തെന്നിന്ത്യൻ താരറാണി നയൻതാരയ്ക്കും ഭർത്താവ് വിഘ്‌നേശ് ശിവനുമെതിരെ പോലീസിൽ പരാതിയുമായി ബന്ധു. സ്വത്ത് തട്ടിയെടുത്തു എന്ന കേസിലാണ് തമിഴ്നാട് പോലീസിന് വിഘ്‌നേശ് ശിവന്റെ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.
വിഘ്‌നേശ് ശിവന്റെ അച്ഛൻ ആരെയും അറിയിക്കാതെ കുടുംബസ്വത്ത് വിറ്റു എന്ന സംഭത്തെ തുടർന്നാണ് കേസ്. വിഘ്‌നേഷിന്റെ അച്ഛന്റെ സഹോദരങ്ങളാണ് കേസ് കൊടുത്തിരിക്കുന്നത്. നയൻതാരയെ കൂടാതെ, താരത്തിന്റെ അമ്മ സഹോദരി എന്നിവർക്കെതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം.

