Feature (Page 2)

family

ഇന്ന് ജനുവരി1ആഗോള കുടുംബ ദിനം.പരസ്പരം ചുമതലകൾ പങ്കു വച്ചും, ഒരു സ്ത്രീയും പുരുഷനും , അവരുടെ കുട്ടികളോ അല്ലെങ്കിൽ കുട്ടികൾ ഇല്ലാതെയോ ഒന്നിച്ചു ജീവിക്കുന്നതിനെ കുടുംബം എന്ന് പറയുന്നു. ട്രാൻസ് ജെൻഡർ ആളുകളും ഇന്ന് കുടുംബമായി ജീവിക്കുന്നു. മനുഷ്യർ ഗോത്രങ്ങളായി ജീവിക്കാൻ തുടങ്ങിയ ആദിമകാലം മുതൽക്കേ ആരംഭിച്ച ഒന്നാണ് കുടുംബം. സ്വകാര്യ സ്വത്തിന്റെ പരമ്പരാഗതമായ പങ്കുവെയ്പ്പ് ഇതിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ജീവജാലങ്ങളിൽ മനുഷ്യനു മാത്രമല്ല മൃഗങ്ങൾക്കും കുടുംബമുണ്ട്. മനുഷ്യകുടുംബം എന്നാൽ മാതാവ്, പിതാവ്, ഒരു കുട്ടി എന്നിവരടങ്ങുന്നതാണ്. ഇങ്ങനെയുള്ള ചെറിയ കുടുംബങ്ങളെ അണുകുടുംബമെന്ന് പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ചേർന്നതായിരുന്നു; ഇത്തരം അനേകം ചെറുകുടുംബങ്ങൾ ചേർന്ന ഒന്നാണ് കൂട്ടുകുടുംബം. സാമൂഹികവും മതപരവും ഗോത്രീയവുമായ ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം. വിവാഹം ഇതിന്റെ ആദ്യപടിയാണെന്ന് പറയാം. ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു. ഓരോ ദേശത്തും കുടുംബത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വ്യതാസങ്ങൾ കാണാം. മതങ്ങളും ഗോത്രങ്ങളും ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. മിക്ക കുടുംബങ്ങളിലും പുരുഷൻ ആവും അധികാരസ്ഥാനം കയ്യാളുന്നത്. ഇദ്ദേഹത്തെ ‘ഗൃഹനാഥൻ’ എന്ന് വിളിക്കുന്നു. എന്നാൽ ചില സമൂഹങ്ങളിൽ അമ്മമാർക്ക് ആവും പ്രാധാന്യം. താവഴി പാരമ്പര്യം ഉള്ള കുടുംബങ്ങൾ ഇതിന്‌ ഉദാഹരണമാണ്. അങ്ങനെ ‘ഗൃഹനാഥയ്ക്ക്’ പ്രാധാന്യം കൈവരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ, വിവാഹം എന്ന ഉടമ്പടിയിൽ വിശ്വസിക്കാത്തവരും, കുട്ടികളെ ദത്തെടുത്തു കുടുംബം ആയി ജീവിക്കുന്നവരും ഒരുപാടുണ്ട്. ചിലർ കുടുംബം എന്ന ആശയത്തിന് ബദലായി ‘സംഘജീവിതം’ എന്ന കൂട്ടായ ജീവിതം നയിക്കാറുണ്ട്. മറ്റു ചിലർ ലിവിങ് ടുഗെതർ അഥവാ സഹജീവനം തുടങ്ങിയ രീതികൾ തിരഞ്ഞെടുക്കുന്നു. പല രാജ്യങ്ങളിലും സ്വർഗാനുരാഗികൾ വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാറുണ്ട്. ഇവർ കുട്ടികളെ ദത്തെടുക്കുകയോ, വാടക ഗർഭപാത്രം, കൃത്രിമ ബീജസങ്കലനം വഴിയോ പ്രത്യുത്പാദനം നടത്തി വരുന്നു. മൃഗങ്ങൾ അവയുടെ ജനുസ്സുകൾക്കനുസരിച്ച് ഓരോ കുടുംബങ്ങളായി കരുതിപ്പോരുന്നു. ശാസ്ത്രീയ വർഗ്ഗീകരണത്തിലും ജന്തു കുടുംബമെന്നു പറയാറുണ്ട്.

thunjat

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ നാമം രാമാനുജന്‍ എന്നാണെന്നും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടുന്നുണ്ട്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ കിളിപ്പാട്ട് രചനകള്‍ രാമാനുജന്‍ എഴുത്തച്ഛന്റേതായിട്ടുണ്ട്. ഈ കൃതികള്‍ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികള്‍ക്ക് പുറമേ ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട് എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണ നിലര്‍ത്തുന്നതിനായി ആഘോഷിക്കുന്ന ദിനമാണ് തുഞ്ചന്‍ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 31നാണ് തുഞ്ചന്‍ ദിനം കൊണ്ടാടുന്നത്. ഈ ദിനം വളരെ വിപുലമായ പരിപാടികളോടെ തിരൂരിലെ തുഞ്ചന്‍ സ്മാരകത്തില്‍ ആഘോഷിച്ചുവരുന്നു. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നത് എന്ന് പതിനാറാം നൂറ്റാണ്ടാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് പൊതുവിൽ വിശ്വസിച്ചു പോരുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥ നാമം ‘തുഞ്ചൻ’ എന്നായിരുന്നു എന്ന് തുഞ്ചൻപറമ്പ് എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ.ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ഡിയൂർ ശിവക്ഷേത്രത്തിനടുത്തുളള, തുഞ്ചൻപറമ്പ് ആണ് കവിയുടെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം ചിറ്റൂരിൽ താമസമാക്കി എന്നു കരുതപ്പെടുന്നു. സംസ്കൃതം, ജ്യോതിഷം എന്നിവയിൽ മികച്ച അറിവുണ്ടായിരുന്ന, അക്കാലത്തെ അബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന അപൂർവ്വം ചില സമുദായങ്ങൾക്കൊപ്പം, എഴുത്തച്ഛൻ സമുദായത്തിലെ പലരും ഉണ്ടായിരുന്നു . അതിനാൽ അവരിലൊരാളായിരുന്നു അദ്ദേഹം എന്ന വാദത്തിനു ആധാരമുള്ളതായി കണക്കാക്കപ്പടുന്നു. കവിയുടെ കുടുംബപരമ്പരയിൽ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്. എന്നാൽ അതെ സമയം മറ്റൊരു കൂട്ടർ അദ്ദേഹം ഒരു അഖണ്ഡ ബ്രഹ്മചാരി ആയിരുന്നു എന്ന് വിശ്വസിക്കുന്നു. മറ്റ് ചരിത്ര ലേഖകർ, അദ്ദേഹത്തെ ജാതി പ്രകാരം, കണിയാർ ആയിട്ടാണ് കണക്കാക്കുന്നത്. പഴയ കാലത്തു പ്രാദേശിക കരകളിലെ കളരികളുടെ ഗുരുക്കന്മാരായിരുന്ന പരമ്പരാഗത ജ്യോതിഷികളുടെ ഈ വിഭാഗം, സംസ്കൃതത്തിലും മലയാളത്തിലും പൊതുവെ നല്ല പാണ്ഡിത്യം ഉള്ളവരായിരുന്നു. ജ്യോതിഷം, ഗണിതം, പുരാണം, ആയുർവേദം എന്നിവയിൽ നല്ല അവഗാഹം ഉള്ളവരായിരുന്ന ഇവർ, എഴുത്തുകളരികൾ നടത്തിയിരുന്നതിനാൽ പൊതുവെ എഴുത്താശാൻ, ആശാൻ, പണിക്കർ എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളിലായിരുന്നു മലയാള നാട്ടിൽ അറിയപ്പെട്ടിരുന്നത്. കവിയുടെ അഭ്യർത്ഥന മാനിച്ച് കിളി ചൊല്ലുന്ന രീതിയിലുള്ള അവതരണ രീതിയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്. എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.ഭാഷാപിതാവായ അദ്ദേഹത്തിന്റെ കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടു പ്രസ്ഥാനം എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. രാമചരിതത്തിൽ നിന്ന് എഴുത്തച്ഛനിലെത്തുമ്പോൾ മലയാളഭാഷയുടെ വികാസപരിണാമങ്ങളിൽ സംസ്കൃതത്തിന്റെ സ്വാധീനം വ്യക്തമായി കാണാവുന്നതാണ്. മണിപ്രവാളഭാഷയും പാട്ടിന്റെ വൃത്തരീതിയും ചേർന്ന രചനാരീതി കണ്ണശ്ശന്മാരിലുണ്ടെങ്കിലും അത് എഴുത്തച്ഛനിലെത്തുമ്പോൾ കുറേക്കൂടി വികസിതമാകുന്നു. അതേവരെയുള്ള കാവ്യങ്ങളുടെ നല്ല ഗുണങ്ങളെയെല്ലാം സമ്മേളിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് എഴുത്തച്ഛന്റെ പ്രത്യേകത. അതു് കിളിപ്പാട്ടു പ്രസ്ഥാനമായി വികസിക്കുകയും ചെയ്തു. നിരവധി കവികൾ ഈ രീതിയിൽ രചന നിർവഹിച്ചിട്ടുണ്ട്. കിളി മാത്രമല്ല, അരയന്നവും വണ്ടും മറ്റും കഥ പറഞ്ഞിട്ടുണ്ട്. കിളി പാടുന്നതിനുള്ള കാരണങ്ങൾ ഇതിനുള്ള കാരണം പല തരത്തിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യരചനയുമായി ബന്ധപ്പെട്ട് സാധാരണയായി അറം പറ്റുക എന്നു പ്രയോഗിക്കാറുണ്ട്. കാവ്യത്തിലൂടെ പറഞ്ഞ കാര്യങ്ങൾ കവിക്ക് ദോഷകരമായി സംഭവിക്കുന്നതിനെയാണ് അറം പറ്റുകയെന്നു പറയാറ്. ഇത്തരത്തിലുള്ള ദോഷം രചയിതാവിനെ ബാധിക്കാതിരിക്കുന്നതിനു് കിളി പറയുന്നതായി സങ്കല്പിക്കുകയും കാവ്യരചന നിർവഹിക്കുകയും ചെയ്യുന്നു. വാഗ്ദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ട് കഥ പറയിക്കുമ്പോൾ അതിനു കൂടുതൽ ഉൽകൃഷ്ടതയുണ്ടാവും എന്ന വിശ്വാസവും, ഈശ്വരൻ എഴുത്തച്ഛനോടു ശുകരൂപത്തിലെത്തി ആവശ്യപ്പെട്ടു. അതുകൊണ്ട് കിളിയെക്കൊണ്ട് കഥ പറയിച്ചു എന്ന വിശ്വാസവും ഇതോടൊപ്പം പറഞ്ഞുവരുന്നുണ്ട്. ഈ രീതി മലയാളത്തിൽ ആദ്യം ഉപയോഗിക്കുന്നത് എഴുത്തച്ഛനാണ്. കിളിപ്പാട്ടു സങ്കേതം തമിഴിലുണ്ടെങ്കിലും അതു ഭിന്നമാണ്. കിളിദൂത്, കിളിവിടുത്ത് എന്നെല്ലാം പറയുന്ന അതിൽ കവി കിളിയോടു കഥ പറയുകയാണ് ചെയ്യുന്നത്. കിളിപ്പാട്ടു പ്രസ്ഥാനത്തിലെ കിളി ശുക മഹർഷിയുടെ കയ്യിലെ കിളിയാണെന്നും ഒരു വിശ്വാസമുണ്ട് .പ്രധാനപ്പെട്ട കിളിപ്പാട്ട് വൃത്തങ്ങൾ കേക , കളകാഞ്ചി , കാകളി , അന്നനട , മണികാഞ്ചി , ഊനകാകളി , ദ്രുതകാകളി. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധമായ ഐതിഹ്യമാലയിൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ച് ഒരു കഥയുണ്ട്. കീഴാളനായ എഴുത്തച്ഛനെ ബ്രാഹ്മണവൽക്കരിക്കാനുള്ള ശ്രമത്തിന്റ ഭാഗമാണ് ഈ ഐതിഹ്യം. അതിങ്ങനെ: വാല്മീകി മഹർഷിയാൽ എഴുതപ്പെട്ട രാമായണത്തോട്‌ ഉപമിക്കുമ്പോൾ അധ്യാത്മരാമായണം ഋഷിപ്രോക്തമല്ല എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌ കാരണം വാല്മീകിരാമായണത്തിലും മറ്റും രാമൻ വിഷ്ണുവിന്റെറ അവതാരമാണെങ്കിലും മഹാനായ ഒരു രാജാവായി ചിത്രീകരിക്കുമ്പോൾ അദ്ധ്യാത്മരാമായണം രാമൻ ഈശ്വരനാണെന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഇതിനു കാരണമായി പറയുന്നത്‌ വിഷ്ണുഭക്തനായ ഒരു ബ്രാഹ്മണനാണ്‌ ഇത്‌ എഴുതിയത്‌ എന്നതാണ്‌. അദ്ദേഹം തന്റെ അദ്ധ്യാത്മരാമായണം മറ്റുള്ളവരാൽ സ്വീകരിക്കപ്പെടാൻ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി. അദ്ദേഹത്തിന്റെ വിഷമം കണ്ട ഒരു ഗന്ധർവൻ അദ്ദേഹത്തിന്‌ ഗോകർണ്ണത്തു വച്ച്‌ ഒരു തേജസ്വിയായ ബ്രാഹ്മണനും നാലു പട്ടികളും ശിവരാത്രിനാളിൽ വരുമെന്നു അദ്ദേഹത്തെ കണ്ട്‌ ഗ്രന്ഥം ഏൽപ്പിച്ചാൽ അതിന്‌ പ്രചാരം സിദ്ധിക്കുമെന്നും ഉപദേശിച്ചു. ബ്രാഹ്മണൻ അതുപോലെ തന്നെ പ്രവർത്തിച്ചു. എന്നാൽ ആ തേജസ്വിയായ ബ്രാഹ്മണൻ വേദവ്യാസനും പട്ടികൾ വേദങ്ങളും ആയിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധർവനെ ശൂദ്രനായി ജനിക്കാനുള്ള ശാപവും നൽകി. അദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധർവ്വൻ ശൂദ്രനായി ജനിക്കുകയും ചെയ്തു. അത്‌ തുഞ്ചത്ത്‌ എഴുത്തച്ഛനായിട്ടായിരുന്നു എന്നാണ് നിഗമനം. അതാണ്‌ അദ്ദേഹത്തിന്‌ രാമായണം കിളിപ്പാട്ട്‌ എഴുതാൻ അദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണം എന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തിൽ കഴമ്പില്ല. ശൂദ്രനായ എഴുത്തച്ഛനേയും ബ്രാഹ്മണ/ഉന്നതകുലവത്‌കരിക്കാനുള്ള ശ്രമമാണിതെന്ന് ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എഴുത്തച്ഛനു മുമ്പും മലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്ത് വന്നിരുന്നിട്ടും എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതുന്നു. എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസർ കെ.പി. നാരായണ പിഷാരോടിയുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്. എഴുത്തച്ഛൻ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകർന്നു നൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം. തീക്കടൽ കടഞ്ഞ് തിരുമധുരം( ജീവചരിത്രാഖ്യായിക), തുഞ്ചത്തെഴുത്തച്ഛൻ(ജീവചരിത്രം), വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ(ഉപന്യാസ സമാഹാരം) തുടങ്ങിയ കൃതികൾ എഴുത്തച്ഛനെ അറിയാൻ ആശ്രയിക്കാവുന്നതാണ്. ലക്ഷ്മണ സാന്ത്വന൦ എഴുത്തച്ഛന്റെ കാവ്യങ്ങൾ തനിമലയാളത്തിലായിരുന്നില്ല, സംസ്കൃതം പദങ്ങൾ അദ്ദേഹം തന്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയിൽ നാടോടി ഈണങ്ങൾ ആവിഷ്കരിച്ചതിലൂടെ കവിത കുറേക്കൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛൻ ചെയ്തത്. ഇതുവഴി ആണ് അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനമൂല്യങ്ങൾ ആവിഷ്കരിച്ചതും. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങൾ കുറേകൂടി ജനങ്ങൾക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാൻ. മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു. പൊതുവെ ഭക്തകവികളെ കുറിച്ചുള്ള വിമർശനങ്ങൾ എഴുത്തച്ഛന്റെ കവിതകളെ കുറിച്ചും നിരൂപകർ പരാമർശിച്ചുകാണുവാറുണ്ട്. അതിലൊന്നു രാമനെയോ കൃഷ്ണനെയോ കുറിച്ചുള്ള വർണ്ണനകളിൽ (പൊതുവെ ദേവരെ കുറിച്ചുള്ള വർണ്ണനകളിൽ) അത്യധികം വിശേഷണരൂപങ്ങളും അലങ്കാരവാക്കുകളും പ്രയോഗിക്കുന്നതിനെ കുറിച്ചാണ: “ രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം. ഇന്ദിരാരമണമിന്ദീവരദളശ്യാമ- മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം സുന്ദരം സുകുമാരം സുകൃതിജനമനോ- മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം ” എന്നാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിലെ “വിരാധവധം” എന്ന ഭാഗത്തിൽ ശ്രീരാമനെ കവി പ്രകീർത്തിക്കുന്നത്. എങ്കിലും ശ്രദ്ധേയമായ വസ്തുതയെന്തെന്നാൽ ഭക്തിപ്രസ്ഥാനത്തിനോടുള്ള സ്വകാര്യവും തീക്ഷ്ണവുമായുള്ള അനുഭാവം എഴുത്തച്ഛന്റെ വരികളുടെ കാവ്യാത്മകത കെടുത്തുന്നില്ലെന്നതാണ്. ചെറുശ്ശേരിയിൽ നിന്നു എഴുത്തച്ഛനിലേക്കുള്ള മലയാളം കവിതയുടെ വളർച്ച മദ്ധ്യകാലത്തുനിന്നു് ആധുനികകാലത്തേക്കുള്ള വളർച്ചയായി കരുതാവുന്നതാണ്. രാവണൻ, ദുര്യോധനൻ എന്നീ നായകവിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലും തികഞ്ഞമാന്യതയോടും സംശുദ്ധിയോടും കൂടി അവതരിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത്. ആത്മീയതയും സാഹിത്യചിന്തയും ഒരേ അളവിൽ ചേർത്തായിരുന്നു എഴുത്തച്ഛന്റെ സാഹിത്യരചന. അദ്ദേഹം കഥപറയുന്നതിൽ എടുത്ത സ്വാതന്ത്ര്യമാകട്ടെ അന്നുവരെ കാണാതിരുന്ന രസങ്ങളെയും ഭാവങ്ങളെയും കവിതയിൽ അനന്യസാധാരണമായ ശൈലിയിൽ വർണ്ണിക്കുവാനും അദ്ദേഹത്തിനു സഹായകരമായി. ശോകനാശിനി അഥവാ ചിറ്റൂർ പുഴയുടെ തീരത്തുള്ള എഴുത്തച്ഛന്റെ വാസസ്ഥാനമായിരുന്നു ഭാഗവതം കിളിപ്പാട്ടിന്റെ രചന, അദ്ദേഹത്തിൻറെ ശിഷ്യൻ സൂര്യനാരായണൻ നിർവഹിച്ചത്. ദേശസഞ്ചാരം കഴിഞ്ഞ് സ്വദേശത്തതു തിരിച്ചു വന്ന എഴുത്തച്ഛൻ ജീവിതാവസാനകാലത്ത് സന്യാസം സ്വീകരിച്ച് ചിറ്റൂരിൽ ഒരു ഗുരു മഠം സ്ഥാപിച്ചതായും കരുതുന്നു . പാലക്കാട്ടു ജില്ലയിലെ ചിറ്റൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് ഗുരുമഠം . രാമാനന്ദാശ്രമത്തിൽ അദ്ദേഹത്തിന്റെ മെതിയടിയും യോഗദണ്ഡം സൂക്ഷിച്ചുവച്ചിട്ടുണ്ട് . എഴുത്തച്ഛന്റെ സമാധി ചിറ്റൂരിലെ മഠത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു . ചിറ്റൂരിൽ മഠം തീർത്ത് ആധ്യാത്മികജീവിതം നയിക്കുകയാണ് എഴുത്തച്ഛൻ അവസാനകാലം ചെയ്തത് . 1964 ജനുവരി 15ന്‌ തുഞ്ചൻസ്‌മാരകം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. എഴുത്തച്ഛന്റെ സ്‌മരണ നിലനിർത്താനായി ഇവിടെ എല്ലാവർഷവും തുഞ്ചൻദിനം ആഘോഷിക്കുന്നു. കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ ചെയർമാൻ. ഇപ്പോൾ എം.ടി വാസുദേവൻ നായരാണ്‌ ചെയർമാൻ. മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്‍ഥലമാണ് തിരൂർ തൃക്കണ്ടിയൂരിന്നടുത്ത അന്നാര എന്ന സ്ഥലം. “തുഞ്ചൻ പറമ്പ്” എന്ന പേരിൽ ഇപ്പോൾ ഈ സ്‍ഥലം അറിയപ്പെടുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻ പറമ്പ് സ്ഥിതിചെയ്യുന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായി ഇന്ന് മലപ്പുറം ജില്ലയിൽ തിരൂർ-പൂങ്ങോട്ടുകുളം കൂട്ടായി റോഡിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ സ്മാരകം ആണ് തുഞ്ചൻ പറമ്പ് എന്ന് അറിയപെടുന്നത്. എല്ലാ വിദ്യാരംഭ വർഷവും മലയാളത്തിന്റെ ഹരിശ്രീ കുറിക്കാൻ അനേകം കുട്ടികൾ ഇവിടെ എത്താറുണ്ട്. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹം, പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയൂരിൽ ആയിരുന്നു കവിയുടെ ജനനം

buddha

ബുദ്ധ ശാക്യമുനിയുടെ ഭൂട്ടാനിലുള്ള ഒരു ഭീമാകായ വെങ്കല പ്രതിമയാണ് ഗ്രേറ്റ് ബുദ്ധ ഡോർഡെന്മ എന്നറിയപ്പെടുന്ന പ്രതിമ. ഭൂട്ടാനിലെ രാജാവായ ജിഗ്മെ സിൻഗ്യെ വാങ്ചുക് എന്ന രാജാവിന്റെ 60-ആം പിറന്നാളിനോടനുബന്ധിച്ച് 2015 സെപ്റ്റംബർ 25-നാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തിനുള്ളിൽ വെങ്കലത്തിൽ നിർമിച്ച് സ്വർണ്ണത്തിൽ പൊതിഞ്ഞ ഒരു ലക്ഷം ചെറിയ ബുദ്ധപ്രതിമകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പതിമൂന്നാമത് ഡേസി ഡ്രൂക് ആയിരുന്ന ഷെറാബ് വാങ്ചുക്കിന്റെ കൊട്ടാരമായിരുന്ന കുൻസെൽ ഫോഡ്രാങിന്റെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിലേയ്ക്ക് തെക്കുനിന്ന് പ്രവേശിക്കാനുള്ള പാതയെ നോക്കിയിരിക്കുന്ന വിധമാണ് പ്രതിമയുടെ സ്ഥാനം. 169 അടി (51.5 മീറ്റർ) ഉയരമുള്ള ഈ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമകളിൽ ഒന്നാണ്. 2010 ഒക്റ്റോബറിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നിർമ്മാണം വൈകുകയുണ്ടായി 47 ദശലക്ഷം അമേരിക്കൻ ഡോളർ ചിലവിൽ ചൈനയിലെ നാൻജിങ്ങിലെ ഏറോസൺ കോർപ്പറേഷൻ ആണ് പ്രതിമ നിർമിച്ചത്. പദ്ധതിയുടെ ആകെച്ചെലവ് 100 ദശലക്ഷം അമേരിക്കൻ ഡോളർ വരുമെന്ന് കണക്കാക്കപ്പെടുന്നു. പ്രതിമയ്ക്ക് ചുറ്റും 943.4 ഏക്കർ വനം ഉൾക്കൊള്ളുന്ന കുൻസെൽ ഫോഡ്രാങ് നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നു.

film

ലൂമിയർ സഹോദരന്മാർ 1895 ഡിസംബർ 28- ന് പാരീസിലെ ഒരു കഫേയിൽ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രൊജക്ഷൻ പ്രദർശനം നടത്തി. ആറു മാസങ്ങൾക്കു ശേഷം, 1896 ജൂലൈ ഏഴിന് പ്രദർശനം ഇന്ത്യയിൽ ആരംഭിച്ചു. ലൂമിയർ സഹോദരന്മാരുടെ സഹായിയായിരുന്ന മാരിയസ് സെസ്റ്റിയറായിരുന്നു ഇന്ത്യയിലെ പ്രദർശനത്തിനു പിന്നിൽ. ബോംബെയിലെ എസ്പ്ലനേഡ് മാൻഷനിലുള്ള വാട്സൺ ഹോട്ടലിലായിരുന്നു ആദ്യ പ്രദർശനം. ഒരു മണിക്കൂറിൽ താഴെ പ്രദർശനസമയം കൊണ്ട് ആറു ഹ്രസ്വചിത്രങ്ങളാണു പ്രദർശിപ്പിച്ചത്.ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ചലച്ചിത്രപ്രദർശനങ്ങൾ ആരംഭിച്ചു. 1906-ൽ കോയമ്പത്തൂരിലെ പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് കേരളത്തിലെ ആദ്യ പ്രദർശനം നടത്തിയത്. ഒരു ഫ്രഞ്ചുകാരനിൽ നിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു പ്രദർശനം. 1907-ൽ ഈ ബയോസ്കോപ് കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് (കെ.ഡബ്ല്യു. ജോസഫ്) സ്വന്തമാക്കി. ആ വർഷത്തെ തൃശ്ശൂർ പൂരത്തിന് അദ്ദേഹം ചിത്രപ്രദർശനം നടത്തി. കേരളത്തിലെ പ്രദർശനവിജയത്തെ തുടർന്ന് ദക്ഷിണേന്ത്യയൊട്ടാകെ ജോസഫ് ബയോസ്കോപ് പ്രദർശനങ്ങൾ നടത്തി. അദ്ദേഹമാണ് കേരളത്തിലെ ചലച്ചിത്രപ്രദർശനവ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്. റോയൽ എക്‌സിബിറ്റേഴ്‌സ് എന്ന കേരളത്തിലെ ആദ്യ പ്രദർശനക്കമ്പനി സ്ഥാപിച്ചതും അദ്ദേഹമാണ്. ഈ കമ്പനിയുടെ കീഴിലാണ് പിന്നീട് ആദ്യകാല തിയേറ്ററുകളായ തൃശ്ശൂർ ജോസ്, കോഴിക്കോട് ഡേവിസൺ എന്നിവ സ്ഥാപിക്കപ്പെട്ടത്. ആദ്യ ഇന്ത്യൻ ചലച്ചിത്രമായ രാജാ ഹരിശ്ചന്ദ്ര 1913 മേയ് 3-നാണ് പ്രദർശനത്തിനെത്തിയത്. ഇതിനും 12 വർഷങ്ങൾക്കു ശേഷം, 1925-ലാണ് കേരളത്തിൽ ആദ്യ തിയേറ്റർ വന്നത്—കോഴിക്കോട് ക്രൗൺ. തൃശ്ശൂർ രാമവർമ്മ (1930), തൃശ്ശൂർ ജോസ് (1931), തിരുവനന്തപുരം ചിത്ര (1931) എന്നിവയും ആദ്യകാല തിയേറ്ററുകളാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷാചിത്രങ്ങളായിരുന്നു പ്രധാനമായും പ്രദർശിപ്പിച്ചത്.

kg devaki

റേഡിയോയിലും, നാടകത്തിലും, സിനിമയിലും, സീരിയലിലുമെല്ലാം തിളങ്ങിനിന്ന ബഹുമുഖ പ്രതിഭയായിരുന്ന കെ ജി ദേവകിയമ്മ മൺമറഞ്ഞിട്ട് ഇന്ന് 2 വർഷം തികയുന്നു.

1922 ൽ നെടുമങ്ങാടുള്ള ഒരു തികഞ്ഞ കലാ കുടുംബമായ പുത്തൻവീട്ടിലാണ് ദേവകിയമ്മയുടെ ജനനം. ചെറുപ്പത്തിലെ സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന ദേവകിയമ്മയുടെ ആദ്യഗുരു അച്ഛൻ കേശവൻ ഭാഗവതർ ആയിരുന്നു. അക്കാലത്ത് നാട്ടിൽ ഏറെ ആദരിക്കപ്പെട്ട സംഗീതജ്ഞനായിരുന്നു ദേവകി അമ്മയുടെ പിതാവായ കേശവൻ ഭാഗവതർ. അദ്ദേഹത്തിന്റെ സഹോദരനായ ദാമോദരൻ ഭാഗവതരുടെ നാടകകളരി ആയിരുന്നു ദേവകിയമ്മയുടെ ആദ്യ നാടകതട്ടകം. നാടകത്തിൽ അരങ്ങുതകർത്ത കെ ജി ദേവകിയമ്മയ്ക്ക് തുടക്കത്തിൽ തന്നെ പേരും പ്രശസ്തിയും നേടാൻ കഴിഞ്ഞു. അക്കാലത്താണ് കലാനിലയം നാടകസംഘത്തിൽ നിന്നും ലാവണ്യ ലഹരി എന്ന നാടകത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതിനായി കലാനിലയം കൃഷ്ണൻനായരിൽ നിന്നും ക്ഷണം ലഭിച്ചത്. തുടർന്ന് ലാവണ്യ ലഹരി എന്ന നാടകത്തിലൂടെ ദേവകി അമ്മ കലാനിലയം നാടകസംഘത്തിലെ ഒരു സ്ഥിരംഗമായി മാറി . 1940 ൽ
കലാനിലയം കൃഷ്ണൻ നായരെ വിവാഹം കഴിച്ചതിലൂടെ കലാനിലയം നാടകവേദിയുടെ അഭിവാജ്യഘടകമായി ദേവകിയമ്മ മാറുകയായിരുന്നു.

കെ ജി ദേവകി അമ്മ എന്ന അതുല്യപ്രതിഭയുടെ തട്ടകം സ്റ്റേജ് നാടകങ്ങളിൽ മാത്രം ഒതുങ്ങിനിന്നില്ല. ഒരു കലയിൽ നിന്ന് മറ്റൊരു കലയിലേക്ക് കൂടു മാറുമ്പോഴും അവയിൽ ഓരോന്നിന്റെയും വിജയ പഥ ങ്ങളിലേക്ക് നടന്നുകയറാൻ എന്നും കഴിഞ്ഞിരുന്നു ഈ സമ്പൂർണ്ണ കലാകാരിക്ക്‌.1943 ൽ തിരുവിതാംകൂർ റേഡിയോ നിലയത്തിൽ നിന്നും പട്ടണ പകിട്ട് എന്ന റേഡിയോ നാടകത്തിൽ അഭിനയിക്കാൻ ദേവകിയമ്മയ്ക്ക് ക്ഷണമുണ്ടായി. ആ നാടകം റേഡിയോ ശ്രോതാക്കൾ ക്കിടയിൽ വലിയ അംഗീകാരം നേടി. അതിനു ശേഷം റേഡിയോ നിലയത്തിലെ തുടർന്നുള്ള പരിപാടികളിൽ ദേവകിയമ്മ സജീവമായിരുന്നു. പാട്ട് പരിപാടികളായിരുന്നു അധികവും. അങ്ങനെ മലയാളത്തിലെ ആദ്യത്തെ റേഡിയോ സ്ത്രീ ശബ്ദമായി മാറി കെ ജി ദേവകിയമ്മ. മലയാളത്തിലെ ആദ്യ സ്ത്രീ റേഡിയോ അവതാരിക. (The first radio jockey in kerala ) ലോകമെമ്പാടും പടർന്നു കിടക്കുന്ന മലയാള റേഡിയോ ജോക്കികളുടെ റേഡിയോ മുത്തശ്ശി.

50കളിൽ തിരുവിതാങ്കൂർ റേഡിയോ, ആൾ ഇന്ത്യ റേഡിയോ ആയി മാറുന്നത് മുതൽ അക്ഷരാർത്ഥത്തിൽ ദേവകിയമ്മ കലാനിലയത്തിൽ നിന്നും ആൾ ഇന്ത്യ റേഡിയോ യിലേക്ക് പറിച്ചുനടപ്പെടുക യായിരുന്നു. അവിടെ ഒരു സ്ഥിരം ജീവനക്കാരി യാവുകയും, തുടർന്നങ്ങോട്ട് ബാലലോകം, രശ്മി,റേഡിയോ നാടകങ്ങൾ മുതലായ അനവധി പരിപാടികളിലൂടെ കേരളത്തിലെ റേഡിയോ ശ്രോതാക്കളുടെ ഇടയിൽ ദേവകിയമ്മ നിറഞ്ഞുനിന്നു.

കലയോടുള്ള ദേവകിയമ്മയുടെ അടങ്ങാത്ത ആർത്തി, പുതിയ മേഖലകളിലേക്കുള്ള അഭിനിവേശം ഒരു നിയോഗംപോലെ സംവിധായകൻ പത്മരാജന്റെ ‘ഒരിടത്തൊരു ഫയൽമാൻ’ എന്ന സിനിമയിലൂടെ ദേവകി അമ്മക്ക്‌ ചലച്ചിത്ര ലോകത്തേക്കുള്ള വാതിൽ തുറന്നു കൊടുത്തു. എന്നാൽ ചലച്ചിത്ര ലോകത്തേക്കുള്ള ദേവകിയമ്മയുടെ പ്രവേശനം ആസ്വദിച്ച് തീരുംമുമ്പേ അവരുടെ കലയുടെ നാഥനായ കലാനിലയം കൃഷ്ണൻ നായരുടെ വിയോഗം ദേവകി അമ്മയെ ആകെ തകർത്തു. ആ സംഭവത്തിനു ശേഷം ആകാശവാണിയിൽ നിന്നും, നാടകലോകത്ത് നിന്നും എന്നെന്നേക്കുമായി ദേവകിയമ്മ പടിയിറങ്ങി.
എങ്കിലും കെ ജി ദേവകി അമ്മ എന്ന കലാകാരിക്ക് ഏകാന്തത കളുടെയും ഒറ്റപ്പെടലുകളു യുടെയും കാരാഗൃഹത്തിൽ കഴിയാൻ ആവുമായിരുന്നില്ല. ജന്മം തന്നെ കലയ്ക്ക് സമർപ്പിച്ച ദേവകിഅമ്മ മരണംവരെയും സിനിമകളും സീരിയലുകളും ചെയ്തു കൊണ്ടേയിരുന്നു. കലക്കു വേണ്ടി മാത്രം ജീവിച്ച ദേവകിയമ്മയ്ക്ക് അംഗീകാരങ്ങളോ, പുരസ്കാരങ്ങളോ കിട്ടാത്തതിൽ യാതൊരു പരാതിയും ഇല്ലായിരുന്നു. കലയുടെ ലോകത്ത് നിന്നും കണ്ണുകൾ എത്താത്ത മറു ലോകത്തേക്ക് യാത്രയായതിനുശേഷവും തന്റെ സർഗ്ഗ വൈഭവം കൊണ്ട് തന്റെ സാന്നിധ്യം നമുക്കിടയിലേക്ക് വാരിവിതറിയ ഒരു അത്ഭുത കലാകാരിയായിരുന്നു കെ ജി ദേവകിയമ്മ എന്ന മലയാളത്തിന്റെ സ്വന്തം ‘റേഡിയോ മുത്തശ്ശി’

ആ സമ്പൂർണ്ണ കലാകാരിയായ എന്റെ മുത്തശ്ശിക്ക്‌ എന്റെ പ്രണാമം

ഹരികൃഷ്ണൻ കലാനിലയം

tsunami

ലോകത്തെ നടുക്കിയ സുനാമി ദുരന്തം ഉണ്ടായിട്ട് പതിനാറ് വര്‍ഷം. 2,30,000 പേര്‍ കടലിനു കീഴടങ്ങി മരണത്തിനു വിധിക്കപ്പെട്ട ദിനം. ഇന്തോനേഷ്യ മുതല്‍ ഇങ്ങ് കേരളത്തിലെ തീരങ്ങള്‍ വരെ ആ ദുരന്തത്തിന്റെ അവശേഷിപ്പുകളുണ്ട്. കടലിന് അന്ന് ചുവപ്പ് നിറമായിരുന്നു, രാക്ഷസന്റെ മുഖം. അലറിയെത്തുന്ന തിരമാലകള്‍ ഇന്നും ഭീതിദമായൊരു കാഴ്ചയാണ്. ലോകം അതിനെ സുനാമിയെന്നും രാക്ഷസത്തിരമാലയെന്നും പേരിട്ടുവിളിച്ചു. ദുരന്തം 16 വര്‍ഷം പിന്നിടുമ്പോഴും അതിന്റെ മുറിപ്പാടുകള്‍ ഒരു ഓര്‍മപ്പുസ്തകം പോലെ മനസ്സിലുണ്ട്. ഇന്തോനേഷ്യയുടെയും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തായ്‌ലന്‍ഡിന്റെയുമെല്ലാം തീരങ്ങള്‍ കടല്‍ വിഴുങ്ങിയപ്പോള്‍ ലോകം അന്നുവരെ ഇതുപോലൊരു ദുരന്തത്തെ നേരില്‍ കണ്ടിട്ടുപോലുമില്ല.മഹാഭാരതത്തില്‍ കേട്ടിട്ടുള്ള ദ്വാരകയുടെ തകര്‍ച്ച, ബൈബിളിലെ നോഹയുടെ കാലഘട്ടം. കേട്ടറിഞ്ഞിട്ടുള്ള ദുരന്തങ്ങളെ മനുഷ്യന് അനുഭവക്കാഴ്ചയാക്കി കൊടുത്ത വേദനനിറഞ്ഞ ആ രംഗം ലോകത്തിന് ഇന്നുമൊരു കണ്ണീരാണ്. അതിന്റെ അവശേഷിപ്പുകള്‍ കണ്‍മുന്നിലുണ്ട്. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ മനസ്സിലെ മുറിപ്പാടുമായി കഴിയുന്ന 1,200 അനാഥക്കുട്ടികള്‍. മക്കളെനഷ്ടപ്പെട്ട മാതാപിതാക്കള്‍. ശ്രീലങ്കയിലെ ഗള്ളിയില്‍ താമസിക്കുന്ന ജനത ആ ദുരന്തം അവശേഷിപ്പിച്ച മുറിപ്പാടുകളില്‍ നിന്നും മുക്തി നേടിയിട്ടില്ല.ഇവിടെ ഇന്ത്യയിലെ കാഴ്ചയും വ്യത്യസ്തമല്ല. സുനാമിയുടെ നടുക്കുന്ന കാഴ്ചകളില്‍ മനസ്സുപതറി മദ്യത്തിനും ലഹരിയ്ക്കും അടിമപ്പെട്ട ഗൃഹനാഥന്‍മാര്‍. കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുന്ന വീട്ടമ്മമാര്‍. വിഷാദരോഗവും ഭയവും ഉല്‍കണ്ഠയും മൂലം മാനസിക രോഗത്തിന് ചികില്‍സ തേടുന്നവര്‍. സുനാമിയുടെ ജീവിക്കുന്ന രക്തസാക്ഷികളായ കുഞ്ഞുങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും വലിയ ദുരന്തം വിതറിയ നാഗപ്പട്ടണത്തിന്റെ അവശേഷിപ്പുകളായി 200 ഓളം അനാഥക്കുട്ടികള്‍. ഡിസംബര്‍ 26 ഇവര്‍ക്കെല്ലാം ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിനമാണ്. അന്നത്തെ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരുമുണ്ട്. 10 ലക്ഷത്തോളം പേര്‍ക്ക് ഉപജീവനമാര്‍ഗമില്ലാതായി. ബോട്ടും വള്ളവും കടലെടുത്തപ്പോള്‍ പട്ടിണിയിലായ കുടുംബങ്ങളുടെ ചിത്രംവേറെ.
കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് സുനാമി എന്നു വിളിയ്ക്കുന്നതു്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണു്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രാന്തർ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. ഇരുപതാം നൂറ്റാണ്ടുവരെ സുനാമിയെപ്പറ്റി വളരെ ചെറിയതോതിൽ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. സുനാമി എന്ന വാക്കു്, ജപ്പാൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണു്. ജപ്പാൻ ഭാഷയിലെ “സു” എന്നും (തുറമുഖം) “നാമി” എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി. ഏകദേശം 195 ഓളം സുനാമികൾ ജപ്പാനിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം തുച്ഛവുമായിരിക്കും. അതിനാൽ തന്നെ ഒരു സുനാമി കടന്നുപോകുന്നതു് ഉൾക്കടലിൽ തിരിച്ചറിയാനാവുകയില്ല. ചെറിയൊരു ഉയർച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ കരയോടടുക്കുന്തോറും തരംഗദൈർഘ്യം, വേഗത എന്നിവ കുറയുകയും ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു. സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണു് ഇത്തരം ലംബദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ പര്യാപ്തമാണു്. സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിനു് മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം. ഉയർത്തപ്പെട്ട ജലം ഗുരുത്വാകർഷണബലം മൂലം താഴുമ്പോൾ തിരകൾ രൂപപ്പെടുന്നു. ഈ തിരകൾ സമുദ്രത്തിലൂടെ, ചുറ്റുപാടും സഞ്ചരിക്കുന്നു. സുനാമിയെ, ഒരു ഭീമാകാരമായ തിര എന്നു പറയാൻ പറ്റില്ല. പകരം ചേരുന്ന വിശേഷണം, തുടർച്ചയായി ദ്രുതഗതിയിൽ വേലിയേറ്റം, എന്നാണു്. ഈ ഏറ്റം എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേയ്ക്കു് കുതിച്ചു കേറും. ആദ്യത്തെ കയറ്റത്തിനു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളമാണു് എല്ലാ നാശനഷ്ടങ്ങളും വരുത്തിവയ്ക്കുന്നതു്. കടലിൽ ജലനിരപ്പു് ഉയർന്നുകൊണ്ടേയിരിയ്ക്കും, അതു് കരയിലേയ്ക്കു് അതിവേഗത്തിൽ ഒഴുകികയറുകയും ചെയ്യും. വെള്ളത്തിന്റെ അതിശക്തമായ തള്ളലിൽ കെട്ടിടങ്ങളടക്കം മുന്നിൽപെടുന്ന എന്തും തകർന്നു തരിപ്പണമാകും. കപ്പലുകളെയെല്ലാം എടുത്തു് കരയിലതിദൂരം ഉള്ളിലേയ്ക്കു് കൊണ്ടുപോകും. വലിയ അളവിൽ ജലവും അതിശക്തിയായ അളവിൽ ഊർജ്ജവും സുനാമികളിൽ ഉള്ളതുകൊണ്ട് ഇവ കടൽതീരങ്ങളുടെ വൻതോതിൽ നാശത്തിന് കാരണമാവുന്നു. മറ്റുതിരകളെയപേക്ഷിച്ചു് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ ഊർജ്ജം, അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക. ഒരു സുനാമിയിൽ വ്യത്യസ്ത ഉയരങ്ങളിലുള്ള നിരവധി ഓളങ്ങളുണ്ടാകും. ഒരു തീവണ്ടിപോലെയാണു് ഇവ സഞ്ചരിയ്ക്കുക. ഉൾക്കടലിൽ വളരെ നീണ്ട കാലവും, വളരെ നീണ്ട തരംഗദർഘ്യവും സുനാമിയ്ക്കുണ്ടാകും. സാധാരണ കാറ്റുമൂലമുണ്ടാകുന്ന തിരകളിൽ നിന്നുള്ള പ്രധാനവ്യത്യാസമിതാണു്. ഒരു സുനാമിത്തിരയുടെ ഉയരം ഉൾക്കടലിൽ സാധാരണഗതിയിൽ ഒരു മീറ്ററിൽ താഴെയായിരിയ്ക്കും. അതിനാൽ തന്നെ കപ്പലുകളിൽ യാത്ര ചെയ്യുന്നവർ സുനാമി കടന്നുപോകുന്നതു് അറിയുകയില്ല. സുനാമിയുടെ ഏകദേശവേഗത മണിക്കൂറിൽ അഞ്ഞൂറു് മൈൽ വരും. കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുകയും, അതിനാൽ സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അപ്രകാരം വേഗവും തരംഗദൈർഘ്യവും കുറയുന്നതോടെ, തിരകളുടെ നീളം കുറുകി ഉയരം കൂടാൻ തുടങ്ങുന്നു. മുന്നറിയിപ്പുകളും മുൻകരുതലുകളും ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബർ 1 മുതൽ ഹൈദ്രാബാദിൽ ആരംഭിച്ചു. INCOIS (Indian National Centre for Ocean Information Services) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി. ആൻഡമാൻ നിക്കോബാർ ദ്വീപിലെ രംഗചാംഗിൽ നാഷണൽ ഇൻസ്റ്റിറ്റുട്ട് ഓഫ് ടെക്നോളജി സ്ഥാപിച്ച സുനാമി മുന്നറിയിപ്പ് സംവിധാനം ഭൂകമ്പമുണ്ടായി മൂന്ന് മിനിറ്റിനകം സുനാമി പ്രവചിക്കാൻ സാധിക്കും

ലോകത്തെ നടുക്കിയ സുനാമി ദുരന്തം ഉണ്ടായിട്ട് പതിനാറ് വര്‍ഷം. 2,30,000 പേര്‍ കടലിനു കീഴടങ്ങി മരണത്തിനു വിധിക്കപ്പെട്ട ദിനം. ഇന്തോനേഷ്യ മുതല്‍ ഇങ്ങ് കേരളത്തിലെ തീരങ്ങള്‍ വരെ ആ ദുരന്തത്തിന്റെ അവശേഷിപ്പുകളുണ്ട്. കടലിന് അന്ന് ചുവപ്പ് നിറമായിരുന്നു, രാക്ഷസന്റെ മുഖം. അലറിയെത്തുന്ന തിരമാലകള്‍ ഇന്നും ഭീതിദമായൊരു കാഴ്ചയാണ്. ലോകം അതിനെ സുനാമിയെന്നും രാക്ഷസത്തിരമാലയെന്നും പേരിട്ടുവിളിച്ചു. ദുരന്തം 16 വര്‍ഷം പിന്നിടുമ്പോഴും അതിന്റെ മുറിപ്പാടുകള്‍ ഒരു ഓര്‍മപ്പുസ്തകം പോലെ മനസ്സിലുണ്ട്. ഇന്തോനേഷ്യയുടെയും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തായ്‌ലന്‍ഡിന്റെയുമെല്ലാം തീരങ്ങള്‍ കടല്‍ വിഴുങ്ങിയപ്പോള്‍ ലോകം അന്നുവരെ ഇതുപോലൊരു ദുരന്തത്തെ നേരില്‍ കണ്ടിട്ടുപോലുമില്ല.മഹാഭാരതത്തില്‍ കേട്ടിട്ടുള്ള ദ്വാരകയുടെ തകര്‍ച്ച, ബൈബിളിലെ നോഹയുടെ കാലഘട്ടം. കേട്ടറിഞ്ഞിട്ടുള്ള ദുരന്തങ്ങളെ മനുഷ്യന് അനുഭവക്കാഴ്ചയാക്കി കൊടുത്ത വേദനനിറഞ്ഞ ആ രംഗം ലോകത്തിന് ഇന്നുമൊരു കണ്ണീരാണ്. അതിന്റെ അവശേഷിപ്പുകള്‍ കണ്‍മുന്നിലുണ്ട്. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ മനസ്സിലെ മുറിപ്പാടുമായി കഴിയുന്ന 1,200 അനാഥക്കുട്ടികള്‍. മക്കളെനഷ്ടപ്പെട്ട മാതാപിതാക്കള്‍. ശ്രീലങ്കയിലെ ഗള്ളിയില്‍ താമസിക്കുന്ന ജനത ആ ദുരന്തം അവശേഷിപ്പിച്ച മുറിപ്പാടുകളില്‍ നിന്നും മുക്തി നേടിയിട്ടില്ല.ഇവിടെ ഇന്ത്യയിലെ കാഴ്ചയും വ്യത്യസ്തമല്ല. സുനാമിയുടെ നടുക്കുന്ന കാഴ്ചകളില്‍ മനസ്സുപതറി മദ്യത്തിനും ലഹരിയ്ക്കും അടിമപ്പെട്ട ഗൃഹനാഥന്‍മാര്‍. കുടുംബം പോറ്റാന്‍ നെട്ടോട്ടമോടുന്ന വീട്ടമ്മമാര്‍. വിഷാദരോഗവും ഭയവും ഉല്‍കണ്ഠയും മൂലം മാനസിക രോഗത്തിന് ചികില്‍സ തേടുന്നവര്‍. സുനാമിയുടെ ജീവിക്കുന്ന രക്തസാക്ഷികളായ കുഞ്ഞുങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും വലിയ ദുരന്തം വിതറിയ നാഗപ്പട്ടണത്തിന്റെ അവശേഷിപ്പുകളായി 200 ഓളം അനാഥക്കുട്ടികള്‍. ഡിസംബര്‍ 26 ഇവര്‍ക്കെല്ലാം ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിനമാണ്. അന്നത്തെ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരുമുണ്ട്. 10 ലക്ഷത്തോളം പേര്‍ക്ക് ഉപജീവനമാര്‍ഗമില്ലാതായി. ബോട്ടും വള്ളവും കടലെടുത്തപ്പോള്‍ പട്ടിണിയിലായ കുടുംബങ്ങളുടെ ചിത്രംവേറെ.
കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് സുനാമി എന്നു വിളിയ്ക്കുന്നതു്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണു്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രാന്തർ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. ഇരുപതാം നൂറ്റാണ്ടുവരെ സുനാമിയെപ്പറ്റി വളരെ ചെറിയതോതിൽ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. സുനാമി എന്ന വാക്കു്, ജപ്പാൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണു്. ജപ്പാൻ ഭാഷയിലെ “സു” എന്നും (തുറമുഖം) “നാമി” എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി. ഏകദേശം 195 ഓളം സുനാമികൾ ജപ്പാനിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം തുച്ഛവുമായിരിക്കും. അതിനാൽ തന്നെ ഒരു സുനാമി കടന്നുപോകുന്നതു് ഉൾക്കടലിൽ തിരിച്ചറിയാനാവുകയില്ല. ചെറിയൊരു ഉയർച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ കരയോടടുക്കുന്തോറും തരംഗദൈർഘ്യം, വേഗത എന്നിവ കുറയുകയും ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു. സമുദ്രത്തിന്റെ അടിത്തട്ടു് പൊടുന്നനെ ചലിയ്ക്കുകയും സമുദ്രജലത്തെ ലംബമായി തള്ളുകയോ വലിയ്ക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു. ഭൂമിയുടെ അടിയിലുള്ള ഫലകങ്ങളുടെ അതിർത്തികളിലാണു് ഇത്തരം ലംബദിശയിലുള്ള വൻചലനങ്ങൾ നടക്കുക. ഇത്തരം ഫലകങ്ങൾ തമ്മിൽ ഉരസി ഉണ്ടാകുന്ന ഭൂചലനങ്ങൾ സുനാമിയുണ്ടാക്കാൻ പര്യാപ്തമാണു്. സമുദ്രാന്തർഭാഗങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചിലും അഗ്നിപർവ്വതശേഷിപ്പുകളുടെ പതനവും എല്ലാം അതിനു് മുകളിലുള്ള ജലഖണ്ഡത്തെ വൻതോതിൽ ഇളക്കാൻ പര്യാപ്തമാവും. അതുപോലെ സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതുമൂലവും സുനാമിയുണ്ടാവാം. ഉയർത്തപ്പെട്ട ജലം ഗുരുത്വാകർഷണബലം മൂലം താഴുമ്പോൾ തിരകൾ രൂപപ്പെടുന്നു. ഈ തിരകൾ സമുദ്രത്തിലൂടെ, ചുറ്റുപാടും സഞ്ചരിക്കുന്നു. സുനാമിയെ, ഒരു ഭീമാകാരമായ തിര എന്നു പറയാൻ പറ്റില്ല. പകരം ചേരുന്ന വിശേഷണം, തുടർച്ചയായി ദ്രുതഗതിയിൽ വേലിയേറ്റം, എന്നാണു്. ഈ ഏറ്റം എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേയ്ക്കു് കുതിച്ചു കേറും. ആദ്യത്തെ കയറ്റത്തിനു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളമാണു് എല്ലാ നാശനഷ്ടങ്ങളും വരുത്തിവയ്ക്കുന്നതു്. കടലിൽ ജലനിരപ്പു് ഉയർന്നുകൊണ്ടേയിരിയ്ക്കും, അതു് കരയിലേയ്ക്കു് അതിവേഗത്തിൽ ഒഴുകികയറുകയും ചെയ്യും. വെള്ളത്തിന്റെ അതിശക്തമായ തള്ളലിൽ കെട്ടിടങ്ങളടക്കം മുന്നിൽപെടുന്ന എന്തും തകർന്നു തരിപ്പണമാകും. കപ്പലുകളെയെല്ലാം എടുത്തു് കരയിലതിദൂരം ഉള്ളിലേയ്ക്കു് കൊണ്ടുപോകും. വലിയ അളവിൽ ജലവും അതിശക്തിയായ അളവിൽ ഊർജ്ജവും സുനാമികളിൽ ഉള്ളതുകൊണ്ട് ഇവ കടൽതീരങ്ങളുടെ വൻതോതിൽ നാശത്തിന് കാരണമാവുന്നു. മറ്റുതിരകളെയപേക്ഷിച്ചു് സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അളവറ്റ ഊർജ്ജം, അതിവേഗതയിൽ സമുദ്രങ്ങൾ താണ്ടി, ഒട്ടും ഊർജ്ജനഷ്ടമില്ലാതെ സഞ്ചരിക്കുന്ന ഒരു പ്രതിഭാസമാണിതു്. ഉത്ഭവകേന്ദ്രത്തിൽ നിന്നും ആയിരക്കണക്കിനു് കിലോമീറ്ററുകൾ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള സുനാമി, മിക്കപ്പോഴും മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ ലക്ഷ്യത്തിലെത്തിയിട്ടുണ്ടാവുക. ഒരു സുനാമിയിൽ വ്യത്യസ്ത ഉയരങ്ങളിലുള്ള നിരവധി ഓളങ്ങളുണ്ടാകും. ഒരു തീവണ്ടിപോലെയാണു് ഇവ സഞ്ചരിയ്ക്കുക. ഉൾക്കടലിൽ വളരെ നീണ്ട കാലവും, വളരെ നീണ്ട തരംഗദർഘ്യവും സുനാമിയ്ക്കുണ്ടാകും. സാധാരണ കാറ്റുമൂലമുണ്ടാകുന്ന തിരകളിൽ നിന്നുള്ള പ്രധാനവ്യത്യാസമിതാണു്. ഒരു സുനാമിത്തിരയുടെ ഉയരം ഉൾക്കടലിൽ സാധാരണഗതിയിൽ ഒരു മീറ്ററിൽ താഴെയായിരിയ്ക്കും. അതിനാൽ തന്നെ കപ്പലുകളിൽ യാത്ര ചെയ്യുന്നവർ സുനാമി കടന്നുപോകുന്നതു് അറിയുകയില്ല. സുനാമിയുടെ ഏകദേശവേഗത മണിക്കൂറിൽ അഞ്ഞൂറു് മൈൽ വരും. കരയോടടുക്കുന്തോറും കടലിന്റെ ആഴം കുറയുകയും, അതിനാൽ സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അപ്രകാരം വേഗവും തരംഗദൈർഘ്യവും കുറയുന്നതോടെ, തിരകളുടെ നീളം കുറുകി ഉയരം കൂടാൻ തുടങ്ങുന്നു. മുന്നറിയിപ്പുകളും മുൻകരുതലുകളും ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബർ 1 മുതൽ ഹൈദ്രാബാദിൽ ആരംഭിച്ചു. INCOIS (Indian National Centre for Ocean Information Services) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി. ആൻഡമാൻ നിക്കോബാർ ദ്വീപിലെ രംഗചാംഗിൽ നാഷണൽ ഇൻസ്റ്റിറ്റുട്ട് ഓഫ് ടെക്നോളജി സ്ഥാപിച്ച സുനാമി മുന്നറിയിപ്പ് സംവിധാനം ഭൂകമ്പമുണ്ടായി മൂന്ന് മിനിറ്റിനകം സുനാമി പ്രവചിക്കാൻ സാധിക്കും

xmas





ലോകത്തിലുള്ള ഏവരുടെയും മനസിൽ സമാധാനത്തിന്റെയും ദൈവസ്‌നേഹത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് ഓർമപ്പെടുത്തുന്നത്.
ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം ലോകം മുഴുവൻ പകർന്നു നൽകിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും. പുൽക്കൂടൊരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും സമ്മാനങ്ങൾ കൈമാറിയും നന്മകൾ കൈമാറുകയാണ് ജനങ്ങൾ. ക്രിസ്തുമസ് അനുബന്ധിച്ച് ദേവാലയങ്ങളിൽ പാതിരാ കുർബാന അടക്കമുള്ള പ്രാർത്ഥന ശുശ്രൂക്ഷകൾ നടന്നു. അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് ഓരോ വിശ്വാസിയും ക്രിസ്തുമസ്സിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്. ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌. ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാർക്ക്‌ അജ്ഞാതമാണ്‌. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌. റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയായി ക്രിസ്തുമതത്തിലേക്ക്‌ കുടിയേറിയതാണ്‌ ക്രിസ്തുമസ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഐക്യമുണ്ട്‌. എന്നു മുതൽ എന്നതിലാണ്‌ തർക്കം. റോമൻ സംസ്കാരത്തിൽ ഡിസംബർ 25 സൂര്യദേവന്റെ ജന്മദിനമായാണ്‌ ആചരിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടുവരെ റോമാക്കാരുടെ ഔദ്യോഗിക മതമായിരുന്ന സോൾ ഇൻവിക്റ്റസ്‌. സോൾ ഇൻവിക്റ്റസ്‌ എന്നാൽ മറഞ്ഞിരിക്കുന്ന സൂര്യൻ. ശൈത്യകാലത്ത്‌ ഇവർ സൂര്യദേവന്റെ പുനർജനനം ആഘോഷിച്ചു. ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നതുവരെ കോൺസ്റ്റ്ന്റൈൻ ചക്രവർത്തിയും സോൾ ഇൻവിക്റ്റസ്‌ ആചാരങ്ങളാണ്‌ പിന്തുടർന്നത്‌. എന്നാൽ അദ്ദേഹത്തിന്റെ മതം മാറ്റത്തോടെ റോമൻ സാമ്രാജ്യത്തിലും അതിന്റെ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും റോമാക്കാർ തങ്ങളുടെ പഴയ ആചാരങ്ങൾ മിക്കവയും നിലനിർത്തി. റോമൻ ആധിപത്യത്തിൻകീഴിലായ ക്രിസ്തുമതവും ഈ ആഘോഷങ്ങൾ പിന്തുടർന്നു. ഇക്കാരണങ്ങൾകൊണ്ട്‌, റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25 ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാൻ തുടങ്ങി എന്നു കരുതാം. പേഗൻ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായതിനാൽ 1800 വരെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങൾ ഡിസംബർ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താൽ ക്രിസ്തുമസ്‌ ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുണ്ട്‌. ക്രിസ്തുമസ്സിനു പിന്നിൽ ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾ സുവിശേഷങ്ങൾ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്‌. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ്‌ മിക്ക കഥകൾക്കും ആധാരം. ലൂക്കായുടെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്‌: കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവർത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ജോസഫ്‌ പൂർണ്ണ ഗർഭിണിയായ മേരിയേയും കൂട്ടി തന്റെ പൂർവ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവിൽ ഒരു പുൽത്തൊട്ടിയിൽ യേശുക്രിസ്തു പിറന്നു. ദാവീദ്‌ രാജാവിന്റെ പിൻതലമുറയിൽപ്പെട്ടവനാണ്‌ ജോസഫ്‌. യൂദയാ രാജ്യത്തെ ബെത്‌ലഹേമിൽ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമാണെന്നു തെളിയിക്കാനാണ്‌ സുവിശേഷകൻ ശ്രമിക്കുന്നത്‌. ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. ലൂക്കായുടേതിൽ നിന്നും വ്യത്യസ്തമായി ക്രിസ്തുവിന്റെ ജനനം മുൻകൂട്ടിയറിഞ്ഞ്‌ നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ മത്തായി അവതരിപ്പിക്കുന്നുണ്ട്‌. യേശുവിന്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങൾകൊണ്ടുദ്ദേശിക്കുന്നത്‌. ക്രിസ്തുവിന്റെ ജനനമറിഞ്ഞ്‌ ദൂരദേശത്തു നിന്നെത്തിയവർ ചില കഥകളിൽ രാജാക്കന്മാരാണ്‌. പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവർ കാഴ്ചവച്ചുവെന്നാണ്‌ വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികൾ വന്നത്‌ അറേബ്യയിൽ നിന്നോ, പേർഷ്യയിൽ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്‌. ഏതായാലും ഈ രണ്ടു സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളാണ്‌ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട്‌ പരമ്പരാഗതമായി നിലനിൽക്കുന്നത്‌. ക്രിസ്തുമസ്‌ നാളുകളിൽ പുൽക്കൂടൊരുക്കുക, നക്ഷത്രവിളക്കിടുക, സമ്മാനങ്ങൾ കൈമാറുക തുടങ്ങി പലദേശങ്ങളിലുമുള്ള ആചാരങ്ങൾ ഈ കഥകളിൽനിന്നും രൂപമെടുത്തവയാണ്‌. പുൽക്കൂട്‌ യേശുവിന്റെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോൾ നക്ഷത്രവിളക്ക്‌ ജ്ഞാനികൾക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ പ്രതീകമാണ്‌. കത്തോലിക്കർ, പ്രൊട്ടസ്റ്റന്റ്‌ സഭകൾ, ഗ്രീക്ക്‌ ഓർത്തഡോക്സ്‌ സഭ, റുമേനിയൻ ഓർത്തഡോക്സ്‌ സഭ എന്നിവർ ഡിസംബർ 25നാണ്‌ ക്രിസ്തുമസ്‌ ആഘോഷിക്കുന്നത്‌. എന്നാൽ പൗരസ്ത്യ ക്രിസ്ത്യൻ ഓർത്തഡോക്സ്‌ സഭകളിൽ മിക്കവയും ജനുവരി ഏഴ്‌ യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു. കോപ്റ്റിക്‌, ജറുസലേം, റഷ്യൻ, സെർബിയൻ, മാസിഡോണിയൻ, ജോർജിയൻ, യുക്രേനിയൻ ഓർത്തഡോക്സ്‌ സഭകൾ ഈ ഗണത്തിൽപ്പെട്ടവരാണ്‌. കലണ്ടർ രീതികളിൽ വരുത്തിയ പരിഷ്കാരങ്ങൾ മൂലമാണ്‌ ഇത്തര‍ത്തിൽ രണ്ടു തീയതികൾ ക്രിസ്തുമസ്സായി വന്നത്‌. ഏതായാലും ലോകത്തിന്റെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്‌.

national consumer day

സർവത്ര പരസ്യമയമായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ബാനറുകളും ഫ്ളക്സുകളും, ഉച്ചഭാഷിണികളും.. എവിടെ തിരിഞ്ഞാലും പരസ്യങ്ങൾ മാത്രം! ഗുണമേന്മയോ നിലവാരമോ നോക്കാതെ പരസ്യം മാത്രം കണ്ട് സാധനങ്ങൾ വാങ്ങുമ്പോഴാണ് പലപ്പോഴും നമ്മൾ വഞ്ചിക്കപ്പെടുന്നത്. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കുന്നതിന് ഉപഭോക്താവ് ഉണർന്നിരുന്നേ പറ്റൂ… ഉപഭോക്തൃ നിയമങ്ങളെക്കുറിച്ചും ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും കച്ചവടതന്ത്രങ്ങളെക്കുറിച്ചുമെല്ലാം ഇവിടെ വായിക്കാം.

നിയമങ്ങളുടെ സംയുക്തവേദി മായം ചേർത്തും കബളിപ്പിച്ചും അളവിലും തൂക്കത്തിലും കുറവ് വരുത്തിയും മോഹനവാഗ്ദാനങ്ങൾ നൽകിയും ദിനേനയെന്നോണം പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ രക്ഷയ്ക്കെത്തുന്നു ദേശീയ ഉപഭോക്തൃ നിയമം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഈ നിയമം ഇന്ത്യയിലെത്തി. 1986 ഡിസംബർ 24ന്. ഉപഭോക്താവ് തന്നെയാണ് രാജാവ്, പണം നൽകി സാധനങ്ങൾ വാങ്ങുന്നവന് വഞ്ചന, ചൂഷണം എന്നിവയിൽനിന്ന് സംരക്ഷണം നൽകുകയാണ് നിയമലക്ഷ്യം. 1930ലെ സാധന വില്പന നിയമം, 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ്, മായംചേർക്കൽ നിരോധനനിയമം, അളവ് തൂക്ക മാനകനിയമം തുടങ്ങിയവയുടെ ആകത്തുക തന്നെയാണ്. നമ്മുടെ അവകാശങ്ങൾ സാധനങ്ങൾ വിലകൊടുത്തു വാങ്ങുന്ന ഉപഭോക്താക്കൾക്കുമുണ്ട് ചില അവകാശങ്ങൾ.

  • സുരക്ഷിതത്വം നമ്മുടെ അവകാശമാണ്: വാങ്ങുന്ന സാധനങ്ങളുടെ ഗുണം, ശുദ്ധി, വ്യാപ്തി, ശരിക്കുമുള്ള വില എന്നിവ നിർബന്ധമായും അറിഞ്ഞിരിക്കുക എന്നതാണ് സുരക്ഷിതത്വം. MRP (Maximum Retail Price)യിൽ കൂടുതൽ പണം ഒരിക്കലും ഒരു സാധനത്തിനും നൽകരുത്.
  • അറിയുന്നതിനുള്ള അവകാശം: ഉത്പന്നത്തിന്റെ പൂർണവിവരങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. സാധനത്തിന്റെ ഗുണമേന്മ, ഉത്പാദിപ്പിച്ച തീയതി, കാലാവധി തീരുന്ന തീയതി എന്നിവയെല്ലാം ഇതിലുൾപ്പെടും.
  • തിരഞ്ഞെടുക്കാനുള്ള അവകാശം: ‘ഞങ്ങൾ തരുന്നത് വാങ്ങി സ്ഥലം വിട്ടോളണം’ എന്നോ മറ്റോ ഏതെങ്കിലും കച്ചവടക്കാരൻ പറയുകയാണെങ്കിൽ പ്രതികരിക്കാനും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും നമുക്ക് അവകാശമുണ്ട്.
  • തർക്കപരിഹാരത്തിനുള്ള അവകാശം: കച്ചവടക്കാരുടെ ചൂഷണത്തിനെതിരേയുള്ള നിയമസഹായമാണ് ഇത്.
  • ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം: നിയമത്തിന്റെ പൂർണമായ ഫലത്തിന് ഉപഭോക്തൃവിദ്യാഭ്യാസം വേണം. സർക്കാരിന്റെയും ഉപഭോക്തൃസംഘടനകളുടെയും കൂട്ടായ പരിശ്രമം ഇതിനു വേണ്ടിവരും.
  • അപകടകരമായ ഉത്പന്നങ്ങളിൽ നിന്നുള്ള പരിരക്ഷ: ജീവനൊ സ്വത്തിനൊ ദോഷം ചെയ്യുന്ന വിപണനത്തിൽനിന്നുള്ള രക്ഷയാണിത്.
  • കേൾക്കാനുള്ള അവകാശം: രേഖാമൂലം മാത്രമല്ല, ഉത്പന്നങ്ങളുടെ നിലവാരം ചോദിച്ചു മനസ്സിലാക്കാനും, അത് ബന്ധപ്പെട്ടവർ പറഞ്ഞു ബോധ്യപ്പെടുത്തി തരേണ്ട തുമാണ്. ബില്ല് ചോദിച്ചു വാങ്ങണം. ബില്ലിന്റെ ഗുണങ്ങൾ പലതാണ്. ഏത് കടയിൽ നിന്നാണ് സാധനങ്ങൾ വാങ്ങിയത് എന്നതിനുള്ള തെളിവാണല്ലോ ബില്ല്. സർക്കാരിനു ലഭിക്കേണ്ടുന്ന നികുതി അങ്ങനെ ഉറപ്പിക്കാം. നമ്മൾ വാങ്ങിയ സാധനത്തെക്കുറിച്ച് പരാതിയോ മറ്റോ ഉണ്ടെങ്കിൽ ബില്ല് ഹാജരാക്കാമല്ലോ. ബിൽ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയാണ്, വിറ്റസാധനം തിരിച്ചെടുക്കുന്നതല്ല എന്നത് ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നുള്ളത്. ഏജൻസികളും സുപ്രീംകോടതിയും പരാതി നൽകാൻ ജില്ലാതലത്തിൽ ജില്ലാഫോറത്തിലും സംസ്ഥാനതലത്തിൽ സംസ്ഥാന കമ്മിഷനും ദേശീയതലത്തിൽ ദേശീയ കമ്മിഷനും ജാഗ്രതയോടെ ഉണ്ട്. ഇനിയും നീതി ലഭിച്ചില്ലെങ്കിൽ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയെയും പരാതിക്കാരന് സമീപിക്കാം. അനായാസം… മറ്റുകേസുകളെയപേക്ഷിച്ച് ഉപഭോക്തൃ സംരക്ഷണനിയമത്തിന് കക്ഷികൾക്ക് സൗകര്യങ്ങൾ ഏറെയുണ്ട്. മൂന്നുമാസമാണ് കേസുകളിൽ തീർപ്പുകല്പിക്കാനുള്ള പരമാവധികാലം. കേസ് വാദിക്കാൻ വക്കീലോ മുദ്രപത്രങ്ങളോ ആവശ്യമില്ല. രേഖാമൂലമായ പരാതി ഏതെങ്കിലും ചുമതലപ്പെടുത്തിയ വ്യക്തിക്കു മുൻപാകെ നൽകാതെ തപാലിലും അയയ്ക്കാം. ഉപഭോക്തൃതർക്കപരിഹാരത്തിന്റെ വിധി ആർക്കായാലും അത് അനുസരിക്കാത്തവർക്ക് തടവും പിഴയും നിർബന്ധമായിരിക്കും. പരാതിയ്ക്കൊപ്പം വേണ്ട രേഖകൾ വെള്ളക്കടലാസിൽ, മതിയായ രേഖകളുടെ പകർപ്പുകൾ (ബിൽ, ഗ്യാരണ്ടികാർഡ് തുടങ്ങിയ തെളിവുകൾ), കൈയൊപ്പ് തുടങ്ങിയവ അപേക്ഷയിൽ വേണം. ആവശ്യപ്പെടുന്ന വിശദീകരണവും നഷ്ടപരിഹാരത്തുകയും കാണിച്ചിരിക്കണം. എതിർകക്ഷിയുടെ വിലാസവും മറ്റും വ്യക്തമായും കൃത്യമായും അപേക്ഷയിൽ വേണം. ഉത്പന്നത്തിന്റെ നിലവാരമില്ലായ്മ, കേടുപാടുകൾ, സേവനത്തിലെ പോരായ്മ എല്ലാം വ്യക്തമാക്കണം. ഫീസ് നിരക്കുകൾ അപേക്ഷയ്ക്കൊപ്പം ഫീസുമുണ്ട്. 1 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നവയ്ക്ക് 100 രൂപ, 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 200, 5 മുതൽ 10 ലക്ഷം വരെ 400, 10 മുതൽ 20 ലക്ഷം വരെ 500, 50 ലക്ഷംവരെ 2000, 1 കോടിവരെ 4000, 1 കോടിക്കുമുകളിലാണെങ്കിൽ 5000 എന്നിങ്ങനെയാണ് ഫീസുകൾ. ദാരിദ്ര്യരേഖയ്ക്കു കീഴെയുള്ളവരെന്ന തെളിവുണ്ടെങ്കിൽ 1 ലക്ഷം രൂപ വരെ ഫീസ് വേണ്ടതില്ല. ഇത്രയും തുകയ്ക്കുള്ള ഡി.ഡി.യാണ് ഒപ്പം വെക്കേണ്ടത്. ഉപഭോക്തൃഫോറം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫോറത്തിന്റെ വെബ്സൈറ്റിൽ ലഭിക്കും. വിലാസം: ncdrc.nic.in ഗുണമേന്മാ ചിഹ്നങ്ങൾ സാധനങ്ങളുടെ ഗുണനിലവാരം കാണിക്കുന്നവയാണ് ഗുണമേന്മാ ചിഹ്നങ്ങൾ. ഇത്തരം ചിഹ്നങ്ങൾ ഉള്ള കമ്പനി സാധനങ്ങൾ ഉണ്ട്. അഗ് മാർക്ക്, ഐഎസ്ഐ, എച്ച്എസിപി തുടങ്ങിയവ ഉദാഹരണം. സാധനത്തിന്റെ ഗുണമേന്മയും അളവിലെ കൃത്യതയും പരിശുദ്ധിയും വിലയും മനസ്സിലാക്കിത്തരാൻ ഐഎസ്ഐ മുദ്ര നമ്മളെ സഹായിക്കുന്നു. സർക്കാർ സ്ഥാപനമായ ബ്യൂറോ ഓഫ് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ BIS മുദ്ര നോക്കി വാങ്ങണമെന്ന് പറയാറില്ലേ? ഗുണമേന്മയുള്ള സാധനങ്ങൾ ഉപഭോക്താവിനു ലഭിക്കുന്നതിനും കൺസ്യൂമറുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് BIS എന്ന സർക്കാർ സ്ഥാപനം നിലകൊള്ളുന്നത്. ഇത്തരം മുദ്രകൾ വ്യാജമായി പതിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലും പരാതി നൽകാവുന്നതാണ്. കൺസ്യൂമറും സേവനങ്ങളും ആവശ്യമായ പണം നൽകി (നൽകാമെന്ന കരാറിലോ) ഏതെങ്കിലും ഉത്പന്നമോ സേവനമോ സ്വീകരിക്കുന്ന ആളാണ് ഉപഭോക്താവ് (Consumer). ഒരു മൊട്ടുസൂചി വാങ്ങുന്നവനും കൺസ്യൂമർ ആണ്. സേവനമെന്നത് വാടകയിനത്തിലാണ് എങ്കിലും അങ്ങനെതന്നെ. വെള്ളം, വൈദ്യുതി, ഫോൺ, ഗതാഗതം, ബാങ്കിങ്, ഇൻഷുറൻസ്, വിദ്യാഭ്യാസം, വിനോദം, ചികിത്സ, വാർത്താവിനിമയം, ടിക്കറ്റും പാസും വെച്ചുള്ള പരിപാടികൾ, ലോഡ്ജുകൾ, സത്രങ്ങൾ, താത്കാലിക വസതികൾ എല്ലാം ഇതിന്റെ പരിധിയിൽ വരുന്നു. 1986ലെ നിയമപുസ്തകത്തിലെ (ഉപഭോക്തൃ സംരക്ഷണനിയമം) ഡി. ഉപവകുപ്പിലത്രെ ഈ നിർവചനങ്ങളുള്ളത്. ഗുണമില്ലായ്മയും പോരായ്മയും ഉത്പന്നം, സേവനം എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട് കൺസ്യൂമറുടെ അവകാശങ്ങൾ. ഉത്പന്നമാണെങ്കിൽ അവയുടെ ഗുണമില്ലായ്മയ്ക്കും സേവനമാണെങ്കിൽ പോരായ്മയ്ക്കെതിരേയുമാണ് പരാതി നൽകേണ്ടത്. ഇലക്ട്രോ ണിക്സ് സാധനങ്ങൾ ഗ്യാരണ്ടിക്കു മുൻപുതന്നെ കേടായി, കച്ചവടക്കാരൻ മടക്കിനൽകാനോ റിപ്പയർ ചെയ്യാനോ തയ്യാറാകുന്നില്ലെങ്കിൽ സാധനത്തിന്റെ പോരായ്മയായി കാണാം. നോക്കി വാങ്ങാതെ, കേടുള്ളത് പിന്നീട് കണ്ടുവെന്നതിന് പരാതിയായി സ്വീകരിക്കില്ല എന്നു പറയാൻ കച്ചവടക്കാരനോ, നിർമ്മാതാവിനോ അവകാശമില്ലെന്നും നിയമം അടിവരയിടുന്നുണ്ട്. റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നതുപോലും ന്യൂനതയാണ്. പരാതി പറയുംമുൻപ് ശ്രദ്ധിക്കുക പായ്ക്കു ചെയ്ത സാധനങ്ങൾ വാങ്ങുമ്പോൾ കമ്പനിയുടെ പേരുമാത്രം പോര. ബാർകോഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധിക്കണം. പേര്, പായ്ക്കു ചെയ്ത തീയതി, നെറ്റ് വെയ്റ്റ് (തൂക്കം), തീയതിയുടെ കാലാവധി, പരമാവധി ചില്ലറ വില്പന വില എന്നിവ. അളന്നും തൂക്കിയുമാണ് സാധനങ്ങൾ വാങ്ങുന്നതെങ്കിൽ അവയ്ക്കുപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണോ എന്ന് നോക്കണം. അളവിലും തൂക്കത്തിലും കൃത്രിമം കാട്ടിയാണ് അമിതലാഭമുണ്ടാക്കുന്നത് എന്ന പരമാർഥം ഓരോ ഉപഭോക്താവും അറിഞ്ഞിരിക്കണം.
farmers

കര്‍ഷകര്‍ക്കായി ദേശീയതലത്തില്‍ ഒരു ദിവസമുണ്ട്. അതാണ് ഡിസംബര്‍ 23. കര്‍ഷക കുടുംബത്തില്‍ ജനിച്ച് മുഖ്യമന്ത്രിയായും പിന്നീട് ആഭ്യന്തര മന്ത്രിയായും ധനമന്ത്രിയായും ഉപപ്രധാനമന്ത്രിയായും ഒടുവില്‍ പ്രധാനമന്ത്രിപദം വരെയും അലങ്കരിച്ച സാധാരണക്കാരനായ ചൗധരി ചരണ്‍ സിങ്ങിന്റെ ജന്മദിനമാണ് ദേശീയ കര്‍ഷക ദിനമായി ആചരിക്കുന്നത്. 1902 ഡിസംബര്‍ 23 ന് ഉത്തര്‍പ്രദേശിലെ ബുലുന്ദ് ശഹര്‍ എന്ന ജില്ലയിലെ നൂപുര്‍ പട്ടണത്തിലാണ് ഇദ്ദേഹം ജനിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍. കര്‍ഷക നേതാവായിരുന്നു ചൗധരി. വളരെക്കുറഞ്ഞ കാലത്തേക്ക് മാത്രം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി. 1979 ജൂലൈ 28 മുതല്‍ 1980 ജനുവരി 14 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കായി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്തു. ചോട്ടു രാം എന്ന കര്‍ഷക നേതാവിന്റെ ആശയങ്ങളുടെ ചുവടുപിടിച്ച് 1978 ഡിസംബര്‍ 23 ന് അദ്ദേഹം തന്റെ എഴുപത്തിയാറാമത്തെ വയസില്‍ കിസാന്‍ ട്രസ്റ്റ് രൂപവത്കരിച്ചു. ഗ്രാമീണജനങ്ങള്‍ക്കിടയില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി ബോധവത്ക്കരണം നടത്താനായിരുന്നു ഇത്തരം ഒരു സഭയ്ക്ക് രൂപം നല്‍കിയത്. ഇത്തരം ഒരു ദിവസമാണ് ചൗധരി ചരണ്‍ സിങ്ങ് രാജ്യത്തിന് നല്‍കിയ രണ്ടു പ്രധാനപ്പെട്ട സംഭാവനകള്‍ ഓര്‍ക്കാന്‍ അനുയോജ്യമായത്. ഗാന്ധിജിയുടെ ആശയങ്ങളാല്‍ പ്രചോദിതനായി രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പുതിയ മോഡല്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ജവഹര്‍ ലാല്‍ നെഹ്റുവിന്റെയും ആദ്യത്തെ ആസൂത്രണ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന മഹലനോബിസിന്റെയും തീരുമാനങ്ങളെ ചോദ്യം ചെയ്തായിരുന്നു ഇത്തരം വികസനരൂപരേഖയുണ്ടാക്കാന്‍ ചരണ്‍ സിങ്ങ് ശ്രമിച്ചത്. അതുപോലെ തന്നെ രാജ്യത്തിലെ തിരഞ്ഞെടുപ്പ് നയങ്ങളുടെ ഭാഗമായി കര്‍ഷകരുടെ പ്രശ്നങ്ങളും ഉള്‍പ്പെടുത്താന്‍ തുടങ്ങിയത് ഇദ്ദേഹത്തിന്റെ പോരാട്ടത്തിലൂടെയാണ്. കര്‍ഷകന്‍ എന്നറിയപ്പെടാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ജാതിയേക്കാള്‍ കര്‍ഷകസമൂഹത്തിനായിരുന്ന പ്രാധാന്യം നല്‍കിയത്. പലതരത്തിലും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനും സ്വയം പര്യാപ്തരാക്കാനും അദ്ദേഹം ശ്രമിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങളെപ്പറ്റിയും അവരുടെ ജീവിതമാര്‍ഗം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് ചരണ്‍ സിങ്ങ് നിരവധി പുസ്തകങ്ങള്‍ എഴുതി. 1979 ലെ ബജറ്റില്‍ കര്‍ഷകര്‍ക്കായുള്ള നിരവധി സംരംഭങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. സമീന്ദാരി ഉന്‍മൂലന നിയമംഅദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്ത അദ്ദേഹം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. നെഹ്റുവിന്റെ കാര്‍ഷികനയങ്ങളെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.റഷ്യയിലെ കൂട്ടുകൃഷി സമ്പ്രദായം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. എന്നാല്‍ ചരണ്‍സിങ്ങ് ഈ നടപടിക്ക് എതിരായി പ്രവര്‍ത്തിച്ചു. 1960 ല്‍ അദ്ദേഹം രൂപം നല്‍കിയതാണ് ജാട്ട്-മുസ്ലീം കര്‍ഷക മുന്നണി. പിന്നീട് ഭാരതീയ ക്രാന്തി ദളായി രൂപാന്തരം പ്രാപിച്ചത് ഈ മുന്നണിയാണ്. 1967 ല്‍ അദ്ദേഹം ഉത്തരേന്ത്യയില്‍ അധികാരത്തിലെത്തി. 1970 ലും ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസമനുഭവിച്ചു. കലപ്പയേന്തിയ കര്‍ഷകന്‍ ഇദ്ദേഹത്തിന് അനുഭാവമുള്ള പാര്‍ട്ടിയുടെ ചിഹ്നമായിരുന്നു.1979ല്‍ ജനതാപാര്‍ട്ടി പിളര്‍ന്നപ്പോള്‍ രൂപീകൃതമായതാണ് ജനതാപാര്‍ട്ടി (സെക്കുലര്‍). ഈ പാര്‍ട്ടിയുടെ പ്രതിനിധിയായാണ് അദ്ദേഹം പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നത്. കാര്‍ഷികം, ഗ്രാമീണജനതയുടെ സാമ്പത്തിക ശാസ്ത്രം എന്നിവയെക്കുറിച്ച് ധാരാളം വായിച്ചറിഞ്ഞും അനുഭവത്തിലൂടെയും ഉണ്ടാക്കിയ അറിവാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് ആധാരം. കര്‍ഷക ദിനത്തില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്,ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലുള്ള കര്‍ഷകര്‍ക്കായി നിരവധി ചര്‍ച്ചകളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുമായി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും നിര്‍ദേശങ്ങളും പരിഹാരമാര്‍ഗങ്ങളും കണ്ടെത്താനുമുള്ള വേദിയാണ് കര്‍ഷകദിനത്തില്‍ നല്‍കുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ട വിധത്തെക്കുറിച്ചും ശാസ്ത്രീയമായ കൃഷിരീതികളെക്കുറിച്ചുമുള്ള അറിവ് കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നു. രാജ്യത്തിന്റെ നട്ടെല്ല് തന്നെ കര്‍ഷകരാണ്. നാടിന്റെ സാമ്പത്തിക പുരോഗതിക്കായി സംഭാവന നല്‍കുന്നവരാണ് കര്‍ഷകര്‍. അതുകൊണ്ടുതന്നെ ദേശീയ കര്‍ഷക ദിനാചരണം രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്ന ഓര്‍മപ്പെടുത്തലാണ് നല്‍കുന്നത്. നിരവധി കഷ്ടപ്പാടുകള്‍ സഹിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷിക്കാനാവശ്യമായ വിളകളുണ്ടാക്കുന്ന കര്‍ഷകരെ സഹായിക്കാനും അഭിനന്ദിക്കാനും നാം മറക്കരുത്.

black hole

നമ്മള്‍ പലപ്പോഴും കേള്‍ക്കുന്ന ഒരു പദപ്രയോഗമാണ് തമോഗര്‍ത്തം എന്നത്. പക്ഷേ അതെന്താണെന്ന് പൂര്‍ണ്ണമായും മനസ്സിലാക്കാത്തവര്‍ക്ക് വേണ്ടിയാണീ ലേഖനം.

പേരിലൊരു ഗര്‍ത്തമുണ്ടെങ്കിലും ശരിക്കും തമോഗര്‍ത്തത്തില്‍ ഗര്‍ത്തമൊന്നും ഇല്ല. തമോഗര്‍ത്തമെന്നതു വളരെയധികം വസ്തുക്കള്‍ വളരെ ദൃഢമായി ഒരുമിച്ചു നില്‍ക്കുന്ന ബഹിരാകാശത്തെ ഒരു സ്ഥലം ആണ്. ഈ വസ്തുക്കളുടെ പിണ്ഡം വളരെ അധികമായതുകൊണ്ട് അവിടെ ഗുരുത്വാകര്‍ഷണവും വളരെ കൂടുതല്‍ ആയിരിക്കും. ഗുരുത്വാകര്‍ഷണം വളരെക്കൂടുതല്‍ എന്ന് വെച്ചാല്‍ പ്രകാശം പോലും കടത്തിവിടാന്‍ സമ്മതിക്കാത്തത്രെം ആകര്‍ഷണം. അതിനാല്‍ത്തന്നെ അവ ഈ പ്രപഞ്ചത്തിലെ ഏറ്റവും തീവ്രമായ ഒരു സ്ഥലമായി മാറുന്നു.

പിണ്ഡം മാത്രമല്ല സാന്ദ്രതയും അവിടെ വളരെക്കൂടുതല്‍ ആണ്. അതായതു ന്യൂയോര്‍ക്ക് നഗരത്തിന്‍റെ വലുപ്പമുള്ള ഒരു തമോഗര്‍ത്തത്തിനു നമ്മുടെ സൂര്യന്‍റെ അത്രയും പിണ്ഡവും ഗുരുത്വാകര്‍ഷണവും ഉണ്ടാകും.

സാധാരണയായി സുര്യന്‍റെ 10 ഇരട്ടിയെങ്കിലും വലുപ്പമുള്ള ഭീമാകാരന്മാരായ നക്ഷത്രങ്ങളില്‍ നിന്നാണ് തമോഗര്‍ത്തങ്ങള്‍ ഉണ്ടാകുന്നത്. ഒരു ഭീമന്‍ നക്ഷത്രം അത് നശിക്കുമ്പോള്‍ അവ ചുരുങ്ങി ചുരുങ്ങി ഒരു ചെറിയ കറുത്ത പൊട്ടായി മാറുന്നു, പക്ഷേ ആ ചെറിയ പൊട്ടിന് ആ നക്ഷത്രത്തിന്‍റെ അത്രയും തന്നെ പിണ്ഡവും ഗുരുത്വാകര്‍ഷണവും കാണും. ഇങ്ങനെയുണ്ടാകുന്ന തമോഗര്‍ത്തങ്ങളെ സ്റ്റെല്ലാര്‍ തമോഗര്‍ത്തങ്ങള്‍ എന്നു പറയുന്നു.
നമ്മുടെ മില്‍ക്കീവേയില്‍ തന്നെ ഇത്തരത്തിലുള്ള 100 മില്ലിയണ്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടെന്നാണു അനുമാനിക്കുന്നത്. കൂടാതെ ഓരോ സെക്കന്ഡിലും പുതിയ ഒരെണ്ണം രൂപപ്പെടുന്നുമുണ്ടത്രെ!!

തമോഗര്‍ത്തത്തിലൂടെ ഒന്നും കടന്നു പോകുകയില്ല, എക്സ്റേ പോലും.അതുകൊണ്ട് തന്നെ അവയെ കാണാന്‍ സാധ്യമല്ല. ശാസ്ത്രജ്ഞര്‍ അവയുടെ ചുറ്റുപാടുകള്‍ നിരീക്ഷിച്ചിട്ടാണു തമോഗര്‍ത്തങ്ങളെക്കുറിച്ചു പഠിക്കുന്നത്.