കൊച്ചി: വോട്ടെണ്ണല്‍ ദിവസം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടെന്നും സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികള്‍ പര്യാപ്തമാണെന്നും ഹൈക്കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് വോട്ടെണ്ണല്‍ ദിനം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വോട്ടെണ്ണല്‍ ദിനത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലോക്ഡൗണിന്റെ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ കേട്ട ശേഷമാണ് ഇരുകൂട്ടരുടെയും നടപടികള്‍ പര്യാപ്തമാണെന്ന് കോടതി പറഞ്ഞത്.
2021-04-28