General (Page 1,518)

നായ്ക്കൾക്കുമാകാം ട്രെയിൻ യാത്ര.റെയിൽവേ സ്റ്റേഷനുകളിലുള്ള പാർസൽ കേന്ദ്രത്തിൽലെത്തി നായയുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഫോം പൂരിപ്പിച്ചു നൽകിയാൽ വളരെ കുറഞ്ഞ ചെലവിൽ ഉടമ യാത്ര ചെയുന്ന അതേ ട്രെയിനിൽ കൂടെ കൂട്ടാം. പക്ഷേ അതിനായി കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.എല്ലാ ട്രെയിനുകളിലും ഏറ്റവും പിന്നിൽ ഗാർഡ് വിഭാഗമുണ്ട്. അതിൽ ഒരു ഡോഗ് ബോക്സ്‌ കാണാം. ആ ഡോഗ് ബോക്സിലാണ് ആണ് നായയെ പാർപ്പിക്കുക. ട്രെയിനിൽ ഉടമയുടെ ഒപ്പം ഇരുത്തി നായയെ കൊണ്ടുപോകാനും സംവിധാനമുണ്ട്‌. പക്ഷേ, അത് വളരെ ചെലവേറിയതാണ്. ഇവിടെ പറയുന്നത് ചെലവ് കുറഞ്ഞ മാർഗത്തെക്കുറിച്ചയതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല.

നായയെ ട്രെയിനിൽ കൊണ്ടുപോകാമെങ്കിലും ചില പ്രശ്നങ്ങളുമുണ്ട്. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രെയിനിൽ വേറെ നായ ഉണ്ടെങ്കിൽ ആ ട്രെയിനിൽ മറ്റൊരു നായയെ കയറ്റാൻ സാധിക്കില്ല. കാരണം, ഒരു ട്രെയിനിൽ ഒരു ഡോഗ് ബോക്സ്‌ മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ യാത്രചെയ്യാൻ ഉദ്ദേശിക്കുന്ന ട്രെയിനിൽ വേറെ നായയുണ്ടോ എന്ന് മുൻകൂട്ടി അന്വേഷിച്ചറിയണം. നേരിട്ട് അന്വേഷിക്കുന്നതാണ് ഏറ്റവും ഉചിതം.

അത് മാത്രമല്ല നായയ്‌ക്കു വാക്‌സിനേഷൻ കൃത്യമായി എടുത്തതായിരിക്കണം (Rabies & DHLP vaccines). വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.നായ യാത്ര ചെയ്യാൻ മാനസികമായും ശരീരികമായും ആരോഗ്യമുള്ളതാണെന്ന് തെളിയിക്കുന്നതിനുള്ള ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം (ഈ സാക്ഷ്യപത്രം വെറ്ററിനറി ഡോക്ടറാണ് നൽകേണ്ടത്).നായയ്ക്ക് ലോഹനിർമിതമായ ചെയിൻ (ലീഷ് ) ഉണ്ടായിരിക്കണം.നായയെ പൊതു ഇടങ്ങളിൽ കൊണ്ടുപോകുമ്പോൾ അവർ അക്രമകാരിയായി കടികാതിരിക്കാൻ വേണ്ടി മാസ്ക് (dog muzzle) ഉണ്ടായിരിക്കണം (ഓരോ ഇനം നായ്ക്കളുടെ മുഖത്തിനു ചേരുന്ന വലുപ്പത്തിൽ പെറ്റ് ഷോപ്പുകളിൽ ലഭ്യമാണ്).മേൽപ്പറഞ്ഞ സാധനങ്ങളും, സർട്ടിഫിക്കറ്റുകളുടെയും ഉടമയുടെ തിരിച്ചറിയൽ കാർഡിന്റെയും (adhaar) പകർപ്പ് കൈവശംവയ്ക്കുക.

covid

ന്യൂ‍ഡൽഹി∙ രാജ്യത്ത് കോവിഡ് ബാധിച്ച് ഏപ്രിൽ 2020 മുതൽ ഈ മാസം 28 വരെ 101 മാധ്യമപ്രവർത്തകരുടെ ജീവനാണ് കൊറോണ വൈറസ് അപഹരിച്ചത്.ഇതിൽ 52 മരണവും ഈ ഏപ്രിലിലാണ് ഉണ്ടായതെന്നും ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്റ്റഡീസിന്റെ (ഐപിഎസ്) റിപ്പോർട്ടിൽ പറയുന്നു. മാധ്യമപ്രവർത്തകരുടെ മരണനിരക്ക് ഏറ്റവും കൂടുതലുള്ളത് യുപിയിലാണ്. 19 പേരാണ് അവിടെ മരിച്ചത്. തെലങ്കാന (17), മഹാരാഷ്ട്ര (13), ഒഡീഷ (9), ‍ഡൽഹി (8), ആന്ധ്ര പ്രദേശ് (6) എന്നിങ്ങനെയാണ് ഐപിഎസിന്റെ റിപ്പോർട്ട്.

കോവിഡ് സ്ഥിരീകരിച്ച് ദിവസങ്ങൾക്കുള്ളിലാണ് പ്രമുഖ ടെലിവിഷൻ മാധ്യമപ്രവർത്തകൻ രോഹിത് സർദാന (41) അന്തരിച്ചത്. വെള്ളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ആജ് തക് ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും അവതാരകനുമായിരുന്നു. ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്.അസമിലെ മുതിർന്ന മാധ്യമപ്രവർത്തക നിലാക്ഷി ഭട്ടാചാര്യയുടെ ജീവനും ഇന്നു പൊലിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവർത്തകയാണ്. ഇവരുടെ ഭർത്താവ് ദി അസം ട്രിബ്യൂൺ മാധ്യമത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് കല്യാൺ ബറുവയും കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.

അഹമ്മദാബാദ് : ഗുജറാത്തിലെ ഭറൂച്ച് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പതിനെട്ട് രോഗികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പറയുന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി.മരണസംഖ്യ ചിലപ്പോള് ഇനിയും ഉയര്‍ന്നേക്കാമെന്ന് ഭറൂച്ച് പോലീസ് സൂപ്രണ്ട് രാജേന്ദ്ര സിങ് ചുദാസാമ പറഞ്ഞു.

ന്യൂഡൽഹി: തീവ്ര കൊറോണ വ്യാപന സാഹചര്യം കണക്കിലെടുത്ത് കേരളമടക്കം അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന മെയ് രണ്ടിനും തൊട്ടടുത്ത ദിവസങ്ങളിലും ആഹ്ളാദപ്രകടനങ്ങൾ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങൾക്കും വിലക്ക് ബാധകമാണ്.

രാജ്യത്ത് തീവ്ര കൊറോണ വ്യാപനത്തിന് തിരഞ്ഞെടുപ്പുകൾ കാരണമായതായി വിമർശനം ഉയർന്നിരുന്നു. മദ്രാസ് ഹൈക്കോടതി ഉൾപ്പെടെ ഇക്കാര്യത്തിൽ രൂക്ഷവിമർശനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയർത്തിയത്. കമ്മീഷൻ ഉദ്യോഗസ്ഥർക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വരെ മദ്രാസ് ഹൈക്കോടതി പറയുന്ന സാഹചര്യവുമുണ്ടായി.

ഇതെല്ലാം കണക്കിലെടുത്താണ് വോട്ടെണ്ണൽ ദിവസം കർശന നിയന്ത്രണങ്ങൾ ഏർപെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. കേരളത്തിൽ റാലികളും ആഹ്ലാദ പ്രകടനങ്ങളും വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് സിഎംഡി. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് ബിജുപ്രഭാകറിന്റെ നിലപാട്.

പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ പിഎം ഷറഫ് മുഹമ്മദിനെതിരെയും ഉടന്‍ നടപടിയുണ്ടാകും. ഇയാള്‍ക്ക് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

2010-2013 കാലയളവിലെ 100 കോടി കാണാനില്ലെന്നും കൂടുതല്‍ പണം നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്നകാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെഅഴിമതി ആരോപണം നേരിടുന്ന കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ കെഎം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്‌ഥലം മാറ്റുകയും ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ് അന്വേഷണത്തിന് കെഎസ്ആര്‍ടിസി ഉടന്‍ തന്നെ ശുപാര്‍ശ ചെയ്യുമെന്നുമാണ് സിഎംഡി തീരുമാനം.

oxygen

വീട്ടിൽ തന്നെ കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഓക്‌സിജന്റെ നില താഴുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ‘പ്രോൺ പോസ്ചർ’ എന്ന പ്രത്യേക രീതിയിൽ കിടക്കുന്നത് രക്തത്തിലെ ഓക്സിജന്റെ നില ക്രമീകരിക്കാൻ രോഗിയെ സഹായിക്കുമെന്ന് റിപ്പോർട്ട്.കമിഴ്ന്ന് കിടന്നതിന് ശേഷം നെഞ്ചിന്റെ ഭാഗം അൽപ്പം ഉയർത്തിവെച്ച് വേഗത്തിൽ ശ്വാസോഛ്വാസം നടത്തുക എന്നതാണ് പ്രോൺ പോസ്ചർ എന്നതിലൂടെ ഉദ്ദേശിക്കുന്നത്. പ്രോൺ വെന്റിലേറ്റർ മെത്തേഡ് എന്നും അറിയപ്പെടുന്ന ഈ രീതി ഓക്സിജൻ നില മെച്ചപ്പെടാൻ സഹായിക്കും.

“ശ്വാസകോശത്തിന് മൂന്ന് ഭാഗങ്ങളുണ്ട്, മുന്നിലത്തെ ഭാഗവും മധ്യഭാഗവും പുറകിലെ ഭാഗവും. നെഞ്ചിന്റെ ഭാഗം അൽപ്പമുയർത്തി കമിഴ്ന്ന് കിടക്കുന്ന ഒരാളെ സംബന്ധിച്ച് ശ്വാസകോശത്തിന്റെ പുറകിലെ ഭാഗത്തേക്കുള്ള രക്തയോട്ടം കൂടുതലും മുന്നിലെ ഭാഗത്തേക്ക് കുറവുമായിരിക്കും. പ്രോൺ പൊസിഷനിൽ നമ്മൾ കിടക്കുമ്പോൾ ശ്വാസകോശത്തിന് വികസിക്കാൻ ആവശ്യത്തിന് സ്ഥലം കിട്ടുന്നത് കൊണ്ടുതന്നെ രക്തയോട്ടത്തോടൊപ്പം ശ്വാസകോശത്തിന്റെ പിൻഭാഗത്തേക്കുള്ള വായുസഞ്ചാരവും കൂടുന്നു. മികച്ച രക്തയോട്ടവും വായുസഞ്ചാരവും ഉറപ്പു വരുത്തുന്നതിലൂടെ രക്തത്തിലെ ഓക്സിജന്റെ നില നമുക്ക് ക്രമീകരിച്ച് നിർത്താൻ കഴിയും”.

“കോവിഡ് വ്യാപനത്തിന് മുൻപ് സാധാരണ ഗതിയിൽ ശ്വാസകോശ സംബന്ധമായ തകരാറുള്ളതോ വെന്റിലേറ്ററിൽ കഴിയുന്നതോ ആയ രോഗികൾക്കായിരുന്നു പ്രോൺ പൊസിഷൻ നിർദ്ദേശിച്ചിരുന്നത്. 16 മണിക്കൂറോളം രോഗികളെ പ്രോൺ പൊസിഷനിൽ കിടത്താറുണ്ട്. അത് രോഗികളുടെ മരണനിരക്ക് കുറയ്ക്കാൻ തീർച്ചയായും സഹായിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോൺ മെത്തേഡ് സ്വീകരിക്കുന്നത് കൊണ്ട് ദൂരവ്യാപകമായ ദോഷഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

supreme court

ന്യൂഡല്‍ഹി: ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചുവെന്ന് അഡ്‌ഹോക്ക് ജഡ്ജിമാരെ ഹൈക്കോടതിയില്‍ നിയമിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അഭിപ്രായപ്പെട്ടു. ജുഡീഷറിയില്‍ 11 ശതമാനം സ്ത്രീകള്‍ മാത്രമേയുളളൂവെന്നും കൂടുതല്‍ സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണമെന്നും വനിതാ അഭിഭാഷകരുടെ അസോസിയേഷനെ പ്രതിവീധീകരിച്ചെത്തിയ അഭിഭാഷകരായ സ്‌നേഹ ഖലിതയും ശോഭ ഗുപ്തയും കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സത്രീകള്‍ വേണമെന്ന താല്പര്യം ഞങ്ങളുടെ മനസ്സിലുണ്ടെന്നും ഞങ്ങള്‍ അത് നല്ല രീതിയില്‍ നടപ്പാക്കുന്നുമുണ്ടെന്നും ഞങ്ങളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ലെന്നും നല്ല ഒരു ആളെ ലഭിക്കണമെന്ന് മാത്രമേയുളളൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാജ്യത്തെ 25 ഹൈക്കോടതികളില്‍ ഒന്നില്‍ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസുളളത്. തെലങ്കാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഹിമ കോഹ് ലി. രാജ്യത്തെ 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് സ്ത്രീകള്‍. മണിപ്പൂര്‍, മേഘാലയ, പട്‌ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍് ഒരു വനിതാ ജഡ്ജി പോലുമില്ല.

തിരുവനന്തപുരം: 209 പുത്തന്‍ വാഹനങ്ങള്‍ അഗ്‌നിശമന സേനയിലേക്കെത്തുന്നു. ഫാബ്രിക്കേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയശേഷം ഇവ മൂന്നുമാസത്തിനുശേഷമായിരിക്കും സേനയിലെത്തുക. ഇതോടെ കാലപ്പഴക്കമുള്ള 150 വാഹനങ്ങള്‍ അടുത്ത ഏപ്രിലില്‍ പൊളിക്കാന്‍ തീരുമാനമായി. കേന്ദ്ര സര്‍ക്കാരിന്റെ സ്‌ക്രാപ്പിംഗ് പോളിസിയുടെ ഭാഗമായുള്ള പൊളിക്കലിന്റെ നടപടിയും ആരംഭിച്ചു. 2019-2020 വര്‍ഷങ്ങളിലെ ഫണ്ടിലെ 43 കോടി രൂപയും ഈ വര്‍ഷത്തെ ഫണ്ടായ 65 കോടിയും ഉപയോഗിച്ചാണ് പുതിയ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ക്കുള്ള ഉപകരണങ്ങളും വാങ്ങുന്നത്. കേരളത്തിന് പുറത്തുള്ള കമ്പനികളിലാണ് ഫാബ്രിക്കേഷന്‍ ചെയ്യുന്നത്.

സേനയുടെ ഭാഗമാകുന്നവ
? ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിള്‍- 27
? മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍- 30
? ആംബുലന്‍സ്-18
? ജീപ്പ്- 30
? വാട്ടര്‍ ലോറി- 20
? ഫയര്‍ ടെന്‍ഡര്‍- 44
? എമര്‍ജെന്‍സി റെസ്‌ക്യു ടെന്‍ഡര്‍- 23
സ്‌ക്യൂബ ടീം ഉപകരണങ്ങള്‍
? റബര്‍ ടിങ്കി- 55
? ഫൈബര്‍ ബോട്ട്- 15
? സ്‌കൂബ സെറ്റ്- 125
? പോര്‍ട്ടബിള്‍ എയര്‍ കംപ്രസര്‍- 20
? സ്‌കൂബാ, കെമിക്കല്‍, ഫയര്‍മാന്‍ സ്യൂട്ടുകള്‍

high court

കൊച്ചി: മുസ്ലിം സ്ത്രീക്ക് കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് അവകാശം ഉണ്ടെന്ന് കേരള ഹൈകോടതി.പുരുഷകേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി മുസ്ലിം സ്ത്രീകളെ കോടതി വ്യവഹാരങ്ങളില്‍ മാത്രം അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. മുത്വലാക്ക് പോലുള്ള നിയമവിരുദ്ധ സംവിധാനങ്ങളടക്കം പുരുഷൻമാർ വിവാഹ മോചനത്തിനായി ഉപയോഗിച്ചു . എന്നാൽ ഇത്തരം സംവിധാനങ്ങളെന്നും സ്ത്രീകൾക്ക് അനുവദിച്ചില്ല.കോടതി മുഖേനയല്ലാതെ സ്ത്രീകള്‍ക്ക് വിവാഹമോചനം നടക്കില്ല എന്നതാണ് നിലവിലെ അവസ്ഥ.

എന്നാല്‍ കോടതിക്ക് പുറത്ത് മുസ്ലിം സ്ത്രീക്ക് വിവാഹമോചനം അനുവദിക്കുന്ന ഒട്ടേറെ മാർഗ്ഗങ്ങൾ നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭർത്താവുമായുള്ള ബന്ധം വേർപെടുത്താൻ ത്വലാഖ് – എ തഫ്വിസ് മുസ്ലീം സ്ത്രീക്ക് അനുവദനീയമാണ്. ഏകപക്ഷീയമായി വിവാഹമോചനത്തിന് അവകാശം നൽകുന്നതാണ് ഖുല നിയമം. പരസ്പരസമ്മതത്തോടെ വിവാഹമോചനം നേടാൻ മുബാറാത്ത് രീതിയിലൂടെ അവകാശമുണ്ട്. ഖാളിമാരെ പോലുള്ള മൂന്നാംകക്ഷിയുടെ സാന്നിധ്യത്തിൽ വിവാഹമോചനത്തിന് അനുമതി നൽകുന്നതാണ് ഫസ്ഖ്.

ശരീഅത്ത് നിയമ പ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്ലിം സ്ത്രീകൾക്ക് വിവാഹമോചനത്തിനായി ബാധകമാക്കാം . ഈ സാഹചര്യത്തിൽ , കോടതി വഴി മാത്രമേ വിവാഹമോചനം സാധിക്കൂ എന്ന 72 ലെ വിധി നിലനിൽക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 49 വർഷം പഴക്കമുള്ള കീഴ് വഴക്കം റദ്ദാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

മുസ്ലിം സ്ത്രീകളുടെ വിവാഹമോചന നിയമം പ്രകാരം മാത്രമേ സ്ത്രീകൾക്ക് വിവാഹ മോചനം സാധ്യമാകൂ എന്ന് 1972 ല്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേതുടർന്നാണ് വിവാഹമോചനത്തിന് കോടതിയെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി വന്നത്. എന്നാല്‍ ഇത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജികൾ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

തിരുവനന്തപുരം : ഏപ്രില്‍ ഒന്ന് മുതല്‍ അടിസ്ഥാന കുടിവെള്ള നിരക്കില്‍ അഞ്ച് ശതമാനം വര്‍ധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ 4 രൂപ 20 പൈസയാകും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനായി ഇടതുസര്‍ക്കാര്‍ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വര്‍ധന. സംസ്ഥാന സര്‍ക്കാര്‍ വെള്ളക്കര വര്‍ധന സംബന്ധിച്ച് ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉത്തരവ് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രില്‍ മാസം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.