കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ പച്ച മാങ്ങ; അറിയാം ആരോഗ്യ ഗുണങ്ങൾ…

പച്ച മാങ്ങ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ, പച്ചമാങ്ങയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും പച്ചമാങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും അയേണും പൊട്ടാസ്യവും പച്ചമാങ്ങയിലുണ്ട്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പച്ച മാങ്ങ കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഫൈബര്‍ ധാരാളം അ‍ടങ്ങിയ പച്ച മാങ്ങ മലബന്ധം തടയാന്‍ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. പച്ച മാങ്ങ ധാരാളം കഴിക്കുന്നത് കൊളാജന്റെ അളവ് കൂട്ടുകയും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. വേനൽക്കാലത്ത് അമിതമായ വിയർക്കുന്ന മൂലമുള്ള ക്ഷീണം അകറ്റാന്‍ മാങ്ങ കഴിക്കുന്നത് നല്ലതാണ്.

പച്ച മാങ്ങ രോഗ പ്രതിരോധ ശേഷി വര്‍ധിക്കാന്‍ സഹായിക്കും. വൈറസ്, ബാക്ടീരിയ മൂലമുള്ള ജലദോഷം, പനി എന്നിവയെ ചെറുക്കാനും മാങ്ങ സഹായിക്കും. നാരുകൾ, പെക്ടിൻ, വിറ്റാമിന്‍‌ സി തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോൾ കുറയ്ക്കാനും മാങ്ങ കഴിക്കുന്നത് പ്രയോജനം ചെയ്യും.