ഉച്ചഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ. പ്രഭാത ഭക്ഷണത്തിന്റേത് പോലെ തന്നെ ഉച്ചഭക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഉച്ചഭക്ഷണം പതിവായി ഒഴിവാക്കുന്ന ശീലമുണ്ടെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാനിടയുണ്ട്. ഉച്ചഭക്ഷണം കഴിക്കാതിരുന്നാൽ അത് ഉന്മേഷക്കുറവിന് കാരണമാകും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ രക്തത്തിലെ ഷുഗർനില ഉയരുന്നു. ഇതോടെ ഉച്ചയ്ക്ക് ശേഷമുള്ള അത്രയും സമയത്തേക്ക് ആവശ്യമായ ഊർജം നമുക്ക് ലഭിക്കും. അതിനാൽ തന്നെ ഉച്ചഭക്ഷണം ഒഴിവാക്കരുത്.
ഉച്ചഭക്ഷണമൊഴിവാക്കുമ്പോഴുണ്ടാകുന്ന ഉന്മേഷക്കുറവ് നമ്മുടെ ബാക്കി സമയത്തെ ഉത്പാദനക്ഷമതയെ ബാധിക്കാം. ജോലി ചെയ്യുന്നവർക്ക് ഇത് ദോഷകരമാണ്. മാത്രമല്ല ഉന്മേഷക്കുറവിന്റെ ഭാഗമായി പെട്ടെന്ന് ദേഷ്യം വരിക, നിരാശ വരിക തുടങ്ങിയ മാനസികാവസ്ഥകളുമുണ്ടാകാം.
നമ്മുടെ ശരീത്തിന് അതിൻറെ എല്ലാ പ്രവർത്തനങ്ങൾക്കുമായി ഒരു സമയക്രമം ഉണ്ട്. ഉച്ചഭക്ഷണമൊഴിവാക്കുമ്പോൾ ശരീരത്തിന്റെ ദഹനപ്രക്രിയയെയും പ്രതികൂലമായി ബാധിക്കും.

