തുഞ്ചൻ ദിനം

thunjat

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ നാമം രാമാനുജന്‍ എന്നാണെന്നും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടുന്നുണ്ട്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ കിളിപ്പാട്ട് രചനകള്‍ രാമാനുജന്‍ എഴുത്തച്ഛന്റേതായിട്ടുണ്ട്. ഈ കൃതികള്‍ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികള്‍ക്ക് പുറമേ ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട് എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണ നിലര്‍ത്തുന്നതിനായി ആഘോഷിക്കുന്ന ദിനമാണ് തുഞ്ചന്‍ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 31നാണ് തുഞ്ചന്‍ ദിനം കൊണ്ടാടുന്നത്. ഈ ദിനം വളരെ വിപുലമായ പരിപാടികളോടെ തിരൂരിലെ തുഞ്ചന്‍ സ്മാരകത്തില്‍ ആഘോഷിച്ചുവരുന്നു. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നത് എന്ന് പതിനാറാം നൂറ്റാണ്ടാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് പൊതുവിൽ വിശ്വസിച്ചു പോരുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥ നാമം ‘തുഞ്ചൻ’ എന്നായിരുന്നു എന്ന് തുഞ്ചൻപറമ്പ് എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ.ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ഡിയൂർ ശിവക്ഷേത്രത്തിനടുത്തുളള, തുഞ്ചൻപറമ്പ് ആണ് കവിയുടെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം ചിറ്റൂരിൽ താമസമാക്കി എന്നു കരുതപ്പെടുന്നു. സംസ്കൃതം, ജ്യോതിഷം എന്നിവയിൽ മികച്ച അറിവുണ്ടായിരുന്ന, അക്കാലത്തെ അബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന അപൂർവ്വം ചില സമുദായങ്ങൾക്കൊപ്പം, എഴുത്തച്ഛൻ സമുദായത്തിലെ പലരും ഉണ്ടായിരുന്നു . അതിനാൽ അവരിലൊരാളായിരുന്നു അദ്ദേഹം എന്ന വാദത്തിനു ആധാരമുള്ളതായി കണക്കാക്കപ്പടുന്നു. കവിയുടെ കുടുംബപരമ്പരയിൽ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്. എന്നാൽ അതെ സമയം മറ്റൊരു കൂട്ടർ അദ്ദേഹം ഒരു അഖണ്ഡ ബ്രഹ്മചാരി ആയിരുന്നു എന്ന് വിശ്വസിക്കുന്നു. മറ്റ് ചരിത്ര ലേഖകർ, അദ്ദേഹത്തെ ജാതി പ്രകാരം, കണിയാർ ആയിട്ടാണ് കണക്കാക്കുന്നത്. പഴയ കാലത്തു പ്രാദേശിക കരകളിലെ കളരികളുടെ ഗുരുക്കന്മാരായിരുന്ന പരമ്പരാഗത ജ്യോതിഷികളുടെ ഈ വിഭാഗം, സംസ്കൃതത്തിലും മലയാളത്തിലും പൊതുവെ നല്ല പാണ്ഡിത്യം ഉള്ളവരായിരുന്നു. ജ്യോതിഷം, ഗണിതം, പുരാണം, ആയുർവേദം എന്നിവയിൽ നല്ല അവഗാഹം ഉള്ളവരായിരുന്ന ഇവർ, എഴുത്തുകളരികൾ നടത്തിയിരുന്നതിനാൽ പൊതുവെ എഴുത്താശാൻ, ആശാൻ, പണിക്കർ എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളിലായിരുന്നു മലയാള നാട്ടിൽ അറിയപ്പെട്ടിരുന്നത്. കവിയുടെ അഭ്യർത്ഥന മാനിച്ച് കിളി ചൊല്ലുന്ന രീതിയിലുള്ള അവതരണ രീതിയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്. എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.ഭാഷാപിതാവായ അദ്ദേഹത്തിന്റെ കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടു പ്രസ്ഥാനം എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. രാമചരിതത്തിൽ നിന്ന് എഴുത്തച്ഛനിലെത്തുമ്പോൾ മലയാളഭാഷയുടെ വികാസപരിണാമങ്ങളിൽ സംസ്കൃതത്തിന്റെ സ്വാധീനം വ്യക്തമായി കാണാവുന്നതാണ്. മണിപ്രവാളഭാഷയും പാട്ടിന്റെ വൃത്തരീതിയും ചേർന്ന രചനാരീതി കണ്ണശ്ശന്മാരിലുണ്ടെങ്കിലും അത് എഴുത്തച്ഛനിലെത്തുമ്പോൾ കുറേക്കൂടി വികസിതമാകുന്നു. അതേവരെയുള്ള കാവ്യങ്ങളുടെ നല്ല ഗുണങ്ങളെയെല്ലാം സമ്മേളിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് എഴുത്തച്ഛന്റെ പ്രത്യേകത. അതു് കിളിപ്പാട്ടു പ്രസ്ഥാനമായി വികസിക്കുകയും ചെയ്തു. നിരവധി കവികൾ ഈ രീതിയിൽ രചന നിർവഹിച്ചിട്ടുണ്ട്. കിളി മാത്രമല്ല, അരയന്നവും വണ്ടും മറ്റും കഥ പറഞ്ഞിട്ടുണ്ട്. കിളി പാടുന്നതിനുള്ള കാരണങ്ങൾ ഇതിനുള്ള കാരണം പല തരത്തിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യരചനയുമായി ബന്ധപ്പെട്ട് സാധാരണയായി അറം പറ്റുക എന്നു പ്രയോഗിക്കാറുണ്ട്. കാവ്യത്തിലൂടെ പറഞ്ഞ കാര്യങ്ങൾ കവിക്ക് ദോഷകരമായി സംഭവിക്കുന്നതിനെയാണ് അറം പറ്റുകയെന്നു പറയാറ്. ഇത്തരത്തിലുള്ള ദോഷം രചയിതാവിനെ ബാധിക്കാതിരിക്കുന്നതിനു് കിളി പറയുന്നതായി സങ്കല്പിക്കുകയും കാവ്യരചന നിർവഹിക്കുകയും ചെയ്യുന്നു. വാഗ്ദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ട് കഥ പറയിക്കുമ്പോൾ അതിനു കൂടുതൽ ഉൽകൃഷ്ടതയുണ്ടാവും എന്ന വിശ്വാസവും, ഈശ്വരൻ എഴുത്തച്ഛനോടു ശുകരൂപത്തിലെത്തി ആവശ്യപ്പെട്ടു. അതുകൊണ്ട് കിളിയെക്കൊണ്ട് കഥ പറയിച്ചു എന്ന വിശ്വാസവും ഇതോടൊപ്പം പറഞ്ഞുവരുന്നുണ്ട്. ഈ രീതി മലയാളത്തിൽ ആദ്യം ഉപയോഗിക്കുന്നത് എഴുത്തച്ഛനാണ്. കിളിപ്പാട്ടു സങ്കേതം തമിഴിലുണ്ടെങ്കിലും അതു ഭിന്നമാണ്. കിളിദൂത്, കിളിവിടുത്ത് എന്നെല്ലാം പറയുന്ന അതിൽ കവി കിളിയോടു കഥ പറയുകയാണ് ചെയ്യുന്നത്. കിളിപ്പാട്ടു പ്രസ്ഥാനത്തിലെ കിളി ശുക മഹർഷിയുടെ കയ്യിലെ കിളിയാണെന്നും ഒരു വിശ്വാസമുണ്ട് .പ്രധാനപ്പെട്ട കിളിപ്പാട്ട് വൃത്തങ്ങൾ കേക , കളകാഞ്ചി , കാകളി , അന്നനട , മണികാഞ്ചി , ഊനകാകളി , ദ്രുതകാകളി. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധമായ ഐതിഹ്യമാലയിൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ച് ഒരു കഥയുണ്ട്. കീഴാളനായ എഴുത്തച്ഛനെ ബ്രാഹ്മണവൽക്കരിക്കാനുള്ള ശ്രമത്തിന്റ ഭാഗമാണ് ഈ ഐതിഹ്യം. അതിങ്ങനെ: വാല്മീകി മഹർഷിയാൽ എഴുതപ്പെട്ട രാമായണത്തോട്‌ ഉപമിക്കുമ്പോൾ അധ്യാത്മരാമായണം ഋഷിപ്രോക്തമല്ല എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌ കാരണം വാല്മീകിരാമായണത്തിലും മറ്റും രാമൻ വിഷ്ണുവിന്റെറ അവതാരമാണെങ്കിലും മഹാനായ ഒരു രാജാവായി ചിത്രീകരിക്കുമ്പോൾ അദ്ധ്യാത്മരാമായണം രാമൻ ഈശ്വരനാണെന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഇതിനു കാരണമായി പറയുന്നത്‌ വിഷ്ണുഭക്തനായ ഒരു ബ്രാഹ്മണനാണ്‌ ഇത്‌ എഴുതിയത്‌ എന്നതാണ്‌. അദ്ദേഹം തന്റെ അദ്ധ്യാത്മരാമായണം മറ്റുള്ളവരാൽ സ്വീകരിക്കപ്പെടാൻ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി. അദ്ദേഹത്തിന്റെ വിഷമം കണ്ട ഒരു ഗന്ധർവൻ അദ്ദേഹത്തിന്‌ ഗോകർണ്ണത്തു വച്ച്‌ ഒരു തേജസ്വിയായ ബ്രാഹ്മണനും നാലു പട്ടികളും ശിവരാത്രിനാളിൽ വരുമെന്നു അദ്ദേഹത്തെ കണ്ട്‌ ഗ്രന്ഥം ഏൽപ്പിച്ചാൽ അതിന്‌ പ്രചാരം സിദ്ധിക്കുമെന്നും ഉപദേശിച്ചു. ബ്രാഹ്മണൻ അതുപോലെ തന്നെ പ്രവർത്തിച്ചു. എന്നാൽ ആ തേജസ്വിയായ ബ്രാഹ്മണൻ വേദവ്യാസനും പട്ടികൾ വേദങ്ങളും ആയിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധർവനെ ശൂദ്രനായി ജനിക്കാനുള്ള ശാപവും നൽകി. അദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധർവ്വൻ ശൂദ്രനായി ജനിക്കുകയും ചെയ്തു. അത്‌ തുഞ്ചത്ത്‌ എഴുത്തച്ഛനായിട്ടായിരുന്നു എന്നാണ് നിഗമനം. അതാണ്‌ അദ്ദേഹത്തിന്‌ രാമായണം കിളിപ്പാട്ട്‌ എഴുതാൻ അദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണം എന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തിൽ കഴമ്പില്ല. ശൂദ്രനായ എഴുത്തച്ഛനേയും ബ്രാഹ്മണ/ഉന്നതകുലവത്‌കരിക്കാനുള്ള ശ്രമമാണിതെന്ന് ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എഴുത്തച്ഛനു മുമ്പും മലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്ത് വന്നിരുന്നിട്ടും എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതുന്നു. എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസർ കെ.പി. നാരായണ പിഷാരോടിയുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്. എഴുത്തച്ഛൻ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകർന്നു നൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം. തീക്കടൽ കടഞ്ഞ് തിരുമധുരം( ജീവചരിത്രാഖ്യായിക), തുഞ്ചത്തെഴുത്തച്ഛൻ(ജീവചരിത്രം), വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ(ഉപന്യാസ സമാഹാരം) തുടങ്ങിയ കൃതികൾ എഴുത്തച്ഛനെ അറിയാൻ ആശ്രയിക്കാവുന്നതാണ്. ലക്ഷ്മണ സാന്ത്വന൦ എഴുത്തച്ഛന്റെ കാവ്യങ്ങൾ തനിമലയാളത്തിലായിരുന്നില്ല, സംസ്കൃതം പദങ്ങൾ അദ്ദേഹം തന്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയിൽ നാടോടി ഈണങ്ങൾ ആവിഷ്കരിച്ചതിലൂടെ കവിത കുറേക്കൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛൻ ചെയ്തത്. ഇതുവഴി ആണ് അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനമൂല്യങ്ങൾ ആവിഷ്കരിച്ചതും. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങൾ കുറേകൂടി ജനങ്ങൾക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാൻ. മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു. പൊതുവെ ഭക്തകവികളെ കുറിച്ചുള്ള വിമർശനങ്ങൾ എഴുത്തച്ഛന്റെ കവിതകളെ കുറിച്ചും നിരൂപകർ പരാമർശിച്ചുകാണുവാറുണ്ട്. അതിലൊന്നു രാമനെയോ കൃഷ്ണനെയോ കുറിച്ചുള്ള വർണ്ണനകളിൽ (പൊതുവെ ദേവരെ കുറിച്ചുള്ള വർണ്ണനകളിൽ) അത്യധികം വിശേഷണരൂപങ്ങളും അലങ്കാരവാക്കുകളും പ്രയോഗിക്കുന്നതിനെ കുറിച്ചാണ: “ രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം. ഇന്ദിരാരമണമിന്ദീവരദളശ്യാമ- മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം സുന്ദരം സുകുമാരം സുകൃതിജനമനോ- മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം ” എന്നാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിലെ “വിരാധവധം” എന്ന ഭാഗത്തിൽ ശ്രീരാമനെ കവി പ്രകീർത്തിക്കുന്നത്. എങ്കിലും ശ്രദ്ധേയമായ വസ്തുതയെന്തെന്നാൽ ഭക്തിപ്രസ്ഥാനത്തിനോടുള്ള സ്വകാര്യവും തീക്ഷ്ണവുമായുള്ള അനുഭാവം എഴുത്തച്ഛന്റെ വരികളുടെ കാവ്യാത്മകത കെടുത്തുന്നില്ലെന്നതാണ്. ചെറുശ്ശേരിയിൽ നിന്നു എഴുത്തച്ഛനിലേക്കുള്ള മലയാളം കവിതയുടെ വളർച്ച മദ്ധ്യകാലത്തുനിന്നു് ആധുനികകാലത്തേക്കുള്ള വളർച്ചയായി കരുതാവുന്നതാണ്. രാവണൻ, ദുര്യോധനൻ എന്നീ നായകവിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലും തികഞ്ഞമാന്യതയോടും സംശുദ്ധിയോടും കൂടി അവതരിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത്. ആത്മീയതയും സാഹിത്യചിന്തയും ഒരേ അളവിൽ ചേർത്തായിരുന്നു എഴുത്തച്ഛന്റെ സാഹിത്യരചന. അദ്ദേഹം കഥപറയുന്നതിൽ എടുത്ത സ്വാതന്ത്ര്യമാകട്ടെ അന്നുവരെ കാണാതിരുന്ന രസങ്ങളെയും ഭാവങ്ങളെയും കവിതയിൽ അനന്യസാധാരണമായ ശൈലിയിൽ വർണ്ണിക്കുവാനും അദ്ദേഹത്തിനു സഹായകരമായി. ശോകനാശിനി അഥവാ ചിറ്റൂർ പുഴയുടെ തീരത്തുള്ള എഴുത്തച്ഛന്റെ വാസസ്ഥാനമായിരുന്നു ഭാഗവതം കിളിപ്പാട്ടിന്റെ രചന, അദ്ദേഹത്തിൻറെ ശിഷ്യൻ സൂര്യനാരായണൻ നിർവഹിച്ചത്. ദേശസഞ്ചാരം കഴിഞ്ഞ് സ്വദേശത്തതു തിരിച്ചു വന്ന എഴുത്തച്ഛൻ ജീവിതാവസാനകാലത്ത് സന്യാസം സ്വീകരിച്ച് ചിറ്റൂരിൽ ഒരു ഗുരു മഠം സ്ഥാപിച്ചതായും കരുതുന്നു . പാലക്കാട്ടു ജില്ലയിലെ ചിറ്റൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് ഗുരുമഠം . രാമാനന്ദാശ്രമത്തിൽ അദ്ദേഹത്തിന്റെ മെതിയടിയും യോഗദണ്ഡം സൂക്ഷിച്ചുവച്ചിട്ടുണ്ട് . എഴുത്തച്ഛന്റെ സമാധി ചിറ്റൂരിലെ മഠത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു . ചിറ്റൂരിൽ മഠം തീർത്ത് ആധ്യാത്മികജീവിതം നയിക്കുകയാണ് എഴുത്തച്ഛൻ അവസാനകാലം ചെയ്തത് . 1964 ജനുവരി 15ന്‌ തുഞ്ചൻസ്‌മാരകം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. എഴുത്തച്ഛന്റെ സ്‌മരണ നിലനിർത്താനായി ഇവിടെ എല്ലാവർഷവും തുഞ്ചൻദിനം ആഘോഷിക്കുന്നു. കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ ചെയർമാൻ. ഇപ്പോൾ എം.ടി വാസുദേവൻ നായരാണ്‌ ചെയർമാൻ. മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്‍ഥലമാണ് തിരൂർ തൃക്കണ്ടിയൂരിന്നടുത്ത അന്നാര എന്ന സ്ഥലം. “തുഞ്ചൻ പറമ്പ്” എന്ന പേരിൽ ഇപ്പോൾ ഈ സ്‍ഥലം അറിയപ്പെടുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻ പറമ്പ് സ്ഥിതിചെയ്യുന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായി ഇന്ന് മലപ്പുറം ജില്ലയിൽ തിരൂർ-പൂങ്ങോട്ടുകുളം കൂട്ടായി റോഡിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ സ്മാരകം ആണ് തുഞ്ചൻ പറമ്പ് എന്ന് അറിയപെടുന്നത്. എല്ലാ വിദ്യാരംഭ വർഷവും മലയാളത്തിന്റെ ഹരിശ്രീ കുറിക്കാൻ അനേകം കുട്ടികൾ ഇവിടെ എത്താറുണ്ട്. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹം, പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയൂരിൽ ആയിരുന്നു കവിയുടെ ജനനം