അമേരിക്കന്‍ പൗരന്മാര്‍ക്കാണ് പ്രഥമപരിഗണന, കയറ്റുമതി നിയന്ത്രണത്തില്‍ ഇന്ത്യക്ക് മറുപടിയുമായി ബൈഡന്‍ ഭരണകൂടം

വാഷിങ്ടണ്‍: വാക്‌സിന്‍ അസംസ്‌കൃത വസ്തുക്കളുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന ആവശ്യത്തില്‍ മറുപടിയുമായി െൈബഡന്‍ ഭരണകൂടം. അമേരിക്കക്കാര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങള്‍ക്ക് മരുന്നു നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും അമേരിക്ക വ്യക്തമാക്കി. കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയില്‍ അസംസ്‌കൃതവസ്തുക്കള്‍ കിട്ടാത്തതുമൂലം വാക്‌സിന്‍ നിര്‍മാണവും മന്ദഗതിയിലാണ്. യു.എസില്‍നിന്ന് ഇറക്കുമതി ഇല്ലാത്തതാണ് പ്രധാനകാരണം.
മറ്റേതു രാജ്യത്തെക്കാളും അമേരിക്കയെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്. ഏറ്റവുമധികം മരണവും ഇവിടെയാണ്. ഇതിനാല്‍ അമേരിക്കയ്ക്കാണ് മുന്‍ഗണന. ബാക്കി രാജ്യങ്ങള്‍ക്കുവേണ്ടിയും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ ആവശ്യം മനസ്സിലാക്കുന്നുവെന്നും വിഷയം പരിഗണിക്കുമെന്നും യു.എസ്. നേരത്തേ ഉറപ്പുനല്‍കിയിരുന്നു.