കോഴിക്കോട്: ഇന്ത്യയുടെ ഗ്രാമങ്ങളെയെല്ലാം സ്പര്‍ശിച്ച് സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരേ രാഹുല്‍ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ഏറെ പ്രതീക്ഷ പകരുന്നതായിരുന്നുവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
‘മതേതര, ജനാധിപത്യ മൂല്യങ്ങളില്‍ ഊന്നി ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെങ്കില്‍ അതിനെ തള്ളിപ്പറയേണ്ടതില്ല. പക്ഷേ, പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ കൂറുമാറി ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചത് ദുഃഖസത്യമായി മുന്നിലുണ്ട്. ഇതുകൊണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന നിലപാട് ഐ.എന്‍.എല്‍ സ്വീകരിച്ചത്’- മന്ത്രി പറഞ്ഞു.
ഐ.എന്‍.എല്‍. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇബ്രാഹിം സുലൈമാന്‍ സേട്ട് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

