തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം കുറഞ്ഞു. വേനല്‍ കടുത്തതോടെയാണ് മില്‍മ അന്യസംസ്ഥാനങ്ങളില്‍ നിന്നും പാല്‍ വാങ്ങുന്ന അവസ്ഥയിലെത്തിയത്. സംസ്ഥാനത്ത് പ്രതിദിനം 14.5 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ വില്‍ക്കുന്നത്. 12.5 ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് ഇപ്പോള്‍ സംഭരിക്കുന്നത്. ബാക്കി 2 ലക്ഷം ലിറ്റര്‍ പാല്‍ കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, തമിഴ്‌നാട് നന്ദിനി എന്നിവിടങ്ങളില്‍ നിന്നും വാങ്ങുകയാണ്.
സംഘങ്ങളില്‍ സംഭരിക്കുന്ന പാല്‍ അവിടെത്തന്നെ പ്രാദേശിക വില്‍പ്പന നടത്തുന്നതും സംഭരണത്തില്‍ കുറവ് വരാനുള്ള പ്രധാന കാരണമായി.തിരുവനന്തപുരം മേഖലയില്‍ 4.75 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മയുടെ പ്രതിദിന വില്‍പ്പന. ക്ഷീരസംഘങ്ങളില്‍ നിന്ന് മില്‍മ നേരിട്ട് ശേഖരിക്കുന്ന പാലില്‍ ഇപ്പോള്‍ 40,000 മുതല്‍ 50,000 വരെ ലിറ്ററിന്റെ കുറവുണ്ട്.
2021-04-11