വീട്ടിൽ വെച്ച് രക്തത്തിലെ ഓക്സിജന്റെ നില താഴ്ന്നാൽ ‘പ്രോൺ മെത്തേഡ്’ ട്രൈ ചെയ്യാം

oxygen

വീട്ടിൽ തന്നെ കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഓക്‌സിജന്റെ നില താഴുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ‘പ്രോൺ പോസ്ചർ’ എന്ന പ്രത്യേക രീതിയിൽ കിടക്കുന്നത് രക്തത്തിലെ ഓക്സിജന്റെ നില ക്രമീകരിക്കാൻ രോഗിയെ സഹായിക്കുമെന്ന് റിപ്പോർട്ട്.കമിഴ്ന്ന് കിടന്നതിന് ശേഷം നെഞ്ചിന്റെ ഭാഗം അൽപ്പം ഉയർത്തിവെച്ച് വേഗത്തിൽ ശ്വാസോഛ്വാസം നടത്തുക എന്നതാണ് പ്രോൺ പോസ്ചർ എന്നതിലൂടെ ഉദ്ദേശിക്കുന്നത്. പ്രോൺ വെന്റിലേറ്റർ മെത്തേഡ് എന്നും അറിയപ്പെടുന്ന ഈ രീതി ഓക്സിജൻ നില മെച്ചപ്പെടാൻ സഹായിക്കും.

“ശ്വാസകോശത്തിന് മൂന്ന് ഭാഗങ്ങളുണ്ട്, മുന്നിലത്തെ ഭാഗവും മധ്യഭാഗവും പുറകിലെ ഭാഗവും. നെഞ്ചിന്റെ ഭാഗം അൽപ്പമുയർത്തി കമിഴ്ന്ന് കിടക്കുന്ന ഒരാളെ സംബന്ധിച്ച് ശ്വാസകോശത്തിന്റെ പുറകിലെ ഭാഗത്തേക്കുള്ള രക്തയോട്ടം കൂടുതലും മുന്നിലെ ഭാഗത്തേക്ക് കുറവുമായിരിക്കും. പ്രോൺ പൊസിഷനിൽ നമ്മൾ കിടക്കുമ്പോൾ ശ്വാസകോശത്തിന് വികസിക്കാൻ ആവശ്യത്തിന് സ്ഥലം കിട്ടുന്നത് കൊണ്ടുതന്നെ രക്തയോട്ടത്തോടൊപ്പം ശ്വാസകോശത്തിന്റെ പിൻഭാഗത്തേക്കുള്ള വായുസഞ്ചാരവും കൂടുന്നു. മികച്ച രക്തയോട്ടവും വായുസഞ്ചാരവും ഉറപ്പു വരുത്തുന്നതിലൂടെ രക്തത്തിലെ ഓക്സിജന്റെ നില നമുക്ക് ക്രമീകരിച്ച് നിർത്താൻ കഴിയും”.

“കോവിഡ് വ്യാപനത്തിന് മുൻപ് സാധാരണ ഗതിയിൽ ശ്വാസകോശ സംബന്ധമായ തകരാറുള്ളതോ വെന്റിലേറ്ററിൽ കഴിയുന്നതോ ആയ രോഗികൾക്കായിരുന്നു പ്രോൺ പൊസിഷൻ നിർദ്ദേശിച്ചിരുന്നത്. 16 മണിക്കൂറോളം രോഗികളെ പ്രോൺ പൊസിഷനിൽ കിടത്താറുണ്ട്. അത് രോഗികളുടെ മരണനിരക്ക് കുറയ്ക്കാൻ തീർച്ചയായും സഹായിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോൺ മെത്തേഡ് സ്വീകരിക്കുന്നത് കൊണ്ട് ദൂരവ്യാപകമായ ദോഷഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.