General (Page 1,257)

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ ക്രൈബ്രാഞ്ച് നടത്തിയ റെയ്ഡ് പൂർത്തിയായി. എട്ടു മണിക്കൂർ നേരത്തോളമാണ് ദിലീപിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്, മൊബൈൽ ഫോൺ തുടങ്ങിയവ ദിലീപിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തതായാണ് വിവരം. രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിയോടെയാണ് പൂർത്തിയായത്.

ദിലീപിന്റെ നിർമാണക്കമ്പനിയിലും സഹോദരൻ അനൂപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ദിലീപിന്റെ ഭാഗത്ത് നിന്നും ദിലീപുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ആർക്കൊക്കെയാണ് ഈ പണം പോയിട്ടുള്ളത്, എന്തൊക്കെ ആവശ്യങ്ങൾക്കാണ് പണം പോയിട്ടുള്ളത് എന്ന വിവരം ഉൾപ്പെടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി പല ബില്ലുകളും രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

ഒരു കവറിലാക്കിയാണ് ദിലീപിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം സാധനങ്ങൾ കൊണ്ടുപോയത്. ഹാർഡ് ഡിസ്‌കുകളും അതുമായി ബന്ധപ്പെട്ട വസ്തുക്കളുമാണ് ഇതിനുള്ളിൽ എന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ദിലീപിന്റെ വീട്ടിൽ നിന്നും തോക്ക് കണ്ടെത്തുക എന്നതായിരുന്നു പരിശോധനയ്ക്ക് പിന്നാലെ പ്രധാന ലക്ഷ്യം. എന്നാൽ തോക്ക് പരിശോധനയിൽ കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ ആരോപിച്ചിരുന്നു. ദിലീപിന്റെ വീട്ടിലാണ് ഗൂഢാലോചന പ്രധാനമായും നടന്നതെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് വേണ്ടി കൂടിയാണ് അന്വേഷണ സംഘം ദിലീപിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ, ഗവർണറുടെ അധികാരം എന്നിവ സംബന്ധിച്ച ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മിഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് കൈമാറാൻ വേണ്ടി സംസ്ഥാന നിയമ വകുപ്പ് തയാറാക്കിയ കരട് നിർദ്ദേശങ്ങൾ വിശദ ചർച്ചയ്ക്കായി മാറ്റിവച്ചു. ഭരണഘടനാതത്വങ്ങൾക്കും കേന്ദ്ര, സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച നിയമങ്ങൾക്കും അനുസൃതമായാണോ കരട് നിർദ്ദേശങ്ങളെന്ന് പഠിക്കണമെന്ന് നേരത്തെ മന്ത്രിമാർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരട് നിർദ്ദേശങ്ങൾ പഠിക്കാൻ ഉപസമിതിയെ നിയോഗിക്കുമെന്നാണ് വിവരം.

സംസ്ഥാനത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്രത്തിന് കൈമാറേണ്ടത് മന്ത്രിസഭായോഗം അംഗീകരിച്ച ശേഷമാണ്. 2010 ലാണ് കേന്ദ്രസർക്കാർ ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി ചെയർമാനായുള്ള കമ്മിഷനെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ശുപാർശകൾ സമർപ്പിക്കാൻ നിയോഗിച്ചത്. കമ്മിഷൻ സമർപ്പിച്ച നിരവധി ശുപാർശകളിൽ 116 എണ്ണത്തിലാണ് സംസ്ഥാനങ്ങളോട് കേന്ദ്രം അഭിപ്രായം തേടിയത്. ഏതാനും വർഷങ്ങളായി ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ആശയവിനിമയം നടന്നുവരുന്നുണ്ട്. ഇനി സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കേട്ട് തീരുമാനമെടുക്കാനുള്ളത് 33 വിഷയങ്ങളിലാണ്. ഗവർണർ പദവിയുടെ അധികാരങ്ങൾ വരുന്നത് ഈ വിഷയങ്ങളിലാണ്.

നിയമവകുപ്പ് തയാറാക്കിയ കരട് ശുപാർശകളിൽ ഗവർണറുടെ പ്രവർത്തനം സംസ്ഥാന താല്പര്യത്തിന് വിധേയമായിട്ടാകണം, ഗവർണറുടെ നിയമനത്തിലും ചുമതലകളിലും സംസ്ഥാനസർക്കാരിന് നിയന്ത്രണമുണ്ടാകണം തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾപ്പെട്ടിരുന്നു. മന്ത്രിസഭയാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങളിൽ സ്വീകാര്യമായത് കേന്ദ്രം പരിഗണിക്കുന്നതാണ്. ചുമതലകളിൽ വീഴ്ച വരുത്തിയാൽ ഗവർണറെ നീക്കം ചെയ്യാമെന്ന വ്യവസ്ഥ നിയമനക്കാര്യത്തിൽ ഉൾപ്പെടുത്തണം, സംസ്ഥാനസർക്കാരിന്റെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം ഗവർണറെ നിയമിക്കണം, സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന പാനലിൽ നിന്നാവണം നിയമനം, സജീവ രാഷ്ട്രീയത്തിലില്ലാത്ത മറ്റൊരാളെ സർവകലാശാലാ ചാൻസലർ പദവിയിൽ നിയമിക്കണം തുടങ്ങിയവയാണ് നിയമ വകുപ്പിന്റെ കരട് നിർദേശം.

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി എഡിജിപി ശ്രീജിത്ത്. കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്നത് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അന്വേഷണം എത്രയും വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.

വിഐപിയുടെ കാര്യത്തിൽ ഉൾപ്പെടെ അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ദിലീപിന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും നടന്ന പരിശോധനകൾ പൂർത്തിയായി. എട്ടു മണിക്കൂർ നേരത്തോളമാണ് ദിലീപിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്, മൊബൈൽ ഫോൺ തുടങ്ങിയവ ദിലീപിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തതായാണ് വിവരം. രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിയോടെയാണ് പൂർത്തിയായത്.

ദിലീപിന്റെ നിർമാണക്കമ്പനിയിലും സഹോദരൻ അനൂപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ദിലീപിന്റെ ഭാഗത്ത് നിന്നും ദിലീപുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ആർക്കൊക്കെയാണ് ഈ പണം പോയിട്ടുള്ളത്, എന്തൊക്കെ ആവശ്യങ്ങൾക്കാണ് പണം പോയിട്ടുള്ളത് എന്ന വിവരം ഉൾപ്പെടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി പല ബില്ലുകളും രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

തിരുവനന്തപുരം: സിപിഎമ്മിനും പോലീസുനെതിരെ വിമർശനവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. ഭരണത്തിന്റെ തണലിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ സിപിഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പൊലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കളെ തെരുവിൽ കൈകാര്യം ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കിൽ കോൺഗ്രസ് അത് കൈയും കെട്ടിനോക്കി നിൽക്കുമെന്ന് കരുതരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അണികളെ നിലയ്ക്ക് നിർത്താൻ സിപിഎം നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉമ്മാക്കികാട്ടി കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് സിപിഎം കരുതിയെങ്കിൽ അത് വെറും മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. കോൺഗ്രസ് പാർട്ടി ഓഫീസിനും നേതാക്കൾക്കും പിണറായി വിജയന്റെ പൊലീസിന് സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ അത് ഭംഗിയായി നിറവേറ്റാൻ പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ സന്നദ്ധരാണ്. കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കുമെതിരെ നടക്കുന്ന അക്രമങ്ങൾ തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുമുതൽ നശിപ്പിക്കുന്ന സിപിഎം ഗുണ്ടകൾക്ക് സംരക്ഷണം ഒരുക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രിയുടെ പോലീസ്. പതിനാല് ജില്ലയിലും സിപിഎം അക്രമ പരമ്പരകൾ നടത്തി അഴിഞ്ഞാടുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഇതിനോടകം ഉണ്ടായി. ജനപ്രതിനിധിയായ മാത്യൂകുഴൽനാടൻ ഉൾപ്പെടെയുള്ള നേതാക്കളെ ഡിവൈഎഫ്‌ഐ ഗുണ്ടകൾ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തിയെന്നും മൂവാറ്റുപുഴ ടിബിയിൽ ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് മാത്യൂകുഴൽ നാടനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായത്. കൊല്ലം എംപി പ്രേമചന്ദ്രൻ, കായംകുളം യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിതാ ബാബു തുടങ്ങിയവർക്കെതിരെയും അതിക്രമം നടന്നു. കൊലപാതകങ്ങളുടെ പേരിൽ കോൺഗ്രസ് പകരം ചോദിക്കാൻ ഇറങ്ങിയിരുന്നെങ്കിൽ കേരളത്തിൽ സിപിഎമ്മിന്റെ പൊടിപോലും കാണില്ലായിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാരമ്ബര്യമല്ല കോൺഗ്രസിന്റെത്. ജനാധിപത്യബോധം എന്താണെന്ന് നല്ല തിരിച്ചറിവുള്ള പ്രസ്ഥനമാണ് കോൺഗ്രസ്. തലയ്ക്ക് വെളിവില്ലാത്ത നേതാക്കളുള്ള സിപിഎമ്മിന് ജനാധിപത്യമര്യാദ തീണ്ടാപ്പാട് അകലെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കലാപത്തിന്റെയും കൊലപാതക രാഷ്ട്രീയത്തിന്റെയും വക്താക്കളായ സിപിഎമ്മുകാർ ഇപ്പോൾ വ്യാപകമായി നുണപ്രചരണം നടത്തി ഇടുക്കി കൊലപാതകത്തിന്റെ പേരിൽ കെപിസിസിയെ പ്രതിക്കൂട്ടിൽ കയറ്റാനുള്ള വൃഥാശ്രമം നടത്തുകയാണ്.ബോംബു നിർമ്മാണവും ആയുധ ശേഖരണവും കുലത്തൊഴിലാക്കിയ പ്രസ്ഥാനമാണ് സിപിഎം. ജനം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. ഇടുക്കി സംഭവുമായി ബന്ധപ്പെട്ട പച്ചയായ യാഥാർത്ഥ്യം ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സംഭവം നടന്ന അന്ന് തന്നെ കോളേജിലെ ചില വിദ്യാർത്ഥികൾ മാദ്ധ്യമങ്ങളുമായി ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇടുക്കി കോളേജിലെ അനിഷ്ടസംഭവത്തിലേക്ക് നയിച്ച യഥാർത്ഥ്യം പുറത്തുവരാതിരിക്കാനായി സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു.ഇടുക്കി കോളേജിലെ കൊലപാതകം ആകസ്മികമായി നടന്നതാണെന്ന് പൊലീസ് സൂപ്രണ്ട് തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ അത് അംഗീകരിക്കാൻ തയ്യാറാകാത്ത സിപിഎം അവരുടെ തിരക്കഥയ്ക്ക് അനുസരിച്ച് പെരുമാറാൻ എസ്പിയെ ഭീഷണിപ്പെടുത്തുകയാണെന്നും സുധാകരൻ അറിയിച്ചു.

തിരുവനന്തപുരം: മകരവിളക്ക് ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ. ഭക്തർക്കായി സന്നിധാനത്ത് 550 മുറികൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഒമിക്രോൺ ശബരിമല തീർത്ഥാടനത്തെ ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

മകരവിളക്കിന് ഇതരസംസ്ഥാന തീർത്ഥാടകരുടെ എണ്ണത്തിൽ വരിയ കുറവുണ്ടായിട്ടുണ്ട്. മകരവിളക്ക് കഴിയും വരെ സർക്കാർ ശബരിമല തീർത്ഥാടനത്തിന് ഇളവ് നൽകിയിട്ടുണ്ട്. തീർത്ഥാടനം കഴിഞ്ഞാൽ സർക്കാർ നിയന്ത്രണങ്ങൾ ശബരിമലയിലും ബാധകമാക്കും. അതേസമയം മകരവിളക്ക് പൂജകൾക്കായി സന്നിധാനം സജ്ജമാണെന്ന് തന്ത്രി മഹേഷ് മോഹനര് അറിയിച്ചു.

ബിംബ ശുദ്ധി ക്രിയകൾ ഉച്ചയോടെ പൂർത്തിയാകും. നാളെ ഉച്ചയ്ക്ക് 2.30ന് സംക്രമപൂജ നടക്കും. വൈകീട്ട് തിരുവാഭരണം ചാർത്തി ദീപാരാധനയും മകരജ്യോതി ദർശനത്തോടെയും തീർത്ഥാടനത്തിന് പരിസമാപ്തി കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: രാജ്യത്തെ ആദ്യത്തെ സാനിറ്ററി നാപ്കിൻ രഹിത ഗ്രാമമായി കുമ്പളങ്ങി. എറണാകുളം ജില്ലയിലാണ് കുമ്പളങ്ങി ഗ്രാമം സ്ഥിതി ചെയ്യുന്നത്. നാപ്കിനുകൾക്ക് പകരം മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്താണ് കുമ്പളങ്ങി ഈ നേട്ടം സ്വന്തമാക്കിയത്. 18 വയസിന് മുകളിൽ പ്രായം വരുന്ന പെൺകുട്ടികൾക്ക് 5000 മെൻസ്ട്രൽ കപ്പുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്.

അവൾക്കായി എന്ന പേരിൽ എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തതെന്ന് ഹൈബി ഈഡൻ എംപി വ്യക്തമാക്കി. ഈ പദ്ധതിയിലൂടെയാണ് രാജ്യത്തെ ആദ്യത്തെ സാനിറ്ററി നാപ്കിൻ രഹിത ഗ്രാമമെന്ന നേട്ടം കുമ്പളങ്ങി സ്വന്തമാക്കിയിതെന്നും അദ്ദേഹം അറിയിച്ചു. എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമിയുടെ ‘തിങ്കൾ’ പദ്ധതിയും ഇന്ത്യൻ ഓയിൽ കോർപറേഷനും ‘അവൾക്കായി’ പദ്ധതിയ്ക്ക് പിന്തുണ നൽകി.

അതേസമയം കുമ്പളങ്ങിയെ മാതൃകാ ഗ്രാമമായും പ്രഖ്യാപിക്കും. പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാം യോജന വഴിയാണ് മാതൃകാ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുമ്പളങ്ങി. പുതിയ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌ക്കരണം പ്രാബല്യത്തിൽ. ജനുവരിയിലെ ശമ്പളം മുതൽ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്ന ശമ്പളക്കരാറിൽ ഒപ്പ് വെച്ചു. കെഎസ്ആർടിസി സിഎംഡി ശ്രീ ബിജുപ്രഭാകർ ഐഎഎസും, ജീവനക്കാരുടെ മൂന്ന് സംഘടനാ പ്രതിനിധികളുമായാണ് കരാറിൽ ഒപ്പ് വെച്ചത്.

പ്രഖ്യാപിച്ച തീയതിക്കുള്ളിൽ തന്നെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാരുടെ നിലവിലുളള സേവന-വേതന വ്യവസ്ഥകളും മറ്റു ആനുകൂല്യങ്ങളും സംബന്ധിച്ച കരാർ, സർക്കാർ അംഗീകാരത്തോടുകൂടി 01-3-2011 മുതൽ പ്രാബല്യത്തിൽ നടപ്പിലാക്കിയിട്ടുളളതും ആയതിന്റെ കാലാവധി 28-2-2016ൽ അവസാനിച്ചിട്ടുളളതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിലും, ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ തലത്തിലും അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നടപ്പാക്കിയ ശമ്പള പരിഷ്‌കരണത്തിന്റെ ചുവടു പിടിച്ചാണ് കെ എസ് ആർ ടി സി ശമ്പള പരിഷ്‌കരണം. പതുക്കിയ ശമ്പള പരിഷ്‌കരണം സർക്കാർ ഉത്തരവായി ഇറക്കുമെന്ന് ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു.

isro

ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിത്.

നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറായ സോമനാഥ് ഐഎസ്ആർഓ-യുടെ കീഴിലുള്ള നിരവധി സുപ്രധാന ഗവേഷണ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും നാടിന്റെ വളർച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങൾ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്നും എല്ലാവിധ ഭാവുകളും നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി: ദിലീപിന്റെ വീട്ടിൽ റെയ്ഡ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് നടപടി. വ്യാഴാഴ്ച രാവിലെയാണ് ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലാണ് റെയ്ഡ് നടത്തിയത്. ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും സിനിമ നിർമാണ കമ്പനിയിലും പരിശോധന നടക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആലുവയിൽ നിന്നുള്ള കൂടുതൽ പോലീസിനെയും വീടിന് മുന്നിൽ വിന്യസിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ദിലീപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ ഗൂഢാലോചന നടത്തിയത് ദിലീപിന്റെ ആലുവയിലെ വീട്ടിൽവെച്ചാണെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. വീട്ടിൽ പരിശോധന നടത്താനുള്ള കോടതി ഉത്തരവുമായാണ് ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിൽ എത്തിയത്.

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം വർധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 54 ശതമാനം വർധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. 2014 ൽ നമ്മുടെ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇത് 596 മെഡിക്കൽ കോളേജുകളായി വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.തമിഴ്നാട്ടിൽ 11 മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ല്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി ഉൾപ്പെടെയുള്ള ജില്ലകളിലെ മെഡിക്കൽ കോളേജുകളാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ഭാവികാലം ആരോഗ്യ സംരക്ഷണത്തിൽ നിക്ഷേപം നടത്തുന്ന സമൂഹങ്ങളുടേതായിരിക്കുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ഈ മേഖലയിൽ ഇന്ത്യാ ഗവൺമെന്റ് നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ മേഖല കൂടുതൽ സുതാര്യമാക്കുന്നതിന് വിവിധ പരിഷ്‌കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മെഡിക്കൽ അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകളിൽ 2014 നെ അപേക്ഷിച്ച് 80 ശതമാനം വർധനവാണ് ഉണ്ടായത്. മെഡിക്കൽ അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകളുടെ 1.48 ലക്ഷം സീറ്റുകളായി ഉയർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സംസ്ഥാനത്ത് 11 മെഡിക്കൽ കോളേജുകൾ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നത് ഇതാദ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.