ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി (ഭേദഗതി) ആക്ട് 2021ലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍. 2021 ഏപ്രില്‍ 27ന് ആക്ട് പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇത് അനുസരിച്ച് ഡല്‍ഹിയില്‍ ഇനിമുതല്‍ ഭരണം നിയന്ത്രിക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി സര്‍ക്കാരിനു മേല്‍ ഇനി മുതല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം ഉണ്ടായിരിക്കും. ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഏപ്രില്‍ 27 മുതല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നു.
നിയമനിര്‍മ്മാണം അനുസരിച്ച്, ഡല്‍ഹിയിലെ സര്‍ക്കാര്‍ എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്.ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 3,60,960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
2021-04-28