ദിലീപ് നായകനായി എത്തുന്ന വോയ്‌സ് ഒഫ് സത്യനാഥന്റെ റിലീസ് ജൂലായ് 28ലേക്ക് മാറ്റി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ദിലീപും റാഫിയും ഒരുമിക്കുന്ന ചിത്രത്തിൽ വീണ നന്ദകുമാറാണ് നായിക. കാലാവസ്ഥ പ്രതികൂലമായതിനാൽ വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയത്.
കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രത്തിന് രണ്ടു മണിക്കൂർ പതിനേഴു മിനിറ്റ് ദൈർഘ്യമാണുള്ളത്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

