തീയറ്ററുകളിൽ ഹിറ്റായി ഓടുന്ന കോമഡി ചിത്രമായ കൊറോണ ധവാന്റെ പുതിയ ടീസർ ഇറങ്ങി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ലുക്മാന്റെയും ശ്രുതി ജയന്റെയും പ്രണയരംഗമാണ് ടീസറിൽ പ്രധാനമായും കാണാൻ കഴിയുന്നത്. നവാഗത സംവിധായകനായ സി. സി സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ജെയിംസ് ആൻഡ് ജെറോം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ്.
സുജയ് മോഹൻ രാജാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ലുക്മാൻ, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശ്രുതി ജയൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

