Entertainment (Page 68)

‘പൊറിഞ്ചു മറിയം ജോസി’ലെ പ്രധാന താരങ്ങളായ ജോജു, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരെ വീണ്ടും ഒരുമിച്ചെത്തിക്കുന്ന ജോഷി ചിത്രം ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിൽ യുവതാരം കല്യാണി പ്രിയദർശനും മറ്റൊരു കഥാപാത്രമായി എത്തുന്നുണ്ട്. ജോജുവിനെയും കല്യാണിയെയുമാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആർ ഒ – ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

നിവിൻ പോളി നായകനായി എത്തുന്ന ഹനീഫ് അദേനി ചിത്രത്തിന് പേരിട്ടു. രാമചന്ദ്രബോസ് ആന്റ് കോ എന്നാണ് പേര് ഇട്ടിരിക്കുന്നത്. എ പ്രവാസി ഹീസ്റ്റ് എന്ന ടാഗ് ലൈനിലാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

മിഖായേലിനുശേഷം നിവിനും ഹനീഫ് അദേനിയും വീണ്ടും ഒരുമിക്കുകയാണ് ചിത്രത്തിലൂടെ. മോഷണവുമായി ബന്ധപ്പെട്ടതാണ് ചിത്രമെന്ന സൂചനയാണ് നൽകുന്നത്. നിവിന് പുറമെ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദിനി ബൈജു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് മീര നന്ദൻ. താരം യുവാക്കൾക്ക് പെണ്ണ് കിട്ടാത്തതിന്റെ പ്രധാന കാരണം എന്താണെന്നും സ്ത്രീകൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്തതിന്റെ കാരണം എന്താണെന്നും എന്ന റിപ്പോർട്ടിൽ തന്റേതായ അഭിപ്രായവുമായി ഇപ്പോൾ എത്തിയിരിക്കുകയാണ്. ‘പുരുഷന്മാർ ഇൻഡിപെൻഡന്റ് ആകുന്നു എന്ന് പറയുന്നതുപോലെ സ്ത്രീകളും ഇൻഡിപെൻഡന്റ് ആകണം എന്ന് ആഗ്രഹിക്കുന്നവർ ആണ്. വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ വേർപിരിയുന്ന വാർത്തകൾ സ്ത്രീകൾ കാണുന്നതാണ്.

അതൊക്കെ ഈ കാര്യത്തിൽ സ്ത്രീകളെ ഇൻഫ്ലുവെൻസ് ചെയ്യുന്നതാണ്. അവർക്ക് എപ്പോഴാണോ വിവാഹം കഴിക്കാൻ തോന്നുന്നത് ആ സമയത്ത് അത് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. 25 വയസ്സിനു മുൻപേ സ്ത്രീകൾ വിവാഹം കഴിക്കണം എന്ന ചിന്താഗതിയൊക്കെ ഒക്കെ ഇപ്പോൾ മാറി. പുരുഷന് ഒരു വിവാഹത്തിന്റെ കാര്യത്തിൽ എത്രത്തോളം ഫ്രീഡം ഉണ്ടോ അത് സ്ത്രീക്കും ഉണ്ടാകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ എന്നായിരുന്നു മീര ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

ഒട്ടനവധി ആരാധകരുള്ള താരങ്ങളാണ് സാമന്തയും വിജയ് ദേവരകൊണ്ടയും. വിജയ് ദേവര്കൊണ്ട ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോ ഏവരും ഏറ്റെടുത്തിരിക്കുന്നത്. സമാന്തയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘വളരെ സ്പെഷ്യൽ ആയ ഒന്ന്’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും പുതിയ ചിത്രമായ ഖുശിയിലെ 2 പാട്ടുകൾ കൂടി പുറത്തിറങ്ങാൻ പോകുകയാണ്. ഇക്കാര്യമാണ് പുത്തൻ ചിത്രം പങ്കുവെച്ചുകൊണ്ട് വിജയ് പറഞ്ഞിരിക്കുന്നത്. ഒട്ടനവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്.

നർത്തകിയും നടിയുമായ ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി അമ്മയായി. ഉത്തര തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി താൻ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. മകൾ അമ്മയായ് സന്തോഷം പങ്കുവെച്ചുകൊണ്ട് ഊർമിള ഉത്തരയുടെ സീമന്തത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. പെണ്കുഞ്ഞാണ് ഉത്തരയ്ക്ക് ജനിച്ചിരിക്കുന്നത്. ധീമഹീ നിതേഷ് നായർ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്. 2021ലായിരുന്നു ഉത്തരയും ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരും തമ്മിലുള്ള വിവാഹം.

അനുരാഗം ഒടിടിയിലേക്ക്. ഷീല, ഗൌരി കിഷന്‍, ദേവയാനി, ജോണി ആന്‍റണി, ഗൌതം മേനോന്‍, അശ്വിന്‍ ജോസ്, ലെന, മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയ അഭിനേതാക്കളെ വെച്ച് ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രം മെയ് 5 നാണു തീയറ്ററുകളിലെത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തിയത്.

എച്ച്ആര്‍ എന്ന ഒടിടി പ്ലാറ്റ്‍ഫോമിലൂടെയാണ് ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിൻ ജോസാണ്. ലക്ഷ്മി നാഥ്‌ ക്രിയേഷൻസ്, സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട നായികാ തൃഷ വീണ്ടും മലയാളത്തിലേക്ക്. ടോവിനോ തോമസിന്റെ നായികയായി താരം മലയാള സിനിമയിൽ എത്തുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ടൊവിനോയെ നായകനാക്കി ഫോറന്‍സിക് എന്ന ചിത്രമൊരുക്കിയ ഇരട്ട സംവിധായകര്‍ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമായ ഐഡന്‍റിറ്റിയിലാകും തൃഷ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ തൃഷയ്ക്കൊപ്പം മഡോണ സെബാസ്റ്റ്യനുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിക്കൊപ്പമെത്തി ഹേയ് ജൂഡും മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്‍റെ ഇനിയും റിലീസ് ചെയ്യപ്പെടാത്ത റാമുമാണ് അടുത്തിടെ തൃഷ അഭിനയിച്ച മലയാള സിനിമകൾ.

നവാഗതനായ സി.സി സംവിധാനം ചെയ്ത ‘കൊറോണ ജവാന്റെ’ പേര് മാറ്റി അണിയറപ്രവർത്തകർ. ‘കൊറോണ ധവാന്‍’ എന്നാണ് പുതിയ പേര്. ചില സാങ്കേതിക കാരണങ്ങളാലാണ് പേര് മാറ്റിയതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. കോറോണകാലത്തെ രസകരമായ കാര്യങ്ങൾ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു മുഴുനീളന്‍ കോമഡി എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരകഥ എഴുതിയിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. സിനിമ ഉടൻ തന്നെ പ്രദർശനത്തിനെത്തും. ലുക്മാന്‍, ശ്രീനാഥ് ഭാസി , ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോല്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി ഒട്ടേറെ താരങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റിലീസിനൊരുങ്ങി ചന്ദ്രമുഖി 2. ‘ലൈക്ക പ്രൊഡക്ഷൻസി’ന്റെ ബാനറിൽ സുഭാസ്‌കരൻ നിർമ്മിച്ച്, രാഘവ ലോറൻസ്, കങ്കണ റണൗട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ചന്ദ്രമുഖി 2’ സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ ലോകമെമ്പാടും തീയറ്ററുകളിലെത്തും.

പി.വാസു സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രം 18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടർച്ചയാണ്. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.

പി.വാസുവിന്റെ 65-ാമത്തെ ചിത്രമായ ‘ചന്ദ്രമുഖി 2’ ലൈക്ക പ്രൊഡക്ഷൻസാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോളിവുഡ് താരസുന്ദരി കങ്കണ റണൗട് നായികയായെത്തുന്ന പുത്തൻ ചിത്രം തേജസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20നാണ് ചിത്രത്തിന്റെ റിലീസ്. എയ്‍ര്‍ ഫോഴ്‍സ് പൈലറ്റിന്റെ ജീവിത കഥയാണ് കങ്കണ നായികയാകുന്ന ‘തേജസി’ന്റെ പ്രമേയം. കങ്കണ ആദ്യമായി സംവിധാനം ചെയ്യുന്ന എമര്‍ജൻസി എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്.

ചിത്രത്തിൽ ഇന്ദിരാഗാന്ധിയായാണ് താരം എത്തുന്നത്. ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. ടെറ്റ്സുവോ ന​ഗാത്തയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തന്‍വി കേസരി പശുമാര്‍ഥിയാണ് ‘എമര്‍ജൻസി’യുടെ അഡിഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്.