Health (Page 224)

ദില്ലി: ഇന്ത്യൻ നിർമിത വാക്സീനുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്തരുതെന്ന് രാഹുൽ ഗാന്ധിയോട് അസം ബിജെപി മന്ത്രി ഹിമന്ത ബിശ്വ ശർമ.താങ്കൾ ഇന്ത്യൻ നിർമിത വാക്സിനുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണ്. ‘മിസ്റ്റർ ഡിസ് ഇൻഫർമേഷൻ ഗാന്ധി’ എന്നാണ് ഹിമന്ത രാഹുൽ ഗാന്ധിയെ അഭിസംബോധന ചെയ്തത്. ഇപ്പോൾ താങ്കൾ വീണ്ടും ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ലോകത്ത് വെറും 12 രാജ്യങ്ങളാണ് സ്വന്തം നിലയിൽ വാക്സീൻ വികസിപ്പിച്ചത്. ഈ സാഹചര്യത്തിൽ നമ്മൾ ഭാരതീയനയതിൽ അഭിമാനിക്കുകയാണ് വേണ്ടത്.

താങ്കൾ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ വാക്സീൻ കണ്ടെത്തിയ ശാസ്ത്രജ്ഞരെയാണ് അപമാനിക്കുന്നത്. താങ്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാം, പക്ഷെ നമ്മുടെ ശാസ്ത്രജ്ഞരെയും സ്ഥാപനങ്ങളെയും പകീർത്തിപ്പെടുത്തുന്നത് എന്തിനാണ്? താങ്കൾ അവരെ അഭിനന്ദിച്ചില്ല, പകരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ‘സർക്കാർ 65 കോടി രൂപ ഭാരത് ബയോട്ടെക്കിന് ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്, മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും കൊവാക്സിൻ നിർമ്മിക്കാൻ സഹായം നൽകിയിട്ടുണ്ട്’,’ പൊതുധനം വിനിയോഗിച്ച് നിർമിച്ച വാക്സീൻ എങ്ങനെയാണ് സ്വകാര്യ സ്ഥാപനത്തിന്റെ ബൌദ്ധിക സ്വത്താകുന്നത്?’-എന്നിങ്ങനെ ചോദിക്കുന്ന ചിത്രമായിരുന്നു രാഹുൽ പങ്കുവച്ചത്.

2008ൽ മൂന്ന് വാക്സിൻ നിർമാണശാലകൾ കോൺഗ്രസ് അടച്ചുപൂട്ടിയപ്പോൾ അത് തുറക്കാൻ 2012ൽ സുപ്രീം കോടതി ഇടപെടേണ്ടി വന്നു. മറ്റ് രോഗങ്ങളുടെ വാക്സീനുകളുടെ കാര്യത്തിലും കോൺഗ്രസിന് സമാന നിലപാടായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ അറിയാമെന്നും ഹിമന്ത ബിശ്വ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വാക്‌സീന്‍ സെന്ററിന്റെ പ്രവര്‍ത്തനം സുഗമമായങ്കെിലും കാത്തിരിക്കുന്നവരുടെ ദുരിതത്തിന് അറുതിയായില്ല. സ്റ്റേഡിയത്തിന് അകത്തും പുറത്ത് പന്തലിലും കാത്തിരുന്നതിനു പുറമേപുറത്ത് നീണ്ട ക്യൂവിനും മാറ്റമുണ്ടായില്ല. ജനറല്‍ ആശുപത്രി ഉള്‍പ്പെടെ മറ്റു പ്രധാന കേന്ദ്രങ്ങളിലും സമയക്രമം പാലിച്ചു മാത്രമാണ് വാക്‌സീന്‍ നല്‍കിയത്. പ്രധാന ഗേറ്റില്‍ ആളിനെ ബാരിക്കേഡ് നിരത്തി സമയക്രമം അനുസരിച്ചു മാത്രം അകത്തേക്കു കടത്തിവിട്ടു.ഇവര്‍ക്കു കാത്തിരിക്കാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു പുറത്ത് പന്തല്‍ ഇട്ട് ഇരിപ്പിടവും കുടിവെള്ളവും ഉള്‍പ്പെടെ ഒരുക്കി.
വീല്‍ ചെയറുകളുമായി വൊളന്റിയര്‍മാരും ഉണ്ടായിരുന്നു. കുത്തിവയ്പിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രായമേറിയ സ്ത്രീയെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പ്രായമായവരും മറ്റു രോഗമുള്ളവരും അടക്കം ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ ഏറെ എത്തുന്നിടത്താണ് സാമൂഹിക അകലമില്ലാതെ ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നത്. ഇതു രോഗ വ്യാപന സാധ്യത കൂട്ടും.
സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം രണ്ടാം ഡോസ് വാക്‌സീനായി റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കു ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ഇവര്‍ ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയ്ക്ക് ഡെസ്‌കിനെ സമീപിച്ചാല്‍ മതി. ആധാര്‍ അടക്കമുള്ള ഏതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

covid

സംസ്ഥാനത്ത് ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5211 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5204, കോഴിക്കോട് 4190, തൃശൂര്‍ 4060, മലപ്പുറം 3549, തിരുവനന്തപുരം 2807, കോട്ടയം 2698, ആലപ്പുഴ 2226, പാലക്കാട് 835, കണ്ണൂര്‍ 1667, കൊല്ലം 1401, ഇടുക്കി 1170, പത്തനംതിട്ട 1136, കാസര്‍ഗോഡ് 828, വയനാട് 703 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, തൃശൂര്‍ 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, കൊല്ലം 9, വയനാട് 7, പത്തനംതിട്ട 5, കോട്ടയം 3, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 2 വീതം ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1154, കൊല്ലം 1741, പത്തനംതിട്ട 688, ആലപ്പുഴ 697, കോട്ടയം 4285, ഇടുക്കി 210, എറണാകുളം 1012, തൃശൂര്‍ 1152, പാലക്കാട് 517, മലപ്പുറം 721, കോഴിക്കോട് 1487, വയനാട് 278, കണ്ണൂര്‍ 741, കാസര്‍ഗോഡ് 822 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,66,646 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,23,185 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കേരളത്തിൽ ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 597 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ജനീവ: ഇന്ത്യയിലെ ജനങ്ങള്‍ അനാവശ്യമായി ആശുപത്രികളിലേക്ക് എത്തുന്നത് രാജ്യത്തെ കോവിഡ്പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ.). കോവിഡ് ബാധിച്ച 15 ശതമാനത്തില്‍ താഴെ രോഗികള്‍ക്ക് മാത്രമെ ആശുപത്രികളിലെ പരിചരണം ആവശ്യമുള്ളൂ. അതിനെക്കാള്‍ കുറച്ച് പേര്‍ക്കു മാത്രമേ ഓക്‌സിഡന്‍ ആവശ്യമായി വരുന്നുള്ളൂ എന്നും ഡബ്ല്യൂ.എച്ച്.ഒ. വക്താവ് താരിക് ജസാറെവിക് പറഞ്ഞു. ധാരാളം പേര്‍ ആശുപത്രികളിലേക്ക് എത്തുന്നതാണ് നിലവില്‍ ഇന്ത്യയിലെ പ്രധാന പ്രശ്‌നം. വിദഗ്ധ ഉപദേശമോ കൃത്യമായ വിവരങ്ങളോ ലഭിക്കാത്തതു കൊണ്ടാണ് അവര്‍ ആശുപത്രികളിലേക്ക് എത്തുന്നത്.

ഗുരുതര രോഗമില്ലാത്തവരെ വീടുകളില്‍തന്നെ ചികിത്സ നല്‍കുകയും നിരീക്ഷിക്കുകയും ചെയ്യാന്‍ കഴിയും. താഴെത്തട്ടിലുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ തന്നെ രോഗികളെ കണ്ടെത്തുകയും അവര്‍ക്ക് വിദഗ്ധ ഉപദേശം നല്‍കി വീടുകളില്‍തന്നെ കഴിഞ്ഞ് രോഗമുക്തി നേടാന്‍ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. ഹോട്ട്‌ലൈന്‍ സംവിധാനത്തിലൂടെയും ഡാഷ്‌ബോര്‍ഡുകള്‍ വഴിയും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കണം.

വലിയ ആള്‍ക്കൂട്ടങ്ങളും വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും വാക്‌സിനേഷന്‍ മന്ദഗതിയിലായതും മൂലമുണ്ടായ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി ജനങ്ങള്‍ അനാവശ്യമായി ആശുപത്രികളിലേക്ക് എത്തുന്നതോടെ രൂക്ഷമാകുന്നു.വലിയ ജനക്കൂട്ടങ്ങള്‍ അനുവദിക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക, കുറച്ചു പേര്‍ക്കുമാത്രം വാക്‌സിന്‍ ലഭ്യമാക്കുക, വ്യക്തിസുരക്ഷയില്‍ വീഴ്ച വരുത്തുക എന്നീ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഏത് രാജ്യത്തും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകാം എന്നും ഡബ്ല്യൂ.എച്ച്.ഒ. വക്താവ് മുന്നറിയിപ്പ് നല്‍കി.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി (ഭേദഗതി) ആക്ട് 2021ലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍. 2021 ഏപ്രില്‍ 27ന് ആക്ട് പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇത് അനുസരിച്ച് ഡല്‍ഹിയില്‍ ഇനിമുതല്‍ ഭരണം നിയന്ത്രിക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി സര്‍ക്കാരിനു മേല്‍ ഇനി മുതല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം ഉണ്ടായിരിക്കും. ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഏപ്രില്‍ 27 മുതല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നു.
നിയമനിര്‍മ്മാണം അനുസരിച്ച്, ഡല്‍ഹിയിലെ സര്‍ക്കാര്‍ എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്.ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 3,60,960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

cm

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ ഉൾപ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകൾ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ, സോഷ്യൽ മീഡിയ സെൽ എന്നിവയ്ക്ക് നിർദ്ദേശം നൽകി.നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്തുന്നതിന് ഡ്രോൺ നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ മാസ്‌ക് ധരിക്കാത്ത 20,214 പേർക്കെതിരെയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ ഇത് 15,011 ആയിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 കേസുകളും രജിസ്റ്റർ ചെയ്തു. ഇന്നലെ ഇത് 5,862 ആയിരുന്നു. 55,63,600 രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയത്. സ്വന്തം ജാഗ്രതക്കുറവ് കാരണം ഏറ്റവും പ്രിയപ്പെട്ട ഒരാളും നഷ്ടപ്പെടുന്നില്ല എന്നു നമ്മൾ ഓരോരുത്തരും ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

vaccine

പതിനെട്ടിനും 45 നും മദ്ധ്യേ പ്രായമായവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും. ഇവര്‍ക്ക് വാക്‌സിന്‍ യജ്ഞത്തിന്റെ മൂന്നാം ഘട്ടത്തില്‍ അടുത്തമാസം ഒന്ന് മുതല്‍ കുത്തിവയ്പ്പ് നല്‍കിത്തുടങ്ങും. വൈകിട്ട് നാല് മുതല്‍ www.cowin.gov.in, www.umang.gov.in എന്നീ പോർട്ടലുകൾ വഴി രജിസ്റ്റർ ചെയ്യാം. സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകിയും, സർക്കാർ തലങ്ങളിൽ നിന്ന് ലഭ്യമാകുന്ന മുറക്ക് സൗജന്യമായും വാക്സിൻ ലഭിക്കും.ഓരോരുത്തരുടേയും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഒരു ഫോണിൽ നിന്ന് നാലു പേർക്ക് വരെ രജിസ്റ്റർ ചെയ്യാം.

ഈ ഘട്ടത്തിലും 45-നു മേല്‍ പ്രായമായവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കുമുള്ള സൗജന്യ വാക്‌സിന്‍ കുത്തിവയ്പ്പ് തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സുരക്ഷിതയിടങ്ങള്‍ തേടി ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍. യുറോപ്പിലേക്കും മാലിദ്വീപിലേക്കുമാണ് ഇവര്‍ പലായനം ചെയ്യുന്നത്. സമ്പന്നരില്‍ ബിസിനസുകാര്‍ മാത്രമല്ല ബോളിവുഡ് സൂപ്പര്‍ താരങ്ങളുമുണ്ടെന്ന് പ്രൈവറ്റ് ജെറ്റ് ദാതാക്കള്‍ പറയുന്നു. അതേസമയം, കാനഡ, ചൈന, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാം തന്നെ ഇന്ത്യാക്കാര്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

high court

കൊച്ചി: വോട്ടെണ്ണല്‍ ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടെന്നും സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണെന്നും ഹൈക്കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് വോട്ടെണ്ണല്‍ ദിനം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വോട്ടെണ്ണല്‍ ദിനത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലോക്ഡൗണിന്റെ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ കേട്ട ശേഷമാണ് ഇരുകൂട്ടരുടെയും നടപടികള്‍ പര്യാപ്തമാണെന്ന് കോടതി പറഞ്ഞത്.

തിരുവനന്തപുരം: ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേസ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗ വ്യാപനം മുന്നിൽ കണ്ട് ഓക്‌സിജൻ ബെഡുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.എല്ലാ പ്രധാന ആശുപത്രികളിലും സി എഫ് എൽ ടി സി കളിലും ഓക്‌സിജൻ ബെഡ് ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നിൽ കണ്ട് ബഫർ സ്‌റ്റോക്ക് ഉണ്ടാക്കും.

ഇ എസ് ഐ കോർപ്പറേഷന് കീഴിലുള്ള ആശുപത്രികളിലെ ബെഡ് കൂടി ഓക്‌സിജൻ ബെഡ് ആക്കി മാറ്റാം എന്ന് അവർ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജയിലുകളിൽ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ട്. കേരളത്തിലെ ആക്റ്റീവ് കേസുകൾ കഴിഞ്ഞ രണ്ട് ആഴ്ചകൾക്കുള്ളിൽ 255 ശതമാനമാണ് വർദ്ധിച്ചത്. ആരോഗ്യമേഖലയിലെപ്രവർത്തകരുടെ എണ്ണത്തിന്റെ പരിമിതി വലിയ പ്രശ്‌നമായി മുൻപിലുണ്ട്.

ഡോക്ടർമാർ, നഴ്‌സുമാർ എല്ലാം ഉൾപ്പെടെ 13625 പേരെ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പര്യാപ്തമല്ലാത്ത സാഹചര്യമാണ് ഉയർത്തിരിയുന്നത്. കൂടുതൽ ആളുകൾ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാൻ സന്നദ്ധമാകണം. ഇതിനായി മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ സന്നദ്ധരായി മുന്നോട്ടു വന്ന് കോവിഡ് ബ്രിഗേഡ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഈ നാടിനു സേവനം അനിവാര്യമായ ഘട്ടമാണിത്.

ചരിത്രപരമായ ഈ ദൗത്യം ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് അഭ്യർഥിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകള്‍ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5170 ആയി.