ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധയ്‌ക്കെതുരെ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇ്ക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെതിരായി വാക്‌സിനേഷനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും കൊറോണ ബാധിച്ച് നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം വികാരാധീനനായി പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള ശക്തിനേടുന്നതിന് യോഗയും ആയുഷും വലിയ സഹായം ചെയ്‌തെന്ന് പ്രധാനമന്ത്രി പറഞ്ഞു. എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ട്’ എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും മോദി ആഹ്വാനംചെയ്തു.
ബ്ലാക്ക് ഫംഗസിനെ തോല്പ്പിക്കുന്നതിനായി തയ്യാറെടുക്കുക എന്നത് വളരെ പ്രധാനമാണ്. കോവിഡിന് എതിരായ പോരാട്ടത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2021-05-21

