കൊച്ചി : പ്രമുഖ വ്യവസായി എം എ യൂസഫലി സഞ്ചരിച്ച ഹെലിക്കോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിലെ ചതുപ്പിൽ അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാട് പോലീസ് സ്റ്റേഷനു സമീപമുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. എം എ യൂസഫലിയും ഭാര്യ ഷാജിറയും ഉൾപ്പെടെ അഞ്ച് പേരാണ് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്. യൂസഫലിയെയും ഭാര്യയെയും കൊച്ചി ലേക് ഷോർ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ 8.30നായിരുന്നു സംഭവം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപുള്ള ചതുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. യന്ത്രത്തകരാർ മൂലം ഹെലിക്കോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം..
2021-04-11