മുംബൈ : കോവിഡ് പശ്ചാത്തലത്തില്‍ സിഗരറ്റ്, ബീഡി വില്‍പന താത്കാലികമായി നിരോധിക്കും. ഇത് സംബന്ധിച്ച് ബോംബെ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും പ്രതികരണം തേടി. കൊവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ സര്‍ക്കാറുകള്‍ നിരോധനം പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.പകര്‍ച്ചവ്യാധിയുടെ സമയത്ത് സിഗരറ്റിന്റെയും ബീഡിയുടെയും വില്‍പ്പന നിരോധിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നാണ് അഭിപ്രായമെന്നും കോടതി വ്യക്തമാക്കി.
മാത്രമല്ല, മരുന്നിനായി രോഗികളോ ബന്ധുക്കളോ അലയുന്ന അവസ്ഥ ഉണ്ടാകരുതെന്നും മരുന്ന് ലഭ്യമാക്കാന്‍ സാദ്ധ്യമായ എല്ലാ നടപടികളും ഉറപ്പാക്കണമെന്നും കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മുംബൈയിലെ അഭിഭാഷകന്‍ സ്‌നേഹ മര്‍ജാദി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദിപങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ്. കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇത്തരം പരാമര്‍ശം നടത്തിയിരിക്കുന്നത്.
2021-04-25