Feature (Page 4)

teddy bear

ഇന്ന് സെപ്റ്റംബർ 09 ടെഡി ബിയർ ദിനം. കുട്ടികളോടുളള സ്‌നേഹം പ്രകടിപ്പിക്കാനായി പിറന്നാളിനും വിശേഷ അവസരങ്ങള്‍ക്കും ഈ കരടിക്കുട്ടനെ കുട്ടികള്‍ക്ക് സമ്മാനമായി നൽകാറുമുണ്ട്. കുട്ടികളുടെ കളിക്കൂട്ടുകാരനായ ടെഡി ബിയറിനെ വലിയവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ ക്യൂട്ട് കരടിക്കുട്ടന് ടെഡി എന്ന പേര് ലഭിച്ചത് എങ്ങനെയാണെന്ന ചോദിച്ചാല്‍ ഉത്തരം രസകരമാണ്.അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന തിയോഡര്‍ റൂസ് വെല്‍റ്റ് പൊതുജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് ടെഡി എന്ന വിളിപ്പേരിലായിരുന്നു.കുട്ടികളുടെ ചങ്ങാതി ടെഡി ബിയര്‍ എങ്ങനെ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വിളിപ്പേരിലൂടെ അറിയപ്പെടുന്നു എന്നതിനു പിന്നിലൊരു കഥയുണ്ട്. 1902 ല്‍ റൂസ്‌വെല്‍റ്റ് മിസിസിപ്പിയിലേക്കൊരു യാത്രപോയി.മിസിസിപ്പി ഗവര്‍ണ്ണറായിരുന്ന ആന്‍ഡ്രു എച്ച് ലോംഗിനോയുടെ ക്ഷണം സ്വീകരിച്ചായിരുന്നു പ്രസിഡന്‍റും സംഘവും ഹണ്ടിംഗ് ട്രിപ്പ് നടത്തിയത്.അക്കാലത്ത് ഹണ്ടിംഗും മറ്റും വിനോദമെന്ന നിലയില്‍ അമേരിക്കന്‍ ജീവിത ശൈലിയുടെ ഭാഗമായിരുന്നു.പ്രസിഡന്‍റിന്‍റെ സംഘാംഗങ്ങള്‍ കരടികളെ വേട്ടയാടുന്നതില്‍ വിജയിച്ചെങ്കിലും പ്രസിഡന്‍ഡിന് ഒരു കരടിയെപ്പോലും കിട്ടിയില്ല. തുടര്‍ന്ന് ഹണ്ടിംഗ് ഗൈഡ്, വേട്ട നായ്ക്കള്‍ കടിച്ചു മുറിവേല്‍പ്പിച്ച ഒരു വയസന്‍ കരടിയെ തൊട്ടടുത്തുളള വില്ലോ മരത്തില്‍ കെട്ടിയിട്ടിട്ട് പ്രസിഡന്‍ഡിനോട് അതിനെ വെടിവെക്കാന്‍ പറഞ്ഞു. ആ കരടി അപ്പോഴേക്കും ചാവാറായ അവസ്ഥയിലെത്തിയിരുന്നു.റൂസ് വെല്‍റ്റ് ആ കരടിയെ നോക്കിയപ്പോള്‍ അതിന്‍റെ ശരീരത്തിലെ മുറിവുകള്‍ കണ്ടു. കെട്ടിയിട്ട കരടിയെ വേട്ടയാടുന്നത് സ്‌പോര്‍ട്ട്സ്മാന്‍ സ്പിരിറ്റിനു ചേര്‍ന്നതല്ല എന്നു പറഞ്ഞു കൊണ്ട് റൂസ് വെല്‍റ്റ് പിന്‍വാങ്ങി.കടുത്ത വേദന കൊണ്ടു പുളയുന്ന കരടിയുടെ അല്പ പ്രാണനെ എടുത്ത് കരടിയെ രക്ഷിക്കാനും അദ്ദേഹം ഓഡറിട്ടു.ഈ സംഭവം പിന്നീട് അമേരിക്കയിലെ പത്രങ്ങളില്‍ വലിയ വാര്‍ത്തകള്‍ തീര്‍ക്കാന്‍ കാരണമായി. 1902 നവംബറില്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ രാഷ്ട്രിയ കാര്‍ട്ടുണിസ്റ്റ് ക്ലഫോര്‍ഡ് ബെറിമാന്‍ പ്രസിഡന്‍റിനെയും കരടിയെയും കാര്‍ട്ടുണിനു വിഷയമാക്കി.വില്ലോ മരത്തില്‍ ബന്ധിച്ച കരടിയും, ഹണ്ടിംഗ് ഗൈഡും, പുറം തിരിഞ്ഞു നില്‍ക്കുന്ന റൂസ് വെല്‍റ്റും.ആദ്യകാല കാര്‍ട്ടുണില്‍ കരടിക്ക് യഥാര്‍ത്ഥ കരടിയുടെ ഏകദേശ വലിപ്പം ഉണ്ടായിരുന്നെങ്കില്‍ പിന്നീട് വന്ന കാര്‍ട്ടുണുകളിലെ കരടി ക്യൂട്ടും ചെറുതുമായി.
ഒാമനത്തവും ഒപ്പം ഭയവും കൊണ്ടു വിറക്കുന്ന കരടിയായി പരിഷ്‌കരിക്കുകയും ചെയ്തു. റൂസ് വെല്‍റ്റിന്‍റെ രാഷ്ട്രിയ ജീവിതവുമായി ബന്ധപ്പെടുത്തി ബെറിമാന്‍ പിന്നീട് വരച്ച എല്ലാ കാര്‍ട്ടുണുകളിലും കരടി കഥാപാത്രമായി.കരടി ഇല്ലാതെ റൂസ് വെല്‍റ്റിന്‍റെ കാര്‍ട്ടൂണ്‍ ഇല്ല എന്നു തന്നെ പറയാവുന്ന അവസ്ഥ. അങ്ങനെ ബിയര്‍ റൂസ് വെല്‍റ്റുമായി കണക്ടു ചെയ്ത് അറിയപ്പെടാന്‍ തുടങ്ങി. ഈ കാലയളവിലാണ് ബെറിമാന്‍റെ കാര്‍ട്ടൂണ്‍ കണ്ട ബ്രൂക്ക്ലിനിലെ കാന്‍ഡി ഷോപ്പ് ഉടമ മോറിസ് മിച്ചര്‍മിന് ഒരു ആശയം തോന്നിയത്.തന്‍റെ കടയില്‍ ഭാര്യ ഉണ്ടാക്കിയ രണ്ട് കരടികള്‍ ഇരിക്കുന്നു,അതിനെ പ്രസിഡന്‍ഡിന്‍റെ വിളിപ്പേരിട്ടാല്‍ നന്നായേനെ.പിന്നെ താമസിച്ചില്ല.റൂസ് വെല്‍റ്റിനോട് അനുവാദം ചോദിച്ചു, അദ്ദേഹത്തിനും സമ്മതം.പിന്നെ താമസിപ്പിച്ചില്ല.അങ്ങനെ ടെഡി ബിയറെന്ന പേരില്‍ കുട്ടികള്‍ക്കായി ബിയര്‍ ടോയികള്‍ വില്‍പ്പനക്കു വെച്ചു.ടെഡി ബിയറുകള്‍ പെട്ടെന്നു തന്നെ ജനശ്രദ്ധയെ ആകര്‍ഷിച്ചു. സ്ത്രികളും കുട്ടികളും പൊതുസ്ഥലങ്ങളില്‍ ടെഡിബിയറുകളുമായി പ്രത്യക്ഷപ്പെട്ടു.എന്തിനേറെപ്പറയണം റൂസ് വെല്‍റ്റ് രണ്ടാമതും യു.എസ്.ഇലക്ഷനുനിന്നപ്പോള്‍ വലിയ ടെഡി ബിയറുകളെ തിരഞ്ഞെടുപ്പു പ്രചരണത്തിനായി ഉപയോഗിച്ചു.ടെഡികളുടെ ജനപ്രീതി കണ്ടറിഞ്ഞ മോറിസ് ഒരു ടോയി കമ്പിനിയും തുടങ്ങി. ഇതേകാലത്തുതന്നെയാണ് ജര്‍മ്മനിയില്‍ സ്രൈഫ് കമ്പനി സ്റ്റഫഡ് ടോയികളുടെ നിര്‍മ്മാണം നടത്തിയിരുന്നത്.ഇതിന്‍റെ ഉടമ മാര്‍ഗരറ്റ് സ്‌റ്റൈഫ് എന്ന സ്ത്രി ആദ്യകാലങ്ങളില്‍ നിത്യ ചിലവുകള്‍ക്കായി തയ്യലും സ്റ്റഫ്ഡ് ടോയിസ് നിര്‍മ്മാണവും തൊഴിലാക്കിയ ആളായിരുന്നു. മ്യഗങ്ങളുടെ രുപത്തിലുളള ടോയികളായിരുന്നു മാര്‍ഗരറ്റ് സ്റ്റഫ് ചെയ്തു വിറ്റിരുന്നത്.1903ല്‍ ഈ സ്റ്റഫ്ഡ് ടോയികള്‍ അമേരിക്കയില്‍ വില്‍പ്പനക്കെത്തിച്ചപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.കാരണം, ആദ്യമായിട്ടായിരുന്നു അമേരിക്കയിലുളളവര്‍ സ്റ്റഫു ചെയ്ത ബിയറുകളെ കാണുന്നത്. കാലക്രമേണ മാഗരറ്റിന്‍റെ ബിയറുകളും ടെഡി ബിയര്‍ എന്നറിയപ്പെടാന്‍ തുടങ്ങി.യു.എസിനു പുറത്തേക്കും ടെഡി ബിയറിന്‍റെ പ്രചാരത്തിന്‍റെ തുടക്കം അവിടെനിന്നാണ് തുടങ്ങിയത്. കളിപ്പാട്ടം എന്നതിന് അപ്പുറത്തേക്കും ടെഡിക്ക് വികാസം ഉണ്ടായത് അതിന്‍റെ ജനപ്രീതി കൊണ്ടാണ്. ടെഡി ബിയര്‍ മ്യൂസിയം, ടെഡി കോപ്‌സ്, ടെഡി പിക്നിക്ക് തുടങ്ങിയവ ഉദാഹരണം.ടെഡി ബിയര്‍ പ്രശസ്ത സംഗീത ബാന്‍ഡുകള്‍ക്കും വിഷയമായി.പ്രശസ്ത കാര്‍ട്ടൂണ്‍ വിന്നി ആന്‍ഡ് ദി പൂ ഒരു ടെഡി ബിയറാണ്. ഭീതിജനകമായ അവസ്ഥയില്‍പ്പെട്ട കുട്ടികളെ ശാന്തമാക്കാനും സമാധാനിപ്പിക്കാനുമായി അമേരിക്കയില്‍ പോലിസ് വകുപ്പ് കുട്ടികള്‍ക്ക് ടെഡി ബിയറിനെ നല്‍ക്കുന്നതാണ് ടെഡിബെയര്‍കോപ് പ്രോഗ്രാം.മിസിസിപ്പി വനാന്തരങ്ങള്‍ക്കും അപ്പുറം ഒരു കരടിയുടെ പ്രശസ്തി വളര്‍ന്നതാണ് ഇന്ന് നമ്മുടെയെല്ലാം കുട്ടികള്‍ മാറോടു ചേര്‍ത്തു പിടിക്കുന്ന ഓമനത്തം തുളുമ്പുന്ന ടെഡിബെയറെന്ന കരടിക്കുട്ടന്മാര്‍.സ്‌നേഹമായും സഹതാപമായും അഭിന്ദനമായും മുതിര്‍ന്നവര്‍ കുട്ടികള്‍ക്കു നല്‍കുന്ന ടെഡി, മിസിസിപ്പി വനത്തിലെ നിസഹായനായ കരടിയുടെയും ഒരു ലോകനേതാവിന്‍റെയും പ്രതീകമാണ്.

Literacy day

നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച്  പഠിക്കാന്‍ 1965-ല്‍ യുനെസ്‌കോ  ആഗോളതലത്തില്‍  വിളിച്ചുചേര്‍ത്ത വിവിധ അംഗരാജ്യങ്ങളിലെ  വിദ്യാഭ്യാസ മന്ത്രിമാരുടെ  യോഗത്തിലാണ് സെപ്റ്റംബര്‍ എട്ട് ലോക സാക്ഷരതാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.  ആഗോളതലത്തില്‍  വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. സാക്ഷര അധ്യയനം-അധ്യാപനം, കോവിഡ് പ്രതിസന്ധിയിലും  അതിനുശേഷവും എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയം.

ഇന്ന് ആറന്മുള ഉതൃട്ടാതി വള്ളംകളി

ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. കേരളത്തിലെ പത്തനം തിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിൽ ഈ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്. പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുന്നത്. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്. വള്ളംകളിയുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും ചരിത്ര താളുകളിലുണ്ട്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്.
ഈ വർഷം കോവിഡ് സാഹചര്യത്തിൽ ആറന്മുള ഉത്രട്ടാതി വള്ളംകളിയില്ല.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' ശ്രീ നാരായണ ഗുരു ജന്മദിനം

1856 ൽ ചിങ്ങമാസത്തിലെ ചതയംനാളില്‍ തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ മാടനാശാന്‍റെയും കുട്ടിയമ്മയുടെയും മകനായി ആയിരുന്നു നാരായണഗുരു ജനിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.

ഏകദേശം ഏട്ടാം നൂറ്റാണ്ടു മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങ്ങളായി മാറ്റി നിർത്തിയിരുന്നു. ബ്രാഹമണർ, ക്ഷത്രിയർ, അന്തരാളർ, ജാതിമാത്രർ, അമ്പലവാസികൾ, സങ്കരവർണ്ണക്കാർ, ശൂദ്രർ എന്നിവർ സവർണ്ണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബാക്കി ഹിന്ദു ജനവിഭാഗത്തെ അവർണരായും ഗണിച്ചിരുന്നു. ഇവരിൽ കുലത്തൊഴിൽ ചെയ്തിരുന്ന ചില വിഭാഗങ്ങളെ രണ്ടു ഗണങ്ങൾക്കും അത്യന്താപേക്ഷിതമായും കണ്ടിരുന്നു. മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടുബന്ധപ്പെട്ട തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാനും പരസ്പര സഹകരണത്തിലൂടെ മുന്നേറാനും ശ്രീനാരായണ ഗുരു ജനങ്ങളെ ഉപദേശിച്ചു.ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ശ്രീനാരായണ ഗുരുവിന്റെ കൗമാരക്കാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. ചെറുപ്പത്തിലേ കാർഷികവൃത്തിയിൽ നാണു തൽപ്പരനായിരുന്നു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി. മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവു നേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അറിവ് നേടി. കൂടാതെ തമിഴ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. പിതാവായ മാടനാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ബാലപ്രബോധനം, സിദ്ധരൂപം, അമരകോശം തുടങ്ങി പാരമ്പര്യരൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി. മാടനാശാനും അമ്മാവൻ കൃഷ്ണൻ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമൻപിള്ള ആശാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. ഈഴവവിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതിനാൽ അദ്ദേഹത്തിനടുത്ത് സവർണ്ണവിദ്യാർത്ഥികൾ ധാരാളമായി ഉണ്ടായിരുന്നില്ല. അലങ്കാരം, തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിനു ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു. 22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കായംകുളത്തുള്ള പണ്ഡിതനായ കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്ത്, മങ്ങാട്ട് വരമ്പെൽ ഔസെഫ്, തയ്യിൽ കൊച്ചുനാണുപിള്ള എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു പ്രസംഗിച്ചും തന്റെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.

സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു. ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. 1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. മങ്ങാട്ട് വരമ്പെൽ ഔസെഫും ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്തും സഹപാഠികളായതിനാൽ അവരെയും ഗുരു ഹഠയോഗം അഭ്യസിപ്പിച്ചിരുന്നു. അഷ്ടമുടി കായലിന്റെ തീരപ്രദേശമായ കണ്ടച്ചിറയിലും മുട്ടത്തുമൂലയിലുമായിരുന്നു രണ്ടു പഠന കളരികൾ. സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക്
എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്.ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. “ ജാതിഭേദം മതദ്വേഷം – ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന – മാതൃകാസ്ഥാനമാണിത് ” 1904ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു. 1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു. അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം. ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന (എസ് എൻ ഡി പി) യോഗമായി മാറി. ഈ സംഘടനയെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി. ഒടുവിൽ, 1916 മേയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽ‌പ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി: “ എന്റെ ഡോക്ടർ അവർകൾക്ക്, യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു. ” — എന്ന് നാരായണഗുരു.

ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്. അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം…. തന്നെ ചികിത്സ നടത്താൻ എത്തിയ അന്നത്തെ കാലത്തെ മഹാ വൈദ്യന്മാരോടും ശിഷ്യന്മാരോടും ഗുരുമുൻകൂട്ടി തന്റെ സമാധി അടുത്തു എന്നും ആശ്രമം നന്നായി നോക്കി നടത്തണം എന്നും നന്മയുള്ളവരായി എല്ലാവരും ജീവിക്കണം എന്നും അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നു .. (8 ജനുവരി 18) തീയതി കോട്ടയത്തു വെച്ച് കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്. 1927-ൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള മങ്ങാട്ടുകോടിയിലും കണ്ടച്ചിറയിലും പഴവിള ചട്ടമ്പിയാശാനുമായി ചേർന്ന് പ്രകൃതി ചികിത്സ നടത്തിയിരുന്നു. ദീർഘകാലമായി വാർദ്ധക്യ സഹജമായ രോഗ ബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല മഹാവൈദ്യന്മാരും ചികിൽസിച്ചെങ്കിലും രോഗം പൂർണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം ഭക്തരുടെ മുന്നിൽ ധ്യാനത്തോടെ അന്തരിച്ചു . അദ്ദേഹത്തിന്റെ 72-ആം ജന്മദിനം കഴിഞ്ഞ് അപ്പോൾ മൂന്നാഴ്ച പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭൗതികശരീരം ശിവഗിരി മഠവളപ്പിൽ സമാധിയിരുത്തി. ഇന്ന് അവിടെ അദ്ദേഹത്തിന്റെ പ്രതിമയോടുകൂടിയ മണ്ഡപമുണ്ട്. നിരവധി ആളുകൾ അവിടെ ദർശനത്തിനെത്തുന്നു.

protine week

ഒരു രാജ്യത്തിന്റെ വികസന നിലവാരം വിലയിരുത്തുന്നതിനുളള രണ്ട് പ്രധാന സൂചകങ്ങളാണ് കുട്ടികളിലെ പോഷകാഹാരക്കുറവും മുരടിപ്പും. സെപ്റ്റംബർ ഒന്നു മുതല്‍ ഏഴുവരെയാണ് ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നത്.അഞ്ചു വയസ്സില്‍ താഴെയുളള 45 ശതമാനം കുട്ടികളുടെയും മരണത്തിന് മൂല കാരണം പോഷകാഹാരക്കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദാരിദ്ര്യവും ഭക്ഷണമില്ലായ്മയുമാണ് പോഷകാഹാരക്കുറവിന്റെ മുഖ്യ കാരണമെന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ക്ഷാമവും മറ്റു അടിയന്തിര സാഹചര്യങ്ങളിലുമൊഴികെ ദാരിദ്ര്യവും ഭക്ഷണമില്ലായ്മയും പോഷകാഹാരക്കുറവിന്റെ മുഖ്യ കാരണങ്ങളാകുന്നില്ലെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുളള കണക്കുകള്‍ സൂചിപ്പിക്കുന്നു. ആവശ്യത്തിന് ഭക്ഷണ ലഭ്യതയുണ്ടെങ്കിലും മുലയൂട്ടല്‍, പോഷകാഹാരം നല്‍കല്‍, കുഞ്ഞിനെ പരിപാലിക്കല്‍, എന്നിവയിലെ വീഴ്ച്ചകള്‍ ,ചികിത്സാസൗകര്യങ്ങള്‍ ലഭിക്കാതിരിക്കല്‍ ,ശുദ്ധജലം കിട്ടാത്ത അവസ്ഥ ,തുടങ്ങിയവയും പോഷകാഹാരക്കുറവിന് കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. വേണ്ടത്ര ഭക്ഷ്യലഭ്യത ഉള്ള പ്രദേശങ്ങളിലും കുടുംബങ്ങളിലും വരെ പോഷകാഹാരക്കുവ് ഉണ്ടെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുളള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ അഞ്ചു വയസ്സിനു താഴെയുളള കുട്ടികളില്‍ 26 ശതമാനം പേര്‍ക്കു വിളര്‍ച്ചയുമുണ്ട്. ഇതില്‍ സമ്പന്നരുടെ കുട്ടികളും ഉള്‍പ്പെടുന്നു.കേരളത്തിന്റെ കാര്യമെടുത്താല്‍ വെറും അട്ടപ്പാടിയിലും മററു പിന്നാക്ക മേഖലകളിലും മാത്രമല്ല പോഷകാഹാക്കുറവുളളത്. അഞ്ചുവയസ്സില്‍ താഴെയുളളവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. ഇതില്‍ സമ്പന്നരുടയെും ദരിദ്രരുടെയും കുട്ടികള്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക വികസനത്തിലൂടെയും ദാരിദ്ര്യം ഇല്ലാതാക്കുന്നതിലൂടെയും മാത്രമേ പോഷകാഹാരക്കുറവ് പരിഹരിക്കനാവൂ എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. സാമ്പത്തിക വികസനം പോഷകനിലവാരം മെച്ചപ്പെടുത്തുമെങ്കിലും മുലയൂട്ടല്‍,കുഞ്ഞുങ്ങളുടെ മികച്ച പരിപാലനം,ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചികിത്സ ലഭ്യമാക്കല്‍ ,ശുദ്ധജലം, ശുചിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് പോഷകാഹാരക്കുറവ് തടയുന്നതിനുളള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം.

ഇന്ന് തിരുവോണം

ഓണം കേരളീയര്‍ക്ക് മഹോത്സവമാണ്. കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം. അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. ഈ പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്. ‘ഓണക്കോടി’ എന്ന പുതുവസ്ത്രങ്ങളണിഞ്ഞാണ് മലയാളി ഓണത്തെ എതിരേല്‍ക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കലാണ് ആഹ്ലാദത്തിന്റെ ദിനങ്ങളെ ഒന്നു കൂടി ആകര്‍ഷകമാക്കുന്നത്. ഓണക്കാലത്തോടനുബന്ധിച്ച് പലതരം വിനോദങ്ങളിലും കേരളീയ ജനത ഏര്‍പ്പെടാറുണ്ട്. വള്ളം കളി അവയിലൊന്ന്. വഞ്ചിയില്‍ പാട്ടും പാടി തുഴഞ്ഞ് മത്സരത്തില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്നതാണ് വള്ളം കളിയുടെ രീതി. തെക്കന്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഈ വിനോദത്തിനു പ്രാമുഖ്യം. പുലിയുടെ വേഷം കെട്ടിയുള്ള കളിയാണ് ‘പുലിക്കളി’. ചിങ്ങമാസത്തിലെ ഓണാഘോഷത്തോടനുബന്ധിച്ചാണ് ഇത് അരങ്ങേറുന്നത്. ‘കടുവകളി’ എന്നും ഇതിനു പറയാറുണ്ട്. മധ്യകേരളത്തില്‍, പ്രത്യേകിച്ച് തൃശ്ശൂരിലും പ്രാന്ത പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ തൃക്കാക്കര പോലുള്ള ദേശങ്ങളിലുമാണ് ഈ വിനോദ കലയ്ക്ക് കൂടുതല്‍ പ്രചാരം. ‘കൈകൊട്ടിക്കളി’ എന്നു സാമാന്യമായി വിളിക്കപ്പെടുന്ന ‘തിരുവാതിരക്കളി’ സ്ത്രീകളുടെ മാത്രം ഒരു സംഘ നൃത്തമാണ്. ഓണാഘോഷങ്ങളില്‍ ‘തിരുവാതിരക്കളി’യും അരങ്ങേറുന്നുണ്ട്.

ഓണത്തെ സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. പണ്ട് മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. ത്രിലോകങ്ങളെയും ജയിച്ചവനായിരുന്നു അദ്ദേഹം. മനുഷ്യരുടെ ക്ഷേമത്തിന് എന്തിലുമേറെ വില മതിച്ചിരുന്ന ചക്രവര്‍ത്തിയുടെ സല്‍ഭരണം സ്വര്‍ഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കി. അതു വീണ്ടെടുത്തു നല്‍കാമെന്നു മഹാവിഷ്ണു സമ്മതിച്ചു. അപ്രകാരം വാമനനെന്ന ബ്രാഹ്മണ ബാലനായി അദ്ദേഹം അവതരിച്ച്, തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി കേരളീയര്‍ ആഘോഷിക്കുന്നത്. കേരളത്തില്‍ നവവത്സരത്തിന്റെ ആഗമനം കുറിക്കുന്ന മാസമായ ചിങ്ങത്തില്‍ തന്നെയാണ് മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണവും വന്നണയുന്നത്.

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഇന്ന് മലയാളികൾ തിരുവോണം ആഘോഷിക്കുകയാണ്. കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയില്‍ നിന്നും അതിജീവനത്തിന്റെ പ്രതീക്ഷയോടെയാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. പതിവ് ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ, തലേന്ന് ഉത്രാടപാച്ചിലില്ലാതെ ഒരോണക്കാലം. ഒരുപക്ഷേ, നൂറ്റാണ്ടില്‍ ഇതാദ്യമായാകാം നാം ഇതുപോലൊരു തിരുവോണത്തെ വരവേല്‍ക്കുന്നത്. കൊറോണ മഹാമാരിക്കിടയില്‍ ഒരു തിരുവോണം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാതെ സുഹൃത്തുക്കളെ കാണാതെയുള്ള ഒരു ഓണാഘോഷം. ഈ വര്‍ഷത്തെ ഓണം മലയാളിയ്ക്ക് അല്‍പം വ്യത്യസ്തം തന്നെയാണ്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ മാനദണ്

അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനം (I

ഇന്ന് ഓഗസ്റ്റ് 30 അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനം. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ് (Whale Shark).വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ മത്സ്യത്തിന്റെ സംരക്ഷണം മുന്‍നിര്‍ത്തി 2008-ല്‍ മെക്‌സിക്കോയില്‍ നടന്ന രണ്ടാം അന്തര്‍ദേശീയ സമ്മേളനത്തിലാണ് ദിനപ്രഖ്യാപനം നടന്നത്. പതിനഞ്ചു മീറ്റർ വരെ ഈ ഭീമൻ സ്രാവിനു നീളമുണ്ടാവും. വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ക്രസ്റ്റേഷ്യനുകളേയും (Crustaceans) മത്സ്യങ്ങളേയുമൊക്കെ ഗിൽ റാക്കറുകൾ (gill rakers) ഉപയോഗിച്ച് അരിച്ചെടുത്താണ് ഇവ ആഹാരം സമ്പാദിക്കുന്നത്. മെഡിറ്ററേനിയൻ ഒഴികെ മിക്ക കടലിലും ഇവയുടെ സാന്നിധ്യം ഉണ്ട്. ചാരയോ നീലയോ പച്ച കലർന്ന തവിട്ടു നിറത്തിൽ നേർത്ത മഞ്ഞയോ വെള്ളയോ ആയ നിരവധി പുള്ളികൾ ഇവയുടെ ശരീരത്തിൽ കാണപ്പെടുന്നു. ചെറിയ വായും വലിപ്പമേറിയ മേൽചുണ്ടുമാണ് ഇവയുടെ പ്രത്യേകത. തടിച്ചു പരന്ന രൂപത്തിലാണ് സ്രാവിന്റെ തല. ആഴക്കടലിലും പവിഴപ്പുറ്റുകൾക്കിടയിലും ഇവയെ കാണുന്നു. വളരെയധികം ദൂരം സഞ്ചരിക്കുന്ന ഇനമാണ് തിമിംഗില സ്രാവുകൾ. ചെറു മത്സ്യങ്ങൾ, മത്സ്യ കുഞ്ഞുങ്ങൾ, പ്ലാങ്കണുകൾ ഇവയുടെ പ്രധാന ആഹാരം. ഇര തേടുന്ന സ്ഥലങ്ങൾ ഇവ സ്ഥിരമായി സന്ദർശിക്കുന്ന സ്വഭാവക്കാരാണ്. ആൺസ്രാവിനു 800 സെന്റീമീറ്ററും പെൺസ്രാവിനു 1700 മുതൽ 2100 സെന്റീമീറ്ററും നീളം വയ്ക്കുന്നു. ഒറ്റ പ്രസവത്തിൽ 300 കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു.

national sports day

ലോക കായിക മേഖലയില്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ച ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ആഗസ്റ്റ് 29 ആണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.കോവിഡ് 19 വ്യാപനത്താല്‍ ഇന്ത്യന്‍ കായിക രംഗം പൂര്‍ണമായും നിശ്ചലമായ സാഹചര്യത്തിലാണ് ദേശീയ കായിക ദിനാചരണം വീണ്ടുമെത്തുന്നത്. രാജ്യത്തിന്റെ കായിക മികവ് പരിഗണിക്കുമ്പോള്‍ പ്രാഥമികമായി പരിശോധിക്കപ്പെടുന്നത് ഒളിമ്പിക്‌സിലെ നേട്ടങ്ങളെ സംബന്ധിച്ചാണ്. ഇപ്പോഴുള്ള പ്രതികൂല സാഹചര്യം മൂലം ഒളിമ്പിക്‌സ് ഉള്‍പ്പെടെ നിരവധി രാജ്യാന്തര മത്സരങ്ങള്‍ നടത്താന്‍ കഴിയാതെ വന്നിരിക്കുകയാണ്.

ആധുനിക ഒളിമ്പിക്‌സില്‍ 1900 മുതല്‍ പങ്കെടുത്ത ഇന്ത്യ ആദ്യ സ്വര്‍ണ്ണം നേടുവാന്‍ 1928 ലെ അംസ്റ്റര്‍ഡാം ഒളിമ്പിക്‌സ് വരെ കാത്തിരിക്കേണ്ടിവന്നു. ദേശീയ കായിക വിനോദമായി അംഗീകരിക്കപ്പെട്ട ഹോക്കിയിലൂടെയാണ് ഈ സുവര്‍ണ നേട്ടം കൈവരിച്ചത്. 1980 വരെ നടന്ന വ്യത്യസ്ത ഒളിമ്പിക്‌സുകളില്‍ നിന്നും ഹോക്കിയിലൂടെ 8 സ്വര്‍ണ മെഡല്‍ ഇന്ത്യ സ്വന്തമാക്കി. ഇത്തരമൊരു മെഡല്‍നേട്ടം തുടരുവാന്‍ പിന്നീടുവന്ന ഹോക്കി ടീമുകള്‍ക്കായിട്ടില്ല എന്നത് നിരാശാജനകമാണ്. ഹോക്കിയിലൂടെ ലോക കായിക ഭൂപടത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ നേടിക്കൊടുത്ത ഇതിഹാസമാണ് മേജര്‍ ധ്യാന്‍ചന്ദ്. 1928, 32, 36 ഒളിമ്പിക്‌സുകളില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുവാന്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ധ്യാന്‍ചന്ദ്. അദ്ദേഹത്തിന്റെ കായിക ജീവിതയാത്ര ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലഘട്ടം എന്നാണറിയപ്പെടുന്നത്. ഈ ഹോക്കി അതികായകന്റെ സ്മരണാര്‍ത്ഥം 2012 മുതല്‍ ദേശീയ കായിക ദിനം വിപുലമായ ചടങ്ങുകളോടെ രാജ്യവ്യാപകമായി ആഘോഷിച്ചുവരുകയാണ്.

ധ്യാന്‍ചന്ദ് എന്ന അമാനുഷികന്‍ 1932 ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിമ്പിക്‌സില്‍, ഇന്ത്യ – അമേരിക്ക ഹോക്കി മത്സരത്തിനിടയില്‍ അദ്ദേഹത്തിന്റെ ഹോക്കി സ്റ്റിക്കില്‍ മാന്ത്രികതയുണ്ടെന്ന് ഒരു അമേരിക്കന്‍ കളിക്കാരന്‍ അമ്പയറോട് പരാതിപ്പെട്ടു. ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലായിരുന്ന സന്ദര്‍ഭത്തിലായിരുന്നു ഈ പരാതി. താന്‍ ഉപയോഗിച്ചിരുന്ന ഹോക്കി സ്റ്റിക്ക് ഉടന്‍തന്നെ അമേരിക്കക്കാരന് നല്‍കി പകരം അദ്ദേഹത്തിന്റെ സ്റ്റിക്ക് വാങ്ങി കളി പുനരാരംഭിച്ചപ്പോഴും ധ്യാന്‍ ചന്ദിന്റെ ഗോളടിയില്‍ മാറ്റമുണ്ടായില്ല.അമേരിക്കയുടെ ഗോള്‍വല നിറഞ്ഞ ആ മത്സരത്തില്‍ ഒന്നിനെതിരെ 24 ഗോളുകള്‍ക്കാണ് ഇന്ത്യ അമേരിക്കയെ തകര്‍ത്തത്. 1936 ബര്‍ലിന്‍ ഒളിമ്പിക്‌സില്‍ അദ്ദേഹത്തിന്റെ നായകത്വത്തിലാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജര്‍മ്മനിയെ എതിരിട്ടത്. ജര്‍മ്മനിയുടെ മിന്നും പ്രകടനവും കിരീട നേട്ടവും പ്രതീക്ഷിച്ച് കളികാണാന്‍ ഗ്യാലറിയിലെത്തിയ ഹിറ്റ്‌ലറെ നിരാശനാക്കി ഇന്ത്യ വന്‍ മാര്‍ജിനില്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. കളിക്കളത്തില്‍ അത്ഭുതം സൃഷ്ടിച്ച ക്യാപ്റ്റനെ ഹിറ്റ്‌ലര്‍ നേരിട്ടെത്തി അഭിനന്ദനം അറിയിക്കുകയും ജര്‍മ്മന്‍ സൈന്യത്തില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ അഭിമാനിയും രാജ്യസ്‌നേഹിയുമായിരുന്ന ധ്യാന്‍ചന്ദ് സ്‌നേഹപൂര്‍വം ആ വാഗ്ദാനം നിരസിക്കുകയും ഇന്ത്യന്‍ സൈന്യത്തില്‍ തുടരുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധം കാരണം 1940, 1944 ഒളിമ്പിക്‌സുകള്‍ മാറ്റി വയ്ക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഹോക്കിയില്‍ ഇന്ത്യന്‍ കിരീടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമായിരുന്നു. ഇന്ത്യന്‍ കായിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മൂല്യമേറിയ സംഭാവനകള്‍ നല്‍കിയ കായിക താരം ധ്യാന്‍ചന്ദാണ്. എന്നാല്‍ കായിക രംഗത്തു നിന്നും നേട്ടങ്ങള്‍ക്കനുസൃതമായ ആദരവ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിവരും. 1979 ല്‍ മരണത്തിന് കീഴടങ്ങിയ ആ പോരാളിക്ക് 1956 ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കിയതൊഴിച്ചാല്‍ മറ്റു പുരസ്‌കാരങ്ങള്‍ക്കൊന്നും ശുപാര്‍ശ ചെയ്യപ്പെട്ടില്ല. ക്രിക്കറ്റില്‍ സര്‍ ഡൊണാള്‍ഡ് ബാഡ്മാന്‍, ഫുട്‌ബോളില്‍ പെലെ തുടങ്ങിയവരുടെ നിരയില്‍ ഉള്‍പ്പെടുന്ന വ്യക്തിത്വമാണ് ധ്യാന്‍ചന്ദ്. 1954 മുതല്‍ ഭാരതരത്‌നം അവാര്‍ഡ് നല്‍കിത്തുടങ്ങിയെങ്കിലും 2013 ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിലുടെയാണ് ആദ്യമായി ഒരു കായിക താരം ഈ ഉന്നത ബഹുമതി കരസ്ഥമാക്കുന്നത്. മരണാനന്തര ബഹു മതിയായെങ്കിലും ഭാരതരത്‌നം അവാര്‍ഡിന് ധ്യാന്‍ചന്ദിനെക്കൂടി പരിഗണിച്ചാല്‍ അത് കായിക രംഗത്തിന് ലഭിക്കുന്ന പ്രാത്സാഹനമാകും. ബഹുമുഖ പ്രതിഭകളെ അംഗീകരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉയര്‍ന്ന നേട്ടം കൈവരിക്കുന്ന കായിക താരങ്ങള്‍ക്ക് രാജ്യം അര്‍ഹമായ പരിഗണന നല്‍കുമ്പോള്‍ കായിക മേഖലക്ക് കൂടുതല്‍ ആവേശവും ഊര്‍ജവും പകരും. ദേശീയ കായിക ദിനമായ ആഗസ്റ്റ് 29 നാണ് കായിക പ്രതിഭകള്‍ക്കുള്ള പരമോന്നത പുരസ്‌കാരങ്ങളായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ്, അര്‍ജുന അവാര്‍ഡ്, ദ്രോണാചാര്യ അവാര്‍ഡ്, ധ്യാന്‍ചന്ദ് അവാര്‍ഡ് തുടങ്ങിയവ വിതരണം ചെയ്യുന്നത്. ഈ വര്‍ഷം കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചാണ് പുരസ്കാര വിതരണം സംഘടിപ്പിക്കുന്നത്. കളിക്കളത്തില്‍ നിന്നും അന്തരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുവാന്‍ ആഗ്രഹിച്ച എം.എസ്. ധോണി സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത് ഖേദകരമായി. രണ്ട് ക്രിക്കറ്റ് ലോകകപ്പ് കിരീടവും ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഇന്ത്യക്ക് സംഭാവന ചെയ്ത ധോണിക്കും മാന്യമായ വിടവാങ്ങലിന് അവസരം ലഭിച്ചില്ല. കായിക പുരോഗതിക്കും കായിക മികവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യയില്‍ അവംലബിച്ചു പോരുന്ന നയത്തില്‍ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. കുട്ടികള്‍ക്ക് അടിസ്ഥാന കായിക വിദ്യാഭ്യാസവും കായിക സാക്ഷരതയും ശൈശവം മുതല്‍ ഉറപ്പിക്കുകയും മികവ് പുലര്‍ത്തുന്ന പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയ പരിശീലനവും പിന്തുണയും നല്‍കുന്ന ഒരു സംസ്‌കാരം രാജ്യത്ത് രൂപപ്പെടണം. ടാലന്റ് ഐഡന്റിഫിക്കേഷനില്‍ ശാസ്ത്രീയ പരിശോധനകള്‍ ഏര്‍പ്പെടുത്തി ഓരോ കായിക ഇനവുമായി ബന്ധപ്പെട്ട താരങ്ങളെ പ്രത്യേകം തെരഞ്ഞെടുക്കുകയും വേണം. ലോകത്ത് ലഭ്യമാകുന്ന ഏറ്റവും ഉന്നത നിലവാരമുള്ള സംവിധാനങ്ങളും ഇവര്‍ക്ക് ലഭ്യമാക്കണം. രാജ്യവ്യാപകമായി ഇത്തരം പരിശ്രമങ്ങള്‍ ഏറ്റെടുത്ത് നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചാല്‍ ലോക കായിക ഭൂപടത്തില്‍ ഇന്ത്യക്ക് മാന്യമായ സ്ഥാനം ലഭിക്കും. കൊവിഡിനോടൊപ്പവും കൊവിഡാനന്തരവും കായിക ലോകത്തിന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും മിന്നും പ്രകടനം നടത്തുവാന്‍ അണിയറയില്‍ തയാറെടുക്കുന്ന ഒരു കൂട്ടം കായികതാരങ്ങള്‍ക്ക് ശക്തമായ പിന്തുണയും പ്രോത്സാഹനവും നല്‍കുവാന്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കരുത്തു പകരുമെന്ന് പ്രത്യാശിക്കാം.

ഇന്ന് അയ്യൻകാളി ജയന്തി

‘പുലയരാജാവ്” എന്ന് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച അയ്യങ്കാളിയുടെ ജയന്തി ആഘോഷ ദിനമാണ് ഇന്ന്.പ്രമുഖ ഹരിജന നേതാവും നവോത്ഥാന നായകനുമായിരുന്ന അയ്യന്‍കാളിയുടെ ജയന്തി കേരളമൊട്ടാകെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിക്കുന്നു. കേരളത്തിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായി പടപൊരുതിയ അയ്യന്‍കാളി താന്‍ നയിച്ച സമരപരമ്പരകളിലൂടെ കേരളത്തിലെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവാകുകയായിരുന്നു. 1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി ജനിച്ചത്. പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുത്ത് ശ്രദ്ധേയനായി. 1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു. തിരുവിതാം കൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍കാളിയാണ്. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം , സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി വാദിച്ചു. 1926 ഫെബ്രുവരി 27ലെ പ്രജാസഭാപ്രസംഗം സുപ്രധാനമാണ്. അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചിരുന്നു.

1893ലാണ് ചരിത്ര പ്രസിദ്ധമായ വില്ലുവണ്ടി സമരം നടക്കുന്നത്. രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടായിതിരിച്ച റോഡുകളിൽ പിൽക്കാലത്ത് രാജവീഥികൾ എല്ലാവർക്കുമായി തുറന്ന് കൊടുത്തെങ്കിലും അവർണ്ണർക്ക് ഇതിലൂടെ സഞ്ചാര സ്വാതന്ത്രൃം ഉണ്ടായിരുന്നില്ല. ഇതിനെതിരെയായിരുന്ന അയ്യങ്കാളി തന്‍റെ വില്ലുവണ്ടിയോടിച്ച് വിപ്ലവം തീർത്തത്. 1891 മുതൽ 1893 വരെയുള്ള കാലയളവിൽ തുടർച്ചയായി പൊതുവഴികളിലൂടെ വില്ലുവണ്ടിയിൽ എത്തിയ അദ്ദേഹം പ്രമാണിമാരെ വെല്ലുവിളിക്കുകയായിരുന്നു. കാളവണ്ടിയിൽ, മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച് പൊതുവീഥിയിലൂടെയുള്ള സാഹസിക യാത്രയെ എതിർക്കാനെത്തിയവർക്കെല്ലാം അയ്യങ്കാളിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിന്തിരിയേണ്ടി വന്നു. ബാലരാമപുരം കഴക്കൂട്ടം തുടങ്ങിയ മേഖലകളിലെല്ലാം നിരവധി ഏറ്റുമുട്ടലുകളായിരുന്നു ഈ ഘട്ടത്തിൽ നടന്നത്.

രാജ്യത്ത് വിദ്യാഭ്യാസ അവകാശ നിഷേധങ്ങൾക്കൊപ്പം ഇന്നും ചർച്ചയാകുന്ന വിഷയമാണ് പഞ്ചമിയുടെ സ്കൂൾ പ്രവേശനം. 1914ലാണ് ദളിത് പെൺകുട്ടിയായ പഞ്ചമിയുമായി അയ്യങ്കാളി സ്കൂളിലെത്തുന്നത്. നാളുകൾ നീണ്ടു നിന്ന കൃഷിഭൂമി തരിശിടൽ സമരത്തിന് പിന്നാലെ താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിന് അനുമതി ലഭിച്ചതോടെയാണ് അയ്യങ്കാളി പഞ്ചമിയെയും കൊണ്ട് സ്കൂളിലെത്തുന്നത്. എന്നാൽ അധികൃതർ കുട്ടിയ്ക്ക് പ്രവേശനം നൽകാൻ വിസമ്മതിച്ചു. തിരുവിതാംകൂർ ഭരണാധികാരിയുടെ ഉത്തരവ് വകവെയ്ക്കാതെയായിരുന്നു ഈ നടപടി. പഞ്ചമിയെ ക്ലാസിൽ ചേർക്കാനുള്ള ശ്രമങ്ങൾ മറ്റൊരു പ്രക്ഷോഭത്തിലേക്കാണ് കാര്യങ്ങളെത്തിച്ചത്. തുടർന്ന് സ്കൂൾ അഗ്നിക്കിരയായി. പഞ്ചമി ഇരുന്ന ബെഞ്ചും സ്കൂളിന്‍റെ ഏതാനം ഭാഗങ്ങളും മാത്രമാണ് ഇവിടെ അവശേഷിച്ചത്. ഇത് പിന്നീട് ചരിത്ര സ്മാരകവുമായി.

1904-ല്‍ അയ്യങ്കാളി പള്ളിക്കൂടത്തിന്‍റെ തുടക്കം. ജാതിവിവേചനം കാരണം തിരുവിതാംകൂറില്‍ ആ കാലഘട്ടത്തില്‍ അയിത്ത ജാതിക്കാരായ പുലയര്‍ ഉള്‍പ്പെടെയുള്ളവരുടെ കുട്ടികള്‍ക്ക് സ്‍കൂളില്‍ പ്രവേശനമുണ്ടായിരുന്നില്ല. പുലയരെക്കാള്‍ ജാതിയില്‍ അല്‍പ്പം ഉയര്‍ന്നവരെന്ന് കരുതിയിരുന്ന ഈഴവര്‍ക്കും സമാനമായ വിലക്കുണ്ടായിരുന്നു. സവര്‍ണവരാണ് പ്രധാനമായും എതിര്‍പ്പ് ഉയര്‍ത്തിയത്. രാജകീയ സര്‍ക്കാരും ദിവാന്മാരും ഇത് കണ്ടില്ലെന്ന് നടിച്ചു. പുതുവല്‍വിളാകം എന്ന പ്രദേശത്ത് അയ്യങ്കാളിയുടെ സുഹൃത്തുകൂടെയായിരുന്ന കൊച്ചാപ്പിയില്‍ നിന്നും വാങ്ങിയ 18 സെന്‍റ് സ്ഥലത്താണ് സ്‍കൂള്‍ പണിതത്. തീണ്ടല്‍ജാതിക്കാരായ കുട്ടികള്‍ക്കായി തീണ്ടല്‍ ജാതിക്കാര്‍ നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്‍കൂളായിരുന്നു ഇതെന്ന്, മഹാത്മ അയ്യങ്കാളി – എന്ന പുസ്‍തകത്തില്‍ വിവരിക്കുന്നുണ്ട്.

ഇന്ത്യയിലെ തന്നെ ആദ്യത്തെ നിയമനിർമാണ സഭയെന്ന് അറിയപ്പെടുന്ന ശ്രീമൂലം പ്രജാസഭയി (ശ്രീമൂലം പോപ്പുലർ അസംബ്ലി)ൽ അയ്യങ്കാളി അംഗമായിരുന്നു. അയിത്തജാതിക്കാർ നേരിടുന്ന പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കാൻ അതേ സമുദായത്തിൽ നിന്നുള്ളവർ വേണമെന്ന ആവശ്യം ഉയർന്ന് വന്ന സാഹചര്യത്തിലായിരുന്നു അയ്യങ്കാളിയുടെ സഭാപ്രവേശനം. പി രാജഗോപാലാചാരിയാണ് അയ്യങ്കാളിയെ 1911 ഡിസംബർ 5ന് സഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. സഭാംഗമായിരുന്ന കുമാരനാശാൻ അയ്യങ്കാളിയ്ക്ക് ഹൃദ്യമായ സ്വാഗതമേകിയെന്നാണ് ചരിത്രം പറയുന്നത്. 1912 ഫെബ്രുവരി 27 ന് നടന്ന ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തിൽ അയ്യങ്കാളി പങ്കെടുത്തു സംസാരിച്ചു. പട്ടയഭൂമി പതിച്ച് നൽകുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം ആദ്യമായി സഭയിൽ സംസാരിച്ചത്. തീണ്ടല്‍, തൊടീല്‍, അടിമത്തം എന്നിങ്ങനെ പുലയര്‍ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തപ്പെട്ടിരുന്ന വിഭാഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അയ്യങ്കാളി രൂപപ്പെടുത്തിയ സംഘത്തിന്‍റെ പേരാണ് പൊതുവെ അയ്യങ്കാളിപ്പട എന്ന് അറിയപ്പെടുന്നത്. ഇത് ഏതെങ്കിലും സംഘടനരൂപത്തില്‍ ആയിരുന്നില്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അയ്യന്‍കാളിയുടെ സമരങ്ങള്‍ കൂടുതലും സവര്‍ണരോടുള്ള ഏറ്റുമുട്ടലുകളായിരുന്നു. അയ്യന്‍കാളി കളരി അഭ്യസിച്ചിരുന്നു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ കായികമായ സംഘട്ടനങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വില്ലുവണ്ടി സമരമുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് അയ്യങ്കാളിക്ക് പിന്തുണയായതും സംഘര്‍ഷങ്ങളില്‍ സഹായകമായതും ഇതേ അയ്യങ്കാളിപ്പടയാണ്.

guinnwss book

സാർവദേശീയ റെക്കോർഡുകളായി അംഗീകരിക്കപ്പെട്ട മനുഷ്യനേട്ടങ്ങളുടെയും പ്രകൃതിയിലെ അത്യന്തമായ വസ്തുതകളുടെയും ശേഖരമാണ് ഗിന്നസ് ലോക റെക്കോർഡുകൾ അടങ്ങിയ പുസ്തകം റെക്കോർഡുകളുടെ ഗിന്നസ് പുസ്തകം (The Guinness Book of Records) എന്നറിയപ്പെട്ടിരുന്നു.

1951-ലെ ഒരു പകൽ. അയർലൻഡിലെ വെക്സ്ഫോർഡിലുള്ള നദിക്കരയാണ് രംഗം. എഞ്ചിനീയറായ ഹഗ് ബീവറും സംഘവും പക്ഷിവേട്ട നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ അവരുടെ തോക്കിൻകുഴലുകളെ വെട്ടിച്ച് ആകാശത്തിലൂടെ ഒരുപറ്റം പറവകൾ മിന്നൽ വേഗത്തിൽ കടന്നുകളഞ്ഞു. ഗോൾഡൻ പ്ലവർ എന്ന ഒരിനം പക്ഷികളായിരുന്നു അത്. അതുകണ്ട് സംഘത്തിലെ ഒരാൾ പറഞ്ഞു: ‘ യൂറോപ്പിലെ ഏറ്റവും വേഗതയുള്ള പക്ഷികൾ ഇവ തന്നെ !’ അപ്പോൾ മറ്റൊരാൾ ചോദിച്ചു : ”അതെങ്ങനെ ഉറപ്പിച്ചു പറയും ?’ അതേച്ചൊല്ലി അവർ തമ്മിൽ തർക്കമായി. ഇതെല്ലാം കേട്ട് സർ ബീവർ ഇങ്ങനെ ചിന്തിച്ചു: ‘ വേഗതയുടെ കാര്യത്തിൽ ഒന്നാമനായ പക്ഷി എതെന്നാണ് ഇപ്പൊഴത്തെ സംശയം. ഇതുപോലെ ഓരോ കാര്യത്തിലും ഒന്നാമന്മാരായവരെപ്പറ്റി അറിയാൻ ആളുകൾക്ക് ആകാംക്ഷയുണ്ടാകില്ലേ ? അക്കാര്യം കൃത്യമായി അറിയാൻ ഒരു സംവിധാനം വേണം.’ അങ്ങനെയാണ് ലോകറെക്കോഡുകൾ രേഖപ്പെടുത്താനുള്ള ഒരു പുസ്തകം ഇറക്കാൻ ഹഗ് ബീവർ തീരുമാനിക്കുന്നത്. ഇതിനായി 1954-ൽ ‘ഗിന്നസ് വേൾഡ് റെക്കോഡ്സ് ലിമിറ്റഡ് ‘ എന്ന ഒരു കമ്പനിക്ക് അദ്ദേഹം രൂപം കൊടുത്തു.ലണ്ടനിൽ വിവരശേഖരണ ഏജൻസി നടത്തുന്ന നോറിസ് (Noris), മാക് വേർട്ടർ (Mc Whirter) എന്നീ മിടുക്കന്മാരെയാണ് പുസ്തകമിറക്കുന്ന ജോലി ഏൽപിച്ചത്.അവർ ആ ജോലി ഭംഗിയായി നിർവഹിച്ചു. 1955 ആഗസ്റ്റ് 27-ന് 197 പേജുള്ള ‘ ദി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്’ തയ്യാറായി. ഇതിന്റെ ആദ്യപതിപ്പ് തന്നെ വൻവില്പനയായിരുന്നു.ഡിസംബറോടെ ബ്രിട്ടനിലെ ആ വർഷത്തെ ടോപ് ബെസ്റ്റ് സെല്ലർ ആവാനും ഗിന്നസ് ബുക്കിന് കഴിഞ്ഞു.പിറ്റേവർഷം 70,000 കോപ്പിയാണ് അമേരിക്കയിൽ വിറ്റഴിഞ്ഞത്. ഗിന്നസ് ബുക്ക് ഹിറ്റ് ആയതോടെ അത് വർഷം തോറും പുറത്തിറക്കാൻ തുടങ്ങി. പിന്നെ ഇതുമായി ബന്ധപ്പെട്ട മറ്റു പുസ്തകങ്ങൾ, ടി.വി. ഷോകൾ, ലോകത്തിന്റെ പല ഭാഗങ്ങളിൽ തുറന്ന ഗിന്നസ് മ്യൂസിയങ്ങൾ.. എല്ലാം ഗിന്നസ്സിന് വൻ പ്രചാരം നേടിക്കൊടുത്തു. ബ്രിട്ടനിലെ അറിയപ്പെടുന്ന എഞ്ചിനീയറായിരുന്നു ഹഗ്. പിന്നീട്, ആർതർ ഗിന്നസ് എന്നയാൾ സ്ഥാപിച്ച ഗിന്നസ് ബ്രൂവെറീസ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ഹഗ്.അക്കാലത്താണ് അദ്ദേഹം ഗിന്നസ് ബുക്കിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങുന്നത്.അതിനുള്ള സാമ്പത്തിക സഹായം നൽകിയത് ഗിന്നസ് കുടുംബമാണ്. ആ ഓർമയ്ക്കാണ് ലോകറെക്കോഡുകളുടെ പുസ്തകത്തിന് ‘ദി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ്’ എന്ന പേര് നൽകിയത്. ന്യൂയോർക്കുകാരനായ അഷ്രിത ഫേമാൻ ആണ് ആ മെഗാസ്റ്റാർ. 1979 മുതൽ ഇതുവരെയുള്ള സമയത്തിനകം അഷ്രിത, നേടിയ റെക്കോഡുകളുടെ എണ്ണം കേട്ടാൽ ആരും ഞെട്ടും. വ്യത്യസ്ത പെർഫോമൻസുകളിലൂടെ 270-ലേറെ റെക്കോഡുകളാണ് അഷ്രിത നേടിയത്. ഇതിൽ 110 റെക്കോഡുകൾ ഇപ്പോഴും മറ്റാർക്കും ബ്രേക്ക് ചെയ്യാനുമായിട്ടില്ല.