അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനം (International Whale Shark Day)

അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനം (I

ഇന്ന് ഓഗസ്റ്റ് 30 അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനം. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ് (Whale Shark).വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ മത്സ്യത്തിന്റെ സംരക്ഷണം മുന്‍നിര്‍ത്തി 2008-ല്‍ മെക്‌സിക്കോയില്‍ നടന്ന രണ്ടാം അന്തര്‍ദേശീയ സമ്മേളനത്തിലാണ് ദിനപ്രഖ്യാപനം നടന്നത്. പതിനഞ്ചു മീറ്റർ വരെ ഈ ഭീമൻ സ്രാവിനു നീളമുണ്ടാവും. വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ക്രസ്റ്റേഷ്യനുകളേയും (Crustaceans) മത്സ്യങ്ങളേയുമൊക്കെ ഗിൽ റാക്കറുകൾ (gill rakers) ഉപയോഗിച്ച് അരിച്ചെടുത്താണ് ഇവ ആഹാരം സമ്പാദിക്കുന്നത്. മെഡിറ്ററേനിയൻ ഒഴികെ മിക്ക കടലിലും ഇവയുടെ സാന്നിധ്യം ഉണ്ട്. ചാരയോ നീലയോ പച്ച കലർന്ന തവിട്ടു നിറത്തിൽ നേർത്ത മഞ്ഞയോ വെള്ളയോ ആയ നിരവധി പുള്ളികൾ ഇവയുടെ ശരീരത്തിൽ കാണപ്പെടുന്നു. ചെറിയ വായും വലിപ്പമേറിയ മേൽചുണ്ടുമാണ് ഇവയുടെ പ്രത്യേകത. തടിച്ചു പരന്ന രൂപത്തിലാണ് സ്രാവിന്റെ തല. ആഴക്കടലിലും പവിഴപ്പുറ്റുകൾക്കിടയിലും ഇവയെ കാണുന്നു. വളരെയധികം ദൂരം സഞ്ചരിക്കുന്ന ഇനമാണ് തിമിംഗില സ്രാവുകൾ. ചെറു മത്സ്യങ്ങൾ, മത്സ്യ കുഞ്ഞുങ്ങൾ, പ്ലാങ്കണുകൾ ഇവയുടെ പ്രധാന ആഹാരം. ഇര തേടുന്ന സ്ഥലങ്ങൾ ഇവ സ്ഥിരമായി സന്ദർശിക്കുന്ന സ്വഭാവക്കാരാണ്. ആൺസ്രാവിനു 800 സെന്റീമീറ്ററും പെൺസ്രാവിനു 1700 മുതൽ 2100 സെന്റീമീറ്ററും നീളം വയ്ക്കുന്നു. ഒറ്റ പ്രസവത്തിൽ 300 കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു.