സമൂഹ മാധ്യമത്തിൽ സഭ്യമല്ലാത്ത രീതിയിൽ പ്രചരിക്കുന്ന തന്റെ ചിത്രങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി ബാല താരം മീനാക്ഷി. ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ചെയ്ത സൃഷ്ടിയാണെന്നും ഈ നീക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മീനാക്ഷി പറഞ്ഞു. ഫേസ്ബുക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം അവഗണിക്കാമെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ ആളുകൾ അത് സത്യമാണെന്ന് കരുതിയതോടെയാണ് പ്രതികരിക്കാൻ ഒരുങ്ങിയതെന്നും മീനാക്ഷി പ്രതികരിച്ചു. ഇത്തരം ചിത്രങ്ങൾ നിർമിക്കണമെന്നുള്ളവർ സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രം ഉപയോഗിക്കുന്നത് വഴി നിയമ നടപടി ഒഴിവാക്കികൂടെയെന്നും മീനാക്ഷി വിമർശിച്ചു.

