Health (Page 68)

മുള പൊട്ടിയ ഉള്ളി ഉപയോഗിക്കാമോ എന്ന സംശയം നമ്മളിൽ പലർക്കുമുണ്ട്. എന്നാലിവ ഉപയോഗിക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. രുചിയിലെ വ്യത്യാസം നിങ്ങൾക്ക് അലോസരമാകുമെങ്കിൽ മാത്രം ഇത് ഒഴിവാക്കിയാൽ മതി. ഉള്ളി പെട്ടെന്ന് കേടായി പോകാതിരിക്കാനുള്ള ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നനവില്ലാത്ത, എന്നാൽ ചൂട് അധികമായി എത്താത്തതുമായ സ്ഥലത്ത് ഉള്ളി വയ്ക്കുന്നതാണ് നല്ലത്. ഇത് ഉള്ളിയിൽ മുള പൊട്ടുന്നതിനെ പരമാവധി തടയും. ഉള്ള ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. ഉള്ളി സൂക്ഷിക്കുമ്പോൾ ഇതിനൊപ്പം ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ സൂക്ഷിക്കാതിരിക്കണം. ഇവയെല്ലാം ഒരുമിച്ച് സൂക്ഷിക്കുന്നത് ഉള്ളി പെട്ടെന്ന് ചീത്തയാകുന്നതിന് കാരണമാകാം.

ഉള്ളി സൂക്ഷിക്കാൻ ഏറ്റവും നല്ലത് പരുത്തി തുണിയുടെ സഞ്ചികൾ, അങ്ങനെയുള്ള ചാക്ക് എന്നിവയാണ്. ഇത് ഉള്ളി പെട്ടെന്ന് മുള പൊട്ടി കേടാകാതിരിക്കാൻ സഹായിക്കും. ഉള്ളി പ്ലാസ്റ്റിക് സഞ്ചികളിൽ ആക്കി വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് തീരെ നല്ല ശീലമല്ല. പ്ലാസ്റ്റിക് കൂടിനുള്ളിൽ ഈർപ്പം തങ്ങിനിൽക്കും. ഇത് ഉള്ളി എളുപ്പത്തിൽ കേടാകാൻ കാരണമാകും.

ജനീവ: മങ്കി പോക്‌സ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. രാജ്യാന്തര തലത്തിൽ മങ്കി പോക്‌സ് ഇപ്പോഴും പടരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനാലാണ് അടിയന്തരാവസ്ഥ പിൻവലിച്ചത്. നിലവിലെ സാഹചര്യത്തിൽ മങ്കിപോക്‌സ് വ്യാപനം അടിയന്തരാവസ്ഥയായി കണക്കാക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും മങ്കി പോക്‌സിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥനോം വ്യക്തമാക്കി. മങ്കിപോക്‌സ്, ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം ജൂലൈയിലാണ്.

പനി, പേശിവേദന, ലിംഫ് നോഡുകൾ തുടങ്ങിയവയാണ് കുരങ്ങുപ്പനിയുടെ രോഗലക്ഷണങ്ങൾ. മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങുകളും പ്രത്യക്ഷപ്പെടുന്നു.

തിരുവനന്തപുരം: നമ്മുടെ നഴ്‌സുമാർ ആരോഗ്യ മേഖലയുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമൂഹത്തിനാകെ നഴ്‌സുമാർ നൽകുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വർഷവും മേയ് 12 ന് നഴ്‌സസ് ദിനം ആചരിക്കുന്നത്. കേരളത്തിലെ നഴ്‌സുമാർ നടത്തുന്ന മാതൃകാപരമായ സേവനങ്ങൾ പല ലോക രാജ്യങ്ങളും എടുത്ത് പറഞ്ഞിട്ടുണ്ട്. Our Nurses Our Future (നമ്മുടെ നഴ്‌സുമാർ നമ്മുടെ ഭാവി) എന്നതാണ് ഈ വർഷത്തെ നഴ്‌സസ് ദിന സന്ദേശം. ആരോഗ്യ രംഗത്ത് നഴ്‌സുമാരുടെ സേവനങ്ങൾ എത്ര വലുതാണെന്ന് കാണിക്കുന്നതാണ് ഈ സന്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച നഴ്‌സുമാർക്കുള്ള സംസ്ഥാനതല അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ നിന്നുള്ള നഴ്‌സുമാരെയാണ് അവാർഡിനായി പരിഗണിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ സംസ്ഥാനതല സെലക്ഷൻ കമ്മിറ്റി സ്ഥാപന തലത്തിൽ നൽകിയിരുന്ന മാർക്കുകൾ വിലയിരുത്തി സംസ്ഥാനതല മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് നഴ്‌സസ് അവാർഡിനായി തെരഞ്ഞെടുത്തത്. സംസ്ഥാനതല നഴ്‌സസ് ദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി വീണാ ജോർജ് അവാർഡുകൾ വിതരണം ചെയ്യും.

ആരോഗ്യ വകുപ്പിൽ ജനറൽ നഴ്‌സിംഗ് വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് കൊല്ലം ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്‌സിംഗ് ഓഫീസർ ശ്രീദേവി പി., ആരോഗ്യ വകുപ്പിലെ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് വിഭാഗത്തിൽ മികച്ച നഴ്‌സിനുള്ള സംസ്ഥാനതല അവാർഡ് തൃശൂർ പുതുക്കാട് താലൂക്ക് ആശുപത്രി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് 1 എം.സി ചന്ദ്രിക എന്നിവർക്കാണ്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജനറൽ നഴ്‌സിംഗ് വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സീനിയർ നഴ്‌സിംഗ് ഓഫീസർ സിന്ധുമോൾ വി. കരസ്ഥമാക്കി.

എന്താണ് കോക്ക്പിറ്റ് ഡ്രിൽ. നിങ്ങളിൽ പലർക്കും ഇത് എന്താണെന്ന് അറിയാൻ വഴിയില്ല. നിങ്ങളുടെ വാഹനത്തിൽ പ്രവേശിച്ചു ഡ്രൈവ് ചെയ്യാൻ ഉദ്ദേശിക്കുമ്പോഴെല്ലാം നിങ്ങൾ ചെയ്യേണ്ട പരിശോധനകളുടെ ഒരു ശ്രേണിയാണ് കോക്ക്പിറ്റ് ഡ്രിൽ. വാഹനം STARTചെയ്യുന്നതിന് മുമ്പ് നടത്തുന്ന വിവിധ സുരക്ഷ, കംഫർട്ട് ചെക്കുകൾ ‘കോക്ക്പിറ്റ് ഡ്രില്ലിൽ’ ഉൾപ്പെടുന്നു.

നിങ്ങളുടെ സീറ്റ് ബെൽറ്റ് ഉറപ്പിക്കുക, നിങ്ങളുടെ കണ്ണാടികൾ ക്രമീകരിക്കുക എന്നിവയും ഇവയിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ഡ്രൈവിംഗ് പരിശോധനയ്ക്കിടെ, നിങ്ങളുടെ ഡ്രൈവ് ആരംഭിക്കുന്നതിന് നിങ്ങൾ സുരക്ഷിതരും സുഖപ്രദവുമായ സ്ഥാനത്താണെന്ന് ഉറപ്പാക്കുന്നതിന് ഡ്രൈവർ തുടക്കത്തിൽ ‘കോക്ക്പിറ്റ് ഡ്രിൽ’ നടത്തണം.

പലരേയും അലട്ടുന്ന പ്രശ്നമാണ് പാദങ്ങൾ വിണ്ടുകീറുന്നത്. തണുപ്പുകാലത്താണ് ഈ പ്രശ്നം കൂടുതലും രൂക്ഷമാകുന്നത്. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. പാദങ്ങൾക്ക് ശരിയായ സംരക്ഷണം നൽകിയാൽ ഈ പ്രശ്നം ഒരു പരിധി വരെ അകറ്റാം. ഇതിനായുള്ള ചില പൊടിക്കൈകൾ നോക്കാം.

കിടക്കുന്നതിന് മുൻപായി അൽപ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങൾ നന്നായി മസാജ് ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറലിൽ നിന്നും സംരക്ഷിക്കും. കറ്റാർവാഴ ജെൽ ഉപയോ​ഗിച്ച് പാദങ്ങൾ മസാജ് ചെയ്യുന്നതും വിണ്ടു കീറൽ അകറ്റും.

നാരങ്ങയുടെ നീര് കാലിൽ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ചെയ്യുന്നത് പ്രയോജനപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ വളരെ മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് വളരെ നല്ലതാണ്.

ഇളം ചൂടുവെള്ളത്തിൽ ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഇട്ട് പാദങ്ങൾ പതിനഞ്ച് മിനിറ്റ് മുക്കിവയ്ക്കുന്നതും പാദം വീണ്ടു കീറൽ തടയാൻ സഹായിക്കും.

covid

ജനീവ: കോവിഡ് വന്ന് മാറിയവരിൽ കാണുന്ന ലോങ് കോവിഡിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ച് ലോകാരോഗ്യസംഘടന. കോവിഡിനെ നേരിടാൻ ദീർഘകാല ആസൂത്രണവുമായി നീങ്ങണമെന്ന് നിർദേശിക്കുന്ന പുതിയ റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കോവിഡ് വന്ന ആറുശതമാനം രോഗികളിൽ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് 2025 വരെയുള്ള തന്ത്രപ്രധാനമായ ആസൂത്രണം സംബന്ധിച്ചുള്ള റിപ്പോർട്ട് ലോകാരോഗ്യ സംഘടന തയ്യാറാക്കിയത്.

വൈറസ് വ്യാപനം തടയുക, മരണങ്ങളും രോഗാതുരതയും കുറയ്ക്കുക തുടങ്ങിയവയായിരുന്നു നേരത്തേ ഊന്നൽ നൽകിയ മേഖലകൾ. അതിനൊപ്പമാണ് ദീർഘകാല പ്രതിരോധ, നിയന്ത്രണ വഴികൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടത്. ദീർഘകാല തന്ത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ രാജ്യങ്ങളെ സഹായിക്കണമെന്നും ഈ റിപ്പോർട്ട് ആവശ്യപ്പെടുന്നു.

കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ തുടർന്നുണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീക്കത്തിലേക്കും കരളിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്കും ഇത് നയിക്കാനിടയുണ്ട്. എന്നാൽ, ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാം. ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന പാനീയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നെല്ലിക്ക ജ്യൂസ്

ഫാറ്റി ലിവർ തടയാൻ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആന്റിഓക്സിഡന്റുകൾ, ആന്റി-ഇൻഫ്‌ലമേറ്ററി സംയുക്തങ്ങൾ, വിറ്റാമിൻ സി, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. കരളിലെ വിഷാംശം ഇല്ലാതാക്കുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നു. നെല്ലിക്ക ജ്യൂസിന്റെ പതിവ് ഉപഭോഗം ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ്

ഫാറ്റി ലിവർ രോഗം തടയാൻ മികച്ച മറ്റൊരു പാനീയമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ഫൈബർ, ആന്റിഓക്സിഡന്റുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ഇത് കരളിലെ വിഷാംശം ഇല്ലാതാക്കാൻ സഹായകമാണ്.

മഞ്ഞൾവെള്ളം

രക്തചംക്രമണം മെച്ചപ്പെടുത്താനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മഞ്ഞൾ വെള്ളം കുടിക്കുന്നത് നല്ലതാണ്.

ഗ്രീൻ ടീ

കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ കഴിയുന്ന ശക്തമായ ആന്റിഓക്സിഡന്റായ കാറ്റെച്ചിൻ അടങ്ങിയതാണ് ഗ്രീൻ ടീ. വിവിധ കരൾ രോഗങ്ങൾ തടയാൻ ഗ്രീൻ ടീ കുടിക്കുന്നത് ഗുണം ചെയ്യും.

തിരുവനന്തപുരം: ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മെയ് 18ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. താഴേത്തട്ടിലെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പാക്കാനാകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. ഈ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ആ പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാനാകും. മികച്ച സൗകര്യങ്ങളൊരുക്കി എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളേയും ജനസൗഹൃദ സ്ഥാപനങ്ങളായി മാറ്റും. വർധിച്ചു വരുന്ന രോഗാതുരത, ജീവിതശൈലീ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുടെ പ്രതിരോധത്തിന് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഏറെ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കും. ഒരു ജനകീയ ആരോഗ്യ കേന്ദ്രത്തിന് ഒരു ജനകീയ ആരോഗ്യ ക്ലബ് എന്ന രീതിയിലാണ് രൂപം നൽകുന്നത്. ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കുവാനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടു കൂടി സംഘടിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ഗർഭിണികൾ, കിടപ്പ് രോഗികൾ, സാന്ത്വനപരിചരണം ആവശ്യമായവർ എന്നിവർക്ക് പ്രത്യേക കരുതലൊരുക്കാനും ജനകീയാരോഗ്യ കേന്ദ്രങ്ങൾ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

പച്ച മാങ്ങ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ, പച്ചമാങ്ങയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും പച്ചമാങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും അയേണും പൊട്ടാസ്യവും പച്ചമാങ്ങയിലുണ്ട്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പച്ച മാങ്ങ കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഫൈബര്‍ ധാരാളം അ‍ടങ്ങിയ പച്ച മാങ്ങ മലബന്ധം തടയാന്‍ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. പച്ച മാങ്ങ ധാരാളം കഴിക്കുന്നത് കൊളാജന്റെ അളവ് കൂട്ടുകയും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. വേനൽക്കാലത്ത് അമിതമായ വിയർക്കുന്ന മൂലമുള്ള ക്ഷീണം അകറ്റാന്‍ മാങ്ങ കഴിക്കുന്നത് നല്ലതാണ്.

പച്ച മാങ്ങ രോഗ പ്രതിരോധ ശേഷി വര്‍ധിക്കാന്‍ സഹായിക്കും. വൈറസ്, ബാക്ടീരിയ മൂലമുള്ള ജലദോഷം, പനി എന്നിവയെ ചെറുക്കാനും മാങ്ങ സഹായിക്കും. നാരുകൾ, പെക്ടിൻ, വിറ്റാമിന്‍‌ സി തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോൾ കുറയ്ക്കാനും മാങ്ങ കഴിക്കുന്നത് പ്രയോജനം ചെയ്യും.

ജനീവ: ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായ കോവിഡ് വൈറസ് വ്യാപനം അവസാനിച്ചതായി ലോകാരോഗ്യ സംഘടന. എന്നാൽ, കോവിഡ് ഭീഷണി ലോകമെങ്ങും തുടരുന്നുവെന്നും who ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗങ്ങളിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ജീവനുവേണ്ടി പോരാടുകയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

കോവിഡ് പതിസന്ധിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര അടിയന്തര സമിതി വ്യാഴാഴ്ച നടന്ന 15-ാമത് യോഗത്തിനു ശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അതേസമയം, ആഗോള അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും കോവിഡിനെതിരെയുള്ള ജാഗ്രത തുടരണമെന്ന് ടെഡ്രോസ് അദനോം അഭ്യർത്ഥിച്ചു. അപകടം പൂർണമായും ഒഴിവായി എന്നല്ലെന്നും സാഹചര്യം മാറിയാൽ അടിയന്തരാവസ്ഥ പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

കോവിഡ് വൈറസ് വ്യാപനത്ത തുടർന്ന് 2020 ജനുവരിയിലാണ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.