Health (Page 40)

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ രൂപീകരിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രീഡിഗ്രി/പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.

ഡ്രോൺ ഓപ്പറേറ്റ് ചെയ്ത് ഫോട്ടോ, വീഡിയോ ഷൂട്ടിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ, സംഘടനയിൽ നിന്നോ, സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇത്തരം പ്രവൃത്തി ഏറ്റെടുത്ത് ചെയ്തതിലുള്ള മൂന്ന് വർഷത്തെ പരിചയമാണ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള അടിസ്ഥാന യോഗ്യത.

വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയവും ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിലുള്ള പരിചയവും അഭികാമ്യമാണ്. കൂടാതെ സ്വന്തമായി നാനോ ഡ്രോൺ, പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്, ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയയ്ക്കാൻ സംവിധാനമുള്ള ലാപ്ടോപ്, സ്വന്തമായി എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങൾ എന്നിവയുള്ളവർക്ക് മുൻഗണനയുണ്ടാകും.

അപേക്ഷകർ ക്രിമിനൽ കേസുകളിൽപെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. വിശദമായ ബയോഡാറ്റയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും അരമണിക്കൂർ ഷൂട്ട്, ഒരുമണിക്കൂർ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടാകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 5 വൈകിട്ട് അഞ്ചിന് മുൻപായി കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2731300 ഇ-മെയിൽ dioprdtvm@gmail.com.

വിറ്റാമിൻ ബി9 എന്നും ഫോളസിൻ എന്നും അറിയപ്പെടുന്ന ബി വിറ്റാമിനുകളിൽ ഒന്നാണ് ഫോളേറ്റ്. ഗർഭകാലത്ത് ഇത് ശരീരത്തിന് വളരെ അത്യാവശ്യമാണ്. കുഞ്ഞിന്റെ ജനന വൈകല്യങ്ങൾ തടയുന്നതിൽ ഇത് വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ എതൊക്കെയാണെന്ന് നോക്കാം.

ബീൻസ്, ഗ്രീൻ പീസ് തുടങ്ങിയവയിൽ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഫോളേറ്റിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ചീര. മുട്ടയിലും ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടിലും ഫോളേറ്റ് ധാരാളമുണ്ട്. അതിനാൽ ഇവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് പഴങ്ങളിലും ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇവ ഗർഭിണികൾ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. പാലും പാലുത്പന്നങ്ങളും ഫോളേറ്റ് ഉൾപ്പെടെയുള്ള ഭക്ഷണങ്ങളും ഫോളേറ്റ് വർദ്ധിപ്പിക്കാൻ കഴിക്കാം. ബീഫ്, സാൽമൺ ഫിഷ് തുടങ്ങിയവയിലും ഫോളേറ്റ് ഒട്ടേറെയുണ്ട്. നട്‌സുകൾ സീഡുകൾ തുടങ്ങിയവ കഴിക്കുന്നതും വളരെ നല്ലതാണ്.

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയുടെ നടുവിൽ ധന്വന്തരിയുടെ കളർ ചിത്രം ചേർത്തു. അശോകസ്തംഭം ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ ധന്വന്തരിയുടെ കളർ ചിത്രം ചേർത്തിരിക്കുന്നത്. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത് കേന്ദ്ര സ‍ര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ്. ഭാരത് എന്ന് ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ ചേർത്തതോടെയാണ് വലിയ തോതിൽ ചർച്ചകൾ തുടങ്ങിയത്.

പുതിയ ലോ​ഗോ പ്രത്യക്ഷപ്പെട്ടത് മെഡിക്കൽ കമ്മീഷന്റെ സൈറ്റിലാണ് എന്നാൽ , ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പുതിയ നീക്കം വന്നത് ഇന്ത്യയുടെ പേര് ഔദ്യോ​ഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് സജീവമാകുന്നിതിനിടെയാണ്. ഭാരത് എന്ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ചേർത്തത്. കേന്ദ്രമന്ത്രിമാർ തങ്ങളുടെ എക്സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്.

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇലക്കറികൾ. നിത്യേന ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തണം. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അഘടകങ്ങൾ ഇലക്കറികളിൽ ധാരാളമുണ്ട്. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.

ഇലക്കറികളിൽ കാൽസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലിനും പല്ലിനും ബലമേകും. വിളർച്ച ഒഴിവാക്കാൻ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.

ഇലക്കറികളിലെ നാരുകൾ മലബന്ധപ്രശ്നം തടയും. കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ഉള്ളതിനാൽ ഇലക്കറികൾ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും. കണ്ണിനെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകളും ഇലക്കറികളിൽ ധാരാളമുണ്ട്. ഇലക്കറികളിലുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, എ എന്നിവ ലോകപ്രതിരോധശേഷി വർദ്ധിപ്പിക്കും.

പലരും നേരിടുന്ന ഒരു പ്രശ്നമാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്ത്മ ഉണ്ടാകാനുള്ള പ്രധാനകാരണങ്ങൾ. പൊടിപടലങ്ങൾ, പൂമ്പൊടി, കാലാവസ്ഥ മാറ്റങ്ങൾ എന്നിവയും ആസ്ത്മയ്ക്ക് കാരണമാകാറുണ്ട്.

തണുപ്പുക്കാലത്ത് ആസ്ത്മ രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പുകാലത്തു ആസ്ത്മയുടെ ലക്ഷണങ്ങൾ മൂർച്ഛിക്കാനുള്ള സാധ്യതയുണ്ട്. ഇതിനാൽ കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. തണുപ്പുകാലത്ത് ആസ്ത്മ രോഗികൾ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രോസസ്ഡ് ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, ചായ, കാപ്പി, മധുരം, ഉപ്പ്, സോഡ, തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ ആസ്ത്മ രോഗികൾ പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കണം.

തിരുവനന്തപുരം: രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അമ്മയാണ് മകന് വൃക്ക നൽകിയത്. ശസ്ത്രക്രിയ വിജയകരമാണെന്ന് മന്ത്രി പറഞ്ഞു.

വൃക്ക നൽകിയ 50 വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു. രാജ്യത്തിന്റെ തന്നെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദർഭമാണിതെന്ന് വീണാ ജോർജ് അഭിപ്രായപ്പെട്ടു. മുഴുവൻ ടീമംഗങ്ങളെയും ആരോഗ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം, കേരളത്തിന്റെ ആരോഗ്യരംഗം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു നടന്ന വൃക്ക മാറ്റൽ ശസ്ത്രക്രിയ ചരിത്രത്തിന്റെ ഭാഗമായി മാറി. ഇതോടെ ഒരു ജില്ലാതല ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം കേരളത്തിനു സ്വന്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നാടിനാകെ അഭിമാനം പകരുന്ന ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും ഹൃദയപൂർവ്വം അഭിനനന്ദങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ അവാർഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനാണ് അവാർഡ് ലഭിച്ചത്. ഗാവ്കണക്റ്റും ഐ-ലൂജ് മീഡിയയും ഐടിവകുപ്പും ചേർന്ന് ലഡാക്കിൽ വച്ച് സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡിജിറ്റൽ ഹെൽത്ത് നടപ്പിലാക്കാൻ പദ്ധതിയാവിഷ്‌ക്കരിച്ചു. 599 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് നടപ്പിലാക്കി. ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർത്ഥ്യമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ഇ ഹെൽത്ത് ശൈലീ ആപ്പ് സജ്ജമാക്കി. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനമൊരുക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം നടപ്പിലാക്കി വരുന്നു. ഹൃദ്യം പദ്ധതി സേവനം ഓൺലൈനിലാണ്. ഇതുകൂടാതെയാണ് ആശാധാരയ്ക്കായി പുതിയ പോർട്ടൽ വികസിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആശാധാര പദ്ധതിയുടെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഏകോപനത്തിനുമായി ആരോഗ്യ വകുപ്പിന് വേണ്ടി സി ഡിറ്റ് ആണ് ആശാധാര പോർട്ടൽ വികസിപ്പിച്ചത്. രണ്ടായിരം പേർ നിലവിൽ ആശാധാര വഴി രജിസ്റ്റർ ചെയ്ത് ചികിത്സ തേടുന്നുണ്ട്. ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ആശുപത്രികൾക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ഇത് ജില്ലാ, സംസ്ഥാന തലങ്ങളിൽ പരിശോധിച്ച് മരുന്നുകൾ സംഭരിക്കുന്നതിനും, ഭരണപരമായ തീരുമാനങ്ങൾക്കും അശാധാര പോർട്ടൽ സഹായിക്കുന്നു.

കേരളത്തിൽ ആശാധാര പദ്ധതി വഴി 96 കേന്ദ്രങ്ങളിലായാണ് ഹീമോഫീലിയ ചികിത്സ നൽകി വരുന്നത്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള കേന്ദ്രങ്ങളിലാണ് നിലവിൽ ചികിത്സാ സൗകര്യങ്ങളുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക ആശാധാര ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കുറവുള്ളവർക്ക് ഫാക്ടർ നൽകുന്നതിന് പുറമെ, ശരീരത്തിൽ ഇൻഹിബിറ്റർ (ഫാക്ടറിനോട് പ്രതിപ്രവർത്തനമുണ്ടായി ഫാക്ടർ ചികിത്സ ഫലിക്കാത്ത സാഹചര്യം) അളവ് പരിശോധിക്കാനും തുടർന്ന് വേണ്ട ആളുകൾക്ക് എപിസിസി, മോണോക്ലോണൽ ആന്റിബോഡി ചികിത്സകളും നിലവിൽ നൽകി വരുന്നുണ്ട്. ഇതുകൂടാതെ പ്രത്യേക ഫിസിയോതെറാപ്പി സൗകര്യവും ജില്ലാതലത്തിൽ നിലവിലുണ്ട്.

ന്യൂഡൽഹി: ഇന്ത്യൻ മരുന്ന് കമ്പനികൾ ഒരു വർഷത്തിനുള്ളിൽ വികസിപ്പിച്ചെടുത്തത് നാല് അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ. സർക്കാർ ഏജൻസികളുടെ സഹായത്തോടെയാണ് കമ്പനികൾ മരുന്നുകൾ വികസിപ്പിച്ചത്. രോഗങ്ങളിൽ ഭൂരിഭാഗവും ജനിതകമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കുഞ്ഞുങ്ങളെയാണ് ഈ രോഗങ്ങൾ കൂടുതലായും ബാധിക്കുന്നത്. ചികിത്സാ ചെലവ് 100 മടങ്ങ് ഈ മരുന്നുകൾ കൊണ്ട് കുറയുന്നുവെന്നാണ് മരുന്നുകമ്പനികൾ അവകാശപ്പെടുന്നത്.

ജനിതക വൈകല്യമായ ടൈറോസിനേമിയ ചികിത്സയ്ക്ക് പ്രതിവർഷം 2.2 കോടി മുതൽ 6.5 കോടി വരെ വാർഷിക ചെലവ് ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷത്തേക്ക് 2.5 ലക്ഷം രൂപ മതിയാകും. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഈ രോഗം ബാധിച്ച കുട്ടിക്ക് പത്ത് വയസാകുമ്പോഴേക്ക് മരണം സംഭവിക്കും. നിറ്റിസിനോൺ ( Nitisinone ) എന്നാണ് കുട്ടിയ്ക്ക് നൽകുന്ന മരുന്നിന്റെ പേര്. ഇതുകൂടാതെ ഗൗച്ചേഴ്‌സ് ഡിസീസ് ( Gaucher’s Disease ), വിൽസൺസ് ഡിസീസ്( Wilson’s Disease), ലെനോക്‌സ് ഗാസ്റ്റൗട്ട് സിൻഡ്രോം (Lennox Gastaut Syndrome) എന്നീ അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളും കമ്പനികൾ വികസിപ്പിച്ചിട്ടുണ്ട്.

പ്രതിവർഷം 1.8 – 3. 6 കോടി രൂപവരെ ഗൗച്ചേഴ്‌സ് ഡിസീസ് ചികിത്സയ്ക്ക് വേണ്ടിവരുമായിരുന്നു. എന്നാൽ ഇനി 3.6 ലക്ഷം രൂപ മതിയാകും. വിൽസൺസ് ഡിസീസ് ചികിത്സയ്ക്ക് 2.2 കോടിയിൽ വേണ്ടിടത്ത് ഇനി 2.2 ലക്ഷം രൂപ മതി. ലെനോക്‌സ് ഗാസ്റ്റൗട്ട് സിൻഡ്രോത്തിന് പ്രതിവർഷം 7 -34 ലക്ഷം വരെ വേണ്ടിവരുമായിരുന്നു. ഇനി ഒന്നര ലക്ഷം രൂപയ്ക്ക് ചികിത്സ കിട്ടുമെന്നും മരുന്ന് കമ്പനികൾ അവകാശപ്പെടുന്നു.

ന്യൂഡൽഹി: ചൈനയിലെ പുതിയ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിരീക്ഷണം ശക്തമാക്കി. രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്തണമെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇക്കാര്യം ചൂണ്ടികാട്ടി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയക്കുകയും ചെയ്തു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ശ്വസന സംബന്ധമായ അസുഖങ്ങളുടെ വ്യാപനം കൃത്യമായി റിപ്പോർട്ട് ചെയ്യണം. ആശുപത്രികളിലെ സൗകര്യങ്ങൾ വിലയിരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ആശുപത്രിയിലെ സ്ഥിതി കൃത്യമായി നിരീക്ഷിക്കണം. ഈ വർഷം പുതുക്കി ഇറക്കിയ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണ്. വൈറസ് പടരുന്ന സാഹചര്യം സൂക്ഷ്മായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രം വിശദമാക്കി.

വൈറസ് ബാധ ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ല, ഇതുവരെ അസ്വാഭാവികമായി ഒന്നും രാജ്യത്ത് കണ്ടെത്തിയിട്ടില്ല. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്ന് നടപടികൾ വിലയിരുത്തുകയും ചെയ്തു. ന്യൂമോണിയ ബാധ വ്യാപകമാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് യോഗം പ്രധാനമായും മുന്നോട്ടുവച്ചത്.

ഷവര്‍മ മാനദണ്ഡങ്ങള്‍ കടയുടമകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 88 സ്‌ക്വാഡുകള്‍ സംസ്ഥാന വ്യാപകമായി 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 146 സ്ഥാപനങ്ങള്‍ക്കെതിരെയും മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയെന്ന പേരിൽ നടപടിയെടുത്തു.കര്‍ശന നിയമ നടപടികള്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.