ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമായ ഡോണിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നു. ചിത്രത്തിൻറെ രണ്ട് ഭാഗത്തിലും തകർത്തഭിനയിച്ച ഷാരൂഖ് ഖാൻ ഈ ഭാഗത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞതോടെയാണ് നടനായി രൺവീർ സിങിനെ തിരഞ്ഞെടുത്തത്. ചിത്രത്തിൻറെ അനൗൺസ്മെന്റ് വീഡിയോ എക്സൽ എന്റർടെയിൻമെൻറ്സ് ആണ് പുറത്ത് വിട്ടത്. മെ ഹൂം ഡോൺ എന്ന വിഖ്യാതമായ സംഭാഷണം പറഞ്ഞാണ് ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോയിൽ രൺവീർ പ്രത്യക്ഷപ്പെടുന്നത്.
ഫർഹാൻ അക്തർ തന്നെയാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത് . ന്യു ഇറ ബിഗിൻസ് എന്നാണ് ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. 2006 ൽ ആയിരുന്നു ഷാരൂഖ് അഭിനയിച്ച ഡോൺ ഇറങ്ങിയത്. ബോക്സ് ഓഫീസിൽ വൻ വിജയമായതിനെ തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം 2011 ൽ ഇറങ്ങിയിരുന്നു.

