വയറ് മാത്രമല്ല മനസും നിറയും; ജീവിത ശൈലി രോഗങ്ങളെ ഇല്ലാതാക്കാൻ പഴങ്കഞ്ഞി
നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ഭക്ഷണമാണ് പഴങ്കഞ്ഞി. വയറും മനസും നിറയാൻ അൽപം പഴങ്കഞ്ഞി കുടിച്ചാൽ മതി. രക്ത സമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ജീവിത ശൈലി രോഗങ്ങളെ ഇല്ലാതാക്കാനും പഴങ്കഞ്ഞി കുടിക്കുന്നത് വളരെ നല്ലതാണ്.
ഒരു കപ്പ് പഴങ്കഞ്ഞിയിൽ മനുഷ്യ ശരീരത്തിന് ആവശ്യമായ 80 ശതമാനത്തോളം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കും. ഒരു ദിവസത്തേക്ക് വേണ്ട ഊർജവും കുളിർമയുമെല്ലാം പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ നമുക്ക് ലഭിക്കും. ധാരാളം ആന്റിഓക്‌സിഡന്റുകൾ പഴങ്കഞ്ഞിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചർമ്മത്തിന് തിളക്കം വർധിക്കുകയും ചെറുപ്പം നിലനിർത്താനും പഴങ്കഞ്ഞി സഹായിക്കും.
ക്യാൻസറിനെ പ്രതിരോധിക്കാനും പഴങ്കഞ്ഞിയ്ക്ക് കഴിവുണ്ട്. സന്ധിവാതത്തിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും ഒരു പരിധി വരെ പഴങ്കഞ്ഞി പരിഹാരമേകും.










