Entertainment (Page 67)

ദിലീപ് നായകനായി എത്തുന്ന വോയ്‌സ് ഒഫ് സത്യനാഥന്റെ റിലീസ് ജൂലായ് 28ലേക്ക് മാറ്റി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ദിലീപും റാഫിയും ഒരുമിക്കുന്ന ചിത്രത്തിൽ വീണ നന്ദകുമാറാണ് നായിക. കാലാവസ്ഥ പ്രതികൂലമായതിനാൽ വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയത്.

കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രത്തിന് രണ്ടു മണിക്കൂർ പതിനേഴു മിനിറ്റ് ദൈർഘ്യമാണുള്ളത്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തെന്നിന്ത്യൻ താരറാണി നയൻതാരയ്ക്കും ഭർത്താവ് വിഘ്‌നേശ് ശിവനുമെതിരെ പോലീസിൽ പരാതിയുമായി ബന്ധു. സ്വത്ത് തട്ടിയെടുത്തു എന്ന കേസിലാണ് തമിഴ്നാട് പോലീസിന് വിഘ്‌നേശ് ശിവന്റെ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.

വിഘ്‌നേശ് ശിവന്റെ അച്ഛൻ ആരെയും അറിയിക്കാതെ കുടുംബസ്വത്ത് വിറ്റു എന്ന സംഭത്തെ തുടർന്നാണ് കേസ്. വിഘ്‌നേഷിന്റെ അച്ഛന്റെ സഹോദരങ്ങളാണ് കേസ് കൊടുത്തിരിക്കുന്നത്. നയൻതാരയെ കൂടാതെ, താരത്തിന്റെ അമ്മ സഹോദരി എന്നിവർക്കെതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം.

തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മമ്മൂട്ടി മുഖ്യകഥാപാത്രമായി അഭിനയിച്ച നൻപകൽ നേരത്ത് മയക്കമാണ് മികച്ച ചിത്രം. മികച്ച നടനായി സൗബിൻ ഷാഹിനെയും (ഇലവീഴാ പൂഞ്ചിറ, ജിന്ന്), മികച്ച നടിയായി ദർശന രാജേന്ദ്രനെയും (ജയ ജയ ജയഹോ) തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകൻ (നൻപകൽ നേരത്ത് മയക്കം)
ചലച്ചിത്ര പ്രതിഭാ പുരസ്കാരം സംവിധായകൻ പ്രിയദർശൻ, നടൻ ശങ്കർ, നടി മേനക എന്നിവർക്ക് സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ സമിതി മുൻ അം​ഗവും സംവിധായകനുമായ അഡ്വ. ശശി പരവൂർ അധ്യക്ഷനും സംവിധായകരായ ബാലു കിരിയത്ത്, പ്രമോദ് പയ്യന്നൂർ, ​ഗായകൻ രവിശങ്കർ, ചലച്ചിത്ര അക്കാദമി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജയന്തി എന്നിവർ അം​ഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ ആദ്യവാരം തിരുവനന്തപുരം നിശാ​ഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മറ്റ് പുരസ്കാരങ്ങൾ: ജനപ്രിയ ചിത്രം: 2018, മികച്ച രണ്ടാമത്തെ നടൻ: പി.പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്), മികച്ച രണ്ടാമത്തെ നടി: ​ഗ്രേസ് ആന്റണി (റോഷാക്ക്, അപ്പൻ), മികച്ച തിരക്കഥ: രതീഷ് പൊതുവാൾ (ന്നാ താൻ കേസ് കൊട്), ഛായാ​ഗ്രഹണം: അഖിൽ ജോർജ്, സം​ഗീത സംവിധായകൻ: കൈലാസ് മേനോൻ (കൊത്ത്, വാശി), ​ഗാനരചന: പ്രഭാവർമ്മ, ​ഗായകൻ: ഹരിശങ്കർ, ​ഗായിക: ശ്രീദേവി തെക്കേടത്ത്, പശ്ചാത്തല സം​ഗീതം: ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പൻ, എഡിറ്റർ: കിരൺദാസ്, കലാസംവിധാനം: മോഹൻദാസ്, മേക്കപ്പ്: പട്ടണം റഷീദ്, ജനപ്രിയ നടൻ: ബേസിൽ ജോസഫ്, ജനപ്രിയ നടി: കല്യാണി പ്രിയദർശൻ. സ്റ്റാർ ഓഫ് ദി ഇയർ: ഷൈൻ ടോം ചാക്കോ

hollywood

ലോസ് ആഞ്ചലസ്‌ : പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിതബുദ്ധിമൂലമുണ്ടാകുന്ന തൊഴിൽ ഭീഷണി എന്നീ വിഷയങ്ങൾ ഉന്നയിച്ചു ഹോളിവുഡ് താരങ്ങൾ സമരം നടത്തുകയാണ്. സ്റ്റുഡിയോ പ്രതിനിധികളുമായുള്ള ചർച്ച ഫലം കാണാതായതോടെയാണ് താരങ്ങൾ സമരവുമായി മുന്നോട്ട് പോകുന്നത്. 1,60,000 അഭിനേതാക്കളുള്ള ദ സ്ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡ് എന്ന സംഘടനയാണ് സമരം നടത്തുന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടങ്ങിയ സമരം മൂലം ഹോളിവുഡ് ചലച്ചിത്ര – ടെലിവിഷൻ നിർമാണ മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. 63 വര്ഷത്തിനിടെയുള്ള ആദ്യ സംഭവമാണിത്. 1960 ന് ശേഷമുള്ള താരങ്ങളുടെയും എഴുത്തുകാരുടെയും സംയോജിച്ചുള്ള സമരം എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. ഡിസ്നിയുടെയും നെറ്റ്ഫ്ലിക്സിന്റെയും ഓഫീസിന് മുന്നിലാണ് കഴിഞ്ഞ 11 ആഴ്ചയായി എഴുത്തുകാർ സമരം ചെയ്യുന്നത്. ആക്‌ടേഴ്‌സ് ഗിൽഡും എഴുത്തുകാരും ഒരേ ആവശ്യമാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ഓപ്പൺ ഹൈമർ എന്ന ചിത്രത്തിൻറെ ലണ്ടൻ പ്രീമിയർ ചടങ്ങിനിടെ ക്രിസ്റ്റഫർ നോളനും താരങ്ങളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇന്ഡസ്ട്രിയെ മുഴുവനായും ബാധിക്കുന്ന ഈ പ്രശ്‌നം എഴുപത്തിയഞ്ചാമത് എമ്മി അവാർഡിനെയും ബാധിക്കും.സാറ്റർഡേ നൈറ്റ് ലൈവ്,സ്ട്രെയ്ഞ്ചർ തിങ്സ്,ഹാക്ക്സ്,ഫാമിലി ഗൈ തുടങ്ങിയ മിക്ക സീരീസ് സംപ്രേഷണവും ടോക്ക് ഷോകളും ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

സഞ്ജയ് സിംഗ് ചൗഹാൻ ചിത്രം ’72 ഹൂറാന്‍’ വിവാദങ്ങൾക്ക് പിന്നാലെ, ബോസ്‌ഓഫീസിലും പരാജയപ്പെട്ടു. അശോക് പണ്ഡിറ്റ് നിർമ്മിച്ച ചിത്രം ഇതുവരെ 1.60 കോടി രൂപയാണ് തീയറ്ററിൽ നിന്നും നേടിയത്.

ജൂലെെ ഏഴിനാണു ചിത്രം തീയറ്ററുകളിൽ എത്തിയത്. ചിത്രം തീയറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ സിനിമ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്ന രീതിയിലുള്ള പല വിവാദങ്ങളും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രം ബോസ്‌ഓഫീസിലും പരാജയപ്പെട്ടത്.

അക്ഷയ് കുമാര്‍, പങ്കജ് തൃപാഠി ചിത്രം ‘ഓ മൈ ഗോഡ് 2’ ന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. യാമി ഗൗതം നായികയായി എത്തുന്ന ചിത്രം അമിത് റായിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്‍ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടാം ഭാഗത്തില്‍ ഭഗവാന്‍ ശിവനായാണ് അക്ഷയ് കുമാർ എത്തുക. അരുൺ ഗോവിൽ, ഗോവിന്ദ് നാംദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

അജു വർഗീസ് നായകനായി എത്തിയ മലയാളം വെബ് സീരിസ് ആയ ദി കേരള ക്രൈം ഫയൽസിനെ പ്രശംസിച്ച് ക്രെെം ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിജയ്‌ ശങ്കർ. കേവലം ” അതിസാഹസികമായി പ്രതിയെ പോലീസ് പിടികൂടി ” എന്ന ഒറ്റ വാക്കിലെ പത്ര കുറിപ്പുകൾക്കിടയിൽ അറിപ്പെടാതെ പോകുന്ന നിരവധി ബുദ്ധിമുട്ടേറിയ അനുഭവങ്ങളിലൂടെ ആണ് ഓരോ കേസ് അന്വേഷണവും പൂർത്തിയാകുന്നതെന്നാണ് വിജയ്‌ ശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പോലീസിലെ ഏറ്റവും ആസ്വദിക്കുന്ന ജോലിയേതെന്ന് ചോദിച്ചാൽ അന്നുംഇന്നും എന്നും എനിക്ക് ഒരു ഉത്തരം മാത്രം…. ക്രൈം ഇൻവെസ്റ്റിഗേഷൻ… പണ്ടേ കുട്ടന്വേഷണ കഥകൾ ഒരു ഹരമായിരുന്നു… ഇൻസ്‌പെക്ടർ ഗരുഡ് എന്നൊരു ചിത്രകഥ ആയിരുന്നു പണ്ടത്തെ ഏറ്റവും interesting ആയിരുന്ന സംഭവം….ബാലരമയിലോ പൂമ്പാറ്റയിലോ മറ്റോ ആയിരുന്നു അത്…. പുസ്തകം കിട്ടിയാൽ ആദ്യം അത് ഉണ്ടോയെന്ന് നോക്കും…. ഏറ്റവും അവസാനം ആകും അത് വായിക്കുക… ഏറ്റവും നല്ലത് അവസാനത്തേക്ക് മാറ്റിവയ്ക്കും…അതിന്റ ഒരു രസം ആസ്വദിച്ചവർ നമ്മളിൽ ഒരുപാട് ഉണ്ടാകും… പിന്നീട് അത് ഷെർലക്ക് ഹോംസ്ലും ബാറ്റൻ ബോസ്സിന്റെ കഥകളുമൊക്കെയായി അങ്ങനെ പോയി….Keralacrimefiles – Shiju Parayil Veedu, Neendakara എന്ന വെബ് സീരീസ് Hotstar എന്ന Ott പ്ലാറ്റഫോംമിൽ ഹിറ്റ്‌ ചാർട്ടിൽ തുടരുമ്പോൾ…. അതിന് പ്രചോദനമായ എറണാകുളം നോർത്തിലെ മർഡർ കേസിന്റെ അന്വേഷണ നാളുകൾ ഇന്നലെ കഴിഞ്ഞ പോലെ ഓർമയിലുണ്ട്…. കാരണം അത്രക്കും ത്രില്ലിംഗ് ആയിരുന്നു ആ കേസ് അന്വേഷണം…പിന്തുടർന്ന് പോകുന്ന സമയം പ്രതി പല തവണ കയ്യിൽ നിന്നും വഴുതി പോയശേഷം കൈപ്പിടിയിൽ ആകുന്ന സമയം ഉണ്ടാകുന്ന ഒരു സുഖം ഉണ്ട്…. അത്പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്…

ഞാനും ഒരുപാട് തവണ അത്തരം അനുഭവങ്ങളുടെ ഭാഗമായിട്ടുണ്ട്… ഇത്തരം കേസുകൾ വന്നാൽ പിന്നെ ഊണും ഉറക്കവും കളഞ്ഞു അതിന് പിറകെ ആകും നമ്മൾ…. പ്രചോദനം തരുന്ന മേലുദ്യോഗസ്ഥരും എന്തിനും കൂടെ നിൽക്കുന്ന സഹപ്രവർത്തകരും ഉള്ളപ്പോൾ പലപ്പോഴും വിശപ്പും ദാഹവും വിശ്രമവും അറിയില്ല…. ആ വിശ്രമമില്ലായ്മയും വിയർപ്പും ആണ് ഓരോ കേസിന്റെ അന്തിമ ഫലം നിർണ്ണയിക്കുന്നത്…. അത്തരം ഒരു അനുഭവമായിരുന്നു ആ കേസ്… അത് ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലം ആയിരുന്നു… അന്നത്തെ ACP ശ്രീ. സുനിൽ ജേക്കബ് സാറിനോടും CI ശ്രീ. രമേഷ് കുമാർ സാറിനോടും ഒപ്പമുള്ള ആറു ദിവസങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല… കാരണം ആ കേസ്സിൽ നിന്ന് കിട്ടിയ ഒരു പോസിറ്റീവ് എനർജി ഇന്നും കെടാതെ കൂടെ ഉണ്ട് എന്നതാണ്…രാവിലെ 8 മണിക്ക് നോർത്തിലെ ഓഫീസിൽ സുനിൽ ജേക്കബ് സാർ ഉണ്ടാകും കൂടെ രമേശ്സാറും ഞാനും ടീമും…

ഡിസ്കഷന് ശേഷം അവിടെ നിന്ന് പിരിഞ്ഞാൽ പിന്നെ കയറുന്നത് ചിലപ്പോൾ രാത്രിയിൽ എപ്പോൾ എങ്കിലും ആകും… പ്രതിയുടെ ലിബെർട്ടി എന്ന വിളിപ്പേര് അന്വേഷിച്ചു സുനിൽ സാറിനോപ്പം പോയി ഒരു ദിവസം തിരികെ വരുമ്പോൾ രാത്രി 1 മണി കഴിഞ്ഞിരുന്നു… രമേഷ്സാർ എവിടെയോ മറ്റെന്തിന്റെയോ പുറകെ ആണ് . സാർ തിരികെ കയറിയോ എന്നറിയാൻ ഞാൻ വിളിച്ചപ്പോൾ സാർ എലൂർ പോലീസ് സ്റ്റേഷനിൽ പ്രതിയുടെ ശരിയായ മേൽവിലാസം ലഭിക്കാൻ കേസ് ഫയലുകൾ തപ്പുകയായിരുന്നു… അതായിരുന്നു ടീം…. പോകുന്ന വഴിയേ അതിന്റെ അവസാനം കണ്ടിട്ടേ കയറൂ… പിന്നെ എപ്പോഴും വിളിപ്പുറത്തു ഉണ്ടാകും Asi സെബാസ്റ്റ്യൻ, ജേക്കബ്, ദിലീപ്, മാണി, കൃഷ്ണകുമാർ,, സലിം, ബിജി, കമ്മത്ത് എന്നിവർ….”When you want something, all the Universe conspires in helping you to achieve it…” Paulo Coelho..യുടെ വാക്കുകൾ വളരെ അർത്ഥവത്താണ്… പിന്നീട് നിരവധി കേസുകളിലെ പ്രതികളെ തപ്പി ഒരുപാട് യാത്രകൾ, അന്വേഷങ്ങൾ അത് നൽകിയ ആത്മവിശ്വസം, സന്തോഷം ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല….ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ പലരും പലവഴിക്കു ആയെങ്കിലും ഒന്നിച്ചു കൂടുമ്പോൾ ഇപ്പോഴും പറയാൻ ഇത്തരം അനുഭവങ്ങളുടെ ഒരു നിര തന്നെ കാണും…

പലരോടും ഇത്തരം അനുഭവങ്ങളും കഥകളും പറഞ്ഞിട്ടുണ്ട്…. ഏതാണ്ട് ഒരു വർഷം മുൻപ് ആണ് അഹമ്മദിനെയും ഒപ്പം ആഷിക് ഐമറിനെയും കാണുന്നത്. അന്ന് ഈ കഥ അവർ കേട്ടിരുന്നു… അടുത്ത ദിവസം രാത്രി ഒരിക്കൽ കൂടി അവർ ഈ കഥ കേൾക്കാൻ വന്നു…. അവിടെ തുടങ്ങി ” kerala Crime Files….” ഇന്ന് ആ സ്റ്റോറി ഇന്ത്യ ഒട്ടാകെ ott പ്ലാറ്റ് ഫോംമിൽ മുൻനിരയിൽ ഉണ്ടെന്നതിൽ അതിയായ സന്തോഷം…. പറഞ്ഞ് വച്ച സ്റ്റോറി ഒരു അതിശയോക്തിയും ഇല്ലാതെ വളരെ ഇരുത്തം വന്ന ഒരു സംവിധായകന്റെ കയ്യൊപ്പ് ചാർത്തി ഒരു real thriller ആക്കിയിരിക്കുന്നു അഹമ്മദ്… ഓരോ എപ്പിസോഡ് കഴിയുമ്പോഴേക്കും അടുത്തത് കാണാനുള്ള ആകാംഷ കാണികളിൽ ഉണ്ടാക്കിയതിൽ… കഥയിലെ ആ പോയിന്റ്കൾ കണ്ടെത്തിയതിൽ, ഈ കഥയിൽ അത്തരം ഒരു fact ഉണ്ടെന്ന് കണ്ടെത്തിയതിൽ നിന്നും അറിയാം ആ സംവിധായകന്റെ മികവ്…..കഥയിലേക്ക് പച്ചയായ പോലീസ് ജീവിതം പറിച്ചു നട്ടിരിക്കുന്നു ആഷിക്. ഐമർ, വളരെ നാച്ചുറൽ ആയ സംഭാഷണങ്ങൾ……

ഇത് വരെ കണ്ട ആളേ അല്ല Aju Varghese…. അജുവിന് ഇത് ഒരു turning point ആണ്…. പ്രതീക്ഷക്ക് അപ്പുറത്തേക്ക് അജുവിനെ അഹമ്മദ് കൊണ്ട് പോയി എന്ന് പറയുന്നതാണ്‌ ശരിയെന്ന് തോന്നുന്നു .CI. കുര്യൻ എന്നത്തേയും പോലെ പൊളിച്ചു ഡയലോഗ് ഡെലിവറി ഗംഭീരം…. ഒരു ടിപ്പിക്കൽ Head കോൺസ്റ്റബിൾ ആയി ഷിൻസ് തകർത്തു… പച്ചയായ ജീവിത സാഹചര്യം ഉള്ള സാധാരണ പോലീസ് കരായി സോണിച്ഛനും നവാസും..,പിന്നെ ആദ്യത്തെ സീൻസ് കണ്ടപ്പോഴേ കളർ ടോൺ വളരെ ഇഷ്ടപ്പെട്ടിരുന്നു…നിരവധി മെമ്മോറബിൾ ഷോട്സ് സീരിസിൽ ഉടനീളം ഉണ്ട് അങ്ങനെ ക്യാമറയും പൊളിച്ചു….മഹേഷിന്റെ എഡിറ്റിംഗ് അടിപൊളിയായി പിന്നെ ഹിഷാമിന്റെ മ്യൂസിക് സീരിസിനു നല്ല ത്രില്ലിംഗ് മൂഡ് നൽകി BGM അടിപൊളി ആയി……എല്ലാ ആര്ടിസ്റ്കളും അവരുടെ റോളുകൾ ഏറ്റവും ഭംഗിയാക്കി…മൊത്തത്തിൽ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് പോയ്‌ എല്ലാ മേഖലയും…

അതിന്റ ക്രെഡിറ്റ്‌ അഹമ്മദിനാണ്……കൂടുതൽ ആയി ഒന്നും പറയുന്നില്ല… എല്ലാം പ്രേഷകർ പറഞ്ഞു കഴിഞ്ഞു….എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട്….പിന്നെ റിയൽ ഹീറോസ് സുനിൽ ജേക്കബ് സാറിനും രമേഷ് സാറിനും ഒരിക്കൽ കൂടി എന്റെ ബിഗ് സല്യൂട്ട്…. എല്ലാവർക്കും പ്രചോദനമായത് അന്നത്തെ സിറ്റി പോലീസ് കമ്മിഷണർ ശ്രീ. മനോജ്‌ എബ്രഹാം സാറിന്റെ നേതൃത്വവും അദ്ദേഹത്തിന് ഞങ്ങളിൽ ഉള്ള കോൺഫിഡൻസും ആയിരുന്നു… പിന്നീട് ഈ കേസിൽ ഞങ്ങൾ ബാഡ്ജ് ഓഫ് ഹോണർ വാങ്ങിയത് സാറിന്റെ സാന്നിധ്യത്തിൽ ആയിരുന്നു… സാറിന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്…റിയാലിറ്റിക്കായി സെൻട്രലിൽ നിന്നും പ്രഗീഷ്,മനോജ്,ജോസ് പ്രവീണും എന്നിവരുടെ ഹെല്പ് സീരീസിൽ കാണാനുണ്ട്….

ശരിക്കും ഒരു കേസ് അന്വേഷണത്തിന് ഇടയിൽ പോലീസ് അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ, കഷ്ടതകൾ, ബുദ്ധിമുട്ട്കൾ ഒന്നും ആരും കാണുന്നുമില്ല അറിയുന്നുമില്ല…. കേവലം ” അതിസാഹസികമായി പ്രതിയെ പോലീസ് പിടികൂടി ” എന്ന ഒറ്റ വാക്കിലെ പത്ര കുറിപ്പുകൾക്കിടയിൽ അറിപ്പെടാതെ പോകുന്ന നിരവധി ബുദ്ധിമുട്ടേറിയ അനുഭവങ്ങളിലൂടെ ആണ് ഓരോ കേസ് അന്വേഷണവും പൂർത്തീയാകുന്നത്… അറിയപ്പെടാത്തതും അംഗീകരിക്കപ്പെടാത്തതും ആയ നിരവധി മുഹൂർത്തങ്ങൾ ആണ് ഓരോ പോലിസ്കാരന്റെയും ജീവിതം .. ഇനിയും കഥ തുടരും….ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം…. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി

ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജും ഒരുമിച്ചെത്തുന്ന പുത്തൻ ചിത്രം ലിയോയിലെ ചിത്രം പങ്കുവെച്ച് സംവിധായകൻ. വിജയുടെ ചിത്രമാണ് താരം പങ്കുവെച്ചത്. രണ്ടാമത്തെ ഒരുമിച്ചുളള യാത്രയും സ്പെഷ്യൽ ആക്കി തന്നതിൽ വിജയ്‌യോട് നന്ദി പറയുകയാണ് ലോകേഷ് പുത്തൻ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത്.

ചിത്രത്തിലെ വിജയുടെ ഭാഗത്തിന്റെ ഷൂട്ടിങ് മുഴുവനും അവസാനിച്ചിരിക്കുകയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

മോഹൻലാൽ സംവിധായകനായി എത്തുന്ന ബറോസിലെ സംഘട്ടന രംഗങ്ങൾ പുറത്ത് വിട്ട് പ്രശസ്ത ആക്‌ഷൻ ഡയറക്ടറായ ജെയ് ജെ. ജക്രിത്. ഇദ്ദേഹമാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ഫൈനൽ എഡിറ്റിൽ ഈ രംഗങ്ങൾ നീക്കം ചെയ്തിരുന്നു.

ഇതോടെയാണ് ജെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഈ ആക്ഷൻ രംഗങ്ങൾ പുറത്ത് വിട്ടതും. പോസ്റ്റ് പ്രൊഡക്‌ഷൻ പുരോഗമിക്കുന്ന സിനിമ അടുത്ത വർഷം തിയറ്ററുകളിലെത്തും. ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗതാഗത നിയമം തെറ്റിച്ചതിനു തമിഴ് നടൻ ദളപതി വിജയിക്ക് പിഴ. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് ആരാധകരിൽ നിന്നും രക്ഷപെടുന്നതിനു വേണ്ടി രണ്ടിലധികം ഇടങ്ങളിൽ വെച്ച് ഗതാഗത നിയമം തെറ്റിച്ചു എന്നതിനാണ് പിഴ. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയ്യെ ആരാധകര്‍ അനുഗമിച്ചിരുന്നു.

ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്യും ഡ്രൈവറും ചുവന്ന സിഗ്നല്‍ രണ്ടിലധികം സ്ഥലങ്ങളില്‍ തെറ്റിച്ചിരുന്നു. സിഗ്നലുകളില്‍ വിജയ്യുടെ കാര്‍ നിര്‍ത്താതെ പോകുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഗതാഗത നിയമലംഘനത്തിന് പിഴയിട്ടത്. 500 രൂപയാണ് പിഴ.