കോളിഫ്ലവർ കഴിക്കാറുണ്ടോ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം…

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കോളിഫ്‌ളവർ. ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ഇരുമ്പ്, കാത്സ്യം തുടങ്ങി നിരവധി ഘടകങ്ങൾ കോളിഫ്‌ളവറിലുണ്ട്. വിറ്റാമിൻ സിയുടെ മുഖ്യ സ്രോതസാണിത്. ക്യാൻസർ സാധ്യതയെ തടയാൻ സഹായിക്കുന്ന ഫൈറ്റോന്യൂട്രിയൻറുകളായ സൾഫോറാഫേൽ, ഇൻഡോൾ-3 കാർബിനോൾ, ഗ്ലൂക്കോസിനോലേറ്റ്‌സ് തുടങ്ങിയ ഘടകങ്ങളും ഇതിൽ ധാരാളമുണ്ട്.

ഓർമ്മയ്ക്കും മാനസികാരോഗ്യത്തിനും ആവശ്യമായ പോഷകമായ കോളിന്റെ ഉറവിടമാണിത്. കോളിഫ്‌ളവർ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കോളിഫ്‌ളവർ സഹായിക്കും. കോളിഫ്‌ളവർ രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തും.

ഗർഭിണികൾ കോളിഫ്ളവർ കഴിയ്ക്കുന്നത് നല്ലതാണ്. കോളിഫ്‌ളവറിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളുണ്ട്. ഇത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും.