ബോക്‌സറായി നിൽക്കുന്ന മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. താടിയിൽ ചെറിയ നരയുമായി ബോക്‌സറുടെ വേഷ പകർച്ചയോടെയാണ് താരത്തിന്റെ പുതിയ ലുക്ക്. ലാലേട്ടൻ ഫിറ്റ്നസിന്റെ ഉയരത്തിൽ എന്നായിരുന്നു ആ ചിത്രത്തിന് താഴെയായി യുവതാരം ഉണ്ണി മുകുന്ദന്റെ കമന്റ്.
അബ്‌റാം ഖുറേഷിയാവാനുള്ള ഒരുക്കത്തിലാണോ സൂപ്പർ സ്റ്റാറെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. എന്തായാലും ഔദ്യോഗികമായ വിവരങ്ങളോ ലാലേട്ടന്റെ പ്രതികരണമോ ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. അടുത്തതായി മോഹൻലാൽ അഭിനയിക്കുന്നത് പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയാണ്. ഇതിന്റെ ഷൂട്ടിങ്ങിനായി ഈ മാസം തന്നെ താരം വിദേശത്തേക്ക് പോകാനിരിക്കുകയാണ്.

