പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്ലേ സ്റ്റോറില്‍ നിന്നും 3,500 ഇന്ത്യന്‍ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍.
അതേസമയം, ചില ആപ്പുകള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നവയല്ലെന്നും ഗൂഗിള്‍ കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും കൂടിയാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിട്ടത്.
പേഴ്സണല്‍ ലോണുകള്‍ ഉള്‍പ്പെടെയുള്ള സാമ്ബത്തിക സേവനങ്ങള്‍ നല്കുന്ന ആപ്പുകള്‍ക്കായുള്ള നയങ്ങള്‍ 2021- ല്‍ ഗൂഗിള്‍ പരിഷ്കരിച്ചിരുന്നു. പുതിയ മാറ്റങ്ങള്‍ അനുസരിച്ച്, ലോണ്‍ ആപ്പുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നുള്ള ലൈസന്‍സ് ലഭിച്ചതായി വ്യക്തമാക്കേണ്ടതുണ്ട്. കൂടാതെ, ഡെവലപ്പര്‍ അക്കൗണ്ടിന്റെ പേരും രജിസ്റ്റര്‍ ചെയ്ത ബിസിനസിന്റെ പേരും ഒന്നാണെന്ന് ആപ്പ് ഡെവലപ്പര്‍മാര്‍ തെളിയിക്കേണ്ടതുണ്ട്. എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ ഒന്നും ലോണ്‍ ആപ്പുകള്‍ പാലിച്ചില്ലെന്ന് നടത്തിയതിനെ തുടര്‍ന്നാണ് ഗൂഗിള്‍ നടപടി ശക്തമാക്കിയത്. ആഗോള തലത്തില്‍ ഇതിനോടകം നിരവധി ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്.

