എറണാകുളത്തും, ആലപ്പുഴയിലും കായലുകളില്‍ ജെല്ലിഫിഷ് നിറയുന്നു

തിരുവനന്തപുരം : എറണാകുളം , ആലപ്പുഴ എന്നിവിടങ്ങളിലെ കായലുകളില്‍ ജെല്ലിഫിഷ് നിറയുന്നു. കടലുകളില്‍ കാണപ്പെടുന്ന വിഷജീവിയാണ് ജെല്ലിഫിഷ്. ഇത് മത്സ്യബന്ധനത്തിന് വെല്ലുവിളിയാകുകയാണ്.തൊട്ടാല്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന ക്രാമ്പിയോനെല്ല ഓര്‍സിനി, അക്രോമിറ്റസ് ഫ്‌ളജല്ലേറ്റസ് തുടങ്ങിയ ഇനങ്ങളെയാണ് കണ്ടെത്തിയത്. കരിപ്പെട്ടി ചൊറി എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ വിഷം മനുഷ്യന്റെ ഹൃദയം, നാഡീവ്യവസ്ഥ, കോശങ്ങള്‍ എന്നിവയെ ബാധിക്കും. വിഷം ശരീരത്തില്‍ അതിവേഗം വ്യാപിക്കും.
ആലപ്പുഴയിലെ പെരുമ്പളം പഞ്ചായത്തിന്റെ പക്ഷി സര്‍വേയ്ക്കിടെ പെരുമ്പളം ബോട്ടുജെട്ടിക്ക് സമീപം ജെല്ലി ഫിഷിനെ കണ്ടെത്തിയെന്ന് സര്‍േവയില്‍ പങ്കെടുത്ത പക്ഷിനിരീക്ഷകനും സയന്‍സ് അദ്ധ്യാപകനും ഫോട്ടോഗ്രാഫറുമായ പി.ആര്‍. രാജീവ് പറഞ്ഞു. കേരളത്തിന്റെ തീരക്കടലില്‍ കണ്ടെത്തിയ ജെല്ലി ഫിഷുകള്‍ മാരകവിഷം ഇല്ലാത്തവയാണെങ്കിലും തൊട്ടാല്‍ ചൊറിച്ചിലും വീക്കവും ഉണ്ടാകും. കേരളത്തില്‍ 20ഓളം വകഭേദങ്ങള്‍ ഉണ്ട്.