബിനു വേണ്ടി അഡ്വ. എസ്.ജെ. രാജപ്രതാപ് ഹാജരായി .തിരുവനന്തപുരം പ്രസ് ക്ലബിനു വേണ്ടി സെക്രട്ടറി എം. രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് മുന്‍സിഫ് കോടതി വിചാരണ നടത്തി വിധി പ്രസ്താവിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി എം. രാധാകൃഷ്ണനെ തത്സ്ഥാനത്തു നിന്ന് നീക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായും കോടതി കണ്ടെത്തി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എന്‍. വി രമണ അധികാരമേല്‍ക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ സ്ഥാനമൊഴിയുന്നതിലേക്കാണ് പുതിയ ഉത്തരവ്. ഏപ്രില്‍ 23നാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ആന്ധ്രാ പ്രദേശിലെ കൃഷ്ണാ ജില്ലയിലെ പൊന്നാവാരം ഗ്രാമത്തില്‍ 1957 ഓഗസ്റ്റ് 27നാണ് ജസ്റ്റിസ് എന്‍.വി രമണ ജനിച്ചത്. 1983 ഫെബ്രുവരി 10ന് അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം ആന്ധ്രാ പ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജിയായി 2000 ജൂണ്‍ 27ന് നിയമിതനായി. 2013 മാര്‍ച്ച് 10 മുതല്‍ മേയ് 20 വരെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. 2013 സെപ്തംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014 ഫെബ്രുവരി 17ന് സുപ്രീംകോടതി ജഡ്ജിയായി.