ലോകമെങ്ങും കൊവിഡ് വ്യാപിച്ച കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇരട്ട മാസ്ക്കുകൾ ഉപയോഗിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു.രണ്ടു മാസ്ക്കുകൾ ധരിച്ചാൽ ഫലപ്രദമായി കൊറോണ വൈറസിനെ തടയാനാകുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുല്ലേരിയ പറഞ്ഞു.കൊറോണ വൈറസ് വഹിക്കുന്ന ശ്വസന തുള്ളികള്‍ പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ശസ്ത്രക്രിയാ മാസ്കും അതിനു മുകളില്‍ ഒരു തുണി മാസ്കും ധരിക്കുന്നതിനെയാണ് ‘ഇരട്ട-മാസ്കിംഗ്’ (double masking) എന്ന് പറയുന്നത്.ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം. ഒരു ശസ്ത്രക്രിയാ മാസ്കിന് മുകളിൽ ഒരു തുണി മാസ്ക് ധരിക്കുന്നതാണ് ഉത്തമം.
അല്ലെങ്കിൽ രണ്ട് ലെയർ തുണി മാസ്കുകൾ നിർബന്ധമായും ധരിക്കണമെന്ന് ഡോ. രൺദീപ് വിശദീകരിച്ചു.സർജിക്കൽ മാസ്ക് മാത്രം ധരിച്ചപ്പോൾ കണങ്ങളെ 56.1 ശതമാനവും തുണി മാസ്ക് മാത്രം ധരിച്ചപ്പോൾ 51.4 ശതമാനവും തടഞ്ഞതായി കണ്ടെത്തിയെന്ന് സിഡിസി വ്യക്തമാക്കി.സർജിക്കൽ മാസ്കിന് മുകളിൽ തുണി മാസ്ക് ഉപയോഗിച്ചപ്പോൾ കണങ്ങളെ 85.4 ശതമാനം വരെ തടഞ്ഞതായി കണ്ടെത്താനായെന്ന് വിദഗ്ധർ പറഞ്ഞു. വൈറസ് ബാധ കുറയ്ക്കുന്നതിന് ഉചിതമായ രീതിയിൽ മാസ്ക് ധരിക്കുന്നത് അത്യാവശ്യമാണെന്ന് സിഡിസി വ്യക്തമാക്കി.
90 ശതമാനം ഫിൽട്ടറേഷൻ ഫലപ്രാപ്തി എൻ-95 മാസ്കുകൾക്കാണെന്നും സർജിക്കൽ മാസ്കുകളും തുണി മാസ്ക്കുകളും ചേർന്നുള്ള ഇരട്ട മാസ്ക്കിങ് രീതിക്ക് ഇത് 85 ശതമാനം മുതൽ 90 ശതമാനം വരെയാണെന്ന് ഡോ. രൺദീപ് വിശദീകരിച്ചു. മാസ്കിന്റെ ഫിൽട്ടറിംഗ് സംവിധാനത്തിലൂടെ വായു കടക്കണം, അല്ലാത്തപക്ഷം രോഗം വരാമെന്നും അദ്ദേഹം പറഞ്ഞു.ഡമ്പിൾ മാസ്കിംഗ് വൈറസ് ബാധിതരുടെ അപകടസാധ്യത 95.9 ശതമാനം വരെ കുറയ്ക്കുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.