അക്ഷയ് കുമാര്‍, പങ്കജ് തൃപാഠി ചിത്രം ‘ഓ മൈ ഗോഡ് 2’ ന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. യാമി ഗൗതം നായികയായി എത്തുന്ന ചിത്രം അമിത് റായിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്‍ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടാം ഭാഗത്തില്‍ ഭഗവാന്‍ ശിവനായാണ് അക്ഷയ് കുമാർ എത്തുക. അരുൺ ഗോവിൽ, ഗോവിന്ദ് നാംദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

