സത്യപ്രതിജ്ഞാ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാൻ തീരുമാനം

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. സത്യപ്രതിജ്ഞാ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങും.

നേരത്ത സെൻട്രൽ സ്റ്റേഡിയത്തിലെ വേദി പൊളിക്കരുതെന്ന് പൊതു അഭിപ്രായം ഉയർന്നിരുന്നു. പന്തൽ വാക്സിനേഷൻ കേന്ദ്രമാക്കി ഉപയോഗിക്കണമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ് എസ് ലാൽ കഴിഞ്ഞ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ നിർദ്ദേശം വച്ചിരുന്നു.

എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള പന്തലിൽ അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയും. മാത്രമല്ല നല്ല വായു സഞ്ചാരവും ലഭിക്കും. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ വേദി വാക്‌സിൻ വിതരണ കേന്ദ്രമാക്കി മാറ്റാൻ ആലോചനയുണ്ടായിരുന്നു. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പോലെയുള്ള കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ തീരുമാനത്തിലൂടെ കഴിയും.സത്യപ്രതിജ്ഞാ വേദി പൊളിക്കില്ല; വാക്സീൻ വിതരണ കേന്ദ്രമാക്കും