സ്വാതന്ത്ര്യ ദിനത്തിന് മുൻപ് രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട് പാകിസ്താൻ; സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പാകിസ്താൻ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി രഹസ്യ വിവരം. വിവിധ വിഘടവാദ ഗ്രൂപ്പുകളുമായി ചേർന്ന് ഇന്ത്യയിൽ ആക്രമണം നടത്താനാണ് പാകിസ്താൻ ലക്ഷ്യമിടുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പാക് ചാര സംഘടനയായ ഐഎസ്ഐ ഇത് ഏകോപിപ്പിക്കാൻ കൺട്രോൾ റൂമുകൾ തുറന്നതായാണ് വിവരം. ജമ്മു കശ്മീരിൽ ആക്രമണം നടത്താനാണ് പാകിസ്താന്റെ നീക്കം.

ലഷ്‌കർ-ഇ-തയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുമായി പാകിസ്താൻ ഇക്കാര്യം ചർച്ച ചെയ്തവെന്നും ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചു. അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനും രാജ്യത്തിന്റെ സമാധാനം തകർക്കാനുമാണ് ഭീകരരുടെ നീക്കം. വിവരം ലഭിച്ച സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ ഇന്ത്യൻ സൈന്യം സുരക്ഷ ശക്തമാക്കി. അതിർത്തിയിൽ കർശന നിരീക്ഷണവും ജാഗ്രതയും തുടരാനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം.

എട്ടോളം വഴികളിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനാണ് പാക് ഭീകരരുടെ ശ്രമം. നിയന്ത്രണരേഖയ്ക്കടുത്ത് 27 ഇടങ്ങളിൽ നുഴഞ്ഞുകയറ്റം വർദ്ധിപ്പിക്കാനുളള ശ്രമം പാകിസ്താൻ നട്ത്തുന്നുണ്ടെന്നും ഇവിടങ്ങളിൽ 146 ഭീകരരെ വിന്യസിച്ചതായും ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്്.