തിരുവനന്തപുരം: കോവിഡ് കേസുകളില്‍ കാര്യമായ കുറവില്ലാത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി. എന്നാല്‍ തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, മലപ്പുറത്ത് പക്ഷേ ട്രിപ്പിള്‍ ലോക്ക് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ടിപിആര്‍ 25 ശതമാനത്തിന് താഴെ വന്ന സാഹചര്യത്തിലാണ് ട്രിപ്പില്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയര്‍ത്തുന്നത്.ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 23.3 ശതമാനമാണ്.

