ന്യൂഡല്‍ഹി: പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് രജിസ്‌ട്രേഷന്‍ 28 മുതല്‍ ആരംഭിക്കും. കൊവിന്‍ ആപ് വഴി നിലവിലുള്ള അതേരീതിയിലാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നിവയ്‌ക്കൊപ്പം റഷ്യന്‍ വാക്‌സിനായ സ്പുഡ്‌നിക്ക് വിയും ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം
cowin.gov.in ലോഗിന്‍ ചെയ്ത് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക.
ഉടന്‍ ഒരു ഒ ടി പി നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും..
ഒ ടി പി എന്റര്‍ ചെയ്തശേഷം വെരിഫൈ ബട്ടണില്‍ ക്ലിക്കുചെയ്യുക.
ഒടിപി സാധൂകരിച്ചുകഴിഞ്ഞാല്‍, ‘വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍’ പേജ് തുറക്കും
ഇതില്‍ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക. ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പെന്‍ഷന്‍ രേഖകള്‍, ബാങ്ക് , പോസ്റ്റോഫീസ് ബുക്ക്, പാന്‍കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് തുടങ്ങി 12 തിരിച്ചറിയില്‍ രേഖകളില്‍ ഏതെങ്കിലും രജിസ്‌ട്രേഷന് ഉപയോഗിക്കാം. രജിസ്‌ട്രേഷനായി വിശദാംശങ്ങള്‍ നല്‍കിയുകഴിഞ്ഞാല്‍, ചുവടെ വലതുവശത്തുള്ള രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്കുചെയ്യണം.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കുത്തിവയ്പ്പിന്റെ സ്ഥലവും തീയതിയും സമയവും ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ അറിയാം. ഈ വിവരങ്ങള്‍ നോട്ടിഫിക്കേഷനായി ലഭിക്കും.