ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജും ഒരുമിച്ചെത്തുന്ന പുത്തൻ ചിത്രം ലിയോയിലെ ചിത്രം പങ്കുവെച്ച് സംവിധായകൻ. വിജയുടെ ചിത്രമാണ് താരം പങ്കുവെച്ചത്. രണ്ടാമത്തെ ഒരുമിച്ചുളള യാത്രയും സ്പെഷ്യൽ ആക്കി തന്നതിൽ വിജയ്‌യോട് നന്ദി പറയുകയാണ് ലോകേഷ് പുത്തൻ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത്.
ചിത്രത്തിലെ വിജയുടെ ഭാഗത്തിന്റെ ഷൂട്ടിങ് മുഴുവനും അവസാനിച്ചിരിക്കുകയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

