ഗർഭകാലത്ത് വളരെ അത്യാവശ്യം; ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം…

വിറ്റാമിൻ ബി9 എന്നും ഫോളസിൻ എന്നും അറിയപ്പെടുന്ന ബി വിറ്റാമിനുകളിൽ ഒന്നാണ് ഫോളേറ്റ്. ഗർഭകാലത്ത് ഇത് ശരീരത്തിന് വളരെ അത്യാവശ്യമാണ്. കുഞ്ഞിന്റെ ജനന വൈകല്യങ്ങൾ തടയുന്നതിൽ ഇത് വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ എതൊക്കെയാണെന്ന് നോക്കാം.

ബീൻസ്, ഗ്രീൻ പീസ് തുടങ്ങിയവയിൽ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഫോളേറ്റിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ചീര. മുട്ടയിലും ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടിലും ഫോളേറ്റ് ധാരാളമുണ്ട്. അതിനാൽ ഇവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് പഴങ്ങളിലും ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇവ ഗർഭിണികൾ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. പാലും പാലുത്പന്നങ്ങളും ഫോളേറ്റ് ഉൾപ്പെടെയുള്ള ഭക്ഷണങ്ങളും ഫോളേറ്റ് വർദ്ധിപ്പിക്കാൻ കഴിക്കാം. ബീഫ്, സാൽമൺ ഫിഷ് തുടങ്ങിയവയിലും ഫോളേറ്റ് ഒട്ടേറെയുണ്ട്. നട്‌സുകൾ സീഡുകൾ തുടങ്ങിയവ കഴിക്കുന്നതും വളരെ നല്ലതാണ്.