General (Page 1,464)

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മേഖലകളും തുറക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യയനം ആരംഭിക്കണമെന്നുമാണ് ഐഎംഎയുടെ കേരളാ ഘടകം നിർദ്ദേശിക്കുന്നു. 18 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണമെന്നും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്സിൻ നൽകിയ ശേഷം വേണം അദ്ധ്യയനം ആരംഭിക്കാനെന്നും ഐഎംഎ അറിയിച്ചു. സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ സർക്കാർ മാറ്റം വരുത്തിനിരിക്കെയാണ് ഐഎംഎ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

എല്ലാ വ്യാപാര- വ്യവസായശാലകളും എല്ലാ ദിവസവും തുറക്കണം. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം. 18 വയസിന് താഴെ പ്രായമുള്ളവർക്കും വാക്സിൻ നൽകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയും വേണമെന്നും ഐഎംഎ നിർദ്ദേശിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി വിപുലമായ സീറോ സർവേക്ക് തയ്യാറാണെന്നും ഐ.എം.എ അറിയിച്ചു. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് സിറോ സർവേ നടത്തിയത്. ഇതിന് പകരം എല്ലാ ജില്ലകളിലുമായുള്ള ആധികാരിക പഠനം നടത്തണം. കൂടുതൽ സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കണമെന്നും ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ഐ.എം.എ വ്യക്തമാക്കി.

വാക്സിൻ വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണമെന്നും ഐഎംഎ നിർദ്ദേശിച്ചു. വാക്സിൻ വിതരണം പലയിടത്തും സംഘർഷത്തിലേക്ക് നീങ്ങുകയാണെന്നും വാക്സിൻ കൊടുക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഐ.എം.എ ആരോപിക്കുന്നു. ചെറുകിട ആശുപത്രികൾക്ക് അടക്കം വാക്സിൻ വാങ്ങാൻ സൗകര്യമൊരുക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: കിഫ്ബിക്കെതിരെ രൂക്ഷ വിമർശനവുമായി കെ ബി ഗണേശ് കുമാർ എം എൽ എ. കാര്യമില്ലാത്ത വാദങ്ങൾ ഉയർത്തി കിഫ്ബി നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കിഫ്ബിയിൽ അതിവിദഗ്ദ്ധയുടെ ബാഹുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയുടെ ആറ് റോഡുകൾ മണ്ഡലത്തിൽ കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചുവെന്നും എന്നാൽ ഇപ്പോൾ ജനങ്ങളുടെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണെന്നും അദ്ദേഹം വിശദമാക്കി. വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർമാരെ സ്വകാര്യ കോളേജിൽ നിന്ന് പണംകൊടുത്ത് ബി ടെക്. പഠിച്ചിറങ്ങിയ കിഫ്ബിയിലെ ഉദ്യോഗസ്ഥർ തിരുത്തുകയാണെന്നും ഇങ്ങനെ ജോലിയിലെത്തുന്ന ബിടെക്കുകാരുടെ ദിവസ ശമ്പളം പതിനായിരം രൂപയാണെന്നും കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ഗണേഷ് കുമാറിന് പുറമെ ഐ.സി. ബാലകൃഷ്ണനും എംകെ. മുനീറും കിഫ്ബിക്കെതിരെ വിമർശനമുന്നയിച്ചു. കിഫ്ബി നിർമാണം ഏറ്റെടുത്ത റോഡുകളിൽ മിക്കതും പാതിവഴിയിൽ കിടക്കുകയാണെന്നും നാട്ടുകാർ വാഴനട്ട് പ്രതിഷേധിക്കുകയാണെന്നുമായിരുന്നു ഐ സി ബാലകൃഷ്ണന്റെ വിമർശനം. റോഡു നിർമാണം ഉൾപ്പടെയുള്ളവർ പാതിവഴിയിൽ തടസപ്പെടാതിരിക്കാൻ പൊതുമരാമത്ത് വകുപ്പുമന്ത്രി കിഫ്ബിയിൽ നിന്ന് തന്റെ അധികാരം തിരിച്ചു പിടിക്കണമന്നായിരുന്നു എം കെ മുനീർ ആവശ്യപ്പെട്ടു.

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പാകിസ്താൻ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി രഹസ്യ വിവരം. വിവിധ വിഘടവാദ ഗ്രൂപ്പുകളുമായി ചേർന്ന് ഇന്ത്യയിൽ ആക്രമണം നടത്താനാണ് പാകിസ്താൻ ലക്ഷ്യമിടുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പാക് ചാര സംഘടനയായ ഐഎസ്ഐ ഇത് ഏകോപിപ്പിക്കാൻ കൺട്രോൾ റൂമുകൾ തുറന്നതായാണ് വിവരം. ജമ്മു കശ്മീരിൽ ആക്രമണം നടത്താനാണ് പാകിസ്താന്റെ നീക്കം.

ലഷ്‌കർ-ഇ-തയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുമായി പാകിസ്താൻ ഇക്കാര്യം ചർച്ച ചെയ്തവെന്നും ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചു. അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനും രാജ്യത്തിന്റെ സമാധാനം തകർക്കാനുമാണ് ഭീകരരുടെ നീക്കം. വിവരം ലഭിച്ച സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ ഇന്ത്യൻ സൈന്യം സുരക്ഷ ശക്തമാക്കി. അതിർത്തിയിൽ കർശന നിരീക്ഷണവും ജാഗ്രതയും തുടരാനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം.

എട്ടോളം വഴികളിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനാണ് പാക് ഭീകരരുടെ ശ്രമം. നിയന്ത്രണരേഖയ്ക്കടുത്ത് 27 ഇടങ്ങളിൽ നുഴഞ്ഞുകയറ്റം വർദ്ധിപ്പിക്കാനുളള ശ്രമം പാകിസ്താൻ നട്ത്തുന്നുണ്ടെന്നും ഇവിടങ്ങളിൽ 146 ഭീകരരെ വിന്യസിച്ചതായും ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്്.

pinarayi

കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വയനാട്ടിൽ മാവോയിസ്റ്റുകൾ ലഘുലേഖകൾ വിതരണം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. തൊണ്ടർനാട് പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടർനാട് പെരിഞ്ചേരിമലയിലാണ് ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകൾ വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ പെരിഞ്ചേരിമല ആദിവാസി കോളനിയിൽ നാലംഗ സായുധ സംഘം എത്തി ലഘുലേഖ വിതരണം ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ലഘുലേഖയിൽ ഉള്ളത്. കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം മരണത്തിന്റെ വ്യാപാരിയാണെന്നും നോട്ടീസിൽ പറയുന്നു. സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലുള്ളതാണ് പോസ്റ്ററുകൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന മാവോയിസ്റ്റ് സംഘം കോളനിയിലെ രണ്ട് വീടുകളിൽ കയറി മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത്. പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളിൽ പോസ്റ്ററുകൾ പതിച്ചതിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. ഇതാദ്യമായാണ് വയനാട്ടിൽ ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്.

മാവോയിസ്റ്റുകളായ ചന്ദ്രു, ജയണ്ണ, സുന്ദരി, ലതി എന്നിവരാണ് കോളനിയിലെത്തി ലഘുലേഖകൾ വിതരണം ചെയ്തതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ന്യൂഡൽഹി: പെഗാസസ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ഫോൺ ചോർത്തലിന് ഇരകളായ മാദ്ധ്യമ പ്രവർത്തകർ സുപ്രീം കോടതിയിൽ. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ച് അഞ്ചു മാദ്ധ്യമ പ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചു. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ അന്വേഷണം വേണമെന്നാണ് മാദ്ധ്യമപ്രവർത്തകർ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പെഗാസസ് വാങ്ങിയോ എന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു.

പരൻജോയ് ഗുഹ തക്കൂർദാ, എസ്.എൻ.എം അബ്ദി, പ്രേംശങ്കർ ഝാ, രൂപേഷ് കുമാർ സിംഗ്, ഇപ്‌സാ ശതാക്‌സി തുടങ്ങിയ മാദ്ധ്യമ പ്രവർത്തകരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഇതാദ്യമാണ് പെഗാസസ് ഫോൺ ചോർത്തലിൽ നിരീക്ഷണത്തിന് ഇരയാക്കപ്പെട്ടവർ കോടതിയെ സമീപിക്കുന്നത്.

ആംനെസ്റ്റി ഇന്റർനാഷണൽ തങ്ങളുടെ ഫോണിൽ നടത്തിയ ഫോറൻസിക് പരിശോധനാ ഫലത്തിൽ ഫോണിൽ പെഗാസസ് മാൽവെയർ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. കേന്ദ്രസർക്കാരോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ തങ്ങളെ നിരീക്ഷിച്ചതായാണ് തങ്ങൾ ശക്തമായി വിശ്വസിക്കുന്നതെന്നും കേന്ദ്രസർക്കാർ ഇതുവരെ പെഗാസസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ന്യൂഡൽഹി: സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി പുതിയ നടപടികളുമായി ഇന്ത്യൻ സൈന്യവും ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയും. വടക്കൻ സിക്കിം മേഖലയിൽ ഇരു സൈന്യങ്ങളും ഹോട്ട്ലൈൻ സ്ഥാപിച്ചു. അതിർത്തികളിലെ വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനും യഥാർത്ഥ നിയന്ത്രണരേഖയിൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കം.

വിവിധ മേഖലകളിലുളള ഈ ഹോട്ട്ലൈൻ അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്താൻ സഹായിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചൈനീസ് സൈനിക ദിനമായ ഓഗസ്റ്റ് ഒന്നിനാണ് ഹോട്ട്ലൈൻ സ്ഥാപിച്ചത്. ഇരു സൈന്യങ്ങളുടെയും ഗ്രൗണ്ട് കമാൻഡർമാർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഐക്യത്തിന്റെയും സൗഹൃദത്തിന്റെയുംസന്ദേശം ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ ഹോട്ട്ലൈൻ വഴി കൈമാറി.

കഴിഞ്ഞ വർഷം ജൂൺ മാസം കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ സംഘർഷമുണ്ടായതോടെയാണ് ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിലുള്ള ബന്ധം വഷളായത്. അതിർത്തിയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം അവസാനിപ്പിക്കുന്നതിനുമായി സൈനിക തലത്തിലും സർക്കാർ തലത്തിലും നിരവധി ചർച്ചകലാണ് നടന്നു വരുന്നത്. കഴിഞ്ഞ ദിവസവും ഇരുസൈന്യത്തിലെയും ഉന്നത കമാൻഡർമാർ ചർച്ച നടത്തിയിരുന്നു. 9 മണിക്കൂറോളം നേരമാണ് കഴിഞ്ഞ ദിവസം കോർ കമാൻഡർതല ചർച്ച നടന്നത്.

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകനായ ഡാനിഷ് സിദ്ധിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡാനിഷ് സിദ്ധിഖിയെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയത് എന്നതിന്റെ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. 12 വെടിയുണ്ടകളാണ് സിദ്ധീഖിയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയതെന്ന് അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിലെയും എക്‌സ്‌റേയിലെയും വിവരങ്ങൾ പുറത്തുവിട്ടത്. ശരീരത്തിൽ വെടിയുണ്ട തുളഞ്ഞു കയറിയിറങ്ങിയതിന്റെ നിരവധി പാടുകളും കണ്ടെത്തിയിട്ടുണ്ടെന്ന് അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജൂലൈ 16 ന് അഫ്ഗാൻ സേനയും താലിബാൻ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെടുന്നത്. കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് പ്രവിശ്യയിൽ വെച്ചായിരുന്നു അദ്ദേഹത്തെ ഭീകരർ കൊലപ്പെടുത്തിയത്. സിദ്ധീഖിയും അഫ്ഗാൻ സൈന്യവും സഞ്ചരിച്ച വാഹനത്തിന് നേരെ താലിബാൻ ഭീകരർ വെടിയുതിർത്തു. പരിക്കേറ്റ ഡാനിഷ് സിദ്ധിഖിയെ തൊട്ടടുത്തുള്ള പള്ളിയിൽ പ്രവേശിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. എന്നാൽ സിദ്ധിഖി പള്ളിയിൽ ഉണ്ടെന്ന് അറിഞ്ഞ അഫ്ഗാൻ ഭീകരർ പള്ളിക്ക് നേരെയും അക്രമണം നടത്തി.

കൊലപ്പെടുത്തിയ ശേഷം താലിബാൻ ഭീകരർ ഡാനിഷ് സിദ്ധീഖിയുടെ മൃതദേഹത്തെ പോലും വെറുതെ വിട്ടില്ല. താലിബാൻ ഭീകരർ അദ്ദേഹത്തിന്റെ മൃതദേഹം വലിച്ചിഴച്ചതിന്റെയും ഭാരമേറിയ വാഹനം ഉപയോഗിച്ച് മൃതദേഹം വികൃതമാക്കിയതിന്റെയും അടയാളങ്ങൾ മെഡിക്കൽ റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. നെഞ്ചിലും മുഖത്തും നിരവധി തവണ വാഹനം കയറിയിറങ്ങിയതിന്റെ പാടുകൾ ദൃശ്യമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.

ന്യൂഡൽഹി: ഐഎസ്‌ഐഎസിൽ ചേരുന്നതിനായി ഇന്ത്യ വിട്ട് അഫ്ഗാനിലേക്ക് പോയി നിലവിൽ ജയിലിൽ കഴിയുന്ന ആയിഷയുടെയും മകളുടെയും മോചനത്തിനായി പിതാവ് സെബാസ്റ്റ്യൻ സേവ്യർ സുപ്രീംകോടതിയിൽ. ഐഎസിൽ ചേർന്ന ഭർത്താവിനൊപ്പം രാജ്യം വിട്ട് അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് സെബാസ്റ്റ്യൻ കോടതിയെ സമീപിച്ചത്.

അഫ്ഗാനിസ്ഥാനിൽ വെച്ച് ഭർത്താവ് അബ്ദുൾ റഷീദ് കൊല്ലപ്പെട്ടതോടെ ആയിഷയും കുഞ്ഞും ജയിലിലാണ്. ആയിഷയുടെ ഏഴ് വയസ്സുള്ള മകൾ സാറയുടെ ഭാവിജീവിതം സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നാണ് സെബാസ്റ്റ്യൻ ഹർജിയിൽ പറയുന്നത്. അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ വലിയ ഏറ്റുമുട്ടൽ നടക്കുന്ന അഫ്ഗാനിൽ ഏത് നിമിഷം വേണമെങ്കിലും മകളെയടക്കം തൂക്കിലേറ്റാം. അതിനാൽ പേരക്കുട്ടിയായ സാറയുടെ ഭാവി സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും ഇവരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെടണമെന്നും സെബാസ്റ്റ്യയൻ ആവശ്യപ്പെടുന്നു. കേരളത്തിൽ നിന്നും ഐ എസിൽ ചേരാൻ പോയ മറ്റു സ്ത്രീകളും ആയിഷയ്‌ക്കൊപ്പം ജയിലിലാണ്.

കാസർകോട് സ്വദേശിയായ അബ്ദുൾ റഷീദിനൊപ്പം 2011 ലാണ് ആയിഷ പോയത്. 2013 ഒക്ടോബറിൽ സാറ ജനിച്ചു. 2016 ൽ ഇവരെല്ലാം ഐഎസിന് വേണ്ടി പ്രവർത്തിക്കാൻ ഇന്ത്യ വിട്ടുപോയി. പിന്നീട് അബ്ദുൾ റഷീദിനെ കാണ്മാനില്ലെന്ന് ഇയാളുടെ പിതാവ് കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നീട് അബ്ദുൾ റഷീദ് മരണമടഞ്ഞെന്നും ആയിഷയും മകളും അഫ്ഗാനിൽ ജയിലിലാണെന്നുമുള്ള വിവരം പുറത്തു വന്നു.

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ ആശംസാ കാർഡിനെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാഹിതരാവാൻ പോവുന്നവർക്ക് ആശംസയും, സ്ത്രീധനത്തിനെതിരെ ബോധവൽക്കരണവും നൽകുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആശംസാ കാർഡ് തയ്യാറാക്കിയത്. കാർഡ് പുറത്തിറക്കിയതിൽ ഗവർണർ അഭിനന്ദനം അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആരോഗ്യ മന്ത്രി ഗവർണർ അഭിനന്ദിച്ച വിവരം അറിയിച്ചത്.

വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ആശയത്തെ ഗവർണർ അഭിനന്ദിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. സ്ത്രീധനത്തിനെതിരായ പ്രചാരണ പരിപാടികൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായിരുന്നു ഗവർണറുടെ വാക്കുകളെന്നും വീണാ ജോർജ് പറഞ്ഞു. അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും ആരോഗ്യ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വധൂവരൻമാർക്ക് മംഗളാശംസ നേരുന്നതിന് ഒപ്പം സ്ത്രീധനത്തിനെതിരായ സന്ദേശവും വിവാഹ ജീവിതത്തിൽ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓർമ്മിപ്പിക്കുന്നതിനുമാണ് വനിതാ ശിശുവികസന മന്ത്രി എന്ന നിലയിൽ കാർഡ് അയക്കുന്ന പദ്ധതി ആരംഭിച്ചത്. ജില്ലാ വനിത ശശിശുവികസന വകുപ്പ് ഓഫീസർമാർ, ഐ.സി.ഡി.എസ്. ഓഫീസർമാർ എന്നിവർ വഴിയാണ് വിവാഹം കഴിക്കുന്ന വ്യക്തികൾക്ക് കാർഡ് എത്തിച്ച് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

അപ്രതീക്ഷിതമായാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ വിളി എത്തിയത്. കഴിഞ്ഞദിവസം വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ സ്ത്രീധനത്തിനെതിരായുള്ള സന്ദേശ കാർഡിനെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിച്ചത്. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ആശയത്തെ ഗവർണർ അഭിനന്ദിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ ബഹുമാനപ്പെട്ട ഗവർണർ പ്രശംസിച്ചു. സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായിരുന്നു ഗവർണറുടെ വാക്കുകൾ.

അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് നന്ദി രേഖപ്പെടുത്തുന്നു.വധൂവരന്‍മാര്‍ക്ക് മംഗളാശംസ നേരുന്നതിന് ഒപ്പം സ്ത്രീധനത്തിനെതിരായ സന്ദേശവും വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മ്മിപ്പിക്കുന്നതിനുമാണ് വനിതാ ശിശുവികസനമന്ത്രി എന്ന നിലയിൽ കാർഡ് അയക്കുന്ന പദ്ധതി ആരംഭിച്ചത്.ജില്ലാ വനിത ശശിശുവികസന വകുപ്പ് ഓഫീസര്‍മാര്‍, ഐ.സി.ഡി.എസ്. ഓഫീസര്‍മാര്‍ എന്നിവർ വഴിയാണ് വിവാഹം കഴിക്കുന്ന വ്യക്തികള്‍ക്ക് കാര്‍ഡ് എത്തിച്ച് നൽകുന്നത്.

മംഗളൂരു: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ തീവണ്ടി മാർഗം മംഗളൂരുവിലെത്തിയ നൂറിലേറെപ്പേർ സ്റ്റേഷനിൽ കുടുങ്ങി. ഇവരെ പോലീസ് വാഹനത്തിൽ കയറ്റി ടൗൺഹാളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റിയതായാണ് അധികൃതർ അറിയിക്കുന്നത്. വൈകീട്ട് മൂന്നരയോടെ മംഹളൂരുവിലെത്തിയ ട്രെയിനിൽ നിന്നും മാത്രം 50 ഓളം യാത്രക്കാരെയാണ് ടൗൺഹാളിലേക്കു മാറ്റിയത്. ഇവർക്കെല്ലാം റെയിൽവേ സ്റ്റേഷനിൽ വച്ചു തന്നെ ആന്റിജൻ പരിശോധന നടത്തിയെങ്കിലും രാത്രി പത്തു മണിവരെ ഫലം വന്നിരുന്നില്ല. ഇതോടെയാണ് ഇവരെ പോലീസ് സ്‌റ്റേഷനിലേക്കും ടൗൺ ഹാളിലേക്കും മാറ്റാൻ തീരുമാനിച്ചത്.

യാത്രക്കാരെ ഒരു മണിക്കൂർ നേരം റെയിൽവേ സ്റ്റേഷനിലിരുത്തിയ ശേഷമാണ് വാനിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്കു മാറ്റിയത്. അവിടെ നിന്നാണ് മംഗളൂരു ടൗൺഹാളിലെത്തിച്ചത്. പിന്നാലെ വന്ന തീവണ്ടിയിലുള്ളവരെയും സമാനമായി മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ടൗൺ ഹാളിലേക്ക് മാറ്റിയ യാത്രക്കാർക്ക് ആറര മണിക്കൂർ നേരം വെള്ളമോ ഭക്ഷണമോ കിട്ടിയില്ലെന്നാണ് ആക്ഷേപം.

പുറത്തുള്ള പോലീസുകാരോട് എന്തെങ്കിലും ചോദിച്ചാൽ അവർക്കൊന്നും അറിയില്ലെന്നാണ് പറഞ്ഞതെന്നും യാത്രക്കാർ പറഞ്ഞു. രോഗിയാണെന്നും ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞിട്ട് പോലും വിടാൻ പോലൂസുകാർ തയ്യാറായില്ലെന്നും യാത്രക്കാർ ആരോപിച്ചു.

രാത്രി 10.45 ഓടെ മണിയോടെ ഉന്നത പോലീസ്-ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ ടൗണ്‍ ഹാളിലെത്തി.സ്ത്രീകളെ മാത്രം പോകാന്‍ അനുവദിച്ചു.ആര്‍.ടി.പി.സി.ആര്‍.പരിശോധന ഫലം കിട്ടുന്നതുവരെ റൂം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശത്തോടെയാണ് ഇവരെ വിട്ടയച്ചത്.