Entertainment (Page 66)

മുംബൈ : ബോളിവുഡിലെ മുൻനിര നടിയായ ആലിയ ഭട്ട് സിനിമയിൽ മാത്രമല്ല ബിസ്സിനസ്സിലും മുന്നിലായുണ്ട്. കുട്ടികൾക്കായി ഡിസൈനർ വസ്ത്രം നൽകുന്ന ആലിയയുടെ സ്വന്തം കമ്പനിയാണ് എഡ് -എ -മമ്മ. വലിയ വിലയില്ലാതെ കുട്ടികൾക്ക് മികച്ച നിലവാരം പുലർത്തുന്ന വസ്ത്രങ്ങൾ നൽകുക എന്നാണ് ഈ സംരംഭത്തിലൂടെ ആലിയ ആഗ്രഹിച്ചത്. 2020 ൽ ആരംഭിച്ച ഈ ബ്രാൻഡിലെ വസ്ത്രങ്ങൾ ഇ -കോമേഴ്‌സ് വഴിയും അജിയോ, മിന്ത്ര, ആമസോൺ, ടാറ്റ ക്ലിക്ക് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ് ഫോം വഴിയാണ് വിറ്റഴിക്കുന്നത്. എന്നാൽ എഡ് -എ -മമ്മ എന്ന ബ്രാൻഡിനെ 350 കോടി രൂപയ്ക്ക് വാങ്ങാനൊരുങ്ങുകയാണ് റീലയൻസ്.

ഈ ബ്രാൻഡ് ഏറ്റെടുക്കുന്നത് വഴി കുട്ടികളുടെ വസ്ത്ര ശേഖരത്തെ വിപുലീകരിക്കാനാണ് അംബാനി ലക്ഷ്യമിടുന്നത്. ഭൂമിക്ക് ദോഷം വരാത്ത എല്ലാ ബിസിനസ്സുകളിലും താരം നിക്ഷേപം നടത്താറുണ്ട്. ഭൂൽ കോ എന്ന ഐ ഐ ടി കാൺപൂരിന്റെ പിന്തുണയുള്ള ബ്രാൻഡിലും 2022 ൽ താരം നിക്ഷേപം നടത്തിയിരുന്നു. വനിതാ സംരംഭങ്ങളായ നൈക, ക്രക്കർ തുടങ്ങിയ ബ്രാൻഡുകളിലും നടിക്ക് നിക്ഷേപമുണ്ട്. എറ്റേർണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ ഹൗസും സ്വന്തമാക്കിയുള്ള നടിയുടെ ആസ്തി 300 കോടി രൂപയാണ്.

തെലുങ്ക് നടനാണെങ്കിലും മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട ഇന്ത്യയിൽ തന്നെ ഹേറ്റേഴ്‌സ് കുറവായിട്ടുള്ള ഒരു നടനാണ് അല്ലു അർജുൻ. ആരാധകരുമായി ഒരു പ്രത്യേക ബന്ധം സൂക്ഷിക്കുന്ന നടനാണ് ഇദ്ദേഹം. അടുത്തിടെ മീറ്റയുടെ സഹ സ്ഥാപനമായ ത്രെഡ്സ് എന്ന ആപ്ലിക്കേഷൻ ഇറങ്ങിയിരുന്നു. ഒട്ടേറെ നടന്മാരും സാംസ്കാരിക രാഷ്ട്രീയ പ്രമുഖരും ജനങ്ങളും ആപ്പിനെ ഏറ്റെടുത്തിരുന്നു. എന്നാൽ ത്രെഡ്സ് ആപ്ലിക്കേഷനിൽ വൺ മില്യൺ ഫോളോവെർസ് എന്ന നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ സിനിമ താരമെന്ന റെക്കോർഡ് നേടിയിരിക്കുകയാണ് അല്ലു അർജുൻ.

ത്രെഡ്സ്ആപ്പ് ലോഞ്ച് ആയി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ വൺ മില്യൺ ഫോളോവെഴ്‌സുമായി മുന്നേറുകയാണ് നടൻ. 2021 ൽ ഇറങ്ങിയ പുഷ്പ എന്ന ഹിറ്റ് ചിത്രമാണ് അല്ലു അർജുന്റെ അടുത്ത കാലത്ത് റിലീസായ ചിത്രം. ഈ ചിത്രത്തിന്റെ തന്നെ രണ്ടാംപതിപ്പാണ് നടന്റെ അടുത്ത റിലീസാകാനുള്ള ചിത്രം.

ചെന്നൈ : തമിഴ് സിനിമയിൽ തമിഴ് കാലാകാരന്മാർ മാത്രം മതിയെന്ന ഫെഫ്‌സിയുടെ പരാമർശം അടുത്തിടെ വൻ വിവാദമായിരുന്നു. എന്നാൽ തങ്ങൾ ഉദേശിച്ചത് താരങ്ങളുടെ കാര്യമല്ലെന്നും ദിവസ വേതനക്കാരുടെ കാര്യമാണ് പറഞ്ഞതെന്നും വെളിപ്പെടുത്തി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ. താരങ്ങളെ വിലക്കാൻ തങ്ങളുടെ സംഘടനയ്ക്ക് ഒരു അധികാരവുമില്ലെന്ന് ഫെഫ്സിയുടെ ജനറൽ സെക്രട്ടറി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മലയാളത്തിൽ നിന്ന് അടക്കമുള്ള താരങ്ങളെ ഫെഫ്‍സി അഭിനയിപ്പിക്കരുതെന്ന് പറഞ്ഞത് വൻ വിവാദമായതോടെ സംവിധായകൻ വിനയൻ, നടൻ റിയാസ് ഖാൻ തുടങ്ങിയവർ ഫെഫ്സിക്കെതിരെ രംഗത്ത് വന്നിരുന്നു.

തെലുങ്ക് മേഖലയിൽ നിന്ന് കൂടി പ്രതിഷേധം വര്ധിച്ചതോടെയായിരുന്നു ഫെഫ്സിയുടെ പ്രതികരണം. അടിസ്ഥാന രഹിതമായ പ്രചാരണമാണ് നടക്കുന്നതെന്നും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈറ്റ് ആൻഡ് ലൈറ്റ് കമ്പനിയുമായി ദിവസ വേതനക്കാരുടെ കാര്യം സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായതാണ് ഇങ്ങനെ പരാമർശം നടത്തിയതിന് പിന്നിലെന്നും ഫെഫ്‍സി ജനറൽ സെക്രട്ടറി കൂട്ടി ചേർത്തു.

താര രാജാവ് മോഹൻലാൽ നായകനാകുന്ന തെലുങ്ക് – മലയാളം ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു. വൃഷഭ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടന്റെ മകനായി റോഷൻ മെകയാണ് എത്തുന്നുത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാലിനൊപ്പം ഷനായ കപൂറും സാറ എസ് ഖാനും എത്തുന്ന വൃഷഭയുടെ ഷൂട്ടിങ് ജൂലൈ 22 നാണ് ആരംഭിച്ചത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരം പുറത്ത് വിട്ടിട്ടില്ല. സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ചിത്രത്തിൽ നായികയായെത്തുന്നത് ഷനായയാണ്.

2024 ലെ ഏറ്റവും വലിയ ചിത്രമായ വൃഷഭയിൽ പ്രതിപാദിക്കുന്നത് അച്ഛന്റെയും മകന്റെയും നാടകീയമായ കഥയാണ്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തുന്നുണ്ട്. എ വി എസ് സ്‌റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത തുടങ്ങിയവരും ടെലി ഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ തുടങ്ങിയവരാണ് ചിത്രം നിർമിക്കുന്നത്.

സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ കങ്കുവയുടെ ടീസർ പുറത്തിറങ്ങി. അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള വിസ്മയ ലോകമാണ് സംവിധായകനും നടനും നമുക്ക് കാണിച്ചു തരുന്നത്. ടീസറിലെ വിഷ്വൽസിനെല്ലാം ഒരു ഹോളിവുഡ് മികവുണ്ട്. ഇതുവരെ കാണാത്ത വളരെ വ്യത്യസ്തമായ വേഷത്തിലാണ് സൂര്യയെത്തുന്നത്. നിഷാദ് യൂസഫ് എഡിറ്റിങ്ങും മിലൻ കലാ സംവിധാനവും നിർവഹിക്കുന്നു.

ഈ വട്ടത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്കാരം തല്ലു മാല എന്ന ചിത്രത്തിലെ എഡിറ്റിങ്ങിന് നിഷാദ് യൂസഫ് നേടിയിരുന്നു. 2024 ൽ റിലീസിന് എത്തുന്ന ചിത്രത്തിന്റെ സംവിധായകൻ വേതാളം അണ്ണാത്തെ, വിശ്വാസം, ചിരുതൈ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ശിവയാണ്.

തിരുവനന്തപുരം : ഒട്ടനവധി ചിത്രങ്ങൾക്ക് അവാർഡ് ലഭിച്ചപ്പോൾ അതിൽ ഒരു സിനിമ താൻ ചെയ്തതാണെന്നുള്ളത് അഭിമാനം തരുന്ന കാര്യമാണെന്ന് കുഞ്ചാക്കോ ബോബൻ. സിനിമയെന്നോ അവാർഡ് എന്നോ താൻ സ്വപ്നം പോലും കണ്ടിട്ടില്ലെന്നും ഇപ്പോൾ സിനിമകൾ മാത്രമാണെല്ലാമെന്നും നടൻ പറഞ്ഞു. ന്നാ താൻ കേസ് കൊട് എന്ന സിനിമ വിവാദങ്ങളിലിടം പിടിച്ചെങ്കിലും കേരളത്തിലെ ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചതും ഇപ്പോൾ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയതും സന്തോഷമുള്ള കാര്യമാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

മലയാളത്തിലെ സിനിമകളുടെ മൂല്യം അന്യഭാഷാ ചിത്രങ്ങളെടുത്താൽ മനസിലാക്കാൻ പറ്റുമെന്ന് നടൻ വ്യക്തമാക്കി. സാമൂഹ്യമായും രാഷ്ട്രീയമായും പ്രസക്തിയുള്ള തന്റെ ചിത്രത്തിന് അംഗീകാരം കിട്ടിയപ്പോൾ നടൻ എന്ന നിലയിലും കോ പ്രൊഡ്യൂസർ എന്ന നിലയിലും അഭിമാനം ഉണ്ടെന്ന് കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു. മമ്മൂക്കയ്ക്ക് അവാർഡ് ലഭിച്ചപ്പോൾ ആ പേരിനൊപ്പം തന്റെ പേര് വന്നത് തന്നെ വലിയൊരു അവാർഡ് ആണെന്നും പറഞ്ഞാണ് നടൻ വാക്കുകൾ അവസാനിപ്പിച്ചത്.

കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് സാംസ്കാരിക മന്ത്രി സജിചെറിയാൻ പ്രഖ്യാപിക്കും. ഈ വട്ടം മികച്ച നടനുള്ള വിഭാഗത്തിലാണ് കടുത്ത മത്സരം. പുഴു, നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപർവ്വം എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മുന്നിലാണ്. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലൂടെ കുഞ്ചാക്കോ ബോബനും, മലയൻകുഞ്ഞു സിനിമയിലൂടെ ഫഹദ് ഫാസിലും, വഴക്ക്, അദൃശ്യ ജാലകങ്ങൾ എന്നീ ചിത്രത്തിലെ പ്രകടനത്തിലൂടെ ടോവിനോയും പിന്നിൽ തന്നെയുണ്ട്.

ജയ ജയ ജയ ഹേയിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും അറിയിപ്പ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ദിവ്യ പ്രഭയും മികച്ച നടി എന്ന പുരസ്കാരത്തിനായുള്ള പോരാട്ടത്തിലുണ്ട് . അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, നൻ പകൽ നേരത്തെ മയക്കം, ഏകൻ, അനേകൻ, അടിത്തട്ട്, ബി 32 മുതൽ 44 വരെ എന്നീ സിനിമകളാണ് അവസാനറൗണ്ടിലെത്തിയ 44 സിനിമകളിൽ ചിലത്. സൗദി വെള്ളക്കയിലെ പ്രകടനത്തിന് ദേവി വർമക്കും,അപ്പനിലെ പ്രകടനത്തിന് അലൻസിയറിനും പുരസ്‌കാര സാധ്യതയുണ്ട്. കൂടാതെ പുതുമയുള്ള ഒട്ടേറെ ചിത്രങ്ങൾ ഈ വട്ടവുമുണ്ട്. പുതുമയ്ക്കാണോ പ്രേക്ഷകപിന്തുണയ്ക്കാണോ പുരസ്കാരം നൽകുന്നതെന്ന് കണ്ടറിയേണ്ടതുണ്ട്

കൊച്ചി : കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത മലയാള ചിത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ വാൻ വിവാദം ഉയർന്നിരുന്നു. കോടികൾ വാങ്ങിയിട്ടും സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാതെ യൂറോപ്പിൽ അവധി ആഘോഷിക്കുന്നുവെന്നായിരുന്നു സിനിമയുടെ നിർമാതാവിന്റെ കുഞ്ചാക്കോ ബോബനേതിരെയുള്ള ആരോപണം. എന്നാൽ കുഞ്ചാക്കോ ബോബനെ പിന്തുണച്ച് വള്ളീം പുള്ളീം തെറ്റി സിനിമയുടെ നിർമാതാവ് ഫൈസൽ ലത്തീഫ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

താൻ നിർമിച്ച ചിത്രം പരാജയപ്പെട്ടപ്പോൾ ചെക്ക് മടക്കി തന്നയാളാണ് കുഞ്ചാക്കോ ബോബൻ എന്ന് ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞിരിക്കുകയാണ് നിർമാതാവ്. കുഞ്ചാക്കോ ബോബൻ സിനിമ പരാജയപ്പെട്ട സമയത്ത് ക്യാഷ് തിരികെ തന്നെന്നും നടൻ നിർമാതാക്കളെ ദ്രോഹിക്കുന്നയാൾ അല്ലെന്നും ഇപ്പോൾ ഇത് രേഖപ്പെടുത്തിയില്ലെങ്കിൽ കുറ്റബോധം പിന്നീട് തോന്നുമെന്നാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം പറഞ്ഞത്.

45 ദിവസം ഷൂട്ട് പറഞ്ഞയിടത്ത് 60 ദിവസം ഷൂട്ട് നീണ്ടപ്പോൾ നടൻ അഭിനയിച്ചെന്നും സെറ്റിൽ പറഞ്ഞതിലും നേരത്തെ എത്തുന്ന ആളാണെന്നും സിനിമയുടെ ബജറ്റ് കൂടിയാൽ സഹായം തരാൻ മടിക്കാത്ത ആളാണെന്നും കുഞ്ചാക്കോ ബോബനെ കുറിച്ച് നിമാതാവ് കുറിപ്പിൽ പറയുന്നു. ഇനി ഒരു സിനിമ എടുത്താൽ തന്റെ നായകനായി കുഞ്ചാക്കോ ബോബനെ തന്നെ തിരഞ്ഞെടുക്കുമെന്ന് പറഞ്ഞാണ് ഫൈസൽ ലത്തീഫിന്റെ ഫേസ്ബുക് വിവരണം അവസാനിക്കുന്നത്.

ചെന്നൈ: ധനുഷിനൊപ്പം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്ന് പിന്മാറി വിഷ്ണു വിശാൽ. ധനുഷ് സംവിധാനം നിർവഹിക്കുന്ന ഡി50 എന്ന ചിത്രത്തിൽ നിന്നാണ് നടൻ പിന്മാറിയത്. ഈ സിനിമയുടെ ഭാഗമാക്കാൻ പറ്റാത്തതിൽ വിഷമമുണ്ടെന്നും മറ്റ് സിനിമകളുടെ തിരക്ക് കൊണ്ടാണ് ധനുഷ് സിനിമ വേണ്ടതെന്ന് വച്ചതെന്നും താരം പ്രതികരിച്ചു. ധനുഷിനൊപ്പം എസ് ജെ സൂര്യയും വിഷ്ണു വിശാലുമായിരുന്നു പ്രധാ വേഷങ്ങളിൽ എത്തേണ്ടിയിരുന്നത്. സൺ പിക്ചേഴ്‌സ് നിർമിച്ച് ധനുഷ് സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രമാണ് ഡി50.

ഡി 50 ചെയ്യുന്നില്ലെന്ന് പറഞ്ഞപ്പോൾ ധനുഷിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് ചോദിച്ചപ്പോൾ വിഷ്ണുവിന്റെ മറുപടി വ്യത്യസ്തമായിരുന്നു.”ധനുഷ് ചിത്രം ചെയ്യാനാവാത്തതിൽ വിഷമമുണ്ട്. പക്ഷേ ധനുഷിനൊപ്പം മറ്റൊരിക്കൽ സ്ക്രീൻ പങ്കിടാനാകുമെന്ന് ഉറപ്പാണ്. ധനുഷ് മറ്റുള്ളവരെ മനസിലാക്കുന്നയാളാണ്.”ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന നടൻറെ ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ രജനികാന്തും ക്യാമിയോ വേഷത്തിൽ എത്തുന്നുണ്ട്.

കൊച്ചി : ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഒന്നായ പേർളിയും ശ്രീനിഷും ഏറെ ആരാധകരുള്ള താര ദമ്പതികളാണ്. 2019 ൽ വിവാഹം കഴിഞ്ഞ ഇവർക്ക് നില എന്ന ഒരു പെൺകുട്ടി 2021 ൽ ജനിച്ചിരുന്നു. എന്നാലിപ്പോൾ സോഷ്യൽ മീഡിയ വഴി തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കുന്ന വിശേഷം ആരാധകരുമായി പങ്ക് വച്ചിരിക്കുകയാണ് താരങ്ങൾ. പേർളിയുടെ സഹോദരി രണ്ടാമത് അമ്മയായ വാർത്തകൾ പ്രചരിക്കുന്നത്തിന്റെ ഇടയ്ക്കായിരുന്നു താരം ഈ സന്തോഷ വാർത്ത പങ്ക് വച്ചത്.

ആരാധകരുടെ ഗർഭിണിയാണോ എന്ന സംശയങ്ങൾക്ക് മറുപടിയായാണ് തനിക്ക് 3 മാസമായെന്നും പറഞ്ഞു കൊണ്ട് കുടുംബ സമേതം പേർളി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്ക് വച്ചത്. കഴിഞ്ഞ പ്രസവം ആഘോഷമാക്കിയ മാധ്യമങ്ങൾക്ക് പുതിയ കണ്ടന്റ് കിട്ടിയെന്ന് തുടങ്ങി അനേകം കമ്മന്റുകളാണ് ചിത്രത്തിന് താഴെ ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്നത്.