Entertainment (Page 64)

ദുൽഖറിന്റെ തെന്നിന്ത്യൻ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ ട്രെയിലർ പങ്ക് വച്ച് ബോളിവുഡ് താരം ഷാരൂഖ്‌ ഖാൻ. ‘കിംഗ് ഓഫ് കൊത്തയുടെ ആകർഷകമായ ട്രെയിലറിന് അഭിനന്ദനങ്ങൾ, പ്രിയപ്പെട്ട ദുൽഖർ സിനിമയുമായി മുന്നോട്ട് പോകൂ, സിനിമയുടെ വിജയത്തിന് എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ ‘- എന്നായിരുന്നു ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തത്. ‘ഒരുപാട് നന്ദിയുണ്ട് ഷാരൂഖ് സർ, ഇത് എനിക്ക് വളരെ വിലപ്പെട്ട നിമിഷമാണ്, എന്നും നിങ്ങളുടെ ആരാധകനായിരുന്നു ഞാൻ എന്നാണ് ദുൽഖർ ഷാരൂഖ് ഖാന്റെ ട്വീറ്റിന് മറുപടി നൽകിയത്.

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. ഈ മാസം 24 ന് സോളോ റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ കലാപകാര ഗാനവും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ട്രെൻഡിങ്ങാണ്. പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ഓണത്തിന് ബോക്സ് ഓഫീസ് തൂത്ത് വാരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമായ ഡോണിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നു. ചിത്രത്തിൻറെ രണ്ട് ഭാഗത്തിലും തകർത്തഭിനയിച്ച ഷാരൂഖ് ഖാൻ ഈ ഭാഗത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞതോടെയാണ് നടനായി രൺവീർ സിങിനെ തിരഞ്ഞെടുത്തത്. ചിത്രത്തിൻറെ അനൗൺസ്മെന്റ് വീഡിയോ എക്സൽ എന്റർടെയിൻമെൻറ്സ് ആണ് പുറത്ത് വിട്ടത്. മെ ഹൂം ഡോൺ എന്ന വിഖ്യാതമായ സംഭാഷണം പറഞ്ഞാണ് ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോയിൽ രൺവീർ പ്രത്യക്ഷപ്പെടുന്നത്.

ഫർഹാൻ അക്തർ തന്നെയാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത് . ന്യു ഇറ ബിഗിൻസ് എന്നാണ് ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. 2006 ൽ ആയിരുന്നു ഷാരൂഖ് അഭിനയിച്ച ഡോൺ ഇറങ്ങിയത്. ബോക്സ് ഓഫീസിൽ വൻ വിജയമായതിനെ തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം 2011 ൽ ഇറങ്ങിയിരുന്നു.

കോൺഗ്രസിന്റെ മുൻ ദേശീയ അധ്യക്ഷനും എം പിയുമായ രാഹുൽ ഗാന്ധിയെ കല്യാണം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡ് നടി ഷെർലിൻ ചോപ്ര. മാധ്യമപ്രവർത്തകന്റെ രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. ചോദ്യത്തിന് ഉടനടി തന്നെ അതെ എന്ന് മറുപടി പറഞ്ഞ നടിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

എന്നാൽ വിവാഹം കഴിക്കാൻ നടി ഒരു നിബന്ധന മുന്നോട്ട് വച്ചു. വിവാഹ ശേഷം തന്റെ ചോപ്ര എന്ന പേര് മാറ്റില്ല എന്നായിരുന്നു ഷെർലിൻ പറഞ്ഞത്. രാഹുൽ ഗാന്ധി ഒരു നല്ല മനുഷ്യനാണെന്നും നടി വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെ നിരവധി ട്രോൾ വീഡിയോകളും ഉയരുന്നുണ്ട്.

സംവിധായകൻ സിദ്ധിഖിനെ അനുസ്മരിച്ച് മോഹൻ ലാൽ. സിനിമയിലും ജീവിതത്തിലും തന്റെ സഹോദരനായിരുന്നു സിദ്ധിഖ് എന്നും അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് മോഹൻ ലാൽ കുറിച്ചത്. അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച നോക്കെത്താ ദൂരത്ത് കണ്ണും നട്ട് മുതൽ അവസാന ചിത്രമായ ബിഗ് ബ്രദറിൽ വരെ എനിക്ക് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു.

വാക്കുകളിലും സ്വഭാവത്തിലും സൗമ്യതയുള്ള ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ വ്യക്തിയായിരുന്നു സിദ്ധിഖ് എന്നിങ്ങനെ നീണ്ട കുറിപ്പോടെയായിരുന്നു മോഹൻലാലിൻറെ സോഷ്യൽ മീഡിയയിലെ സംവിധായകന്റെ വിയോഗത്തിലുള്ള അനുസ്മരണം. മലയാളക്കരയിലെ നടന്മാരും നടിമാരും സംവിധായകരും എല്ലാവരും സിദ്ധിഖിന് ആദരാഞ്ജലിയർപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

സമൂഹ മാധ്യമത്തിൽ സഭ്യമല്ലാത്ത രീതിയിൽ പ്രചരിക്കുന്ന തന്റെ ചിത്രങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി ബാല താരം മീനാക്ഷി. ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ചെയ്ത സൃഷ്ടിയാണെന്നും ഈ നീക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മീനാക്ഷി പറഞ്ഞു. ഫേസ്ബുക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം അവഗണിക്കാമെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ ആളുകൾ അത് സത്യമാണെന്ന് കരുതിയതോടെയാണ് പ്രതികരിക്കാൻ ഒരുങ്ങിയതെന്നും മീനാക്ഷി പ്രതികരിച്ചു. ഇത്തരം ചിത്രങ്ങൾ നിർമിക്കണമെന്നുള്ളവർ സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രം ഉപയോഗിക്കുന്നത് വഴി നിയമ നടപടി ഒഴിവാക്കികൂടെയെന്നും മീനാക്ഷി വിമർശിച്ചു.

ഓസ്കാർ പുരസ്‌കാരം നേടിയ ഡോക്യുമെന്റ്ററിയായ എലിഫന്റ് വിസ്‌പറേഴ്സിലെ സംവിധായിക കാർത്തികി ഗോൺസാൽവസിനെതിരെ സാമ്പത്തിക ചൂഷണ ആരോപണങ്ങളുമായി ചിത്രത്തിലൂടെ പ്രശസ്തരായ ബൊമ്മനും ബെല്ലിയും. 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംവിധായികയ്ക്ക് ഇവർ വക്കീൽ നോട്ടീസും അയച്ചു. സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്നും വീടും വാഹനവും പണവും നൽകാമെന്ന് സംവിധായിക ഉറപ്പ് നൽകിയിരുന്നതായി ദമ്പതികൾ പറയുന്നു.

സമൂഹത്തിനും മാധ്യമങ്ങൾക്കും മുന്നിൽ ചേർത്തു പിടിച്ചെങ്കിലും തങ്ങൾക്ക് ലഭിച്ച എല്ലാ സാമ്പത്തിക സഹായവും സംവിധായികയും നിർമാതാക്കളും തട്ടിയെടുത്തെന്നും ആരോപണമുണ്ട്. പണം ചോദിച്ചു വിളിച്ചാൽ കാർത്തികി ഫോൺ പോലും എടുക്കാറില്ലെന്ന് ഇവരുടെ അഭിഭാഷകൻ പ്രവീൺ രാജ് പറയുന്നു. എന്നാൽ ഇവരുടെ ആരോപണങ്ങൾ തെറ്റാണെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ സിഖ്യ എന്റെർടെയിൻമെൻറ്സ് പറയുന്നത്.

തീയറ്ററുകളിൽ ഹിറ്റായി ഓടുന്ന കോമഡി ചിത്രമായ കൊറോണ ധവാന്റെ പുതിയ ടീസർ ഇറങ്ങി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ലുക്മാന്റെയും ശ്രുതി ജയന്റെയും പ്രണയരംഗമാണ് ടീസറിൽ പ്രധാനമായും കാണാൻ കഴിയുന്നത്. നവാഗത സംവിധായകനായ സി. സി സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ജെയിംസ് ആൻഡ് ജെറോം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ്.

സുജയ് മോഹൻ രാജാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ലുക്മാൻ, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശ്രുതി ജയൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബോക്‌സറായി നിൽക്കുന്ന മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. താടിയിൽ ചെറിയ നരയുമായി ബോക്‌സറുടെ വേഷ പകർച്ചയോടെയാണ് താരത്തിന്റെ പുതിയ ലുക്ക്. ലാലേട്ടൻ ഫിറ്റ്നസിന്റെ ഉയരത്തിൽ എന്നായിരുന്നു ആ ചിത്രത്തിന് താഴെയായി യുവതാരം ഉണ്ണി മുകുന്ദന്റെ കമന്റ്.

അബ്‌റാം ഖുറേഷിയാവാനുള്ള ഒരുക്കത്തിലാണോ സൂപ്പർ സ്റ്റാറെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്തായാലും ഔദ്യോഗികമായ വിവരങ്ങളോ ലാലേട്ടന്റെ പ്രതികരണമോ ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. അടുത്തതായി മോഹൻലാൽ അഭിനയിക്കുന്നത് പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയാണ്. ഇതിന്റെ ഷൂട്ടിങ്ങിനായി ഈ മാസം തന്നെ താരം വിദേശത്തേക്ക് പോകാനിരിക്കുകയാണ്.

കൊല്ലത്ത് കടയുടെ ഉദ്ഘാടനത്തിനെത്തിയ തെന്നിന്ത്യൻ താരം തമന്നയ്ക്ക് നേരെ ചാടി വീണ് ആരാധകൻ. ഉദ്ഘാടനം കഴിഞ്ഞ ശേഷം തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു നടിയുടെ മുന്നിലേക്ക് ബാരിക്കേഡ് ചാടി കടന്ന് യുവാവ് വന്നത്. ശേഷം ആരാധകൻ അനുവാദം വാങ്ങാതെ അവരുടെ കൈയ്യിലും കയറി പിടിച്ചു. എന്നാൽ സാഹചര്യം വഷളാക്കാതെ നടി സൗമ്യമായി ആരാധകനോട് മിണ്ടുന്നത് നമുക്ക് ഈ സംഭവത്തിന്റെ വീഡിയോയിൽ കാണാം.

ബൗൺസർമാർ യുവാവിനെ തള്ളി നീക്കിയെങ്കിലും ആരാധകന്റെ സെൽഫി വേണമെന്ന് ആവശ്യവും തമന്ന നിരസിക്കാതെ സാധിച്ചു കൊടുത്തു. ആരാധകനോട് കയർക്കാത്ത നടിയുടെ പെരുമാറ്റത്തെ പ്രശംസിച്ച് നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. എന്നാൽ അനുവാദം ചോദിക്കാതെ കൈയ്യിൽ കയറി പിടിച്ച ആരാധകന്റെ ആവേശം അമിതമാണെന്ന് വിമർശിക്കുന്നവരും മറ്റൊരു കൂട്ടത്തിലുണ്ട്.

ചെന്നൈ : മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു.ചന്ദ്രമുഖി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാഘവ ലോറൻസ് നായകനും കങ്കണ നായികയുമാണ്. മലയാളത്തിലെ നാഗവല്ലിയെന്ന പേരിന് പകരം തമിഴിൽ ചന്ദ്രമുഖിയെന്നാണ് പേര് നല്കിയിരിക്കുന്നത്. തമിഴ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ചന്ദ്രമുഖിയായി വേഷമിട്ടത് ജ്യോതികയായിരുന്നു. മണിച്ചിത്രത്താഴിൽ പറയുന്ന പഴങ്കഥയായ നാഗവല്ലിയുടെയും ശങ്കരൻ തമ്പിയുടെയും ജീവിതമാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്.

ശങ്കരൻ തമ്പിയുടെ കഥാപാത്രത്തെ തമിഴിൽ വേട്ടയ്യനെന്നാണ് അറിയപ്പെടുന്നത്. ആദ്യ ഭാഗത്തിൽ വേട്ടയ്യനായി വേഷമിട്ടത് രജനികാന്തായിരുന്നു. ഒന്നാം ഭാഗമൊരുക്കിയ വാസു തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത് എം എം കീരവാണിയാണ്. വടിവേലു, ലക്ഷ്മി മേനോൻ, സൃഷ്ടി ഡാൻകെ, രാധിക ശരത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷം നിർവഹിക്കുന്നുണ്ട്.