പലരേയും അലട്ടുന്ന പ്രശ്നമാണ് പാദങ്ങൾ വിണ്ടുകീറുന്നത്. തണുപ്പുകാലത്താണ് ഈ പ്രശ്നം കൂടുതലും രൂക്ഷമാകുന്നത്. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. പാദങ്ങൾക്ക് ശരിയായ സംരക്ഷണം നൽകിയാൽ ഈ പ്രശ്നം ഒരു പരിധി വരെ അകറ്റാം. ഇതിനായുള്ള ചില പൊടിക്കൈകൾ നോക്കാം.
കിടക്കുന്നതിന് മുൻപായി അൽപ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങൾ നന്നായി മസാജ് ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറലിൽ നിന്നും സംരക്ഷിക്കും. കറ്റാർവാഴ ജെൽ ഉപയോഗിച്ച് പാദങ്ങൾ മസാജ് ചെയ്യുന്നതും വിണ്ടു കീറൽ അകറ്റും.
നാരങ്ങയുടെ നീര് കാലിൽ പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ചെയ്യുന്നത് പ്രയോജനപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ വളരെ മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് വളരെ നല്ലതാണ്.
ഇളം ചൂടുവെള്ളത്തിൽ ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഇട്ട് പാദങ്ങൾ പതിനഞ്ച് മിനിറ്റ് മുക്കിവയ്ക്കുന്നതും പാദം വീണ്ടു കീറൽ തടയാൻ സഹായിക്കും.

