Highlights (Page 44)

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കിൽ റേഷൻകാർഡുമായി ബന്ധപ്പെട്ട പരാതികളിൽ നൂറിൽ നൂറും തീർപ്പ് കൽപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ ആരംഭിച്ച താലൂക്ക് തല അദാലത്തിൽ തിരുവനന്തപുരം താലൂക്കിൽ ആകെ ലഭിച്ചത് 2847 അപേക്ഷകളാണ്. ഇതിൽ ഇന്ന് മാത്രം ലഭിച്ചത് 412 അപേക്ഷകളാണ്. 1012 അപേക്ഷകളാണ് തീർപ്പാക്കിയത്. 26 വിഷയങ്ങളാണ് അദാലത്തിനായി പരിഗണിച്ചിരുന്നത്. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടാത്ത 750 അപേക്ഷകളും നിരസിച്ച 676 അപേക്ഷകളും ഉൾപ്പെടുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതൽ ലഭിച്ചത്. 838 അപേക്ഷകൾ ലഭിച്ചതിൽ 423 അപേക്ഷകൾ തീർപ്പാക്കി. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 325 അപേക്ഷകൾ തീർപ്പാക്കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 65 അപേക്ഷകളും വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട 44 അപേക്ഷകളും പ്രിൻസിപ്പൾ അഗ്രികൾച്ചർ ഓഫീസുമായി ബന്ധപ്പെട്ട 22 അപേക്ഷകളും അദാലത്തിൽ പരിഹരിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യം എന്നീ വകുപ്പുകൾ ലഭിച്ച മുഴുവൻ പരാതികളും പരിഹരിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന് ഏഴ് അപേക്ഷകളും ആരോഗ്യവകുപ്പിന് ഒരു പരാതിയുമാണ് ലഭിച്ചത്. പട്ടികജാതി വികസന വകുപ്പിന് ലഭിച്ച 11 അപേക്ഷകളിൽ ആറ് അപേക്ഷകൾ തീർപ്പാക്കുകയും മൃഗസംരക്ഷണ വകുപ്പിന് ലഭിച്ച അഞ്ച് അപേക്ഷകളിൽ മൂന്നെണ്ണം തീർപ്പാക്കുകയും നാല് പരാതികൾ ലഭിച്ച വ്യവസായ വകുപ്പ് രണ്ട് അപേക്ഷകൾ തീർപ്പാക്കുകയും 12 അപേക്ഷകൾ ലഭിച്ച കെ.എസ്.ഇ.ബി ആറ് അപേക്ഷകൾ പരിഹരിക്കുകയും ചെയ്തു. ഫിഷറീസ്, സാമൂഹിക നീതി, തൊഴിൽ, പൊതുമാരാമത്ത് വകുപ്പ് , ജലസേചനം എന്നീ വകുപ്പുകളിൽ ഓരോ പരാതി വീതവും തീർപ്പാക്കി.

ന്യൂഡല്‍ഹി: നിയമങ്ങള്‍ക്കനുസൃതമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് വിശദീകരിച്ചു. ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്റെ വീട്ടിലും ബംഗളൂരുവിലെ ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിന് ശേഷമാണ് കമ്പനിയുടെ വിശദീകരണം.

അതേസമയം, ബാധകമായ എല്ലാ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബൈജൂസ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി. ‘കമ്പനിയുടെ വിദേശ ഇടപാടുകളെല്ലാം കൃത്യമായ രീതിയില്‍ പരിശോധിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത്. വളര്‍ച്ചയുടെ ഭാഗമായി കമ്പനി ചില വിദേശ കമ്പനികളെ ഏറ്റെടുത്തിരുന്നു. ഇതിനായി വിദേശ പണമിടപാടുകള്‍ നടത്തുകയും ചെയ്തിരുന്നു. കൃത്യമായ രേഖകളോടെ നിയമപരമായിട്ടാണ് ഇത്തരം ഇടപാടുകള്‍ നടത്തിയത്. അന്വേഷണ ഏജന്‍സിയും അധികൃതരും പരിശോധനകള്‍ക്കൊടുവില്‍ ഇതേ നിഗമനത്തിലേക്ക് എത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ജീവനക്കാര്‍ക്കായി എഴുതിയ കത്തില്‍ ബൈജൂസ് വിശദീകരിച്ചു. വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) അനുസരിച്ചു നടന്ന പരിശോധനയില്‍ ചില രേഖകളും ഡിജിറ്റല്‍ വിവരങ്ങളും പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചിരുന്നു.

എന്നാല്‍, 2020-21 മുതല്‍ കമ്പനി സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകള്‍ തയാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകള്‍ ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നും ഇഡി ആരോപിച്ചിരുന്നു. 2011 മുതല്‍ ഇതുവരെ 28,000 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി കമ്പനിക്കു ലഭിച്ചിട്ടുണ്ട്. 9,754 കോടി രൂപ പല രാജ്യങ്ങളിലായി വിദേശ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇഡി വിലയിരുത്തിയിരുന്നു.

പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്ലേ സ്റ്റോറില്‍ നിന്നും 3,500 ഇന്ത്യന്‍ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍.

അതേസമയം, ചില ആപ്പുകള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നവയല്ലെന്നും ഗൂഗിള്‍ കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും കൂടിയാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിട്ടത്.

പേഴ്‌സണല്‍ ലോണുകള്‍ ഉള്‍പ്പെടെയുള്ള സാമ്ബത്തിക സേവനങ്ങള്‍ നല്‍കുന്ന ആപ്പുകള്‍ക്കായുള്ള നയങ്ങള്‍ 2021- ല്‍ ഗൂഗിള്‍ പരിഷ്‌കരിച്ചിരുന്നു. പുതിയ മാറ്റങ്ങള്‍ അനുസരിച്ച്, ലോണ്‍ ആപ്പുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നുള്ള ലൈസന്‍സ് ലഭിച്ചതായി വ്യക്തമാക്കേണ്ടതുണ്ട്. കൂടാതെ, ഡെവലപ്പര്‍ അക്കൗണ്ടിന്റെ പേരും രജിസ്റ്റര്‍ ചെയ്ത ബിസിനസിന്റെ പേരും ഒന്നാണെന്ന് ആപ്പ് ഡെവലപ്പര്‍മാര്‍ തെളിയിക്കേണ്ടതുണ്ട്. എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ ഒന്നും ലോണ്‍ ആപ്പുകള്‍ പാലിച്ചില്ലെന്ന് നടത്തിയതിനെ തുടര്‍ന്നാണ് ഗൂഗിള്‍ നടപടി ശക്തമാക്കിയത്. ആഗോള തലത്തില്‍ ഇതിനോടകം നിരവധി ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: മധ്യകേരളത്തില്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍

ഞായറാഴ്ച (30-04-2023): തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം,കോഴിക്കോട്, വയനാട്

തിങ്കളാഴ്ച (01-05-2023) : പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശ്ശൂര്‍

ചൊവ്വാഴ്ച (02-05-2023): പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂര്‍

ബുധനാഴ്ച (03-05-2023): പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂര്‍

അതേസമയം, അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.

ന്യൂഡല്‍ഹി: നേരത്തെ നല്‍കിയ ഫണ്ട് വിനിയോഗിച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കേരളത്തിന് അനുവദിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതോടെ 66 കോടി രൂപ കേരളത്തിന് ലഭിക്കാതെ പോകും. എന്നാല്‍, 2021-22ലെ എസ്ഡിഎംഎഫിലെ കേന്ദ്രവിഹിതമായ 62.80 കോടി രൂപ 2022 മാര്‍ച്ച് 29ന് അനുവദിച്ചിരുന്നു.

അകേസമയം, 2021-22ലെ ഫണ്ട് വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ഹിതേഷ് കുമാര്‍ എസ്.മക്വാന ചീഫ് സെക്രട്ടറി വി.പി ജോയ്ക്ക് അയച്ച കത്തില്‍ പറയുന്നത്. 2022-23ലെ കേന്ദ്രവിഹിതമായ 66 കോടി രൂപ ഇതിനാല്‍ അനുവദിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ധനകാര്യകമ്മീഷന്റെ വിഹിതമനുസരിച്ച് പൊതുസ്വഭാവമുള്ള സംസ്ഥാനങ്ങളില്‍ 75 ശതമാനവും മലയോര മേഖലകളിലുള്ള പ്രത്യേക വിഭാഗത്തിലുള്ള സംസ്ഥാനങ്ങളില്‍ 90 ശതമാനവും കേന്ദ്ര വിഹിതമാണ്. മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര ഗവണ്‍മെന്റ് ഓരോ സംസ്ഥാനങ്ങള്‍ക്കും രണ്ടു ഗഡുക്കളായി മുന്‍കൂറായി എസ്.ഡി.ആര്‍.എഫ് വിഹിതം നല്‍കാറുണ്ട്. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരത്തെ തന്നെ ഉപയോഗത്തിനായി ലഭ്യമായിട്ടുള്ള എസ്.ഡി.ആര്‍.എഫില്‍ നിന്നാണ് അതിന് വേണ്ട ചെലവ് വഹിക്കേണ്ടത്. ഈ ഫണ്ടാണ് ഇപ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് 13 വയസ്സിന് താഴെയുള്ളവരെ തടയുന്ന ബില്‍ കൊണ്ടുവരാനൊരുങ്ങി യുഎസ് സെനറ്റ്. 18 വയസിന് താഴെയുള്ളവര്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് മുമ്ബ് ടെക് കമ്ബനികള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടതുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ പ്രശ്നങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള ബില്‍ നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ സമൂഹ മാധ്യമ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാതെ തന്നെ ഉള്ളടക്കം കാണാന്‍ കഴിയുമെന്നും ബില്ലില്‍ പറയുന്നു. കൗമാരക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് അവരെ ഉള്ളടക്കത്തിലൂടെയോ അല്ലെങ്കില്‍ പരസ്യത്തിലൂടെയോ ടാര്‍ഗെറ്റുചെയ്യുന്നതില്‍നിന്ന് കമ്ബനികളെ വിലക്കും. സമൂഹ മാധ്യമ പ്രശ്നങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഉടന്‍ ഇടപെടണമെന്ന് ബില്ലിന്റെ ശില്പികളിലൊരാളായ ഹവായ് ഡെമോക്രാറ്റിക് സെനറ്റര്‍ ബ്രയാന്‍ ഷാറ്റ്സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘കുട്ടികളെ ആകുലപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും നിസഹയരാക്കുകയും ചെയ്ത് കൂടുതല്‍ സമയം സമൂഹ മാധ്യമങ്ങളില്‍ തളച്ചിട്ട് കൂടുതല്‍ ലാഭം കൊയ്യാനാണ് കമ്ബനികള്‍ ശ്രമിക്കുന്നതെന്നും ബ്രയാന്‍ ഷാറ്റ്സ് കുറ്റപ്പെടുത്തി. ഷാറ്റ്സിന് പുറമേ സെനറ്റര്‍മാരായ ക്രിസ് മുര്‍ഫി, കാത്തി ബ്രിട്ട് എന്നിവരും ബില്ലിനെ പിന്താങ്ങി.

57 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളും 29 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും ദുഃഖമോ നിരാശയോ അനുഭവിക്കുന്നതായി 2021ല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍സ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മറ്റു പഠനങ്ങളും സമൂഹമാധ്യമങ്ങള്‍ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു.

പത്തനംതിട്ട: ചെങ്ങന്നൂര്‍-പമ്പ ആകാശപാതയുടെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ തന്നെ പൂര്‍ണമായും ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി-മീററ്റ് റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം മാതൃകയാകും ചെങ്ങന്നൂര്‍-പമ്പ എലിവേറ്റഡ് പാതയ്ക്കു സ്വീകരിക്കുക. 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 45 മിനിറ്റ് കൊണ്ടു തീര്‍ത്ഥാടകരെ ചെങ്ങന്നൂരില്‍ നിന്നു പമ്പയിലെത്തിക്കാനാവും. ചെങ്ങന്നൂരില്‍ നിന്നു ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍പുഴ, റാന്നി, വടശേരിക്കര, അത്തിക്കയം, പെരുന്തേനരുവി, കണമല, അട്ടത്തോട് വഴിയാണു പാത പമ്പയില്‍ എത്തുക. എന്നാല്‍, ആറന്മുളയില്‍ മാത്രമാണു സ്റ്റോപ്പ്.

ചെങ്ങന്നൂര്‍-പമ്പ ആകാശപാത എന്ന പദ്ധതിയില്‍ വിശദമായ റിപ്പോര്‍ട്ട് റെയില്‍വേയ്ക്ക് ഇ. ശ്രീധരന്‍ നല്‍കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന സംവിധാനമാകും ചെങ്ങന്നൂര്‍-പമ്പ ആകാശപാത. ആര്‍ ആര്‍ ടി സി സംവിധാനമാകും ഇതിന് അനുയോജ്യമെന്ന ശ്രീധരന്റെ വിലയിരുത്തലും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, 8 കോച്ചുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളാണു ആര്‍ആര്‍ടിഎസില്‍ ഉപയോഗിക്കുന്നത്. തൂണുകളില്‍ ഇരട്ടപ്പാതയാകും നിര്‍മ്മിക്കുക. പമ്പയുടെ തീരത്തു കൂടി ആകാശ പാത നിര്‍മ്മിച്ചു ചെങ്ങന്നൂരില്‍നിന്നു ശബരിമല തീര്‍ത്ഥാടകരെ പമ്പയിലെത്തിക്കുന്ന പദ്ധതിയുടെ അന്തിമ ലൊക്കേഷന്‍ സര്‍വേക്കായി മാര്‍ച്ചില്‍ റെയില്‍വേ 1.88 കോടി രൂപയുടെ കരാര്‍ നല്‍കിയിരുന്നു. നവംബറില്‍ റിപ്പോര്‍ട്ട് കൈമാറും. പമ്പാനദിയുടെ തീരത്തും വനാന്തരങ്ങളിലൂടെയുമാണ് ആകാശപാതയുടെ 75 കിലോമീറ്റര്‍ റൂട്ട്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പമ്പ വരെ ആകാശ പാതയിലൂടെ തീര്‍ത്ഥാടകര്‍ക്ക് എത്താനാകും.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് എത്താന്‍ വെറും 45 മിനിറ്റ് മാത്രം മതിയാകുന്ന തരത്തില്‍ ചെങ്ങന്നൂര്‍ പമ്പ റെയില്‍ പാതയാണ് തയ്യാറാകുന്നത്. പ്രകൃതിക്ക് യാതൊരു കോട്ടവും വരാതെ തൂണുകള്‍ ഉപയോഗപ്പെടുത്തിയാണ് പാത യാഥാര്‍ത്ഥ്യമാക്കുന്നത്. തൂണുകള്‍ മതിയായ ഉയരത്തില്‍ സ്ഥാപിക്കുന്നതിനാല്‍ റെയില്‍ സംവിധാനം വനഭൂമിയെ തടസ്സപ്പെടുത്തുന്നില്ല. മോണോ റെയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന യാത്രക്കാരുടെ എണ്ണം കുറവാണെന്ന ആക്ഷേപം വന്നപ്പോള്‍ പകരം വേഗപാതയാണ് അനുയോജ്യമെന്ന് തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം: ഇ-പോസ് മുഖേന ഇന്ന് മുതൽ റേഷൻ വിതരണം നടക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. സർവർ തകരാർ കാരണം ഇ-പോസ് മെഷീൻ മുഖേനയുള്ള റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ നിലവിലെ സർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എൻ.ഐ.സി പൂർത്തിയാക്കി. എൻ.ഐ.സി ഹൈദരാബാദിന്റെ നിർദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്. ഇതിനു ശേഷം സ്റ്റേറ്റ് ഐ.ടി മിഷന്റെ സഹായത്തോടെ ലോഡ് ടെസ്റ്റിങ്ങും നടത്തിയതായി അദ്ദേഹം വ്യക്തമാക്കി

ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിലും റേഷൻ വിതരണം നടക്കും. മെയ് 3 വരെ ഈ സമയ ക്രമം തുടരും. മെയ് 5 വരെ ഏപ്രിലിലെ റേഷൻ വിതരണം ഉണ്ടായിരിക്കും. ആറിന് മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പ്രശ്‌നങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുന്നതിനും ജില്ലാ സപ്ലൈ ഓഫീസർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഫീൽഡിൽ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

കോഴിക്കോട്: ഇന്ത്യയുടെ ഗ്രാമങ്ങളെയെല്ലാം സ്പര്‍ശിച്ച് സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരേ രാഹുല്‍ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ഏറെ പ്രതീക്ഷ പകരുന്നതായിരുന്നുവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

‘മതേതര, ജനാധിപത്യ മൂല്യങ്ങളില്‍ ഊന്നി ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെങ്കില്‍ അതിനെ തള്ളിപ്പറയേണ്ടതില്ല. പക്ഷേ, പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ കൂറുമാറി ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചത് ദുഃഖസത്യമായി മുന്നിലുണ്ട്. ഇതുകൊണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന നിലപാട് ഐ.എന്‍.എല്‍ സ്വീകരിച്ചത്’- മന്ത്രി പറഞ്ഞു.

ഐ.എന്‍.എല്‍. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇബ്രാഹിം സുലൈമാന്‍ സേട്ട് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡൽഹി: കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ദേശീയ പാതകളുടെ ദൈർഘ്യം 50,000 കിലോമീറ്റർ വർധിച്ചുവെന്ന് കണക്കുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ ദേശീയ പാത വികസനത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇന്ത്യയിൽ ആകെ 97,830 കിലോമീറ്റർ ദേശീയ പാതയാണ് 2014-15 കാലഘട്ടത്തിൽ ഉണ്ടായിരുന്നത്. എന്നാൽ 2023 മാർച്ച് ആയപ്പോഴേക്കും ഇവ 145,155 കിലോമീറ്ററായി വികസിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.

റോഡുകളും ദേശീയ പാതകളും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ്.സാമ്പത്തിക വികസനം മാത്രമല്ല സാമൂഹിക പ്രതിരോധ മേഖല എന്നിവയുടെ വികസനത്തിനും ജീവിത നിലവാരം ഉയർത്തുന്നതിനും റോഡ് ഗതാഗതം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഏകദേശം 85 ശതമാനം യാത്രക്കാരാണ് റോഡുകളിലൂടെ സഞ്ചരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചരക്ക് നീക്കത്തിന് വേണ്ടിയാണ് ഇതിൽ 70 ശതമാനം പേർ റോഡിനെ ആശ്രയിക്കുന്നത്.

ഏകദേശം 63.73 ലക്ഷം കിലോമീറ്ററാണ് രാജ്യത്തെ റോഡ് ശ്യംഖല. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശ്യംഖലയുള്ള രാജ്യമാണ് ഇന്ത്യ.